2011, ജനുവരി 18, ചൊവ്വാഴ്ച

പുസ്തകം



കഴുത്തറ്റം വരെ
വിയര്‍പ്പു കടല്‍.
ഒരു ചാണ്‍ അകലെ തീപ്പെയ്ത്ത്‌
തൊണ്ടയില്‍ കുരുങ്ങി
നാക്കിന്റെ മരണം.
പ്രതിക്കൂട്ടില്‍ തനിയെ നിര്‍ത്തി
കൈകാലുകളുടെ
സാക്ഷി മൊഴി.
ഒടുവില്‍,
ഒരു ശബ്ദ നടുക്കം..!
എന്റെ പുസ്തകം തിരിച്ചെടു ത്തിരിക്കുന്നു.
ഇനി
നിന്റെ പുസ്തകം വായിക്ക്.
അന്നേരം,
പുസ്തകം കിട്ടാത്തവര്‍
വിലക്കപ്പെട്ട കനി കാണാനിറങ്ങും.

15 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. "പുസ്തകം കിട്ടാത്തവര്‍
    വിലക്കപ്പെട്ട കനി കാണാനിറങ്ങും."

    ദിവസവും മാഷിന്റെ കവിതകള്‍
    ഉറക്കത്തിന്‍ മുമ്പായി
    കാണാനിറങ്ങാം

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നാഥാ..!! നിന്‍റെ അഭീഷ്ടത്തില്‍ എന്നെ നയിക്കേണമേ..!!!

    മറുപടിഇല്ലാതാക്കൂ
  3. ഞാനും ഒരുങ്ങി വിലക്കപെട്ട കനി കാണാന്‍

    മറുപടിഇല്ലാതാക്കൂ
  4. വിലക്കപെട്ട കനി ഭക്ഷിച്ചു പ്രതികൂട്ടില്‍ നില്‍ക്കാന്‍ ഞാന്‍
    ഇല്ല.ഞാന്‍ പറയേണ്ടത് എന്താണെന്ന് അറിയാകയാല്‍ നാഥാ
    എന്നോട് പൊറുക്കണേ...കവി ചെയ്യന്നത് എന്താണെന്ന് കവിക്ക്‌
    നന്നായി അറിയാം എന്നതിനാല്‍ കവിയെ അനുഗ്രഹിക്ക.....

    മറുപടിഇല്ലാതാക്കൂ
  5. ഇത് മനസ്സിലായി..പേടിപ്പിക്കേം ചെയ്തു....എഴുത്തിന്റെ പുതിയ ലോകം കാണിക്കുന്നതിന് നന്ദി..

    മറുപടിഇല്ലാതാക്കൂ
  6. സജ്ജനങ്ങളുടെ കൂട്ടത്തില്‍ നമ്മെയും കുടുംബത്തെയും ഉള്‍പ്പെടുത്തി നാഥന്‍ അനുഗ്രഹിക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. കര്‍മ്മങ്ങളുടെ
    സഞ്ചി നിറഞ്ഞിരുന്നാല്‍
    തീപ്പെയ്ത്തില്‍
    തുണയായ്
    തണലായ്‌
    സുനിശ്ചിതം
    വര്‍ത്തിക്കുമത്!

    മറുപടിഇല്ലാതാക്കൂ
  8. വിലക്കപ്പെട്ട കനി കാണാനിടവരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ!

    മറുപടിഇല്ലാതാക്കൂ
  9. പ്രതിക്കൂട്ടില്‍ തനിയെ നിര്‍ത്തി
    കൈകാലുകളുടെ
    സാക്ഷി മൊഴി.
    ഒടുവില്‍,
    ഒരു ശബ്ദ നടുക്കം..!
    എന്റെ പുസ്തകം തിരിച്ചെടു ത്തിരിക്കുന്നു.
    ഇനി
    നിന്റെ പുസ്തകം വായിക്ക്.

    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  10. അഹാ..പുസ്തകം കൊള്ളാല്ലോ.
    വരികള്‍ ഓര്‍മ്മപ്പെടുത്തലിന്റേതായി..
    കവിതയുടെ ഒരു ശക്തി!

    മറുപടിഇല്ലാതാക്കൂ
  11. എന്റെ പുസ്തകത്തിൽ ഒന്നും എഴുതിയിട്ടില്ലാ!!

    മറുപടിഇല്ലാതാക്കൂ
  12. നന്നായി ഇരിങ്ങാട്ടിരീ...നന്നായി...എല്ലാം നന്നാക്കട്ടെ എന്തേ?

    മറുപടിഇല്ലാതാക്കൂ
  13. നഫ് സീ...നഫ് സീ...
    ശഫാ‍അത്തിന്റെ പ്രായോചകരിലെങ്കിലും ഞങ്ങളെ നീഉള്‍പെടുത്തേണമേ.. റബ്ബനാ..
    വ ആഖിര്‍ ദ അവാനാ വല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്