കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ കോളേജില്‍ കുറച്ചു കാലം വിദ്യാര്ഥി യാവാനും പിന്നീട് ആ കോളേജില്‍ തന്നെ അധ്യാപകനാവാനും ഒരസുലഭ അവസരം ലഭിച്ചു. കോളേജിന്റെ തന്നെ ഹോസ്റ്റലിലായിരുന്നു താമസം. വിശാലമായ തെങ്ങിന്‍ തോപ്പിന്റെ ഒത്ത നടുക്ക് 'എല്’ ആകൃതിയില് വിശ്രമിക്കുന്ന ഹോസ്റ്റെലിന് തൊട്ടു മുമ്പില് ഒരു എല് .പി.സ്ക്കൂള്‍. വലതു ഭാഗത്ത് പള്ളിയും പച്ച നിറമുറങ്ങുന്ന വിശാലമായ പള്ളിക്കുളവും. ഉണര്ന്നെണീറ്റ് കണ്ണ് തിരുമ്മി പുറത്തേക്കു നോക്കുമ്പോള്, കണികണ്ടിരുന്നത് പള്ളിയും പള്ളിക്കുളവും പിന്നെ
പള്ളിക്കൂടവും. .!
ഇത്ര മനോഹരവും ഹൃദ്യവുമായ ഒരു പ്രഭാത ക്കാഴ്ചക്ക് പിന്നീടൊരിക്കലും ഭാഗ്യം ഉണ്ടായിട്ടില്ല.
മഴക്കാലങ്ങളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന പള്ളിക്കുളത്തിലേക്ക് മുറുക്കിയുടുത്ത തോര്‍ത്ത് മുണ്ടിന്റെ ബലത്തില്‍ ആദ്യമൊന്നു മടിച്ച്, പിന്നെ വല്ലാത്തൊരു ധൈര്യം സംഭരിച്ചു ഒരൊറ്റ ചാട്ടമാണ്. കുളിര്ക്കയങ്ങളടെ കരവലയത്തിലേക്ക് ഊളിയിട്ടിറങ്ങി അടിത്തട്ടു കണ്ട് മുകള്‍പരപ്പില്‍ തിരിച്ചെത്തി ഒരു ദീര്ഘനിശ്വാസം വിടുമ്പോള്, ഉന്മേഷത്തിന്റെ ഒരായിരം വിരല്‍ത്തലപ്പുകള്‍ ഉള്ളിലെവിടെയൊക്കെയോ ശ്രുതി മീട്ടുന്നുണ്ടാവും. പായല്പരപ്പുകള് വകഞ്ഞുമാറ്റി ആവേശത്തിമിര്പ്പിന്റെ ജല മേനിയിലൂടെ പരല്‍ മീനുകളെപ്പോലെ നീന്തി തുടിക്കുന്ന മിഴിവുള്ള മഴക്കാല ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ ഓളമിടുന്നുണ്ട്.
ഈ ഓര്മ്മക്കൊപ്പം മനസ്സില്‍ നിന്ന് മാറിപ്പോവാത്ത ഒരു മുഖവുമുണ്ട്. ഹോസ്റ്റലിനോട് ചേര്ന്നുള്ള പള്ളിയിലെ മുക്രി (ബാങ്ക് വിളിക്കാരന്‍) ടി.പി. മമ്മദിന്റേതാ ണത്. (ശരിയായ പേരല്ല) പ്രായം അധികമൊന്നും ആയിട്ടില്ല.എങ്കിലും ഞങ്ങള് അദ്ദേഹത്തെ ഇനീഷ്യല്‍ ചേര്‍ത്ത് ടി.പി.എം. എന്ന് വിളിക്കും. മൂപ്പര്ക്ക് ആ വിളിയാണ് ഇഷ്ടം. പള്ളിയുടെ ഒരു ഓരം ചേര്ന്നാണ് അദ്ദേഹത്തിന്റെ കൊച്ചു മുറി. പി.പി.അബ്ദുള്ള മുന്നൂര്, ഹമീദ് പുന്നക്കാട്,ടി.ഓ.അഹ്മദ് കൊടുവള്ളി തുടങ്ങി ഞങ്ങള് നാലു സുഹൃത്തുക്കള് ആ മുറിയിലെ സ്ഥിരം സന്ദര്ശകര്‍.
