2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

അത്താഴം


ഇന്നലെ അത്താഴം കഴിക്കും നേരം ആ മുഖം മനസ്സിലേക്കോടിയെത്തി. സത്യം പറഞ്ഞാല്‍ പത്തിരുപതു വര്‍ഷം കഴിഞ്ഞിട്ടും ആ ഓര്‍മ്മകള്‍ ഉണരാതെ ഒരു റമദാനും കടന്നു പോയിട്ടില്ല .

പഠനങ്ങളില്‍ നിന്ന് പരീക്ഷകളിലേക്കും പരീക്ഷകളില്‍ നിന്ന് ജീവിതത്തിന്റെ വല്ലാത്ത ചില പരീക്ഷണങ്ങളിലേക്കും ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എടുത്തെറിയപ്പെട്ടു കൊണ്ടിരുന്ന കാലം . കാലിക്കറ്റ് യുനിവേഴ്സിറ്റി നടത്തുന്ന ഒരു പരീക്ഷക്കാലം . റമദാനിലാണ് . പരീക്ഷ സെന്റര്‍ അരീക്കോട് സുല്ലമുസ്സലാം കോളേജ് .

റമദാനായത് കൊണ്ടും പരീക്ഷ എഴുതി തിരിച്ചു വീട്ടിലെത്തുന്നത് ഏറെ ശ്രമകരമായത് കൊണ്ടും ഞങ്ങള്‍ നാലുപേര്‍ ( ഹമീദ് പുന്നക്കാട്, ശരീഫ് കാളികാവ്, എന്റെ നാട്ടുകാരനും അയല്‍വാസി യുമായ വാക്കയില്‍ ബഷീര്‍ ) എന്നിവര്‍ പരീക്ഷ സെന്ററി നടുത്ത് എവിടെയെങ്കിലും ഒരു റൂമെടുത്തു താമസിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു..

പരീക്ഷ തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ ഞങ്ങള്‍ അരീക്കോട് ടൌണില്‍ ബസ്സിറങ്ങി. നേരെ കോളേജ് റോഡിലൂടെ വാടക റൂമും അന്വേഷിച്ചു നടന്നു.

ഗ്രാമീണതയുടെ സകലവിധ ഐശ്വര്യങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ചു സൌമ്യമായി ഒഴുകുന്ന ചാലിയാറിന് കുറുകെ യുള്ള  പാലം കടന്ന് പത്തനാപുരം വരെ അന്വേഷിച്ചു ചെന്നിട്ടും ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന ഒരു റൂമോ വീടോ തരപ്പെട്ടില്ല.

ഒന്ന് രണ്ടെണ്ണം കണ്ടെത്തിയെങ്കിലും അതിലൊന്ന് വലിയ വാടക ആയതു കൊണ്ട് വേണ്ടെന്നു വെച്ചു. മറ്റൊന്ന് ഞങ്ങള്‍ക്ക് മുന്‍പേ മറ്റൊരു പരീക്ഷാര്‍ഥി  സംഘം അഡ്വാന്‍സ് കൊടുത്തു ഉറപ്പിച്ചു പോയതായിരുന്നു.. തെല്ലും നിരാശരാകാതെ കോളേജിന്റെ ഭാഗത്തേക്ക്‌ തന്നെ നടന്നു അന്വേഷണം തുടര്‍ന്നു.

കുണ്ടും കുഴിയും പൊട്ടലും പൊളിയലുമൊക്കെയായി ചാലിയാറിന്റെ മനസ്സിലേക്ക് ഇറങ്ങിപ്പോവുന്ന നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ നടന്നു വരുമ്പോള്‍, എതിരെ വന്ന ഒരാളാണ് അവിടെ അടുത്തു ഒരു പീടിക മുറിയുണ്ടെന്നും അത് വാടകയ്ക്ക് കിട്ടുമെന്നും പറഞ്ഞു തന്നത്.പീടിക റൂമിന്റെ ഉടമയെ അന്വേഷിച്ചു ചെന്ന് , പതിനഞ്ചു ദിവസത്തിന് ഒരു മാസത്തെ വാടകയും കൊടുത്ത് താക്കോല്‍ വാങ്ങി ഞങ്ങള്‍ പീടിക റൂമിലേക്ക്‌..

പൂട്ട്‌ തുറന്ന് വലിയ ഓടാമ്പല്‍ നീക്കി, മെലിഞ്ഞ നിരപ്പലകകള്‍ അടര്‍ത്തിയെടുത്ത്‌ മുറി തുറന്ന് നോക്കുമ്പോള്‍, ഇടുങ്ങിയ ഒരു അറ! മുറിയെന്നു പറഞ്ഞ് ഇതിനെയിങ്ങനെ അവഹേളിക്കണോ എന്ന് മനസ്സിലൊരുതമാശയുണ ര്‍ന്നപ്പോള്‍ 'നമുക്ക് കാലാക്കാലം പാര്‍ക്കാനൊന്നുമല്ലല്ലോ പിന്നെ പരീക്ഷയുമല്ലേ  ഇത് തന്നെ ധാരാളം .
ഈ വാടകക്ക് ഇതല്ലാതെ ഏതു കിട്ടാനാ ...' ? പഠിക്കാന്‍ മാത്രമല്ല മറ്റു പലതിനും മിടുക്കനായ സുഹൃത്ത്‌ ഹമീദ് പ്രസ്താവിച്ചു! ആ പ്രസ്താവനക്ക് പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല .

പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ചാലിയാറിന്റെ പ്രവിശാലമായ തീരത്ത് മറഞ്ഞിരിക്കാവുന്ന, പൊന്തക്കാടുകളും നീന്തിത്തുടിക്കാനും നീരാടാനും വസ്ത്രങ്ങള്‍ അലക്കാനും സ്ഫടിക സമാനമായ പുഴയൊഴുക്കും. ഞങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടി.

പിറ്റേന്ന് തന്നെ ബാഗും പുസ്തകങ്ങളും കിടക്കാന്‍ പായും ബെഡ് ഷീറ്റുമൊക്കെയായി  ഞങ്ങളെത്തി. കട്ടിച്ചട്ടകളും കാര്‍ട്ട ണ്‌കളും വിരിച്ച് സിമന്റു തറയില്‍ നിന്ന്  അരിച്ചു കേറുന്ന തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ചില പൊടിക്കൈകളൊക്കെ ചെയ്തു മുറി 'സംവിധാനിച്ചു'..!

ഞങ്ങളുടെ മുറിയോട് ചേര്‍ന്ന് ഒരു പീടികയുണ്ട്. ഒരു പെട്ടിക്കട. അത്യാവശ്യം വേണ്ട ലൊട്ടുലൊടുക്കു സാധനങ്ങള്‍ അവിടെ കിട്ടും. എട്ടു പത്തു ചില്ല് ഭരണികളില്‍ വിവിധയിനം വര്‍ണ്ണ മിട്ടായികള്‍ ,  ബീഡി, തീപ്പെട്ടി, വെറ്റില, പുകല, ഉണക്കമീന്‍ , പയര്‍, ചിരങ്ങ, ചെറുപഴം, നേന്ത്രപ്പഴം.. ഇങ്ങനെ പോകുന്നു അവിടെ കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ്. കച്ചവടക്കാരന്‍ മുഹമ്മദ്‌ ക്ക നല്ല ഒരു ബീഡി തെറുപ്പുകാരന്‍ ..

