2014, ജൂൺ 7, ശനിയാഴ്‌ച

അലിവു മരംഇപ്പോള്‍ ,
പൂമുഖത്ത് പ്രസാദമിരിക്കുന്നില്ല.
എട്ടു കോണില്‍ മരത്തടിയില്‍ തീര്‍ത്ത
നിലവിളികള്‍ കൊണ്ട്
മേല്‍ വിരി വിരിച്ച
കണ്ണീര്‍ വീണു കുതിര്‍ന്ന മേശ.

വിങ്ങലുകള്‍ക്ക്
ചെന്നിരിക്കാന്‍ പാകത്തില്‍
അരുമയോടെ
കടഞ്ഞെടുത്ത ചാരുപടി.

സങ്കടങ്ങളുടെ
പെരുമഴക്ക് കാതോര്‍ത്ത്
പച്ചയിലക്കുട ചൂടി
അലിവു മരങ്ങള്‍

പിറകില്‍ ,
ബഹളമേതുമില്ലാതെ
നെടുവീര്‍പ്പുടുത്തിപ്പോഴും
ശാന്തയായി
ഒഴുകുന്നുണ്ട്
സങ്കടക്കടലായി
കടലുണ്ടിപ്പുഴ..!

മടുപ്പാണ്
കാത്തിരിപ്പൊക്കെയും
എനിക്കും നിനക്കും.

തിടുക്കമാണ് തിരികെപ്പോരാന്‍
ആര്ക്കുമെവിടെ നിന്നും .
എന്നിട്ടും,
ഈ വെണ്മുറ്റത്തു മാത്രമെന്തേ അങ്ങനെ?

നിലവിളി
എനിക്ക് കേട്ടുകൂടാ;
നിനക്കും.
പൊറുതി കേടാണത്
സ്വന്തം കുഞ്ഞിന്റെതാണെങ്കില്‍ പോ ലും !

എന്നിട്ടും ഇക്കാതുകള്‍
മാത്രമെന്തേ യിങ്ങനെ?

വാതിലുകളൊക്കെയും
അടച്ചിടാറാണ് പതിവ്
പിന്നെയെന്തേ
ഒരിക്കലു മടക്കാതെ
ഈ വാതിലുകള്‍ ഇങ്ങനെ ?

എന്ത് പേര് ചൊല്ലി വിളിക്കും
ഈ ധന്യതയെ?
അത് നിനക്കറിയാം
എനിക്കും,
പിന്നെ കാലത്തിനും..!
- ഉസ്മാന്‍ ഇരിങ്ങാട്ടിരി

5 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. സങ്കടമഴയ്ക്ക് കുടചൂടി നില്‍ക്കും
  അലിവുമരം......
  എല്ലാം വരികളിലൊതുക്കികൊണ്ട്.....
  ആശംസകള്‍ മാഷെ

  മറുപടിഇല്ലാതാക്കൂ
 2. കവിത എനിക്ക് ദഹിക്കാന്‍ പാടാണ്..എങ്കിലും വായിച്ചു. കൊള്ളാം..

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്