ടി.പി.എം. ആളൊരു രസികനാണ്. തമാശ പറയുക മാത്രമല്ല കാണിക്കുകയും ചെയ്യും. ബോഡി ലാംഗ്വേജില് പോലും നര്മ്മം തുളുമ്പുന്ന മട്ടും മാതിരിയും. മുക്രിപ്പണി മാത്രമല്ല രാവിലെ ഒമ്പതര വരെ മദ്രസ്സയിലെ മുഅല്ലിമുമാണ് കക്ഷി. പോരാത്തതിന് ചില ‘മന്ത്ര തന്ത്ര’ ചികില്സകളും. 'പൈസാ'ചിക ബാധയകറ്റാന് പൈശാചിക ബാധയകറ്റുന്ന ടി.പി.എം. ' എന്ന് ഞങ്ങള് അദ്ദേഹത്തെ കളിയാക്കും. 'ജീവിച്ചു പോണ്ടേ എന്റെ മാഷമ്മാരെ' എന്നാണ് അതിനുള്ള മറുപടി.
ബാങ്ക് വിളി സമയത്ത് പോലും ടി.പി.എം. സീരിയസ് അല്ല. മൈക്കിനു മുമ്പില് നിന്ന് അള്ളാഹു അക്ബര് എന്ന് നാല് വട്ടം പറഞ്ഞ്, അശ്ഹ ദു അല്ലാ ഇലാഹ .. തുടങ്ങുന്നതിനു മുമ്പ്, അതെ വാക്യങ്ങള് മെല്ലെ പറയേണ്ട ആ കുറഞ്ഞ സമയം ഉപയോഗപ്പെടുത്തി ടി.പി.എം.റൂമിലേക്ക് ഓടി വരും. എന്നിട്ട് പറയും:
'ബാക്കി ങ്ങളാരെങ്കിലും കൊടുക്കിന്‍..' ഇതാണ് ടി.പി.എം.സ്റ്റൈല്‍..!
അഞ്ചു രൂപയുടെ ഒറ്റ നാണയം വ്യാപകമല്ലാത്ത അക്കാലത്ത് ഒരു രാത്രിയില് , സ്ഥലത്തെ ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ വീട്ടിലേക്കു ഒരു പാര്ട്ടിക്ക് പോയി തിരിച്ചു വരുമ്പോള്, ആളാകെ ചൂടിലാണ്. 'അഞ്ചു ഒറ്റ നൊട്ടയാണ് ആ കാക്ക തന്നത് ..' എന്ന് പ്രാകിപ്പറഞ്ഞു കൊണ്ട് നാണയങ്ങളെടുത്തു ഞങ്ങളെ കാണിക്കുമ്പോള്, ഒറ്റ നാണയങ്ങളല്ല; അഞ്ചിന്റെ അഞ്ചു നാണയങ്ങളാണ്..! ഇരുട്ടില്‍ ഒറ്റ രൂപ നാണയങ്ങളാണെന്ന് തെറ്റി ധരിച്ചതാണ് കക്ഷി. ആ ജാള്യത മുഴുവനും ഒരൊറ്റ വാചകത്തില്‍ മൂപ്പര് അലിയിച്ചു കളഞ്ഞതിങ്ങനെ ;
' ഞാനിതു വരെ പറഞ്ഞതൊക്കെ അഞ്ചു ഇരട്ടിയാക്കി തിരിച്ചെടുത്തിരിക്കുന്നു..'
ഒരു ശനിയാഴ്ച ദിവസം . സമയം സന്ധ്യ യോടടുക്കുന്നു. പിറ്റേന്ന് ക്ലാസില്ല. ഒഴിവു ദിവസത്തിന്റെ ആരംഭം ആഘോഷിക്കാന്‍ ഞങ്ങള് നാല് പേരും ടി.പി.എമ്മിന്റെ റൂമിലുണ്ട്. തമാശകള്‍ പറഞ്ഞും കേട്ടും പറയാന്‍ പ്രോത്സാഹിപ്പിച്ചും ഇരിക്കുകയാണ് ഞങ്ങള്‍. പെട്ടെന്ന് ആരോ വാതിലില്‍ മുട്ടുന്നു. വാതില് തുറന്നു നോക്കുമ്പോള്, ഭവ്യതയുടെയും ആദരവിന്റെയും മുഴുവന്‍ ഭാവങ്ങളും പ്രതിഫലിപ്പിച്ചു കൊണ്ട് ഒരാള് വാതിക്കല്‍!
