അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. .. കീറിപ്പറിഞ്ഞ , ശരീരം മുഴുവനും മറയാത്ത, അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി.
ചിത്രത്തോടൊപ്പം ഒരു വരി ഇങ്ങനെ എഴുതിയിരിക്കുന്നു..
'ഒരു അടിക്കുറിപ്പ് കൊടുക്കാമോ..'?
ആ കുട്ടിയുടെ ദൈന്യത മുഴുവന്‍ ആവാഹിക്കുന്ന തരത്തില്‍ ഒരു കിടിലന്‍ കമന്റിന് വേണ്ടി തലപുകക്കുന്നതിനിടയിലാണ് ഭാര്യ കാര്യമായി വിളിച്ചു പറയുന്നത്..
''മോന്റെ പമ്പെഴ്സ് തീര്‍ന്നു.. ഞാനത് ഇന്നലെ പറയാന്‍ വിട്ടു പോയി..''
ശരവേഗത്തില്‍ കാറെടുത്ത് ടൌണിലേക്ക് പറക്കുന്നതിനിടെ സിഗ്നലില്‍ കാറ് നിര്‍ത്തിയതും
ഒരു അമ്മയും കുഞ്ഞും വന്നു 'വല്ലതും തരണേ 'എന്ന് കേണപേക്ഷിക്കുന്നതും അറിഞ്ഞ ത് പോലുമില്ല..!
അപ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു .. !
എന്തെഴുതും ഒരു കമന്റ് ..!?
No comments...!
മറുപടിഇല്ലാതാക്കൂഅപ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു .. !
മറുപടിഇല്ലാതാക്കൂഎന്തെഴുതും ഒരു കമന്റ് ..!?
എന്തെഴുതണം മാഷേ ?
ഇതൊക്കെയാണ് വെറും സത്യങ്ങള്‍
മനസ്സ് അസ്വസ്ഥമാക്കുന്ന കഥ. ഇല്ല മാഷേ.കമന്റില്ല.
മറുപടിഇല്ലാതാക്കൂആശംസകൾ...........സ്നേഹപൂർവ്വം വിധു
ഇതാണ്എഴുത്ത്!! നെഞ്ചത്ത് തറക്കുന്ന സന്ദേശം.. അഭിനന്ദനങ്ങള്‍ മാഷെ...
മറുപടിഇല്ലാതാക്കൂകമന്റ് കൊണ്ട് നമുക്ക് എന്തുചെയ്യാന്‍ പറ്റും .....ഒരു ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം .....മനസ്സൊന്നു നൊന്തു ..കാരണം കുട്ടികള്‍ എനിക്ക് ജീവനാണ് ....ദൈവത്തിന്റെ മാല്ഖമാര്‍ ആണത് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂഗംഭീരം..
മറുപടിഇല്ലാതാക്കൂ"കഥയല്ലിതു ജീവിതം.."
സത്യം ..എന്തെഴുതും ആല്ലേ?
മറുപടിഇല്ലാതാക്കൂആത്മാവില്ലാതെ പോയ ജന്മങ്ങള്‍,
മറുപടിഇല്ലാതാക്കൂകേവലം പ്രകടന പരതയില്‍ അഭിരമിക്കുന്നു.
കുറഞ്ഞ വാക്കുകള്‍. നമ്മുടെ തന്നെ മനസ്സിനെ കീറിമുറിക്കുന്ന ഒരു കഥ.
മറുപടിഇല്ലാതാക്കൂഎന്തെഴുതും ഒരു കമന്റ് ..!
മറുപടിഇല്ലാതാക്കൂഇതാണ് സത്യം ഇത് കഥയല്ല , ജീവിതം ....!!
മറുപടിഇല്ലാതാക്കൂഎന്തെഴുതും സുഹൃത്തേ, ഒരു നല്ല കമന്‍റ് കിട്ടുന്നില്ലല്ലോ,ഒന്ന് കോറിയിടാന്‍.
മറുപടിഇല്ലാതാക്കൂജീവിതം....പിന്നെ കുറെ മനുഷ്യരും...
മറുപടിഇല്ലാതാക്കൂചെറിയ കഥ...മനോഹര നൊമ്പരങ്ങള്‍....!
