തഞ്ചത്തിലാടുമെന് കിളീ
കൊഞ്ചിക്കുഴഞ്ഞു പാടിടും
പാട്ടിന്റെ താളമെന്തെടീ..?
കേരള നാടിന് കേളിയോ
കഥ ചൊല്ലും കാടിന് മൂളലോ
കാട്ടാറ് കൊഞ്ചും കൊഞ്ചലോ
കൈതപ്പൂ വോതും രാഗമോ?
പച്ച പുതച്ച പാടവും
പച്ചില ച്ചാര്ത്തിന് തീരവും
കൊച്ചിളം കാറ്റിലാടിടും
പിച്ചകപൂവിന്നാടയും ..
വയലെല യെത്ര സുന്ദരീ
മലയോരമോ മനോഹരി
പൂവിത്ത്ൽ ചുണ്ടില് പുഞ്ചിരി
പാല നിലാനിൻ കളി ചിരി
തുമ്പികള് തുള്ളും മാനത്ത്
തുള്ളും പുഴതന്നോരത്ത്
കണ്ണും നാട്ടങ്ങിരിക്കുവാന്
കളി മതിയാക്കി പോരെടീ..
- ഇരിങ്ങാട്ടിരി
ഫോട്ടോ മനോഹരം, വരികള്‍ അതിമനോഹരം
മറുപടിഇല്ലാതാക്കൂSimple & Nice
മറുപടിഇല്ലാതാക്കൂഎനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത്."പാട്ടിന്റെ താളമെന്തെടീ..?"
മറുപടിഇല്ലാതാക്കൂNice...
മറുപടിഇല്ലാതാക്കൂBest wishes
ഫോട്ടോ മനോഹരം, വരികള്‍ എന്തു പറയണം എന്നെനിക്കറിയില്ല.
മറുപടിഇല്ലാതാക്കൂവരികള് മനോഹരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂപിന്നെ ഫോട്ടോ ഞാന്‍ അടിച്ചു മാറ്റി ട്ടോ ?
@salam
മറുപടിഇല്ലാതാക്കൂ@Bigu
@Vallikkunnu
@The Man
@ Areekkodan
@Chemmad
Thanks
kali mathiyaakanda thudaroo...
മറുപടിഇല്ലാതാക്കൂcongrats....