'മമ്മദ് ഉസ്താദിനെ ഒന്ന് കാണണം'
അത്കേട്ടപാടെ, വലിയ ഗമയില് ടി.പി.എം.ഒന്നിളകിയിരുന്നു.‘കണ്ടോ എന്നെ അന്വേഷിച്ച് ആള് വന്നിരിക്കുന്നു’ എന്ന മട്ടില്‍.
'എന്തെപ്പോ ഈ വഴിക്കൊക്കെ?'
“രണ്ട് ദെവസായി പൊരെലെ പശു വിനു പെറാനായിക്ക് . പക്കേങ്കില് പെറുന്നില്ല. ചാഞ്ഞാലിലെ അവ്വോക്ക ഇങ്ങളടുത്ത് ബരാന് പറഞ്ഞത് ..”
ടി.പി.എം. ആളൊന്നു ഉഷാറായി. 'കണ്ടോടാ ഈ നാട്ടില് ഒരു പശു പ്രസവിക്കണേല് പോലും ഈ മമ്മദ് കനിയണം’ എന്ന വല്ലാത്ത ഒരു ഭാവത്തില് ഒരു സ്പെഷലൈസ് ഡ് ഡോക്ടറെ പോലെ അദ്ദേഹം രോഗ വിവരങ്ങള് ആരായുകയാണ്.
‘പശു ഇടക്കിടെ കിടക്കുന്നുണ്ടോ’?
‘ഏതു വശം ചേര്ന്നാണ് കിടക്കുന്നത്’ ?
‘അയവിറക്കുന്നുണ്ടോ’?
‘വല്ലതും തിന്നുന്നുണ്ടോ’?
ഇങ്ങനെ നീണ്ടു പോയി അന്വേഷ ണങ്ങള്‍.
ആഗതന് ആദരവോടെ മറുപടി പറഞ്ഞു കൊണ്ടിരുന്നു..
അല്പനേരം എന്തോ ആലോചിച്ചിട്ടൊടുവില് ഒരു വെളിപാട് പോലെ, ടി.പി.എം. പറഞ്ഞു: 'വഴിയുണ്ട്'
'നിങ്ങള് പീടികയില് പോയി ഒരു തളിര് വെറ്റില വാങ്ങി വരൂ..'
ആഗതന് പീടികയിലേക്കോടി.
ഞങ്ങള് വല്ലാത്ത ഒരു കൗതുകത്തോടെ ടി..പി.എമ്മിന്റെ മുഖത്തേക്കു നോക്കുമ്പോള്, അദ്ദേഹം നിഗൂഡമായ ഒരു ചിരി ചിരിച്ചു.
ഏതാനും നിമിഷങ്ങള്ക്കുള്ളില് ആഗതന് തിരിച്ചെത്തി. കയ്യില് തളിര് വെറ്റില.
'നിങ്ങളിരിക്കിന്‍.." ടി.പി.എം. അയാളോട് പറഞ്ഞു.
റൂമിന് പുറത്ത് ആവലാതിക്കര്ക്കു ഇരിക്കാന്‍ ‘പ്രത്യേകം സജ്ജമാക്കിയ’ കൊച്ചു സ്റ്റൂളില് അയാള് കാത്തിരുന്നു.
മുറിയുടെ ഒരു മൂലയില്, അദ്ദേഹത്തിന്റെ സ്വന്തം എഴുത്തു മേശയില് , ഞങ്ങളെയൊന്നും കാണിക്കാതെ , വളരെ രഹസ്യമായും സീരിയസ് ആയും മൂപ്പര് എന്തോ എഴുതുകയാണ്..! വെറ്റിലയിലെഴുതുന്ന പ്രസവ മന്ത്രം ഒന്നു കാണണമെന്നു ഞങ്ങള്ക്ക് അതിയായ ആഗ്രഹമുണ്ട്. ചോദിക്കാന് ധൈര്യമില്ല. തമാശയൊക്കെ എന്തും പറയാറുണ്ടെങ്കിലും മന്ത്ര രഹസ്യങ്ങള് ആരും പരസ്യമാക്കില്ലല്ലൊ. അതു കൊണ്ട് തന്നെ ആ മോഹം നടക്കില്ലെന്നു ഉറപ്പാണ്.