സമയം മഗ് രിബോടടുക്കുന്നു. നോമ്പ് തുറക്കാന്‍ ഇനി അധിക സമയമില്ല. ഞങ്ങള്‍ മുറി പൂട്ടി പുറത്തിറങ്ങി. അങ്ങാടിയിലെ പള്ളിയില്‍ നിന്ന് ഓസിക്ക് കിട്ടിയ കാരക്കയും വെള്ളവും തരിക്കഞ്ഞിയും കൊണ്ട് നോമ്പ് തുറന്നു. മഗ് രിബിനു ശേഷം ഹോട്ടലില്‍ നിന്ന് പൊറോട്ടയും ബീഫ് കറിയും കഴിച്ചു പോരുമ്പോള്‍ , അത്താഴത്തിനു ഇനി എന്ത് ചെയ്യും എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അത്താഴം ഹോട്ടലിലുണ്ടാകില്ലെന്നും അതിനു വേറെ വഴി കാണണമെന്നും വൈകാതെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു..

തിരിച്ചു റൂമിലേക്ക്‌ പോരുമ്പോള്‍, കുറച്ചു ബ്രഡും പഴവും കൂടി കരുതിയിരുന്നു..

കമിഴ്ന്നു കിടന്നും ചമ്രം പടിഞ്ഞിരുന്നും വായന തുടരുമ്പോഴും മുഹമ്മദ്‌ ക്കാന്റെ പെട്ടിക്കട തുറന്നു തന്നെ കിടന്നു. അത്താഴ സമയം വരെ കട തുറക്കുമെന്നും പിന്നീട് ഒന്നിച്ചു അടച്ചുപോകാറാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഞങ്ങള്‍ക്ക് മനസ്സിലായി .. ഈ സമയത്താണ് കാര്യമായ ബീഡി തെറുപ്പ് നടക്കുന്നത്.

പഠനത്തിനിടെ വല്ലാതെ ബോറടിച്ചപ്പോള്‍, മുഹമ്മദ്‌ ക്കയോട് ഒന്ന് ലോഹ്യം പറയാമെന്നു വിചാരിച്ചു ഞാന്‍. നോമ്പും പരീക്ഷയും, നോമ്പു തുറക്കലും അത്താഴവും ബ്രഡും പഴവുമൊക്കെ സംസാരത്തിനിടെ കടന്നു വന്നു. .
ഞങ്ങള്‍ നോമ്പെടുക്കുന്നവരാണെന്ന് മനസ്സിലായതോടെ അദ്ദേഹത്തിന്‍റെ മുഖത്ത് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും  വിടരുന്നത് കണ്ടു!

അന്ന് , അത്താഴത്തിന് മുഹമ്മദ്‌ ക്ക പീടിക അടക്കുമ്പോഴും ഞങ്ങള്‍ നിദ്രാവിഹീനമായ പരീക്ഷപ്പനിയിലായിരുന്നു..

അദ്ദേഹം ടോര്‍ച്ചുമെടുത്ത് വീട്ടിലേക്കു പോകാനിറങ്ങുമ്പോള്‍, ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: 'വരിന്‍ കുട്ട്യാളെ ഇന്ന് ങ്ങക്ക് പെലച്ച ചോറ് ന്റെ കുടീലാണ്...'

ഞങ്ങള്‍ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കുമ്പോള്‍, സ്നേഹപൂര്‍വ്വം അദ്ദേഹം നിര്‍ബന്ധിക്കുകയാണ്.. ഒന്നോ രണ്ടോ പേരല്ല നാല് പേര് തീരെ പ്രതീക്ഷിക്കാതെ അത്താഴ സമയത്ത് ഒരു വീട്ടിലേക്കു കയറി ചെല്ലുകയോ? അതൊരിക്കലും ശരിയാവില്ല .. ഞങ്ങള്‍ വളരെ ശക്തമായി ആ ക്ഷണം നിരസിച്ചു. 'ഞങ്ങള്‍ പഴം വാങ്ങിയിട്ടുണ്ട്. ബ്രഡും ഉണ്ട്. മറ്റൊരു ദിവസം വരാം.. ഞങ്ങള്‍ പറഞ്ഞു.

'ങ്ങള് ന്റെ കൂടെ പോന്നേ പറ്റൂ..' മുഹമ്മദ്‌ ക്ക വിടുന്ന ലക്ഷണമില്ല ..

ഒടുവില്‍ , സ്നേഹപൂര്‍വമുള്ള ആ ക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തോറ്റുപോയി. 

പൂര്‍ണ്ണ മനസ്സോടെ അല്ലെങ്കിലും റൂം പൂട്ടി  അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ ഇറങ്ങി. ടോര്‍ച്ച് തെളിച്ചു  കൊണ്ട് അദ്ദേഹം മുമ്പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.. കുറച്ചു നടക്കാനുണ്ട് .. 

അസമയത്ത് നാലുപേരെ കൂട്ടി വീട്ടിലേക്കു കേറി വരുന്ന ഗൃഹനാഥനെ വീട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്നും അവരുടെ മനോഗതം എന്തായിരിക്കും എന്നൊക്കെയുള്ള ചിന്തകളാണ് മനസ്സില്‍. വീടുകര്‍ക്ക് തയ്യാറാക്കിയ ഭക്ഷണം ഞങ്ങള്‍ കഴിച്ചാല്‍.. മാത്രവുമല്ല നോമ്പുകാലവും.

ടോര്‍ച്ചിന്റെ വെളിച്ചം കണ്ടാകണം വീടിനു മുമ്പില്‍ ഞങ്ങളെത്തിയ പാടെ വാതില്‍ തുറക്കപ്പെട്ടു.

ഒരു കൊച്ചു വീട്. ഓടിട്ടതാണ്. ഇരുട്ടില്‍ കൂടുതലൊന്നും കാണാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല.  

അകത്ത് പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന തിന്റെയും പപ്പടം വറചട്ടിയിലേക്ക് ഊളിയിട്ടിറങ്ങി പൊള്ളച്ചു വരുന്നതിന്റെയും ശബ്ദം.ഒരു പത്തുപതിനഞ്ചു മിനിട്ടിനുള്ളില്‍ പെലച്ചച്ചോറ് റെഡി . 

മുരിങ്ങാച്ചാറും പപ്പടം പൊരിച്ചതും പോത്തിറച്ചി വരട്ടിയതും പയര്‍ ഉപ്പേരിയും ചെറുപഴവും. കൂടെ കട്ടനും. നല്ല വിശപ്പുണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ കുറച്ചേ കഴിച്ചുള്ളൂ. ഞങ്ങളുടെ കാരണം കൊണ്ട് ഒരു കുടുംബം മൊത്തം പട്ടിണി യാവരുതെന്ന നിര്‍ബന്ധം മാത്രമായിരുന്നു മനസ്സില്‍.. പറഞ്ഞിട്ടെന്ത് ? മൂപ്പരുണ്ടോ വിടുന്നു? വീണ്ടും വീണ്ടും വിളമ്പിത്തന്നും കറി ഒഴിച്ച് കഴിക്കാന്‍ പ്രേരിപ്പിച്ചും അദ്ദേഹം ഞങ്ങളെ സത്ക്കരിച്ചു കൊണ്ടിരുന്നു.

