മലപ്പുറം കോട്ടപ്പടി സ്റ്റോപ്പ് കഴിഞ്ഞ് കെ.പി.എം. ഹോസ്പിറ്റലിന്റെ മുമ്പിലൂടെ വേങ്ങര റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതോടെ കടലുണ്ടിപ്പുഴ കൂടെ ഒഴുകിത്തുടങ്ങും. മനസ്സിലപ്പോള്‍, പുഴയുടെ തെളിനീരൊഴുക്ക് പോലെ കാണാനിരിക്കുന്ന ഒരു നിറപ്രസാദത്തിന്റെ സുസ്മിത സാന്ദ്രിമ മെല്ലെ ഓളമിട്ടു തുടങ്ങിയിട്ടുണ്ടാവും.
ഒരു ചെറുചിരി കണ്ടാല്‍ ഒരു മൃദുമൊഴി കേട്ടാല്‍ അത് മതി. അശാന്തിയില്‍ നിന്ന് ഇറങ്ങിപ്പോയി ശാന്തിയുടെ കുളിര്‍ കയങ്ങളില്‍ മുങ്ങി നിവര്‍ന്നു തിരിച്ചു പോരുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്. എന്താണ് കിട്ടിയത്? പക്ഷെ ഒന്നറിയാം. അങ്ങോട്ട് പോയ മനസ്സുമായല്ല ഇങ്ങോട്ട് പോന്നത്. ഉള്ളിലെവിടെയോ ഒരു നീര്‍മണിത്തുള്ളി വീണുടഞ്ഞിട്ടുണ്ട്.
ഒരു കവാടത്തിലൂടെ കേറിയിറങ്ങുമ്പോള്‍ ., ഒരുപൂമുഖത്തിത്തിരി നേരം ചെലവഴിക്കുമ്പോള്‍, ഒരു മുഖം കാണുമ്പോള്‍, ഒരു മൊഴി കേള്‍ക്കുമ്പോള്‍, എന്ത് കൊണ്ടാവും ഹൃദയം ഇത്രയേറെ പ്രസന്നമാവുന്നത്? കൂടുതല്‍ ആര്‍ക്കും കഴിയാത്ത ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ഇങ്ങനെ ഒരു സ്നേഹപ്പാലം പണിയാന്‍ എന്തേ കൂടുതല്‍ ആളുകളുണ്ടായില്ല?
കാത്തിരിപ്പ് വല്ലാത്ത ഒരു മടുപ്പും വിരസതയുമാണ് സാധാരണ സൃഷ്ടിക്കുക . എന്നാലിവിടെ കാത്തിരിപ്പ് ഒരു ഉപാസനയാണ്. വന്ന കാലില്‍ തന്നെ നില്‍ക്കുന്നവരും ഇരിക്കാനിടം കിട്ടിയവരും തണല്‍ വീണു കിടക്കുന്ന മുറ്റത്തെ നിഴല്‍ പൊട്ടുകളില്‍ താടിക്ക് കയ്യും കൊടുത്തിരിക്കുന്നവരും യാതൊരു അക്ഷമയും കാണിക്കുന്നില്ല . കണ്ടു കഴിഞ്ഞവര്‍ക്ക് പെട്ടെന്ന് തന്നെ പോകാന്‍ തിടുക്കമേതുമില്ല. പിന്നെയും പിന്നെയും അവിടെയും ഇവിടെയുമായി പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു.
ഇവിടെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ യാന്ത്രികമായി അടയുന്ന ഗേറ്റില്ല. ഗേറ്റ് കീപ്പറില്ല. വാതിലടക്കാന്‍ വേലക്കാരില്ല .
ടോക്കണില്ല . പേര് വിളിയില്ല. ക്യൂവില്ല. ആകെയുള്ളത് വന്നവര്‍ക്കൊക്കെയും സ്നേഹത്തിന്റെ ചായയും ആര്‍ദ്രതയുടെ പഴം നുറുക്കും അലിവിന്റെ ഈത്തപ്പഴവും സത്ക്കരിക്കാന്‍ നീണ്ടു മെലിഞ്ഞ മുഷിഞ്ഞ തുണിയും കുടുക്കുകള്‍ മാറിയിട്ട പഴകിയ കുപ്പായവുമിട്ട, വിശുദ്ധ ശുഭ്രതക്ക് ചുറ്റും കറങ്ങുന്ന ഒരു പച്ച മനുഷ്യന്‍ - അലവിക്കാക്ക - മാത്രം..!
ഇത് വെറും പാത്തുമ്മമാര്‍ക്കും ചില മുഹമ്മദ്‌മാര്‍ക്കും മാത്രം ഏങ്ങലടിച്ചു സങ്കടം പറയാനുള്ള ധര്‍മ്മസങ്കട കോടതിയല്ല. സരോജിനിക്കും കാളിക്കും ചാത്തനും ചാമിക്കും വാരസ്യാര്‍ക്കും വാര്യര്‍ക്കും അന്തര്‍ജനത്തിനും നമ്പിക്കും നമ്പീശനും പണിക്കാരനും പണക്കാരനും പണിക്കര്‍ക്കും വരെ ഔപചാരികതയേതുമില്ലാതെ അവിടേക്ക് കടന്നു ചെല്ലാം.