മനസ്സ് വായിച്ചതു പോലെ, ഞങ്ങളെ നാലു പേരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ടി.പി.എം. ആ മഹാ രഹസ്യം ഞങ്ങളെ കാണിക്കാന് സൗമനസ്യം കാട്ടി. ഞങ്ങള് സത്യം പറഞ്ഞാല് ഞെട്ടിപ്പോയി..! വിശ്വാസം വരാതെ ആ മുഖത്തേക്കു തന്നെ നോക്കുമ്പോള്, അദ്ദേഹം കണ്ണിറുക്കിക്കാണിച്ചു. ഞങ്ങളതിങ്ങനെ വായിച്ചെടുത്തു. അറബി മലയാളത്തിലാണ് എഴിതിയിരിക്കുന്നത്.
'ഉടന് പ്രസവിക്കുക' - എന്ന് ടി.പി.മമ്മദ് ഒപ്പ്..!
ഒന്നും സംഭവിക്കാത്ത പോലെ, വെറ്റില സൂക്ഷ്മതയോടെ നാലാക്കി മടക്കി,ഒരു വെള്ള നൂലു കൊണ്ട് ഭദ്ര മായി കെട്ടി , വാതില് തുറന്ന് ആഗതനോട് പറഞ്ഞു:
'ഇതങ്ങ് കൊടുത്താല് മതി. ഓള് പെറ്റോളും. തിന്നാന് കൂട്ടാക്കിക്കോളണമെന്നില്ല. എങ്ങിനെയെങ്കിലും തീറ്റിക്കണം..പള്ളീലെത്തിക്കിട്ട്യാ മതി..'
നല്ല കനമുള്ള ഒരു ‘കൈമടക്ക്’ കിട്ടിയ നിറഞ്ഞ സംതൃപ്തിയോടെ വാതിലടച്ച് കുറ്റിയിട്ടിട്ടു ഒരു മനശ്ശാസ്ത്ര വിദഗ്ധനെപ്പോലെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു:
'ചികില്സകളുടെ കാര്യമൊക്കെ ഇങ്ങനാ മക്കളേ.. മനസ്സാണ് പ്രധാനം. വിശ്വാസംണ്ടോ, ദീനം മാറും. ഇല്ലേ, എത്തര മരുന്ന് കുടിച്ചിട്ടും കാര്യല്ല.. മന്സന്ടെ കാര്യം തന്നെ ഇങ്ങനാ.. പിന്നെല്ലേ, മിണ്ടാപ്രാണ്യാള്.. ങ്ങള് നോക്കിക്കളോണ്ടൂ.. അധികം വൈകാതെ ആ കാക്ക ഇബടെ പാഞ്ഞ് ബരും. പശു പെറ്റൂംന്നും പറഞ്ഞ്.. അല്ലെങ്കി, ങ്ങള് ഞ്ഞെ ഇങ്ങനെ വിളിച്ചോ..' വലതു കയ്യിന്റെ നടുവിരല് തള്ള വിരലിലമര്ത്തി രണ്ടു മൂന്ന് വട്ടം ഞൊടിച്ചു കൊണ്ട് ടി.പി.എം..!
അന്ന്, സന്ധ്യാ നമസ്ക്കാരം കഴിഞ്ഞ് ഞങ്ങളിറങ്ങുമ്പോള്, ടി.പി.എമ്മിന്റെ പ്രവചനം പോലെ, മുഖം നിറയെ സന്തോഷവുമായി അയാള്‍..!
‘’ബെത്തില തിന്നിക്കാന്‍ കുറെ മെനക്കെട്ടെങ്ങിലും, അത് പള്ളേല് എത്തുമ്മണത്തെക്കും ഓള് പെറ്റു..’’
പിറ്റേന്ന്, അതി രാവിലെ ടി.പി.എമ്മിന്റെ മുറിക്കു മുമ്പില് ഒരു വലിയ തൂക്കു പാത്രമുണ്ടായിരുന്നു. അത് നിറയെ വെളുത്തു കൊഴുത്ത പശുവിന് പാലും!
----------------------------------------
* നിങ്ങള്ക്കുണ്ടായിട്ടുണ്ടോ ഇത്തരം അനുഭവങ്ങള്?
പശുവിന് തളിർ വെറ്റില കെടുത്താൽ ആട് പൊറും?
മറുപടിഇല്ലാതാക്കൂക്ഷമിക്കണം! ഒരു സ്ഥലത്ത് പശു വിനു പകരം 'ആട്' എന്ന് തെറ്റായി ടൈപ്പ് ചെയ്തതാണ്. അത് തിരുത്തി വായിക്കണം ..
