എന്റെ കുറ്റിപെന്‍സിലിന്നലെ
നിനച്ചിരിക്കാതെ പടികേറി വന്നു.
കണ്ണുകളില്‍ വിസ്മയം തൊട്ടു കളിക്കെ
ഞാന്‍ പൊതിയെടുത്ത് തുറന്നു.
വെള്ളം ചോര്‍ന്നു പോകാതെ
രണ്ടു മഷിത്തണ്ടുകള്‍.
ചേര്‍ന്ന് കിടക്കുന്ന രണ്ടു മയില്‍പ്പീലി കുഞ്ഞുങ്ങള്‍
രണ്ടു ചോക്കുപൊട്ടുകള്‍
പെട്ടെന്ന്
എവിടെ നിന്നോ കുറെ മഴത്തുള്ളികള്‍ പാറി വന്നു.
ഞാന്‍ കുട നിവര്‍ത്തി ചേര്‍ത്ത് പിടിച്ചു.
അന്നത്തെ പോലെ..
മകള്‍ക്ക് വിളിച്ചപ്പോള്‍ അവളിന്നും പറഞ്ഞു.
സ്റ്റട്ട്ലര്‍ തന്നെ വേണം
ജര്‍മനിയുടെ
അതാകുമ്പോള്‍ മുന യൊടിയില്ല
നല്ല കൃത്യതയും ഭംഗിയും ..
ഞാന്‍ ഇടയ്ക്കു കേറി ചോദിച്ചു.
എഴുതി തീരാറായ പെന്‍സില്‍ നീ എന്ത് ചെയ്യും?
വലിച്ചെറിയും'
അവിടെ എന്റെ വാക്കുകള്‍ മുറിഞ്ഞു.
മനസ്സും .
എഴുതിത്തീരാറായ പെന്‍സില്‍ എന്തുചെയ്യും...? ഇതുവരെ ആലോചിച്ചിട്ടേയില്ല അതിനെപ്പറ്റി
മറുപടിഇല്ലാതാക്കൂഅതെ, 'മനസ്സിലേക്ക് ഒരു കുറ്റിപെന്‍സില്‍
മറുപടിഇല്ലാതാക്കൂനിനച്ചിരിക്കാതെ പടികേറി വന്നു'.
കാലം മാറി മാഷേ..... :)
മറുപടിഇല്ലാതാക്കൂManassinte padi kadannu vannu, oru kutti pencilum kurachu mashitandukalum....
മറുപടിഇല്ലാതാക്കൂ"എഴുതി തീരാറായ പെന്‍സില്‍ നീ എന്ത് ചെയ്യും?
മറുപടിഇല്ലാതാക്കൂവലിച്ചെറിയും'
അവിടെ എന്റെ വാക്കുകള്‍ മുറിഞ്ഞു.
മനസ്സും .,,"
അതെ നമ്മുടെ ഒക്കെ ജീവിതവും ഒരു കുറ്റി പെന്‍സില്‍ പോലെ അല്ലെ ??!!!
ജീവിച്ചു അവസാനം ഒരു കുറ്റി പെന്‍സില്‍ പോലെ ................. ആര്‍ക്കും വേണ്ടാതെ .. എറിയാം.
ചുരുങ്ങിയ വരികളില്‍ എല്ലാം പറഞ്ഞു .. ആശംസകള്‍ ...............
കുറ്റിപ്പെൻസിലുകൾ, കളർ ചോക്കിൻ തുണ്ടുകൾ, വാടിത്തളർന്ന മഷിത്തണ്ട് എന്നിങ്ങനെ ചിലത് മനസ്സിൽ ചിതറിക്കിടക്കുന്നു, ഇന്നും. എഴുതി തീരാറായ പെൻസിൽ എന്തുചെയ്തിരുന്നു എന്ന് ശരിക്കോർമയില്ല :)
മറുപടിഇല്ലാതാക്കൂമിക്ക ജീവിതങ്ങളും മുനയൊടിഞ്ഞ കുറ്റിപ്പെൻസിലുകളാണല്ലോ...