'അന്യര്‍ക്ക് പ്രവേശനമില്ല' എന്ന സാധാരണ ബോര്‍ഡിനു പകരം ഇവിടെ എഴുതാതെ എഴുതി വെച്ച ഒരു ഫലകലിഖിതമുണ്ട്.. അത് ഇങ്ങനെ വായിക്കാം: 'ഇവിടെ എല്ലാവര്‍ക്കും പ്രവേശനമുണ്ട്.'
നേരം വെളുക്കും മുമ്പേ ഏത് മുറ്റത്താണ് ഇങ്ങനെയൊരു ആള്‍ക്കൂട്ടം ദൃശ്യമാകുക? സാരി വിതരണമോ, അരി നല്‍കലോ , അന്നദാനമോ സകാത്ത് കൊടുക്കലോ ഒന്നുമല്ല അവിടെ നടന്നിരുന്നത്. മറ്റെവിടെയും കിട്ടാത്ത മറ്റൊരു മുറ്റത്തും കാണാത്ത എന്തോ ഒന്നിനാണ് ആളുകളിങ്ങനെ വന്നു കൊണ്ടിരുന്നത്.. സ്നേഹത്തിന്റെ , മാനവികതയുടെ, സാന്ത്വനത്തിന്റെ പാല്ക്കഞ്ഞിയായിരുന്നു അവിടെ വെച്ചു വിളമ്പിയിരുന്നത്..മറ്റൊരു മുറ്റത്ത് നിന്നും കിട്ടാത്ത ആ അമൂല്യമായ അമൃതിനാണ് ഒറ്റയും തെറ്റയുമായി ആളുകള്‍ വന്നിരുന്നത്.
ഗള്‍ഫിലേക്ക് പോയ ചെക്കന് ഒരു മെച്ചവുമില്ല തങ്ങളൊന്നു പ്രാര്‍ത്ഥിക്കണം, കുട്ടി പഠിക്കാന്‍ വളരെ മോശമാണ് അവനെ ഒന്ന് അനുഗ്രഹിക്കണം, ഭര്‍ത്താവിന് എന്നെ കണ്ണെടുത്താല്‍ കണ്ടു കൂടാ തങ്ങളൊന്നു ദുആ ചെയ്യണം, എന്ന് തുടങ്ങി പശു കറക്കാന്‍ അനുവദിക്കുന്നില്ല തങ്ങള്‍ എന്തെങ്കിലും തരണം തുടങ്ങി ആവലാതികളുടെ പെരുമഴയില്‍ അക്ഷമനായി വിടര്‍ന്ന പുഞ്ചിരിയോടെ അദ്ദേഹം. പ്രാര്‍ത്ഥിക്കുന്നു, അനുഗ്രഹിക്കുന്നു, എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിക്കുന്നു, പോക്കറ്റില്‍ നിന്ന് കയ്യില്‍ തടഞ്ഞത് എന്തായാലും എത്രയായാലും എടുത്തു കൊടുക്കുന്നു...
ദന്ത ഗോപുരങ്ങളില്‍ നിതാന്ത ജാഗ്രതയോടെ നില്‍ക്കുന്ന കാവല്‍ക്കാരുടെയും സെക്ക്യൂരിറ്റിക്കാരുടെയും കരിമ്പൂച്ചകളുടെയും അകമ്പടിയില്‍ വിരാജിക്കുകയും അവരുടെ വീര്‍പ്പുമുട്ടിക്കുന്ന വലയങ്ങള്‍ക്കും വ്യൂഹങ്ങള്‍ക്കും ഉള്ളിലൊതുങ്ങി പട്ടണപ്രവേശങ്ങളും മുഖം കാണിക്കലുകളും നടത്തുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് കൊടപ്പനക്കല്‍ തറവാടും അവിടെയൊരു ശിഹാബ് തങ്ങളും ഉണ്ടായിരുന്നത്.
സ്വന്തം വീടിന്റെ പൂമുഖത്ത് 'പൂ മുഖ'വുമായി ഒരു മനുഷ്യന്‍ മനുഷ്യരിലേക്ക് തുറന്നു പിടിച്ച മനസ്സുമായി ഇരിക്കുക. ഇരുട്ടും വരെ. ഇരുട്ടിയിട്ടു പിന്നെയും പുലര്‍ച്ച വരെ. നിലവിളികളിലേക്ക് തുറന്നെ കിടക്കുന്ന കണ്ണുകളും കാതുകളും. പിന്നെ വല്ലാത്ത ഒരു മനസ്സും. ഇത് ആരുടെ പുണ്യമാണ്? ഈ ധന്യതക്ക് ചേരുന്ന പേരെന്താണ്? ശിഹാബ് തങ്ങള്‍ ഇതൊക്കെയായിരുന്നു...
