ദേശീയ പാതയില് ചോരയില്‍ പുതഞ്ഞ്, ബോധമറ്റ് അനാഥ മായി കിടന്ന ചെറുപ്പക്കാരനെ
ആശുപത്രിയിലെത്തിക്കാന്‍ മോട്ടോര്‍ സൈക്കിളി ലെത്തിയ യുവാവ് വല്ലാതെ തിടുക്കപ്പെട്ടു.
ഇരച്ചു വന്ന ഒരു കാറിനു നേരെ കൈ നീട്ടി അപകടത്തില്‍ പെട്ടയാളെ അയാള് കാറിലേക്ക് എടുത്തു കിടത്തി. യുവാവ്, ഡ്രൈവറോട് പറഞ്ഞു:
'കത്തിച്ചു വിട്ടോ..'
ഇടയ്ക്കിടെ പിറകിലേക്ക് നോക്കിക്കൊണ്ടിരുന്ന ഡ്രൈവറോട് അയാള് കയര്‍ത്തു:
'നീ ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക് ഇയാളെ ഞാന്‍ നോക്കിക്കൊള്ളാം..'
അല്പം വൈകിയാണ് അന്നയാള്‍ വീട്ടിലെത്തിയത്.
ഉടനെ തന്റെ കമ്പ്യൂട്ടര്‍ ഓണാക്കി ഒരു പ്രത്യേക ഫയല്‍ തുറന്നു.
അതില്‍ നിന്ന് ഒരു പേരും സംഖ്യയും നിഷ്കരുണം ഡിലീറ്റ് ചെയ്തു..!
:-)
മറുപടിഇല്ലാതാക്കൂഅതെന്തിനാണപ്പാ ഒരു പേരും സംഖ്യയും ഡിലീറ്റ് ചെയ്തത്..!!
മറുപടിഇല്ലാതാക്കൂഒന്നു കൂടി ശ്രമിച്ചാൽ ഇത്തിരി കൂടി മനോഹരമാക്കാം..
ഡിസ് കണ്ടിന്യൂവിറ്റി പലപ്പോഴും ഫീൽ ചെയ്യുന്നു..:(
കഥ അപൂർണമായതു പോലെ........
മറുപടിഇല്ലാതാക്കൂഒന്നു രണ്ടു വരികൾ കൂടി ചേർക്കാമായിരുന്നു......
കാശ് കൊടുക്കാനുള്ള ആളാണോ അപകടത്തില്‍ പെട്ടത് ? അയാളെ കൊന്നോ ? അറിഞ്ഞിട്ടു കാര്യമുണ്ടായിട്ടല്ല ..പക്ഷെ വായിച്ചപ്പോള്‍ എന്താണ് സംഭവമെന്ന് ഒരു ജിജ്ഞാസ ....:)
മറുപടിഇല്ലാതാക്കൂആളുകളെ കൊന്നു സഹായിക്കാനുള്ള പെടാപ്പാട് ... ഒപ്പം കടപ്പാടും തീരുന്നു. കഥ നന്നായി .
മറുപടിഇല്ലാതാക്കൂകഥ നന്നായി .
മറുപടിഇല്ലാതാക്കൂഒരു വെക്തത കുറവ് അതല്ലങ്കില്‍ ഒരു ക്ലൈമാക്സ് ഇല്ലായ്മ ഇത് പോലുള്ള ഒന്നിനെ പറയാന്‍ ഞാന്‍ നിര്‍ബന്ദം പിടിക്കുന്നു
മറുപടിഇല്ലാതാക്കൂഇതാണോ ഉത്തരാധുനിക കശാപ്പ് രീതി എന്ന് പറയുന്നത്.
മറുപടിഇല്ലാതാക്കൂപണം തരാനുള്ള ആളെ പണം തരാമെന്നു വിശ്വസിപ്പിച്ചു വരാന്‍ പറയുന്ന്നു. ഒരു നിശ്ചിത സ്ഥലത്ത് കാത്തു നിന്ന ഗുണ്ടകള്‍ അയാളെ അപകടപ്പെടുത്തി സ്ഥലം വിടുന്നു.അവിടെ ഒളിഞ്ഞിരുന്ന കഥാനായകന്‍ രക്ഷകനായി പ്രത്യേക്ഷപ്പെടുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ ഡ്രൈവര്‍ പോലും കാണാതെ കൊല്ലുന്നു.