തിരികെ റൂമില്‍ തന്നെ കൊണ്ടുവന്നാക്കിയിട്ടാണ് അദ്ദേഹം തിരിച്ചു പോയത്..!

അപ്പോഴേക്കും പുഴയിലേക്കുള്ള വഴി ഒച്ചയും ബഹളവും കൊണ്ട് മുഖരിതമായിരുന്നു. കത്തിച്ചു പിടിച്ച മണ്ണെണ്ണ വിളക്കുകളും ചട്ടിയും കലവും പായും പുതപ്പും കുട്ടികളുമായി സുബഹിക്ക് മുന്‍പേ 'തിരുമ്പിക്കുളിക്കാന്‍' പുഴയിലേക്ക് പോകുന്ന സ്ത്രീ ജനങ്ങളുടെയും കുട്ടികളുടെയും വര്‍ത്തമാനവും കുതൂഹലങ്ങളും ..  

പിറ്റേന്ന് മുഹമ്മദ്‌ ക്ക കട തുറക്കാന്‍ വന്ന പാടെ ഞാന്‍ ചെന്ന് ചോദിച്ചു.. 
'ന്നലെ ങ്ങളൊക്കെ പട്ടിണി യായിട്ടുണ്ടാവും ല്ലേ...?
'ഏയ്‌.. ല്ല.. കൊറച്ചു ചോറും കൂടി ബെക്കേണ്ടി ബന്നൂന്നു മാത്രം..'
'ഇനി ങ്ങള് പോണത് വരെ പെലച്ച ചോറിനു ന്റൊപ്പം പോന്നോണ്ടീ.. വാസി പുട്ച്ചനോന്നും നിക്കര്ത്.." 
'ഇല്ല ഞ്ഞി  ങ്ങള് കെട്ടി ബലിച്ചാലും ഞങ്ങള് പോരൂലാ.. അത് ശരിയാവൂല മയമ്മദ്ക്കാ..'
'എങ്കി ഒരു കാര്യം ചെയ്യാം.. ങ്ങള് ചോറ് ബെയ്ച്ചീനു ഒന്നായിറ്റ് കായി തന്നളോണ്ടു..' പരീക്ഷ കഴിഞ്ഞു പോവുമ്പോ..'

അത് കേട്ടപ്പോള്‍ ആ ആശയം കൊള്ളാമെന്നു മനസ്സ് പറഞ്ഞു.

ഇക്കാര്യം എല്ലാവര്ക്കും സമ്മതമായിരുന്നു... വെറുതെ അല്ലല്ലോ കാശ് കൊടുത്തിട്ടല്ലേ?

അങ്ങനെ നോമ്പ് തുറ ഹോട്ടലില്‍ നിന്നും അത്താഴം മുഹമ്മദ്‌ ക്കാന്റെ വീട്ടില്‍ നിന്നുമായി..

ഒടുവില്‍ അവസാനത്തെ പരീക്ഷയും  കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായി വല്ലാത്തൊരു ഭാരം ഇറക്കി വെച്ച ആശ്വാസവുമായി എല്ലാം കെട്ടിപ്പെറുക്കി വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍, കണക്കു കൂട്ടി അത്താഴത്തിന്റെ കാശ് കൊടുക്കാനും യാത്ര പറയാനുമായി ഞങ്ങള്‍ നാലുപേരും മുഹമ്മദ്‌ ക്കയുടെ അടുത്തെത്തി. 

എത്രയായാലും സാരമില്ല. വല്ലാത്ത ഒരു അനുഗ്രഹമായി അദ്ദേഹത്തിന്‍റെ സഹായം.. ബ്രഡും പഴവും ഒരു ദിവസവും രണ്ടു ദിവസവുമൊക്കെ കൊള്ളാം .. നോമ്പ് പൂര്‍ത്തിയാവണമെങ്കില്‍ അത്താഴം തന്നെ വേണം. കാശ് കൊടുത്താലെന്ത്? അങ്ങനെ ഒരു സഹായം കിട്ടിയില്ലായിരുന്നെങ്കില്‍ കാര്യം കഷ്ടമായേനെ...

ഞങ്ങള്‍ നന്ദി പൂര്‍വ്വം മുഹമ്മദ്‌ ക്കയോട് പറഞ്ഞു: 'ന്നാ ഞങ്ങള് ഇറങ്ങട്ടെ...'
'ആയിക്കോട്ടെ.. കുട്ട്യാള് പോയ്ക്കോളിന്‍..'
'പെലച്ചച്ചോറിന്റെ കാശ് ...'

അത് കേട്ടപ്പോള്‍ മുഹമ്മദ് ക്ക ഒരു ചിരി ചിരിച്ചു! ഹൃദയം നിറഞ്ഞ ചിരി..
എന്നിട്ട് അദ്ദേഹം പറഞ്ഞു: ' ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്.. പിന്നെ ഞാനങ്ങനെ അന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കി ങ്ങളൊട്ട്‌ ന്റൊപ്പം പോരൂം ല്ല ,   ച്ച്‌ മഹ്ഷറീന്നു ആ കൂലി ഒട്ട് കിട്ടൂം ല്ലാ.. ന്റെ കുട്ട്യാള് ദുആ ചെയ്യുമ്പം ന്നേം കൂട്ട്യാ മതി...'

ആ ഹൃദയ വിശാലതക്ക് മുമ്പില്‍ എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
'ന്നാ ന്റെ കുട്ട്യാള് പോയ്ക്കൊളീന്‍.. നോമ്പ്വറക്കുമ്പത്തേക്കും കുടീക്ക്‌ എത്തണ്ടതല്ലേ...?

00









82 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അരീക്കോട് എന്‍റെ അടുത്ത നാട് ആണ് . സ്നേഹമുള്ളവര്‍. ഞാനും പഠിച്ചത് അവിടെ തന്നെ.
    നല്ലൊരു ഓര്‍മ കുറിപ്പായി ഇത്. ഹൃദ്യമായ അവതരണം.
    മുഹമ്മദ്ക്കയെ പോലെ നന്മയുള്ളവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
    റംസാന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. സംഭവം നടന്നത് എന്റെ നാട്ടിനടുത്ത് ആയതു കൊണ്ട് ഞാന്‍ തന്നെ ആദ്യ നോമ്പ് തുറക്കാം .............
    അതെ ചില സംഭവങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് മായില്ല ..കാലങ്ങള്‍ എത്ര കഴിഞ്ഞാലും.
    എല്ലാവരും തന്റെ ലോകത്തേക്ക് മാത്രമായി ചുരുങ്ങുന്ന ഈ കാലത്ത് ഈ ഓര്മ ക്കുറിപ്പ്‌ നമുക്ക് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തരുന്നു ...

    മറുപടിഇല്ലാതാക്കൂ
  3. അവിചാരിതമായെത്തുന്ന ഒരു കൈ സഹായം....ദൈവത്തിന്‍റെ കയ്യൊപ്പോടെ.
    അത് ലഭിക്കാനും പുണ്യം ചെയ്യണം...

    മറുപടിഇല്ലാതാക്കൂ
  4. മനസ്സിനെ സ്പര്‍ശിച്ച സംഭവം. അതിലേറെ സ്പര്‍ശിച്ച എഴുത്തും.

