വലിയ പ്രതീക്ഷയൊന്നു മില്ലാതെ യാണ് അയാള്‍ ഓടിളക്കി ആ വീട്ടില്‍ കേറിയത്. ഏറെ നേരം പരതിയിട്ടും ഒന്നും തരപ്പെടാതെ നിരാശനായി പോകാനൊരുങ്ങുമ്പോള്, ഒരു യുവതി സാരി പോലും മാറാതെ തളര്ന്നുറങ്ങുന്നു.
കട്ടിലിനുകീഴെ ഒരുപെട്ടി ഭദ്രമായി വെച്ചിട്ടുണ്ട്.
അയാള്‍ മെല്ലെ പെട്ടിയൊന്നു പൊക്കി നോക്കി.വല്ലാത്ത ഭാരം..!
എന്തായിരിക്കും ഇതില്? പെട്ടി നന്നായി പൂട്ടിയിരിക്കുന്നു. അത്യാവശ്യം വിയര്ക്കേണ്ടി വന്നു അതൊന്നു തുറന്നു കിട്ടാന്‍. അരണ്ട വെളിച്ചത്തില് പെട്ടിയിലേക്ക് നോക്കിയപ്പോള്, അയാള്‍ ഞെട്ടിപ്പോയി..!
നിറയെ ചൂടുള്ള കണ്ണീര്‍ തുള്ളികള്‍..!
അയാളപ്പോള്‍ മറ്റൊരു കണ്ണീര്‍ തുള്ളിയായി.
പിറ്റേന്ന് വീടുണരുമ്പോള്, യുവതിയെ കാണാനില്ലായിരുന്നു.
കട്ടിലിന്റെ ചുവട്ടില്‍ തുറന്ന നിലയില്‍ ഒരു കാലിപ്പെട്ടി മാത്രം
അനാഥമായി കിടന്നിരുന്നു.
ഈ ഒരു ത്രെഡ് വികസിപ്പിച്ച് പലരും പല സിനിമകള്‍ എടുത്തിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഒരുദാഹരണം പെട്ടന്നു മനസ്സില്‍ വന്നത് : മണിരത്നം - "തിരുടാ തിരുടാ"
ആ കള്ളന്‍ ആ പെണ്ണിനേം അടിച്ചോണ്ട് പോയോ? ഹും!
മറുപടിഇല്ലാതാക്കൂമാഷെ കിടു!
ഒരു പുനര്‍വായന ആവശ്യമായി തോന്നുന്നു .. ഉസ്മാന്‍ സാഹിബ് ...
മറുപടിഇല്ലാതാക്കൂആശയം ഒരവ്യക്തതയായി എനിക്ക് ഫീല്‍ ചെയ്തു .. എന്റെ കുഴപ്പം ആവും ...
:)
മറുപടിഇല്ലാതാക്കൂഅയാളപ്പോള് മറ്റൊരു കണ്ണീര്‍ തുള്ളിയായി മനസ്സലിവുള്ള കള്ളന്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂകള്ളന് അവളെയും അടിച്ചു പോയോ..കള്ളന്മാരിലും കൊള്ളാവുന്നവര്‍ ഉണ്ടല്ലോ..
മറുപടിഇല്ലാതാക്കൂകിട്ടിയ “മുത”ലുമായി കള്ളന്‍ പോയി അല്ലെ ഇനി അവന്‍റെ കണ്ണുനീര്‍ കാണാം ....
മറുപടിഇല്ലാതാക്കൂമോഷണ മുതലുമായി അന്നു മുതല്‍
മറുപടിഇല്ലാതാക്കൂകള്ളന് വീണ്ടും പണി തുടര്ന്നു..തന്റെ
മുതല്‍ കള്ളന്‍ കൊണ്ടു പോകാതെ നോക്കണ്ടേ..
ആശംസകള്‍...
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി അല്ലേ ?
മറുപടിഇല്ലാതാക്കൂസത്യം പറയാലോ, എനിക്ക് ഒന്നും മനസ്സിലായില്ല.
മറുപടിഇല്ലാതാക്കൂNice..
മറുപടിഇല്ലാതാക്കൂBest wishes
കള്ളക്കഥ.... :)
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടിരി ദ്രോപ്സ് തന്നെ
മറുപടിഇല്ലാതാക്കൂഇതാ ഒരു മനുഷ്യന്‍. കള്ളനെങ്കിലും ഹൃദയത്തില്‍ ഹൃദയമുള്ളവന്‍
മറുപടിഇല്ലാതാക്കൂഎനിക്കൊന്നും മനസ്സിലായില്ല എന്ന് എഴുതിയവര്‍ക്ക് കഥ മനസ്സിലായവരുടെ കമന്റു ഞാന്‍ സമര്‍പ്പിക്കുന്നു..
മറുപടിഇല്ലാതാക്കൂനന്ദി; എല്ലാവര്ക്കും
കുഞ്ഞുകഥയുടെ ആശയവും കുഞ്ഞായോ?
മറുപടിഇല്ലാതാക്കൂ