2011, നവംബർ 2, ബുധനാഴ്‌ച

കടലമണി കവിതകള്‍



ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.



അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

പ്രായം നോക്കി
അഭിപ്രായം പറയുക

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കൊടി ഏറിയാലും
'കുടി' ഏറാമോ?

മടിയനായാലും
മുടിയനവല്ലേ

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന്‍ ഇഷ്ടമില്ല ആര്‍ക്കും
വൃദ്ധി നേടാന്‍ ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്‌
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്‌
ഏറ്റവും നല്ല സ്വത്ത്‌

തലയും മുറയുമില്ലാത്ത
തലമുറയാണിന്നുള്ളത്

പൊള്ളെള്ളോളവും കൊള്ളില്ല
ഉള്ളു പൊള്ളയായായാല്‍ തീരെ കൊള്ളില്ല





തലയില്‍ നിറയെ ചോറാണേല്‍
തലച്ചോറെന്തിന് കൊള്ളാം പിന്നെ

അപായം കണ്ടു പഠിക്കണം
ഉപായം കണ്ടു പിടിക്കണം



കണ്ണീര്‍ തടുക്കാന്‍ കഴിയില്ലയെങ്കിലും
കണ്ണീര്‍ തുടക്കാന്‍ കഴിയുമല്ലോ ?

മിത ഭാഷണം
അതി ഭൂഷണം

പ്രതികള്‍ക്കെന്നുമില്ല പഞ്ഞം
പ്രതിഭകള്‍ക്കെന്നുമുണ്ട് പഞ്ഞം

പറന്നുയരുമ്പോഴും
പറക്കമുറ്റാത്തൊരു
കാലം കഴിഞ്ഞതൊന്നോര്‍മ്മ വേണം

കൊക്കിന്റെ കൊക്കിന്നു നീളമുണ്ടായതില്‍
കാക്കയ്ക്ക് കോപം വരേണ്ടതുണ്ടോ ?

പിള്ളയായാലും
പുള്ളി പുള്ളി തന്നെ !




15 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. എന്തിനാണ് അധികം അല്ലെ.. ഇക്കാ.. ഈ വരികള്‍ പലപ്പോഴും പ്രചോദനമാണ്. ഈ ലാളിത്യവും creativity യും തന്നെയാണ് അതിന്റെ കാരണവും.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  2. വിറ്റാമിന്‍ ഏറെയുള്ള കടലമണികള്‍ ..... :)

    മറുപടിഇല്ലാതാക്കൂ
  3. പിള്ളയായാലും ജയില്‍ പുള്ളി ജയില്‍ പുള്ളി തന്നെ എന്നല്ലേ കവി ഉദേശിച്ചത്? നല്ല കൈത..രസകരമായി തന്നെ വായിച്ചു,,

    മറുപടിഇല്ലാതാക്കൂ
  4. കവിത തകര്‍പ്പന്‍. കയ്യടിച്ചു സമ്മതിച്ചിരിക്കുന്നു.

    പിള്ളയായാലും പുള്ളി പുള്ളി തന്നെ !ഇത് മാത്രം ഞാന്‍ (സര്‍ക്കാരും) അംഗീകരിക്കില്ല. :-)

    മറുപടിഇല്ലാതാക്കൂ
  5. ഞാനും കയ്യടിച്ച് സമ്മതിരിച്ചിരിക്കുന്നു ഇക്കാ... സൂപ്പര്‍

    മറുപടിഇല്ലാതാക്കൂ
  6. പ്രായം നോക്കി
    അഭിപ്രായം പറയുക.........

    മറുപടിഇല്ലാതാക്കൂ
  7. ഏറ്റവും നല്ല സുഹൃത്ത്‌
    ഏറ്റവും നല്ല സ്വത്ത്‌...

    കവിത ഇഷ്ടായി....

    മറുപടിഇല്ലാതാക്കൂ
  8. ഇക്കാ ..സുപ്പേര്‍....ചിരിക്കാനും ചിന്തിക്കാനും ഉള്ള അസ്സല് കുഞ്ഞി മണി ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  9. "പ്രായം നോക്കി
    അഭിപ്രായം പറയുക"

    കടലമണി കൊണ്ട് കിടിലം കൊള്ളിച്ച എന്റെ മാഷേ, പ്രായം നോക്കാതെ അഭിപ്രയം പറയാട്ടോ. "ഈ കടലമണി കൊണ്ട് അടിച്ചു പൊളിച്ചു മാഷ്‌"

    കടല മണി കവിതക്ക് കുന്നോളം ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. കൊറിക്കാന്‍ രസമുള്ള കടലമണികള്‍ !

    മറുപടിഇല്ലാതാക്കൂ
  11. ചെറുമണി കടലകളുടെ വലിയ രുചി!

    മറുപടിഇല്ലാതാക്കൂ
  12. നല്ല ഹായ് ക്വാളിറ്റി വിറ്റാമിന്‍ കടലമണികളാണല്ലോ!!

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്