മറുപടിഇല്ലാതാക്കൂതെറ്റ് ചൂണ്ടിക്കാണിച്ച ജാബിറിനു നന്ദി..
പാവം പശു.. വെറ്റിലയുടെ ഔഷധഗുണം കൊണ്ടാവാം ഉടനെ പ്രസവിച്ചത്.....
മറുപടിഇല്ലാതാക്കൂഇത് പോലെ ഒരു മൊല്ലാക്ക എന്റെ നാട്ടിലും ഉണ്ട്.
ഇവിടെ അമര്‍ത്തി വായിക്കാം
വ്യാജന്‍മാരെ തിരിച്ചറിയുക
മറുപടിഇല്ലാതാക്കൂനന്മകള് നേരുന്നു.....
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമലപ്പുറം ജില്ലയില്‍ നിന്നും വന്ന ഇത്തരം ഉറുക്കുകാര്‍ ഒരുപാട് ഞങ്ങളെ പറ്റിച്ചിട്ടുണ്ട് എന്ന്‍ ഞാന്‍ പറയില്ല ... ഒരു പാട് ആശ്വാസം പകര്‍ന്നുതന്നിട്ടുണ്ട്. പിഞ്ഞാണമെഴുത്തും, ഉറുക്കും,...
മറുപടിഇല്ലാതാക്കൂപി ടി പറഞ്ഞത് പോലെ എഴുത്തിലെന്തിരിക്കുന്നു ,വിശ്വാസത്തിലല്ലേ കാര്യം ...ഈ ഉറുക്കൊന്നും ഇപ്പണത്തെ കലത്തില്‍ വേവൂലെട്ടോ .......
ഉസ്മാനിക്കാ അനക്ക് ബാല്ലാണ്ട് ഇഷ്ട്ടായി .......ഇമ്മാദിരി ഇനിയും പ്രതീക്ഷിക്കുന്നു
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവെറ്റിലയോടപ്പം പുകയിലയും ഉണ്ടങ്കില്‍ ആട് ഇരട്ട പെറ്റനെ ....,
മറുപടിഇല്ലാതാക്കൂഎന്തായാലും നന്നായിട്ടുണ്ട്.
ക്ഷമിക്കണം ,ആട് അല്ല പശു .
മറുപടിഇല്ലാതാക്കൂവെറ്റില പ്രസവം നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഎന്തായാലും പെറ്റു അല്ലെ ..... അപ്പം വെടില തിന്നാല്‍ പശു പെറും.... ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂഹ ഹ ഹ കൊള്ളാം മാഷേ..നല്ല കഥ!
മറുപടിഇല്ലാതാക്കൂആ മന്ത്രം കലക്കന്‍ തന്നെ കെട്ടോ..
ഇവിടെ ഞാന്‍ ബാച്ചിലേഴ്സ് റൂമില്‍ നില്‍ക്കുമ്പോള്‍ ഒരാളുണ്‍റ്റായിരുന്നു മുകളിലെ റൂമില്‍..
വീരസാഹസികതയില്‍ അല്പം എരിവും പുളിവും കൂടുമെന്നുമാത്രം!
കയ്യിലിരിപ്പ് ഇതു തന്നെ..സമയമാകട്ടെ..എഴുതണം..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂടീ പീ എമ്മിന്റെ മന്ത്രം ഓര്ത്തിട്ടു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല ഉസ്മാന്‍ മാഷേ.
മറുപടിഇല്ലാതാക്കൂസംഭവം കിടിലന്‍ അല്ല കിക്കിടിലന്‍
നല്ല പിണ്ണാക്ക് കൊടുത്താലും മതി പോലും :)
മറുപടിഇല്ലാതാക്കൂഇതില്ലാത്ത നാട് ഭൂമി മലയാളത്തില്‍ ഇല്ല
മറുപടിഇല്ലാതാക്കൂമന്ത്രവും മാരണവും എന്നും ഉണ്ടാകും ഇതിനെ ഇല്ലാതാക്കാന്‍ പുരോഹിതന്‍ മാര്‍ സമ്മതിക്കയുമില്ല
Pedapadupedunna ella pashukkalkkum...!
മറുപടിഇല്ലാതാക്കൂmanoharam, Ashamsakal..!!!
നല്ല മന്ത്രം!
