2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

കമന്റ് / കഥ



അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. .. കീറിപ്പറിഞ്ഞ ,  ശരീരം മുഴുവനും മറയാത്ത,  അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി. 

ചിത്രത്തോടൊപ്പം ഒരു വരി ഇങ്ങനെ എഴുതിയിരിക്കുന്നു..

'ഒരു അടിക്കുറിപ്പ് കൊടുക്കാമോ..'?

ആ കുട്ടിയുടെ  ദൈന്യത മുഴുവന്‍ ആവാഹിക്കുന്ന തരത്തില്‍ ഒരു കിടിലന്‍ കമന്റിന് വേണ്ടി തലപുകക്കുന്നതിനിടയിലാണ്   ഭാര്യ കാര്യമായി വിളിച്ചു പറയുന്നത്..

''മോന്റെ പമ്പെഴ്സ്  തീര്‍ന്നു.. ഞാനത് ഇന്നലെ പറയാന്‍ വിട്ടു പോയി..''

ശരവേഗത്തില്‍ കാറെടുത്ത് ടൌണിലേക്ക് പറക്കുന്നതിനിടെ  സിഗ്നലില്‍ കാറ് നിര്‍ത്തിയതും
ഒരു  അമ്മയും കുഞ്ഞും വന്നു 'വല്ലതും തരണേ 'എന്ന് കേണപേക്ഷിക്കുന്നതും അറിഞ്ഞ ത് പോലുമില്ല..!
അപ്പോഴും  മനസ്സ്  വല്ലാതെ അസ്വസ്ഥമായിരുന്നു .. !
എന്തെഴുതും  ഒരു കമന്റ് ..!?

52 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അപ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു .. !
    എന്തെഴുതും ഒരു കമന്റ് ..!?

    എന്തെഴുതണം മാഷേ ?
    ഇതൊക്കെയാണ് വെറും സത്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. മനസ്സ് അസ്വസ്ഥമാക്കുന്ന കഥ. ഇല്ല മാഷേ.കമന്റില്ല.
    ആശംസകൾ...........സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  3. ഇതാണ്എഴുത്ത്!! നെഞ്ചത്ത് തറക്കുന്ന സന്ദേശം.. അഭിനന്ദനങ്ങള്‍ മാഷെ...

    മറുപടിഇല്ലാതാക്കൂ
  4. കമന്റ്‌ കൊണ്ട് നമുക്ക് എന്തുചെയ്യാന്‍ പറ്റും .....ഒരു ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം .....മനസ്സൊന്നു നൊന്തു ..കാരണം കുട്ടികള്‍ എനിക്ക് ജീവനാണ് ....ദൈവത്തിന്റെ മാല്ഖമാര്‍ ആണത് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  5. ഗംഭീരം..
    "കഥയല്ലിതു ജീവിതം.."

    മറുപടിഇല്ലാതാക്കൂ
  6. ആത്മാവില്ലാതെ പോയ ജന്മങ്ങള്‍,
    കേവലം പ്രകടന പരതയില്‍ അഭിരമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. കുറഞ്ഞ വാക്കുകള്‍. നമ്മുടെ തന്നെ മനസ്സിനെ കീറിമുറിക്കുന്ന ഒരു കഥ.

    മറുപടിഇല്ലാതാക്കൂ
  8. എന്തെഴുതും ഒരു കമന്റ് ..!

    മറുപടിഇല്ലാതാക്കൂ
  9. ഇതാണ് സത്യം ഇത് കഥയല്ല , ജീവിതം ....!!

    മറുപടിഇല്ലാതാക്കൂ
  10. എന്തെഴുതും സുഹൃത്തേ, ഒരു നല്ല കമന്‍റ് കിട്ടുന്നില്ലല്ലോ,ഒന്ന് കോറിയിടാന്‍.

    മറുപടിഇല്ലാതാക്കൂ
  11. ജീവിതം....പിന്നെ കുറെ മനുഷ്യരും...
    ചെറിയ കഥ...മനോഹര നൊമ്പരങ്ങള്‍....!