    മറുപടിഇല്ലാതാക്കൂ
  5. ഹൃദ്യമായ ഓര്‍മ്മക്കുറിപ്പ്‌..മുഹമ്മദ്ക്കയുടെ പുണ്യ പ്രവര്‍ത്തി വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചുട്ടോ ..പിന്നെ ഉസ്മാനിക്കയുടെ അതി ഭാവുകത്വം ഇല്ലാത്ത എഴുത്തും..

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല ഒരു പോസ്റ്റ്‌ ..ഇഷ്ട്ടപെട്ട് ഇക്ക

    മറുപടിഇല്ലാതാക്കൂ
  7. മാഷിനെ അടുത്തറിഞ്ഞപ്പോള്‍ രചനകള്‍ വായിച്ചപ്പോള്‍ ഞാന്‍ മാഷിന്റെ ഒരു ആരാധകന്‍ ആയി മാറി
    . ജുനൈദ് മസ്കറ്റ്

    മറുപടിഇല്ലാതാക്കൂ
  8. ഹൃദയസ്പർശിയായ ഒരു അനുഭവം. സെലിബ്രറ്റികളുടെ ഹൃദയ വിശാലതമാത്രം വാർത്തയാകുമ്പോൾ മഹ്ഷറയുടെ ചിന്തകൾക്കെന്തു പ്രാധാന്യം ഈ ലോകത്ത്..

    മറുപടിഇല്ലാതാക്കൂ
  9. വയറും മനസ്സും നിറച്ച ആ നല്ല മനുഷ്യനും, മണവും രുചിയും ചോരാതെ വിളമ്പിയ ഉസ്മനിക്കാക്കും എന്നും നല്ലത് വരുത്തട്ടെ.

    മറുപടിഇല്ലാതാക്കൂ
  10. അങ്ങിനെയും ചില പച്ച മനുഷ്യര്‍ , നിങ്ങളുടെ ശൈലിയില്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ തട്ടി.

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2011, ഓഗസ്റ്റ് 3 3:11 AM

    നന്നായി പറഞ്ഞിരിക്കുന്നു..തുടരുക..

    മറുപടിഇല്ലാതാക്കൂ
  12. മാഷേ വല്ലാതെ ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് .....

    മറുപടിഇല്ലാതാക്കൂ
  13. ഇമ്മിണി നല്ല ആള്‍ക്കാരും ഈ ദുനിയാവിലുണ്ട് കോയാ .... ഇഷ്ടപ്പെട്ടു.. :)

    മറുപടിഇല്ലാതാക്കൂ
  14. കാലത്തിനു മായ്ക്കാന്‍ ആവാത്ത ചായക്കൂട്ടുകളില്‍ ആണ് ഗ്രാമീണശീലങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങള്‍ രേഖപ്പെട്ടു കിടക്കുന്നത്. നോമ്പ്കാലങ്ങള്‍ മാത്രമല്ല, ഓരോ നീളന്‍ ഓടാമ്പലുകളും നിരങ്ങി മാറുന്ന നിരപ്പലകകളും തെറുപ്പുബീഡിയും എല്ലാം അന്നത്തെ രാത്രിസല്ക്കാരത്തിന്റെ സുഖമുള്ള സ്മാരകങ്ങള്‍ ആവുന്നതും അത് കൊണ്ട് തന്നെ.
    പ്രതിപാദനശൈലിയിലെ ലാളിത്യം ഗ്രാമ്യനിഷ്കളങ്കതയുടെ തുടര്‍ച്ച പോലെ ഹൃദ്യം. നന്മയുടെ 'ഭൂത'ഗണങ്ങളെ ഒന്നുകൂടി കുടിയിരുത്താന്‍ സഹായകമായി 'അത്താഴം'. അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  15. നന്മ കാണുമ്പോൾ കണ്ണ് നിറയുന്നു.

    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  16. @ ചെറുവാടി : ഓരോ നാട്ടിലുമുണ്ട് നന്മയുള്ളവര്‍ .. നന്മയും സൌന്ദര്യ വുമൊക്കെ ദൈവം പലയിടത്തായി വിതറിയിരിക്കുകയാണ് എന്ന് തോന്നും. റസൂലിന്റെ നാടുകാരന്‍ തന്നെയായിരുന്നു അബൂജഹല്‍ ..
    നന്ദി വന്നതിനും വായിച്ചതിനും രണ്ടക്ഷരം കുറിച്ചതിനും .. ധന്യമായ നോമ്പാശംസകള്‍ ..
    @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    അതെ ; എല്ലാവരും തങ്ങളുടെ ലോകത്തേക്ക് ചുരുങ്ങുകയാണ്.. ചുരുങ്ങി ചുരുങ്ങി ഞാനും എന്റെ ഭാര്യയും കുട്ടികളും.. ബന്ധങ്ങളെ വിടെ? സ്വന്തങ്ങളെവിടെ? നന്ദി 'നോമ്പുതുറക്കാന്‍' വന്നതിന്

    ashraf meleveetil : ദൈവത്തിന്റെ കയ്യൊപ്പുമായി അവിചാരിതമായി എത്തും സഹായം. താങ്കള്‍ എഴുതിയതാണ് സത്യം. നന്ദി.

    @ സോണി.. ഇത് കൂടി ചേര്‍ക്കട്ടെ : മനസ്സിനെ സ്പര്‍ശിച്ച കമന്റും. നന്ദി
    ഒരു ദുബായിക്കാരന് ഒരു ജിദ്ദക്കാരന്റെ നന്ദി..
    @ mad|മാഡ് : നന്ദി..ഇഷ്ടം അങ്ങോട്ടും അറിയിക്കുന്നു

    @ ജുനൈദ് മസ്കറ്റ് : കത്തുന്ന കമന്റുകള്‍ കൊണ്ടും വേറിട്ട ചിന്തകള്‍ കൊണ്ടും ഒരു ഗ്രൂപ്പിനെ സജീവ മാക്കി പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും ചിന്തയുടെ സ്ഫുരണങ്ങള്‍ വിടര്‍ത്തുന്ന താങ്കളുടെ ഒരു ആരാധകനാണ് ഞാനും നന്ദി.
    @ Jefu Jailaf : സെലിബ്രിറ്റി കളുടെ ഹൃദയ വിശാലത പറയാനും കേള്‍ക്കാനും ആളുണ്ടാകും.. പച്ചമനുഷ്യ രുടെതിനു ചെവിയോര്‍ക്കാന്‍ ആര്‍ക്കുണ്ട് നേരം.. ലോകം അവരുടെ കൂടെയല്ലേ?
    @ രാജീവ്: നന്ദി രാജീവ്‌, ഹൃദയപൂര്‍വം നന്ദി
    @ സിദ്ധീക്ക.. നിങ്ങളുടെ ശൈലിയില്‍ ഇപ്പോള്‍ ഒന്നും കാണാറില്ല എന്ത് പറ്റി?
    @ navasshamsudeen :@ moideenparayil :@സ്വന്തം സുഹൃത്ത് : നന്ദി ; നല്ല വായനക്കും, നല്ല പ്രതികരണത്തിനും.