മറുപടിഇല്ലാതാക്കൂമന്ത്രിച്ചൂത്തിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യുന്ന ഈ കഥ വളരെ ഇഷ്ട്ടമായി. ഇന്നും "പൈസാചിക" സേവ തുടരുന്നവര്‍ എന്റെ നാട്ടില്‍ ഉണ്ട്...
മറുപടിഇല്ലാതാക്കൂഎന്തൊക്കെ ആയാലും മോല്ലക്കന്റെ തമാശകള്‍ ഞമ്മക്ക് പിടിച്ചി...
വിശ്വാസം അതല്ലേ എല്ലാം ..
മറുപടിഇല്ലാതാക്കൂചികില്സകളുടെ കാര്യമൊക്കെ ഇങ്ങനാ മക്കളേ.. മനസ്സാണ് പ്രധാനം. വിശ്വാസംണ്ടോ, ദീനം മാറും. ഇല്ലേ,............good
മറുപടിഇല്ലാതാക്കൂകുറേ പേര് ഇങ്ങനേയും ജീവിച്ചു പോകുന്നു...വിശ്വാസം അതല്ലേ എല്ലാം അപ്പോ ടി.പി.എം വക ആണല്ലേ?
മറുപടിഇല്ലാതാക്കൂഒപ്പിന്റെ മേന്മേയ്
മറുപടിഇല്ലാതാക്കൂകിട്ടി ബോദിച്ചൂന്നും പറഞ്ഞ് പശുകുട്ടിയല്ലെ നേരിട്ട് വന്നെ... :)
മനസ്സാണ് എല്ലാം (അല്ലാ 70% മനസ്സാണ്. പിന്നെ സാഹചര്യവും)
വിശ്വാസം അതല്ലേ എല്ലാം
മറുപടിഇല്ലാതാക്കൂതമാശയാണ് കോള്ളാം
മറുപടിഇല്ലാതാക്കൂഅനുഭവങ്ങള് ഇല്ലാ ഇത്തരം ആളുകള്‍ നമ്മുടെ നാട്ടിലുമൊക്കെയുണ്ട്
പക്ഷെ ഇവര്‍ സമൂഹത്തെ മൊത്തം വഞ്ചിക്കുകയാണ് എന്ന പരസ്യമായ രഹസ്യം ഇതില്‍ ഉണ്ട്
ചൂഷണത്തിനു കൂട്ടുനിന്ന ഉസ്മാനെ നമ്മളെന്താ ഇപ്പോ ചെയ്യാ. മൗല്യാക്കാന്മാരുടെ ഇമ്മാതിരി ചൂഷണങ്ങളെ കണ്ടില്ലാന്ന് നടിക്കാനുള്ള ഒരു കാരണം അവര്‍ക്ക് ആവശ്യത്തിനുള്ള പള്ളിക്കമ്മിറ്റിക്കാര്‍ കൊടുക്കാത്തതാണ്. അവര്‍ക്കുമില്ലെ മക്കളും കുട്ടികളും. ഇതു ഒരു സാധാരണ മുക്രിയുടെ കാര്യം. റസൂലിന്റെ മുടീന്നും പറഞ്ഞ് ചൂഷണത്തിന്റെ ഒരു ഹെഡ്ഡോഫീസ് തന്നെ തുടങ്ങാന്‍ പോകുവല്ലേ നാട്ടില്.
മറുപടിഇല്ലാതാക്കൂപിന്നെ പശു പെറ്റാല്‍ പിറ്റേന്നു തന്നെ കറക്കുമോ ആവോ..
മനോഹരമായി എഴുതി
കഥ നന്നായി ...രസിപ്പിച്ചു
മറുപടിഇല്ലാതാക്കൂഎം.അഷ്റഫ്. മാഷേ കഥയില്‍ ചോദ്യം ഇല്ല എന്നല്ലേ ..പിന്നെ മന്ത്ര രഹസ്യം വെളിവാക്കുന്ന ഒരു മന്ത്രവാദി കാണുമോ ....ആവോ ..അവിടേം ചോദ്യം ഇല്ല
പൈസാചിക സേവ ഇഷ്ടപെട്ടു...
മറുപടിഇല്ലാതാക്കൂപെരുത്ത് ഇഷ്ടായി....
മറുപടിഇല്ലാതാക്കൂnannaayittundu ha
മറുപടിഇല്ലാതാക്കൂ