    മറുപടിഇല്ലാതാക്കൂ
  12. നമ്മുടെ കുട്ടികൾക്ക് ഒരു നേരം അപ്പിയിടാനുള്ള പണമെങ്കിലും ദാരിദ്ര്യ നിർമ്മാർജനത്തിനായി നീക്കി വെച്ചിരുന്നെങ്കിൽ മാഷിന്ന് ഈ കഥ എഴുതേണ്ടി വരുമായിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  13. എന്തെഴുതും കമന്റ് ..!?

    ഹൃദയത്തില്‍ ഒരു സ്പാര്‍ക്ക്. മിനിക്കഥ ഏറെ ചിന്തിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  14. ഇതിനു കമെന്റ്റ്‌ എഴുതിയാല്‍ മനസ്സ്‌ സ്വസ്ഥമാകുമോ ?

    മറുപടിഇല്ലാതാക്കൂ
  15. ഉള്ളം ചുട്ടു പൊള്ളിക്കുന്ന സത്യം. കമന്റ്‌ ഇല്ല....

    മറുപടിഇല്ലാതാക്കൂ
  16. ഇതെല്ലാം എഴുതാം, വായിയ്ക്കാം, സഹതപിയ്ക്കാം എന്നതൊക്കെ വലിയ കാര്യങ്ങൾ തന്നെ.. അതിനുമപ്പുറം എന്തെങ്കിലും വർജ്ജിയ്ക്കാനും, ദാനം ചെയ്യനും കൂടെ നമുക്ക് സാധിയ്ക്കണം.

    നല്ല പോസ്റ്റ്, ഉസ്മാൻ ജീ!

    മറുപടിഇല്ലാതാക്കൂ
  17. ഓഫീസില്‍ ഇരുന്നു ചൂടുള്ള കട്ടന്‍ ചായ കുടിക്കുമ്പോള്‍ ഞാനും തലപുക്കകുയാണ്
    എന്തെഴ്തും ഒരു കിടിലന്‍ കമന്റ്‌
    ജിമെയില്‍ മലയാളം ഫോണ്ട് ഉള്ളതുകൊണ്ട് അധികം സ്ട്രിന്‍ ചെയ്യേണ്ടി വന്നില്ല
    ആരെങ്കിലും ഒന്ന് "LIKE " ചെയ്യും എന്ന പ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ
  18. ആധുനിക സമൂഹത്തിന്റെ രണ്ടു മുഖങ്ങളാണിത്...ഈ വ്യാത്യാസമാണ്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ പട്ടണങ്ങളില്‍ ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരണയാകുന്നത്..........

    മറുപടിഇല്ലാതാക്കൂ
  19. ഇത്തരം ഫോട്ടോയും അനുഭവങ്ങളും ഇന്ന് എഴുത്തുകാര്‍ക്കും, ദാര്‍ഷനികര്‍ക്കും അവരുടെ ഒരു കാരക്ടര്‍ മാത്രമാണ്... സിനിമാക്കാര്‍ക്കും മറ്റു കലാകാരന്മാര്‍ക്കും അതൊരു ദ്രശ്യ വിരുന്നിനുള്ള പ്രോപര്ട്ടിയും... ഇതിനിടയില്‍ അവര്‍ക്ക് വേണ്ടി വല്ലതും ചയ്യുന്നവരെയാകട്ടെ സമൂഹം അറിയുന്നില്ല... അവര്‍ അതാഗ്രഹിക്കുന്നുമില്ല...

    മറുപടിഇല്ലാതാക്കൂ
  20. ഞാനെങ്ങാനും കമന്റിയാല്‍ ആരെങ്കിലും ലൈകുമോന്നാന്‍റെ പേടി.... അത് കൊണ്ടു നോ കമെന്റ് .

    മറുപടിഇല്ലാതാക്കൂ
  21. ഉള്ളിലേക്ക് തുളച്ചുകയറുന്ന കഥ... എന്തെഴുതും ഒരു കമന്റ്? സൂപ്പര്‍ മാഷേ...