    @ ഉസ്മാന്‍ കിളിയമണ്ണില്‍ : വേറിട്ട്‌ നില്‍ക്കുന്ന കമന്റുകള്‍ വായിക്കുമ്പോള്‍/ കിളിയ മണ്ണില്‍ എന്താണ് എഴുതാത്തത് എന്ന് തോന്നാറുണ്ട്.. നല്ല ഭാഷയും ശൈലിയും കയ്യിലുണ്ട്.. എന്നിട്ടും പിശുക്കുന്നതെന്തേ?
    വായനക്ക്/ ഹൃദ്യമായ പ്രതികരണത്തിന് / നന്ദി.
    @ Echmukutty : നന്ദി.. സ്ഥിരമായ ഈ വരവിന്

    മറുപടിഇല്ലാതാക്കൂ
  17. ' ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്..

    മറുപടിഇല്ലാതാക്കൂ
  18. ഇങ്ങനെയുമുണ്ട് നല്ല ആളുകള്‍ ..... :)

    മറുപടിഇല്ലാതാക്കൂ
  19. 'മുഹമ്മദ്ക്ക' മനസ്സില്‍ പതിഞ്ഞ കഥാപാത്രം.
    വിവരണം ഹൃദ്യം. നല്ല വായനാ സുഖം

    മറുപടിഇല്ലാതാക്കൂ
  20. ഇത് മുമ്പ് എവിടെയോ വായിച്ചിട്ടുണ്ടല്ലോ മാഷേ ....എവിടെയാണ് എന്ന് ഓര്മ വരുന്നില്ല ... ?

    മറുപടിഇല്ലാതാക്കൂ
  21. നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  22. റമദാൻ പുണ്യം നിറയ്ക്കട്ടെ.
    നന്മ വരുത്തട്ടെ എല്ലാവർക്കും.

    മറുപടിഇല്ലാതാക്കൂ
  23. വായന മനസ്സ് നിറച്ചു. അടിത്തട്ട് കാണാവുന്ന വിധം തെളിമയുള്ള ആഖ്യാനം. മനസ്സിൽ നിന്ന് ഒരിറ്റ് കണ്ണീർ കിനിഞ്ഞു വന്ന് കണ്ണുകളിലെത്തിയതെങ്ങനെയെന്നറിഞ്ഞില്ല.

    മറുപടിഇല്ലാതാക്കൂ
  24. ഹൃദയ സ്പര്‍ശിയായ അനുഭവക്കുറിപ്പ്.

    മറുപടിഇല്ലാതാക്കൂ
  25. വളരെ നന്നായിട്ടുണ്ട് ഇക്കാ.................റംസാന്‍ ആശംസകള്‍.....................

    മറുപടിഇല്ലാതാക്കൂ
  26. ഹ്യദ്യമായെഴുതി..!
    പുഴയിലെ നീരൊഴുക്കുപോലെ തെളിഞ്ഞ മനസ്സിന്റെ ഉടമ..!
    ഗ്രാമത്തിന്റെ പരിശുദ്ധിയില്‍ പരിലസിക്കുന്ന ആ നല്ല മനസ്സിനുവേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു..!
    ഈ നല്ല എഴുത്തിന്
    ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  27. ഇതു വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മകളില്‍ തിരയിളക്കം. പത്താം ക്ലാസ്സു കഴിഞ്ഞുള്ള മൂന്നു വര്‍ഷത്തെ മലപ്പുറത്തെ പഠനകാലത്തില്‍ നോമ്പുകാലത്തായിരുന്നു ഏറ്റവും കുശാലായ ജീവിതം. മുഹമ്മദ്ക്കയെപ്പോലെ ഒരുപാട് മനുഷ്യരെ അടുത്തറിഞ്ഞു. അതിനാല്‍ ഇതെന്റെയും അനുഭവക്കുറിപ്പു പോലെ....

    നല്ല എഴുത്തു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  28. ഈ പോസ്റ്റ്‌ വായിച്ചു മനസും ഒപ്പം കണ്ണും നിറഞ്ഞു. നന്മയുടെ ഓരോ തുരുത്തുകള്‍..ഇപ്പോള്‍ ബാക്കി ഉണ്ടാവുമോ ആവോ...

    മറുപടിഇല്ലാതാക്കൂ
  29. നല്ല ഒരു ഓര്‍മകുറിപ് ഭംഗിയായി പ്രേസേന്റ്റ്‌ ചെയ്തു.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  30. കണക്കുകളിലൂടെ കണ്ണോടിച്ചു ലാഭത്തിന്റെ അക്കങ്ങള്‍ പെരുകുന്നത് കണ്ടു ദുനിയാവിന്റെ ആലസ്യത്തിലേക്ക് കൂപ്പു കുത്തുന്ന സമകാലിക അനുഭവങ്ങള്‍ അല്‍പ നേരമെങ്കിലും മറക്കുവാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇത്തരം അനുഭവങ്ങള്‍ വല്ലപ്പോഴും വായിക്കുകയോ ഓര്‍മ്മിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു ... ഇരിങ്ങാട്ടിരി മാഷേ ... ഈ അനുഭവക്കുരിപ്പിനു നന്ദി ...:)

    മറുപടിഇല്ലാതാക്കൂ
  31. അവതരണം ഹൃദ്യം . നോമ്പുകാലത്തെ ഈ അത്താഴ പ്രശ്നം ഒരുപാട് ബാച്ചിലേഴ്സിനെ കുഴക്കുന്നതാണ്. അര്‍ഹിക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുത്ത് ആ കടം നമുക്ക് വീട്ടാം. മുഹമ്മദ്‌ക്ക പറഞ്ഞത് പോലെ അതിന്റെ കായ് നമുക്കും മഹ്ഷറേന്ന് വാങ്ങാം.

    മറുപടിഇല്ലാതാക്കൂ
  32. മുഹമ്മദ്ക്കായെ മനസ്സുകൊണ്ട് നമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  33. പുണ്ണ്യമാസത്തിലെ ഇഹലോക പ്രതിഫലേഛ കൂടാതെയുള്ള പുണ്ണ്യപ്രവര്‍ത്തിയും അഹമ്മദ്‌ കുട്ടിക്കായുടെ മനസ്സിന്റെ നന്മയും വളരെ നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  34. കണ്ണു നിറച്ചല്ലോ ചെങ്ങാതി..
    അല്ലാഹുവിന്റെ പുണ്യം കാംക്ഷിച്ച് ജീവിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ട്..

    മറുപടിഇല്ലാതാക്കൂ
  35. ..............നോമ്പുകാലത്തെ അനുഭവം ഹ്ര്‍ദ്യമായി...

    മറുപടിഇല്ലാതാക്കൂ
  36. ഒരു മനുഷ്യനെ കണ്ടു അല്ലെ.
    ഹ്രദ്യമായ അവതരണം
    അദ്ദേഹത്തിനും നമുക്കും നന്മ വരട്ടെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  37. മനസ്സില്‍ നന്മകള്‍ കുടിയേറിയവര്‍കും, ഭക്തര്‍കും (ദൈവ ) മാത്രമേ കൊടുത്താല്‍ നേടി എന്നു തോന്നുകയുള്ളൂ. അല്ലാത്തവര്‍ക് നഷ്ട ബോധം മാത്രേ ഉണ്ടാകൂ. . കാലങ്ങള്‍ക് ശേഷവും പഴയ ആ മനുഷ്യനെ നന്ദിയോടെ സ്മരിക്കുക എന്നതും നല്ല മനസ്സ്കള്‍ക്കെ കഴിയൂ...