നമ്മുടെ കുട്ടികൾക്ക് ഒരു നേരം അപ്പിയിടാനുള്ള പണമെങ്കിലും ദാരിദ്ര്യ നിർമ്മാർജനത്തിനായി നീക്കി വെച്ചിരുന്നെങ്കിൽ മാഷിന്ന് ഈ കഥ എഴുതേണ്ടി വരുമായിരുന്നില്ല.
മറുപടിഇല്ലാതാക്കൂഹൊ
മറുപടിഇല്ലാതാക്കൂപറയാന് വയ്യാ
ഇത് തന്നെ ജീവിതം
മറുപടിഇല്ലാതാക്കൂസത്യം!
മറുപടിഇല്ലാതാക്കൂഎന്തെഴുതും കമന്റ് ..!?
മറുപടിഇല്ലാതാക്കൂഹൃദയത്തില് ഒരു സ്പാര്‍ക്ക്. മിനിക്കഥ ഏറെ ചിന്തിപ്പിക്കുന്നു.
തുളഞ്ഞു കയറുന്നു..
മറുപടിഇല്ലാതാക്കൂഇതിനു കമെന്റ്റ് എഴുതിയാല്‍ മനസ്സ് സ്വസ്ഥമാകുമോ ?
മറുപടിഇല്ലാതാക്കൂകമന്റില്ല...
മറുപടിഇല്ലാതാക്കൂഉള്ളം ചുട്ടു പൊള്ളിക്കുന്ന സത്യം. കമന്റ് ഇല്ല....
മറുപടിഇല്ലാതാക്കൂഇതെല്ലാം എഴുതാം, വായിയ്ക്കാം, സഹതപിയ്ക്കാം എന്നതൊക്കെ വലിയ കാര്യങ്ങൾ തന്നെ.. അതിനുമപ്പുറം എന്തെങ്കിലും വർജ്ജിയ്ക്കാനും, ദാനം ചെയ്യനും കൂടെ നമുക്ക് സാധിയ്ക്കണം.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്, ഉസ്മാൻ ജീ!
ഓഫീസില്‍ ഇരുന്നു ചൂടുള്ള കട്ടന്‍ ചായ കുടിക്കുമ്പോള്‍ ഞാനും തലപുക്കകുയാണ്
മറുപടിഇല്ലാതാക്കൂഎന്തെഴ്തും ഒരു കിടിലന്‍ കമന്റ്
ജിമെയില്‍ മലയാളം ഫോണ്ട് ഉള്ളതുകൊണ്ട് അധികം സ്ട്രിന്‍ ചെയ്യേണ്ടി വന്നില്ല
ആരെങ്കിലും ഒന്ന് "LIKE " ചെയ്യും എന്ന പ്രതീക്ഷയോടെ
ആധുനിക സമൂഹത്തിന്റെ രണ്ടു മുഖങ്ങളാണിത്...ഈ വ്യാത്യാസമാണ്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ പട്ടണങ്ങളില്‍ ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരണയാകുന്നത്..........
മറുപടിഇല്ലാതാക്കൂഇത്തരം ഫോട്ടോയും അനുഭവങ്ങളും ഇന്ന് എഴുത്തുകാര്‍ക്കും, ദാര്‍ഷനികര്‍ക്കും അവരുടെ ഒരു കാരക്ടര്‍ മാത്രമാണ്... സിനിമാക്കാര്‍ക്കും മറ്റു കലാകാരന്മാര്‍ക്കും അതൊരു ദ്രശ്യ വിരുന്നിനുള്ള പ്രോപര്ട്ടിയും... ഇതിനിടയില്‍ അവര്‍ക്ക് വേണ്ടി വല്ലതും ചയ്യുന്നവരെയാകട്ടെ സമൂഹം അറിയുന്നില്ല... അവര്‍ അതാഗ്രഹിക്കുന്നുമില്ല...
മറുപടിഇല്ലാതാക്കൂഹാ.... :-(
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂഞാനെങ്ങാനും കമന്റിയാല്‍ ആരെങ്കിലും ലൈകുമോന്നാന്‍റെ പേടി.... അത് കൊണ്ടു നോ കമെന്റ് .
മറുപടിഇല്ലാതാക്കൂഉള്ളിലേക്ക് തുളച്ചുകയറുന്ന കഥ... എന്തെഴുതും ഒരു കമന്റ്? സൂപ്പര്‍ മാഷേ...
