ശൂന്യതയില്‍
മുറിയുന്ന
വാതില്പ്പുറക്കാഴ്ച.
ആകാശച്ചൊരുക്ക്.
വന്ധ്യമേഘസത്ക്കാരം.
ജാലകങ്ങള്ക്കപ്പുറം
മതി വരെ കണ്ടു തീരാത്ത കുറിഞ്ഞി
പുണര്ന്നു പുലരാതെ ഊരിപ്പോയ
മുടിപ്പിന്ന്
മിഴിയിലെ വറ്റാത്ത പുഴയായി
നാട്ടുപച്ച.
മയില്പ്പീലിക്കണ്ണില്
പടര്ന്നിറങ്ങിയ
മഷിക്കറുപ്പമര്ത്തി ത്തുടച്ച്
ജീവിതച്ചുണ്ടിലൊരുമ്മ!
ഇനി
വിലാസമില്ലാത്ത
ഊഷരതയിലേക്ക്
ചിറകു താഴ്ത്തി ഒരിറക്കം..!
ഈ നിശബ്ദത തന്‍ വറ്റാത്ത നീര്‍ച്ചാലില്‍
മറുപടിഇല്ലാതാക്കൂമൌനിയായ് ഞാന്‍ നില്‍പ്പൂ....
ഇത് നിശബ്ദതയുടെ നീക്കിയിരിപ്പ് ...
യാത്ര തുടരൂ......ആശംസകള്‍ .....
ഒരേ ഒരു വിലാസം മാത്രമേ ബാക്കി
മറുപടിഇല്ലാതാക്കൂശൂന്യതയില് മുഴുവന്‍ പ്രകൃതിയാണല്ലോ
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി
കവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂകൂടുതലെഴുതാൻ ആശംസകൾ!
(വരികളുടെ ലേ ഔട്ട് ഇഷ്ടപ്പെട്ടില്ല.ഫോണ്ടുകളും)
as always, i liked it best.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടപെട്ടു.....വരാന്‍ വൈകിയെന്നു തോന്നുന്നു....
മറുപടിഇല്ലാതാക്കൂ