    മറുപടിഇല്ലാതാക്കൂ
  38. ഇങ്ങിനെ നന്മ നിറഞ്ഞ ചിലര്‍ ഉള്ളത് കൊണ്ടല്ലേ മാഷേ, നമ്മുടെ നാട് നശിച്ചു പോകാതെ നിലനില്‍ക്കുന്നത്...?

    ഹൃദ്യമായ എഴുത്ത്, കണ്ണു നനച്ചു....

    മറുപടിഇല്ലാതാക്കൂ
  39. അവതരണ മികവുകൊണ്ട് മനസ്സിലേക്ക് ആഴ്ന്നിറങ്ങി ഓരോ വരികളും.
    മുഹമ്മദ്‌ക്കാടെ പോലെ വിശാലതയുള്ള മനസ്സ്തന്നു അനുഗ്രഹിക്കണേ നാഥാ ഞങ്ങളെയും എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം ഈ പരിശുദ്ധ റമദാനില്‍ നമുക്ക്.
    ഇവിടെ എത്തിച്ച ഹാഷിമിനോടും നന്ദി പറയുന്നു.

    മറുപടിഇല്ലാതാക്കൂ
  40. സ്നേഹവും സന്തോഷവും മാത്രം നല്‍കാന്‍ കഴിയുന്ന ചില പച്ച മനുഷ്യര്‍
    ഇത്തരം നന്മ നിറഞ്ഞ മനുഷ്യര്‍ ഇന്ന് ഗ്രാമങ്ങളില്‍ പോലും അപൂര്‍വ്വം

    മറുപടിഇല്ലാതാക്കൂ
  41. മുഹമ്മദ്ക്കയുടെ വിശാല മനസ്സും മഹഷറയിലുള്ള വിശ്വാസവും എന്റെ കണ്ണുകള്‍ ഈറനണിയിച്ചു.. താങ്കളുടെ എഴുത്തിലൂടെ ഞാന്‍ ആ ഗ്രാമത്തിലും മുഹമ്മദ്ക്കയുടെ വീട്ടിലും എത്തി.... അദ്ദേഹത്തിന്‍റെ മനസ്സും ഞാന്‍ തൊട്ടറിഞ്ഞു....
    നന്ദി... നമുക്ക് കണ്ടുപഠിക്കാന്‍ ഒരു മനുഷ്യനെ കാണിച്ചുതന്നതിന്..

    -ഇക്ബാല്‍ മയ്യഴി.

    മറുപടിഇല്ലാതാക്കൂ
  42. സ്നേഹവും സന്തോഷവും മാത്രം നല്‍കാന്‍ കഴിയുന്ന ചില പച്ച മനുഷ്യര്‍
    ഇത്തരം നന്മ നിറഞ്ഞ മനുഷ്യര്‍ ഇന്ന് ഗ്രാമങ്ങളില്‍ പോലും അപൂര്‍വ്വം

    മറുപടിഇല്ലാതാക്കൂ
  43. മുഹമ്മദ്ക്കയുടെ വിശാല മനസ്സും മഹഷറയിലുള്ള വിശ്വാസവും എന്റെ കണ്ണുകള്‍ ഈറനണിയിച്ചു.. താങ്കളുടെ എഴുത്തിലൂടെ ഞാന്‍ ആ ഗ്രാമത്തിലും മുഹമ്മദ്ക്കയുടെ വീട്ടിലും എത്തി.... അദ്ദേഹത്തിന്‍റെ മനസ്സും ഞാന്‍ തൊട്ടറിഞ്ഞു....
    നന്ദി... നമുക്ക് കണ്ടുപഠിക്കാന്‍ ഒരു മനുഷ്യനെ കാണിച്ചുതന്നതിന്..

    -ഇക്ബാല്‍ മയ്യഴി.

    മറുപടിഇല്ലാതാക്കൂ
  44. ഓര്‍മ്മകള്‍ ഏറെ പെട്ടെന്ന് അസ്തമിച്ചു പോകുന്ന ഒരു കാലം. എന്തൊരു മറവിയേ! എന്ന് പരാതിപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലസന്ധി. മറക്കാത്ത ഓര്‍മകള്‍ക്കാണെങ്കില്‍ കയ്പിന്റെ രുചിയും, വെറുപ്പിന്റെ ദുര്‍ഗന്ധവുമാണുള്ളത്‌. അപ്പോഴും, സുന്ദരമായ ഓര്‍മകള്‍ക്ക് അള്‍ഷിമേഴ്സ് ബാധിക്കില്ല; സ്നേഹം അസംസ്കൃത വസ്തുവാക്കപ്പെട്ട സ്മരണകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും. വിദ്യാര്‍ഥി ജീവിതകാലത്തെ 'അന്പ്' പെയ്തൊരു നോമ്പിന്‍ സ്മരണ ഹൃദയത്തോട് സംവദിക്കുന്ന ആഖ്യാന മികവോടെ മാഷ്‌ പങ്കുവെച്ചിരിക്കുന്നു. മുഹമ്മദ്ക എത്ര ഭാഗ്യവാന്‍! ഈ വിശുദ്ധ മാസത്തില്‍ എത്രയോ വായനക്കാരുടെ പ്രാര്‍ഥനകളില്‍ ആ ശുദ്ധമാനുഷന്‍ ഉള്‍പ്പെട്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  45. നല്ല വാക്കുകള്‍ പറഞ്ഞ എല്ലാ സുമനസ്സുകള്‍ക്കും ഹൃദയപൂര്‍വം നന്ദി.. നൌഷാദ് കുനിയില്‍ സൂചിപ്പിച്ചപോലെ ഈ ഓര്‍മ്മ ആ നല്ല മനുഷ്യന് സമര്‍പ്പിക്കുന്നു.. ആ നന്മയെ കുറിച്ച് എഴുതിയത് കൊണ്ടാവും നിങ്ങള്‍ പറഞ്ഞ നല്ല വാക്കുകള്‍ക്കു എന്റെ കുറിപ്പ് യോഗ്യമായത്... പ്രാര്‍ത്ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക എന്ന ഒരൊറ്റ ആവശ്യമേ അദ്ദേഹം പകരം ചോദിച്ചുള്ളൂ.. ആ കടപ്പാട് ഈ എഴുത്തിലൂടെ , നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ ആ പച്ചമനുഷ്യനു നിങ്ങള്‍ സാക്ഷികളായി ഇതാ ഞാന്‍ സമര്‍പ്പിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  46. ഹ്രദയ സ്പര്‍ശി, ഇതു വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു . ഇതു പോലത്തെ മനുഷ്യരെ ഇപ്പോ കാണാന്‍ പറ്റുമോ ഉസ്മാന്‍ ബായ്?

