2014, ജൂൺ 2, തിങ്കളാഴ്‌ച

'ഒരു പാട്ടിന്റെ ദൂരം ' .


ഇയ്യിടെ വായിച്ച ഏറ്റവും മനോഹരമായ ഒരു ചെറുകഥയാണ് ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്റെ 'ഒരു പാട്ടിന്റെ ദൂരം ' .

പെണ്മക്കളുള്ള ഓരോ അമ്മയും അച്ഛനും വായിക്കേണ്ട ഒരു പാട്
സന്ദേശങ്ങളുള്ള കഥ . ആധുനിക ലോകത്തെ സാധാരണ മനുഷ്യന്റെ ആകുലതകളും ആധികളും ഇത്രയേറെ മനോഹരമായി ആവിഷ്ക്കരിച്ച മറ്റൊരു കഥ വായിച്ചതായി ഓര്‍ക്കുന്നില്ല .

ഭീതി മനുഷ്യന്റെ കൂടപ്പിറപ്പാണ് . അത് വിട്ടൊഴിഞ്ഞ നേരമില്ല
കാണുന്നതും കേള്ക്കുന്നതും വായിക്കുന്നതും അറിയുന്നതും എല്ലാം ഭീതി വളര്‍ത്തുന്ന വാര്‍ത്തകള്‍ . സ്കൂളിലേക്കും കോളേജിലേക്കും വീട്ടില്‍ നിന്നിറങ്ങി പോയ പെണ്‍കുട്ടി തിരികെ എത്തും വരെ അമ്മയ്ക്ക് സമാധാനമില്ല . അമ്മമാരുടെ ഈ ആധി പലപ്പോഴും അതിരുവിടുകയും അത് മക്കളില്‍ എങ്ങനെയൊക്കെ ദോഷകരമായി സ്വാധീനിക്കും എന്നും ഈ കഥ നമുക്ക് പറഞ്ഞു തരുന്നു .

നമ്മുടെ പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല . പിന്നെ പുറത്തെ കാര്യം പറയാനുണ്ടോ ? കാലം ദുഷിച്ചു പോയിരിക്കുന്നു .

ഒക്കെ ശരിതന്നെ പക്ഷേ , നാം എന്ത് ചെയ്യും ?
പേടിച്ചു കുട്ടിയെ വീട്ടില് ഇരുത്തുന്നത്‌ പ്രായോഗികമാണോ ?
അപകടം പേടിച്ചു യാത്ര ചെയ്യാതിരിക്കാനാവുമോ ?

ഇല്ല . അപ്പോള്‍ പിന്നെ നമ്മുടെ കുട്ടികളെ ബോധവും സൂക്ഷ്മതയും ധൈര്യവും ഉള്ള മക്കളാക്കി വളര്‍ ത്തുകയേ രക്ഷയുള്ളൂ .

സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ നടത്താനും അത് വഴി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനുമുള്ള ആസൂത്രിതമായ പദ്ധതികള്‍
ആവിഷ്ക്കരിക്കേണ്ടിണ്ടിയിരിക്കുന്നു .
മാനസികമായി മാത്രമല്ല ശാരീരികമായും പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു .

ചികിത്സയെക്കാള്‍ സൂക്ഷ്മത തന്നെയാണ് , എവിടെയും എന്ന പോലെ ഇവിടെയും പ്രായോഗികം .

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞു മുതല്‍ ശയ്യയില്‍കിടക്കുന്ന വൃദ്ധ വരെ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം അതിനെ ചെറുക്കാനും പ്രതിരോധിക്കാനും ശക്തമായ മാനസിക ധൈര്യം ആണ് നാം മക്കള്‍ക്ക്‌ നല്കേണ്ടത് .

ഇത്തരം ഘട്ടങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുമ്പോ ള്‍ എന്ത് ചെയ്യണം എന്ന ഒരു അവബോധം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ട് വരണം . അതല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോന്ന് പറഞ്ഞു അവരുടെ മനസ്സില് ആഴത്തിലുള്ള ഭീതി വിതക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും .

കാണുന്നവരെയൊക്കെ സംശയത്തോടെ നോക്കുകയും ആരെയും വിശ്വാസം ഇല്ലാതെ വരികയും ചെയ്യുന്ന ഒരു മാനസിക അവസ്ഥയിലേക്ക് ഈ നിരന്തരമായ പേടിപ്പെടുത്തല്‍ മാറിപ്പോവും .

പേടി മനുഷ്യന്റെ എല്ലാ ഊര്‍ജ്ജവും ചോര്‍ത്തിക്കളയുന്ന ,
പുരോഗതിയുടെ ഏറ്റവും വലിയ ശത്രു ആണ് .
അത് കൊണ്ട് കുട്ടികളെ ഭീരുക്കളായി വളര്‍ത്താതെ ആത്മവിശ്വാസവും ധൈര്യവും പകരുന്ന സമീപനങ്ങള്‍ ആവണം രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നു നല്കേണ്ടത് .

അക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത് അമ്മമാരാണ് . കാണുന്ന എല്ലാ പുരുഷനും വൃത്തികെട്ടവനല്ല എന്നും നല്ലവരും മാന്യതയുള്ളവരും ഇപ്പോഴുമുണ്ട് എന്നും നമ്മളും ഉള്‍ക്കൊള്ളണം .

ശ്രദ്ധയും കരുതലും സൂക്ഷമതയും അത്യാവശ്യമാണ് .
പക്ഷെ അത് അതിര് വിട്ടാല്‍ പിന്നെ പേടിച്ചു വാതിലടച്ചു ഇരിക്കുകയെ നിര്‍വാഹമുള്ളൂ .
കാലം ഇതിലേറെ വഷളായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും .
അതിജീവിക്കുകയല്ലാതെ ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല . എവിടെ പോയാണ് ഒളിക്കുക ?

അമിതമായ ഒരു ഭീതിയും ഗുണം ചെയ്യില്ല .
പുതിയ കാലത്തെ മക്കളെ പറഞ്ഞു പറഞ്ഞു പേടിപ്പിക്കാനല്ല
പുതിയ പ്രതിസന്ധികളെ നെഞ്ചുറപ്പോടെ തരണം ചെയ്തു മുന്നോട്ടു പോകാനുള്ള മനക്കരുത്തും ധൈര്യവും സ്ഥൈര്യവും ഉള്ള മക്കളായി അവരെ പരിവ ര്‍ ത്തിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് വേണ്ടത് .

3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. കഥ വായിച്ചിട്ടില്ല
    പക്ഷെ ഈ കുറിപ്പ് വളരെ അര്‍ത്ഥവത്തായി

    മറുപടിഇല്ലാതാക്കൂ
  2. ലേഖനവും വിഷയവും ഇഷ്ടപ്പെട്ടു.
    പുരുഷന്മാരില്‍ നല്ലവരും അല്ലാത്തവരും ഉണ്ട്. വേര്‍തിരിച്ചറിയാന്‍ മാത്രം കുട്ടികള്‍ക്ക് കഴിയുമോ? കുഞ്ഞുമക്കള്‍ എങ്ങിനെ പ്രതികരിക്കാനാണ്? ഇവിടെ അടുത്തൊരു വീട്ടിലെ ഒന്നാം ക്ളാസ്സിലെ കുട്ടി. അമ്മ അവളെ യൂണിഫോം ഒക്കെ മാറ്റിച്ച് വീട്ടിലാക്കി താഴെ ഉള്ള കുഞ്ഞിനെ അംഗനവാടിയില്‍ ആക്കാന്‍ പോയി. അംഗനവാടി അടുത്താണ്. അമ്മ പോകുന്നത് കണ്ട് അയല്‍ വീട്ടിലെ അങ്കിള്‍ മിഠായിയുമായി വന്നു, കുഞ്ഞിനെ കൊണ്ടു പോയി...ഒരു രക്ഷയുമില്ല ഉസ്മാന്‍ ഇരിങ്ങാട്ടിരീ...ജീവിക്കാനേ വയ്യ... ആ കഥ വായിച്ചിട്ടില്ല..

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്