2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

താക്കോല്‍




വൃത്തിയും ഭംഗിയും നല്ല സൌകര്യവുമുള്ള വീട്... 
കുറെ നാളായി അവന്‍ ക്ഷണിക്കുന്നു .. വീട് കാണാന്‍ .. പല കാരണങ്ങളാല്‍ നീണ്ടു  പോവുകയായിരുന്നു.. അവന്‍ കൂടെ നടന്നു എല്ലാം അഭിമാനത്തോടെ കാണിച്ചു തരുന്നു...
ഒടുവിലാണ് വായനാ മുറിയിലെത്തിയത്..

നോക്കുമ്പോള്‍ നിറയെ പുസ്തകങ്ങള്‍ ഉള്ള ഒരു ബൃഹത്തായ ബുക്ക്‌ ഷെല്‍ഫ് !

എനിക്ക് അവനോടു അന്നേരം ഒരു പ്രത്യേക ബഹുമാനം തോന്നി..
''ഒരു വന്‍ ശേഖരം തന്നെയുണ്ടല്ലോ..'
ഞാന്‍ അവനെ അഭിനന്ദിച്ചു!

ആ ശേഖരം ഒന്ന് തുറന്നു കാണണമെന്ന് 
എനിക്ക് കൊതിയായി .. 

അത് തിരിച്ചറിഞ്ഞിട്ടെന്ന വണ്ണംഅവന്‍  ബുക്ക്‌ ഷെല്‍ഫിന്റെ താക്കോല്‍ പരതി. 
കാണുന്നില്ല .. 
ഒടുവില്‍ ഭാര്യയെ വിളിച്ചു ചോദിച്ചു: 

''താക്കോല്‍ എവിടെ..''?
അവള്‍ പറഞ്ഞു: 
''ആ ഷെല്‍ഫിന്റെ മുകളില്‍ തന്നെ എവിടെയെങ്കിലും കാണും... ''
 ഒരു കസേരയിട്ട് 
 കേറി കുറെ സഹാസപ്പെട്ടു  ഒടുവില്‍ അവന്‍  തപ്പിയെടുത്തു താക്കോല്‍ !...
താക്കോല്‍ കണ്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരി പൊട്ടി..


പാവം മാറാലക്ക് എന്തറിയാം ?


9 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇതാണ് ഇന്നത്തെ വായനയുടെ നേര്‍ രൂപം.
    നന്നായിട്ടുണ്ട്.
    http://leelamc.blogspot.com/2011/10/blog-post.html

    pls visit

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവരുടെയും വീട്ടിലെ സ്ഥിതി ഇതുതന്നെ...

    എന്നെ പെണ്ണ് കാണാന്‍ വന്ന ചെക്കന്റെ അമ്മാവന്‍ പറഞ്ഞുവത്രേ "അവര്‍ നല്ല വിവരമുല്ലവരാ... ഷെല്‍ഫ് നിറയെ ബുക്കുകളാണ്"

    മറുപടിഇല്ലാതാക്കൂ
  3. ഹാ ഹാ നല്ല തമാശ...പക്ഷെ സത്യം

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ എന്തായാലും കടം വാങ്ങി തിരിച്ചു കൊടുക്കാതിരുന്ന പുസ്തകം കയ്യിലെടുത്തു ,ഇല്ലെങ്കില്‍ ഇനി ഇരിങ്ങട്ടിരിത്തരം എന്നെ പറ്റി ആയാലോ ?..

    മറുപടിഇല്ലാതാക്കൂ
  5. സത്യം.. പുസ്തകങ്ങളും വായനയും എഴുത്തുമെല്ലാം ഒരുതരം ഷോ മാത്രമായി അധ:പതിച്ചിരിക്കുന്നു.. അതിനിടയില്‍ അക്ഷരങ്ങളെ സ്നേഹിക്കുന്ന ചുരുക്കം പേരുണ്ടെന്ന് വിസ്മരിക്കുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  6. നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യം.. :)

    മറുപടിഇല്ലാതാക്കൂ
  7. അതു കണ്ടതോടെ ബഹുമാനം മാറി സഹതാപം തോന്നിയോ ? :)

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്