    മറുപടിഇല്ലാതാക്കൂ
  47. പണ്ടേ ഉപ്പക്കൊരു കുഴപ്പമുണ്ട് ,പള്ളിയില്‍ ഏതു മുസാഫിര്‍ വന്നാലും നിസ്കാരശേഷം കൂട്ടി വീട്ടിലേക്കു കൊണ്ടുവരും

    കുഴപ്പം മറ്റൊന്നുമല്ല ,സാദാരണ ഞങ്ങള്‍ക്ക് കിട്ടുന്ന പപ്പടവും മീന്‍ പൊരിച്ചതും ഇല്ലാതാവും

    എന്നാല്‍ ഈ പതിവിനെ ഒരിക്കലും എതിര്‍ക്കുന്ന ...സ്വഭാവം ഉമ്മക്കുമില്ല ,ആരും ഇല്ലാതെ വന്നാല്‍ ഉമ്മ പറയും ഉപ്പാക്ക് ഇന്നരേം കിട്ടീലന്ന തോന്നുന്നത്

    ഭക്ഷണം കഴിച്ചു പോകാനോരുങ്ങുപോള്‍ അവര്‍ കൊലയിലിരുന്നു ഒരു ദുആയുണ്ട് അതാനങ്കില്‍ വലിയ ദുആയും

    അന്നത് ഉപ്പാട് ദേഷ്യം തോന്നിയിരുന്നു ,ഞങ്ങള്‍ക്ക് കിട്ടേണ്ടത് കുറയുന്നുവോ എന്നാ ദേഷ്യം

    വര്‍ഷങ്ങള്‍ കഴിഞ്ഞു ഉപ്പാടെ മരണശേഷം പള്ളിയിലെതുംപോള്‍ ഉപ്പാടെ കബരിനരികില്‍ നിന്നും ദുയാ ചെയ്യുന്ന അപരിചിതരെ കാണുമ്പോള്‍ ആരനന്നരിയാന്‍ കാത്തു നില്‍ക്കും

    അവരില്‍ പലരും ഒരു നേരത്തെ അത്താഴ പട്ടിണി മാറ്റിയ ആ മനുഷ്യന്റെ കബര്‍ രക്ഷക്കായ്‌ ദുആ ചെയ്യുന്നവരാനന്നു അറിയുമ്പോള്‍ അങ്ങിനെ ആരെങ്കിലും മുസാഫിര്‍ ഉണ്ടോന്നു ഞാന്‍ നോക്കാറുണ്ട് ,പക്ഷെ എനിക്ക ഭാഗ്യം വളരെ കുറച്ചേ കിട്ടിയിട്ടുള്ളൂ

    മറുപടിഇല്ലാതാക്കൂ
  48. മനസ്സില്‍ തട്ടുന്ന അനുഭവക്കുറിപ്പ്... സ്വാര്‍ഥതയില്‍ മുങ്ങിയ മനുഷ്യര്‍ക്കിടയില്‍ , മുഹമ്മദ്‌ക്കയെപ്പോലുള്ള ആളുകളെക്കുറിച്ചു കേള്‍ക്കുന്നത് തന്നെ ആശ്വാസം തരുന്നു...

    മറുപടിഇല്ലാതാക്കൂ
  49. മഞ്ചേരിയില്‍ നിന്നും ഇരിങ്ങാട്ടിരി വഴി അരീക്കൊട്ടിലേക്ക് എന്റെയും പ്രാര്‍ത്ഥനകള്‍

    മറുപടിഇല്ലാതാക്കൂ
  50. അത് കേട്ടപ്പോള്‍ മുഹമ്മദ് ക്ക ഒരു ചിരി ചിരിച്ചു! ഹൃദയം നിറഞ്ഞ ചിരി..
    എന്നിട്ട് അദ്ദേഹം പറഞ്ഞു: ' ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്.. പിന്നെ ഞാനങ്ങനെ അന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കി ങ്ങളൊട്ട്‌ ന്റൊപ്പം പോരൂം ല്ല , ച്ച്‌ മഹ്ഷറീന്നു ആ കൂലി ഒട്ട് കിട്ടൂം ല്ലാ.. ന്റെ കുട്ട്യാള് ദുആ ചെയ്യുമ്പം ന്നേം കൂട്ട്യാ മതി...'
    ആ ഹൃദയ വിശാലതക്ക് മുമ്പില്‍ എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
    'ന്നാ ന്റെ കുട്ട്യാള് പോയ്ക്കൊളീന്‍.. നോമ്പ്വറക്കുമ്പത്തേക്കും കുടീക്ക്‌ എത്തണ്ടതല്ലേ...?

    നല്ല ഒരു ഓര്മ കുറിപ്പ് ,വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി , ഇന്നത്തെ സമൂഹത്തില്‍ അപൂര്‍വമായി കൊണ്ടിരിക്കുന്നു ഇത്തരം നാട്ടിന്‍ പുറത്തുകാര്‍ ,

    മറുപടിഇല്ലാതാക്കൂ
  51. Usmanikka valare nannayittund... Thankal ente adutha naattukaranayittum mumpe parichayapedathathu valare kastmayeee

    മറുപടിഇല്ലാതാക്കൂ
  52. മാഷെ .... വളരെ മനോഹരമായിരിക്കുന്നു ... കഥയും അവതരണവും...
    മനസ്സില്‍ ഒരു കോറല്‍ ഏല്പിച്ചു എന്ന് നിസ്സംശയം പറയട്ടെ. പ്രാര്‍ത്ഥനയില്‍ നിങ്ങളോടോപ്പം മുഹമ്മത് ക്കയും തീര്‍ച്ചയായും ഉള്‍പെട്ടു .

    മറുപടിഇല്ലാതാക്കൂ
  53. "ഇങ്ങനെയുള്ളവര്‍ ഇന്ന്‌ ചുരൂക്കമാണൂ ..കല്‍ബില്‍ സ്നേഹം ഉള്ളവര്‍" വളരെ നല്ല ഒരു പോസ്റ്റ്‌............മാമന്‍

    മറുപടിഇല്ലാതാക്കൂ
  54. ഹൃദയ സ്പര്‍ശിയായ അനുഭവക്കുറിപ്പ്.പ്രാര്‍ത്ഥനയില്‍ നിങ്ങളോടോപ്പം മുഹമ്മത് ക്കയും തീര്‍ച്ചയായും ഉള്‍പെട്ടു .

    മറുപടിഇല്ലാതാക്കൂ
  55. നന്മയുടെ ഉറവ വറ്റാത്ത എത്രയെത്ര നല്ല മനുഷ്യര്‍ ഇന്നും....!! അല്ലാഹുവേ അവര്‍ക്കൊക്കെ അര്‍ഹമായ പ്രതിഫലം നീ നല്‍കേണമേ... ആ മുഹമ്മദ്‌ ക്ക നെ പ്പോലെ നമുക്കും ആയിക്കുടെ.. ഈ റമദാന്‍ അതിനൊരു പ്രചോദനമാകട്ടെ...

    മറുപടിഇല്ലാതാക്കൂ
  56. റമധാന്റെ നന്മ മനുഷ്യമനസ്സിലെത്തിക്കാന്‍ മുഹമ്മദ്‌ക്കയെ
    പോലെയുള്ളവര്‍ ഇന്നും നമുക്കിടയിലുള്ളത് പുണ്യം ...
    നല്ലൊരു പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  57. നല്ലവരായ മനുഷ്യര്‍ ഒരു പാടുണ്ടീ ലോകത്തില്‍ അല്ലെ..??