    മറുപടിഇല്ലാതാക്കൂ
  22. ട്രാഫിക്‌ സിഗ്നല്‍ ആയി മാഷേ .മോനുള്ള പാമ്പെഴ്സ് വാങ്ങണ്ടേ ?

    മറുപടിഇല്ലാതാക്കൂ
  23. ഒരു കുഞ്ഞു കഥക്ക് നിങ്ങള്‍ എഴുതിയ ഈ കമന്റുകള്‍ ഒക്കെയും ഒരു തിരിച്ചറിവായി നിലനില്‍ക്കട്ടെ.. എന്റെയും നിങ്ങളുടെയും ഉള്ളില്‍ .. എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി..

    മറുപടിഇല്ലാതാക്കൂ
  24. സത്യം. ഇതാണു നമ്മള്‍. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നതു തന്നെ ഇക്കാലത്ത് പാടില്ല.. സുഖിച്ചു മദിച്ച് വീട്ടില്‍ കഴിയൂ എന്നാണല്ലോ ഇപ്പോള്‍. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  25. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  26. കഥ വായിച്ചു......... ഒരു പക്ഷെ ഇതിനു ഞാന്‍ അഭിപ്രായം പറയില്ല

    മറുപടിഇല്ലാതാക്കൂ
  27. കഥ വായിച്ചു......... ഒരു പക്ഷെ ഇതിനു ഞാന്‍ അഭിപ്രായം പറയില്ല
    അല്ല ഞാന്‍ പറയില്ല

    മറുപടിഇല്ലാതാക്കൂ
  28. സ്വന്തം കാര്യം സിന്ദാബാദ്‌

    മറുപടിഇല്ലാതാക്കൂ
  29. ഹൃദയം നൊന്തു......ഒപ്പം മനസ്സില്‍ സന്തോഷവും , താങ്കല്‍ ഒരു ലോക സത്യം വരച്ച് കാണിചതിന്...താങ്ക്സ്...

    മറുപടിഇല്ലാതാക്കൂ
  30. എന്തെഴുതും ഒരു കമന്റ് ..!?

    മറുപടിഇല്ലാതാക്കൂ
  31. നല്ല പോസ്റ്റ്,അതല്ലാതെ
    എന്തെഴുതും ഒരു കമന്റ് ..!?

    മറുപടിഇല്ലാതാക്കൂ
  32. അടിക്കുറിപ്പ് സാധാരണ പോലെ പട്ടിണി, ദൈന്യം, ദാരിദ്ര്യം എല്ലാം ചേരുമ്പടി ചേർത്ത്...സങ്കടയെണ്ണയിൽ ചാലിച്ച്....

    പിന്നെ കുട്ടി തുറിച്ചു നോക്കുന്നതുകൊണ്ട് കമന്റ് എഴുതിയാൽ കൈയിൽ ചോര പൊടിയും....
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  33. കഥയല്ലിതു ജീവിതം...

    കമന്റ് അല്ല കാര്യം ..

    ആശംസകള്‍ ‍ ഉസ്മാന്‍ ഇക്ക...

    മറുപടിഇല്ലാതാക്കൂ
  34. ഹോ,, ഒന്നും കമന്‍റാനില്ല
    .. ഇത്രമതി മനസാക്ഷിയുള്ളവനു കണ്ണു തുറക്കാന്‍

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍2011, നവംബർ 10 2:37 PM

    sir valare nalla post ,ishttayi
    virodham illenkil ente kunju sitelum ee rachana post cheyyaamo? ningalkku nalla vaayanakkare avideyum kittum , ithaa site link
    http://www.appooppanthaadi.com/

    മറുപടിഇല്ലാതാക്കൂ
  36. മോന്റെ പമ്പെഴ്സ് തീര്‍ന്നു

    മറുപടിഇല്ലാതാക്കൂ
  37. ശരിക്കും ഞാനും കണ്ഫ്യൂഷനിലാ. എന്തെഴുതും?

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്