2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഉത്തരം


കുറച്ചു തേക്കിന്‍തൈ കിട്ടിയപ്പോള്‍ അത് കുഴിച്ചിടും നേരം ചെറിയ മോളെ വിളിച്ചു

''ഒന്ന് സഹായിക്കാന്‍ വാ മോളെ... ''

അവള്‍ പറഞ്ഞു: ''എനിക്ക് ഒരു പാട് പഠിക്കാനുണ്ട് ഉപ്പാ.''.


പിന്നീട് ഒരു ദിവസം കുറച്ചു വാഴക്കന്ന് കിട്ടി. അന്നും  അവളെ വിളിച്ചു. 


പ്രതീക്ഷിക്കാതെ അവള്‍ ഓടി വന്നു..

അപ്പോള്‍ ഞാന്‍ ചോദിച്ചു.

'ഇന്ന് പഠിക്കാനൊന്നും ഇല്ലേ? അന്ന് തേക്കിന്‍ തൈ നട്ടപ്പോള്‍ വലിയ പഠിത്തക്കാരത്തി ആയിരുന്നല്ലോ..''


''അത് തേക്കല്ലേ.. അതൊക്കെ വളര്‍ന്നു വലുതായി വരാന്‍ എത്ര കാലം വേണം.. 


ഇവന്‍ ഇതാ നാളെ മറ്റന്നാള്‍ തരും ഒരു വലിയ മധുരക്കുല .." ! ഈ ഉപ്പാക്ക് ഒന്നും അറിയില്ല ... 

എനിക്ക് ഉത്തരം മുട്ടി.OO

7 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ഏറ്റവും പെട്ടെന്നുതന്നെ പ്രതിഫലം കിട്ടണം. അതാണ് മനുഷ്യന്‍റെ ചിന്ത. വരമ്പത്ത് കൂലി എന്നൊരു പ്രയോഗം നാട്ടിലുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. തന്നെ തന്നെ .... കുട്ടികള്‍ ഇപ്പോള്‍ ഉത്തരം മുട്ടിക്കുന്നു:)

  മറുപടിഇല്ലാതാക്കൂ
 3. മനുഷ്യന്റെ സകല പ്രതിസന്ധിയ്ക്കും ഇതുതന്നെയാണു കാരണം..

  മറുപടിഇല്ലാതാക്കൂ
 4. ഉത്തരം മുട്ടിയല്ലോ, അതു മതി.

  മറുപടിഇല്ലാതാക്കൂ
 5. .കുഞ്ഞു സംഭവം...പെരിയ സിന്തനൈ...

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്