    മറുപടിഇല്ലാതാക്കൂ
  58. അനുഭവക്കുറിപ്പു നന്നായി. ഞാന്‍ പ്രീ ഡിഗ്രിക്ക് ഫാറൂഖ് കോളേജില്‍ പഠിച്ച കാലം ഓര്‍ത്തു പോയി. അന്ന് ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായിട്ട് ഞങ്ങള്‍ അഞ്ചാറു പേര്‍ താമസിച്ചിരുന്നു.അവിടുത്തെ വലിയുമ്മയും മക്കളും ഞങ്ങള്‍ക്ക് ചോറും കറിയും വെച്ച് തന്നിരുന്നു. കാശ് കൊടുത്താലും നല്ല വീട്ടു ഭക്ഷണം കഴിക്കാന്‍ പറ്റിയിരുന്നു. ഓല കൊണ്ടു മറച്ച നാടന്‍ ടോയ്ലറ്റും അന്നുപയോഗിച്ചിരുന്നു!.നല്ല അവതരണം.സംഭാഷണമൊക്കെ അസ്സലായി. അഭിനന്ദനങ്ങള്‍!.

    മറുപടിഇല്ലാതാക്കൂ
  59. ഇത് വായിച്ചപ്പോള്‍ എന്താനെന്നു അറിയില്ല- എന്റെ കണ്ണ് നിറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  60. സ്വാര്‍ത്ഥത മനുഷ്യ ഹൃദയങ്ങളില്‍ പതഞ്ഞു പൊങ്ങുന്ന ഈ കാലത്തിലും മുഹമ്മദ്‌ ഇക്കയെ പോലെ ഹൃദയ വിശാലത ഉള്ളവര്‍ ഉണ്ട് എന്ന തിരിച്ചറിവ് വല്ലാത്ത സന്തോഷമാണ് സമ്മാനിക്കുന്നത് .വല്ലപ്പോഴും ഒരു സന്ദര്‍ശനം അവര്‍ക്ക് നല്‍കുന്ന ഈ ലോക സന്തോഷമാകും . അള്ളാഹു നമ്മെ എല്ലാവരെയും സജ്ജനങ്ങളില്‍ ഉള്‍ പ്പെടുത്തട്ടെ ആമീന്‍ !

    മറുപടിഇല്ലാതാക്കൂ
  61. നല്ല സൌഹൃദങ്ങള്‍ എപ്പോഴും മഴക്കാടുകള്‍ പോലെയായിരിക്കും.പെയ്തൊഴിഞ്ഞു അര്‍ത്ഥഗര്ഭത്തോടെ അത് മൃദു ഹസിതമായി മനസ്സില്‍ അവശേഷിക്കും...
    ഹൃദ്യമായ അവതരണം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  62. മനസ്സിലേക്കൊരത്താഴം,
    മാശാഅള്ളാ... ഈ എഴുത്താഴം!!
    നല്ലഓര്‍മ്മകള്‍ നല്ല പ്രാര്‍ത്ഥനകളാണ്
    നന്നായി ഈ പങ്കിടല്‍..

    മറുപടിഇല്ലാതാക്കൂ
  63. മുഹമ്മദിക്ക നോമ്പ് എടുത്തില്ലെങ്കിലും അല്ലാഹു ക്ഷമിക്കും. കാരണം, കേട്ടിടത്തോളം പുണ്യമാസത്തില്‍ മാത്രമല്ല ആ മനുഷ്യന്റെ മനസ്സില്‍ പുണ്യമുള്ളത്. അത് ജന്മം കൊണ്ട് അദ്ദേഹത്തിന് കിട്ടിയതാണെന്ന് തോന്നുന്നു. ആ നല്ല മനുഷ്യനെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  64. നല്ല ഒരു ഒര്മകുരിപ്പ് മുഹമ്മദ്‌ ഇക്കയെയും നമ്മളെയും പടച്ചോനെ കാക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  65. അജ്ഞാതന്‍2011, ഓഗസ്റ്റ് 9 6:00 PM

    ഇത് വായിച്ചപ്പോള്‍ എന്താനെന്നു അറിയില്ല- എന്റെ കണ്ണ് നിറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  66. നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ എവിടെയുമുണ്ട്. തിന്മകൾ നിറഞ്ഞ ഈ ലോകത്തെ നശിപ്പിക്കാതെ നിലനിർത്താൻ കാരണം അത്തരം ചില നല്ലവരുടെ നിലനില്പ്പായിരിക്കാം. കഥ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  67. നന്മ നിറഞ്ഞ ആ കാരണവർക്കും ഇതു പറഞ്ഞുതന്ന ഉസ്മാനും നന്ദി...

    മറുപടിഇല്ലാതാക്കൂ
  68. മാഷെ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന നന്മ നിറഞ്ഞ മനുഷ്യര്‍.
    നിഷ്കളങ്കമായ മനസുകളുടെ ഉടമകലായിരിക്കും അവര്‍.

    മനസിനെ തൊട്ടുണര്‍ത്തിയ പോസ്റ്റ്‌. മുഹമ്മദ്‌ കുട്ടിക്കയ്ക്ക് പടച്ചോന്‍ നാളെ പരലോകത്ത് തന്നെ പടച്ചോന്‍ കൊടുക്കട്ടെ അതിന്റെ പ്രതിഫലം എന്ന് പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  69. അജ്ഞാതന്‍2012, ഏപ്രിൽ 12 1:32 PM

    ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്..
    ആ നന്മ നിറഞ്ഞ മുഹമ്മദ്‌ ഇക്കയെയും നമ്മളെയും പടച്ചോന്‍ കാക്കട്ടെ
    എന്നപ്രര്തനയോടെ.......

    മറുപടിഇല്ലാതാക്കൂ
  70. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് സുല്ലമുസ്സലാം. പക്ഷേ നിങ്ങളൊക്കെ പരീക്ഷഎഴുതി കൊല്ലങ്ങള്‍ക്ക് ശേഷമായിരിക്കും ഞാനവിടെ അധ്യാപകനായി എത്തിയിട്ടുണ്ടാവുക. നല്ല മനസ്സിന്‍റെ ഉടമകള്‍ എന്നും സ്മരിക്കപ്പെടും; നന്ദിയോടെ തന്നെ. മനോഹരമായ എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  71. വായിച്ചതാണ് ......എങ്കിലും ,അകന്നു പോകുന്ന നന്മയുടെ വെളുത്ത പ്രാവുകളെ വീണ്ടും മനസ്സിലേക്ക് കുടിയിരുത്താന്‍ ഈ പുനര്‍വായന സഹായിക്കുമെന്നു തോന്നുന്നു.....

    നന്ദി മാഷേ...

    മറുപടിഇല്ലാതാക്കൂ
  72. നേരത്തേ പ്രബോധനത്തില്‍ വായിച്ചിരുന്നു.........വായിച്ചപ്പോള്‍ എന്തിനെന്നറിയാതെ സങ്കടം വന്നു നിറഞ്ഞു .

    മറുപടിഇല്ലാതാക്കൂ
  73. മാഷേ ഇങ്ങനെയാണ് ചില ആളുകള് ങ്ങളീ പറഞ്ഞ മയമദ് കാക്കാനെ പോലെ!!!ആ മനുഷ്യന്റെ മനസ്സ് നിറഞ്ഞ പോലെ കഥ വായിച്ചപ്പോ ഞമ്മടെ മനസ്സും നിറഞ്ഞു,,,,,,,,

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്