മറുപടിഇല്ലാതാക്കൂജീവിതവും കച്ചവടവും..
മറുപടിഇല്ലാതാക്കൂട്രാഫിക് സിഗ്നല്‍ ആയി മാഷേ .മോനുള്ള പാമ്പെഴ്സ് വാങ്ങണ്ടേ ?
മറുപടിഇല്ലാതാക്കൂഒരു കുഞ്ഞു കഥക്ക് നിങ്ങള്‍ എഴുതിയ ഈ കമന്റുകള്‍ ഒക്കെയും ഒരു തിരിച്ചറിവായി നിലനില്‍ക്കട്ടെ.. എന്റെയും നിങ്ങളുടെയും ഉള്ളില്‍ .. എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി..
മറുപടിഇല്ലാതാക്കൂസത്യം. ഇതാണു നമ്മള്‍. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നതു തന്നെ ഇക്കാലത്ത് പാടില്ല.. സുഖിച്ചു മദിച്ച് വീട്ടില്‍ കഴിയൂ എന്നാണല്ലോ ഇപ്പോള്‍. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂചിന്തിപ്പിക്കുന്ന കഥ.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകഥ വായിച്ചു......... ഒരു പക്ഷെ ഇതിനു ഞാന്‍ അഭിപ്രായം പറയില്ല
മറുപടിഇല്ലാതാക്കൂകഥ വായിച്ചു......... ഒരു പക്ഷെ ഇതിനു ഞാന്‍ അഭിപ്രായം പറയില്ല
മറുപടിഇല്ലാതാക്കൂഅല്ല ഞാന്‍ പറയില്ല
സ്വന്തം കാര്യം സിന്ദാബാദ്
മറുപടിഇല്ലാതാക്കൂഹൃദയം നൊന്തു......ഒപ്പം മനസ്സില്‍ സന്തോഷവും , താങ്കല്‍ ഒരു ലോക സത്യം വരച്ച് കാണിചതിന്...താങ്ക്സ്...
മറുപടിഇല്ലാതാക്കൂനല്ല കഥ...നല്ലത്....
മറുപടിഇല്ലാതാക്കൂഎന്തെഴുതും ഒരു കമന്റ് ..!?
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്,അതല്ലാതെ
മറുപടിഇല്ലാതാക്കൂഎന്തെഴുതും ഒരു കമന്റ് ..!?
naam nammude kozhikkunjinu pirake
മറുപടിഇല്ലാതാക്കൂnaam nammude kozhikkunjinu pirake..
മറുപടിഇല്ലാതാക്കൂഅടിക്കുറിപ്പ് സാധാരണ പോലെ പട്ടിണി, ദൈന്യം, ദാരിദ്ര്യം എല്ലാം ചേരുമ്പടി ചേർത്ത്...സങ്കടയെണ്ണയിൽ ചാലിച്ച്....
മറുപടിഇല്ലാതാക്കൂപിന്നെ കുട്ടി തുറിച്ചു നോക്കുന്നതുകൊണ്ട് കമന്റ് എഴുതിയാൽ കൈയിൽ ചോര പൊടിയും....
അഭിനന്ദനങ്ങൾ.
എന്തെഴുതണം???
മറുപടിഇല്ലാതാക്കൂകഥയല്ലിതു ജീവിതം...
മറുപടിഇല്ലാതാക്കൂകമന്റ് അല്ല കാര്യം ..
ആശംസകള്‍ ഉസ്മാന്‍ ഇക്ക...
ഹോ,, ഒന്നും കമന്‍റാനില്ല
മറുപടിഇല്ലാതാക്കൂ.. ഇത്രമതി മനസാക്ഷിയുള്ളവനു കണ്ണു തുറക്കാന്‍
sir valare nalla post ,ishttayi
മറുപടിഇല്ലാതാക്കൂvirodham illenkil ente kunju sitelum ee rachana post cheyyaamo? ningalkku nalla vaayanakkare avideyum kittum , ithaa site link
http://www.appooppanthaadi.com/
മോന്റെ പമ്പെഴ്സ് തീര്‍ന്നു
മറുപടിഇല്ലാതാക്കൂശരിക്കും ഞാനും കണ്ഫ്യൂഷനിലാ. എന്തെഴുതും?
മറുപടിഇല്ലാതാക്കൂ