ഇത്രയുമാണ് ഞാന്‍ മെനഞ്ഞെടുത്തത്.
ആളെ നോക്കണ്ട മാഷെ കോള് നോക്കി എന്ന നാടന്‍ പ്രയോഗം നന്നേ ചേരും..!
@ നൌഷാദ്, ഇത് പിശുക്കത്തരം പോലുള്ള ഒരു തരം ഇരിങ്ങാട്ടിത്തരമാണ്. ഇതില്‍ കൂടുതല്‍ വിശദാംശം പ്രതീക്ഷിക്കണ്ട. അതികം ജിഞാസ കാട്ടിയാല്‍ കവിത എഴുതി ഇവിടുന്ന് ഓടിക്കും....:)
മറുപടിഇല്ലാതാക്കൂDear All,
മറുപടിഇല്ലാതാക്കൂപരമാവധി ചുരുങ്ങിയ വരികളില്‍ ഒരു കഥ പറയുമ്പോള്‍, ഉദ്ദേശിച്ച ആശയം വായനക്കാരന് കിട്ടുമോ എന്ന സ്വാഭാവികമായ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.ആദ്യം വന്ന ഒന്നു രണ്ട് കമന്‍റുകള്‍ ആ ഭീതി ഒന്ന് കൂടി വളര്‍ത്തി. സമീര്‍ തിക്കോടിയുടെയും നൌഷാദിന്റെയും സലീമിന്റെയും
കമന്‍റ് കിട്ടിയപ്പോഴാണ് ആശ്വാസമായത്..!
പിന്തുണക്കും പ്രോല്സാഹനത്തിനും എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി.
enikk vyakthathakkuravonnum thonniyilla. saleem paranjathu pole oru modern kashappu reethi. nannayirikkunnu.
മറുപടിഇല്ലാതാക്കൂഅയാളെ കൊന്നു അല്ലേ
മറുപടിഇല്ലാതാക്കൂകൊന്നോ? കഷ്ടം
മറുപടിഇല്ലാതാക്കൂകൊന്നൂ, ല്ലേ!?
മറുപടിഇല്ലാതാക്കൂഎന്നാലും നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
കഥയ്ക്ക് വായനക്കാര്‍ തരുന്ന വിശദീകരണം അല്ല കഥയുടെ
മറുപടിഇല്ലാതാക്കൂകാതല്.അത് വായിക്കുമ്പോള്‍ ഒരേപോലെ കഥാകാരന്റെ
മനസ്സ് കൂടി വായിക്കാന്‍ ആവണം.അതില്‍ കഥാകാരന്‍ വിജയിച്ചാല്‍ എഴുത്തുകാരന്റെ ഉദ്യമം വിജയിച്ചു എന്ന് പറയാം.അല്ലെങ്കില്‍ ആദ്യം തന്നെ ഒരു ചെറിയ introduction ആകാം.ബ്ലോഗ് എന്ന നിലയില്‍. പിന്നെ അത്യന്ത ആധുനികം എന്ന ആശയത്തോട് ഒന്നും പ്രതികരിക്കുന്നില്ല.
ഡിലിറ്റിയ പേരിനുടമ,ഉത്തമര്‍ണനോ/അധമര്‍ണനോ..????
മറുപടിഇല്ലാതാക്കൂനല്ല ആശയം. പക്ഷെ അപൂര്‍ണമായി തോന്നി. ഒന്നുരണ്ടു വാചകങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂഅതുപോലെ ഒരു ഫോണ്‍ നമ്പര്‍ ഞാനും എന്റെ ഫോണില്‍ നിന്ന് ഈ ഇടെ ഒഴിവക്കാന്‍ ഇടവന്നു
മറുപടിഇല്ലാതാക്കൂഖസാഖിന്റെ ഇതിഹാസത്തില്‍ അവസാനം, രവിയെ
മറുപടിഇല്ലാതാക്കൂപാമ്പ് കടിച്ചോ ഇല്ലേ....വിവാദമായിരുന്നു.
ഒരു "കണ്‍ക്ലൂഷന്‍" കഥാകൃത്തിന്‍റെ ബാധ്യതയൊന്നുമല്ല,
വായനക്കാരനിലൂടെ കഥ പൂര്‍ത്തിയാകട്ടെ.!