മാനവികതക്കും മതേതരത്വത്തിനും ഉദാഹരണം തേടി വേറെ ഏത് ഉമ്മറപ്പടിയിലെക്കാണ് നാം പോവേണ്ടത്? ഏത് അന്തപ്പുരത്തിന്റെ മുറ്റത്താണ് ദിനേന എന്നോണം പ്രഭാതം മുതല്‍ പ്രദോഷം വരെ ഇങ്ങനെയൊരു സര്‍വമത ഐക്യ സംഗമം കാണാനാവുക?
നേരം വെളുക്കും മുമ്പേ ഏത് മുറ്റത്താണ് ഇങ്ങനെയൊരു ആള്‍ക്കൂട്ടം ദൃശ്യമാകുക? സാരി വിതരണമോ, അരി നല്‍കലോ , അന്നദാനമോ സകാത്ത് കൊടുക്കലോ ഒന്നുമല്ല അവിടെ നടന്നിരുന്നത്. മറ്റെവിടെയും കിട്ടാത്ത മറ്റൊരു മുറ്റത്തും കാണാത്ത എന്തോ ഒന്നിനാണ് ആളുകളിങ്ങനെ വന്നു കൊണ്ടിരുന്നത്.. സ്നേഹത്തിന്റെ , മാനവികതയുടെ, സാന്ത്വനത്തിന്റെ പാല്ക്കഞ്ഞിയായിരുന്നു അവിടെ വെച്ചു വിളമ്പിയിരുന്നത്..മറ്റൊരു മുറ്റത്ത് നിന്നും കിട്ടാത്ത ആ അമൂല്യമായ അമൃതിനാണ് ഒറ്റയും തെറ്റയുമായി ആളുകള്‍ വന്നിരുന്നത്.
ഗള്‍ഫിലേക്ക് പോയ ചെക്കന് ഒരു മെച്ചവുമില്ല തങ്ങളൊന്നു പ്രാര്‍ത്ഥിക്കണം, കുട്ടി പഠിക്കാന്‍ വളരെ മോശമാണ് അവനെ ഒന്ന് അനുഗ്രഹിക്കണം, ഭര്‍ത്താവിന് എന്നെ കണ്ണെടുത്താല്‍ കണ്ടു കൂടാ തങ്ങളൊന്നു ദുആ ചെയ്യണം, എന്ന് തുടങ്ങി പശു കറക്കാന്‍ അനുവദിക്കുന്നില്ല തങ്ങള്‍ എന്തെങ്കിലും തരണം തുടങ്ങി ആവലാതികളുടെ പെരുമഴയില്‍ അക്ഷമനായി വിടര്‍ന്ന പുഞ്ചിരിയോടെ അദ്ദേഹം. പ്രാര്‍ത്ഥിക്കുന്നു, അനുഗ്രഹിക്കുന്നു, എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിക്കുന്നു, പോക്കറ്റില്‍ നിന്ന് കയ്യില്‍ തടഞ്ഞത് എന്തായാലും എത്രയായാലും എടുത്തു കൊടുക്കുന്നു...
ദന്ത ഗോപുരങ്ങളില്‍ നിതാന്ത ജാഗ്രതയോടെ നില്‍ക്കുന്ന കാവല്‍ക്കാരുടെയും സെക്ക്യൂരിറ്റിക്കാരുടെയും കരിമ്പൂച്ചകളുടെയും അകമ്പടിയില്‍ വിരാജിക്കുകയും അവരുടെ വീര്‍പ്പുമുട്ടിക്കുന്ന വലയങ്ങള്‍ക്കും വ്യൂഹങ്ങള്‍ക്കും ഉള്ളിലൊതുങ്ങി പട്ടണപ്രവേശങ്ങളും മുഖം കാണിക്കലുകളും നടത്തുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് കൊടപ്പനക്കല്‍ തറവാടും അവിടെയൊരു ശിഹാബ് തങ്ങളും ഉണ്ടായിരുന്നത്.
ആരാണ് മഹാന്‍ എന്ന ശീര്‍ഷകത്തില്‍ നാലാം ക്ലാസില്‍ നിന്ന് കാണാതെ പഠിച്ച ഒരു പദ്യമുണ്ട്. ഇന്നും മനപ്പാഠം ഉള്ള ആ കവിത വീണ്ടും വീണ്ടും ഓര്‍മ്മയിലോടിയെത്തുക ഈ മുറ്റത്ത് നില്‍ക്കുമ്പോഴാണ്.. ആ മുഖം കാണുമ്പോഴാണ്..
കവി ഈ വരികളൊക്കെയും എഴുതിയത് ഈ ഒരു മനുഷ്യനെ മുമ്പില്‍ നിര്‍ത്തിയാണോ എന്ന് വല്ലാതെ സന്ദേഹ പ്പെടുത്തിയ വരികളിങ്ങനെ...
പ്രസാദം വദനത്തിങ്കലും
കാരുണ്യം ദര്‍ശനത്തിലും
മാധുര്യം വാക്കിലും
ചേര്‍ന്നുള്ളവനേ പുരുഷോത്തമന്‍!
വജ്രത്തിലും കഠിനമായ്
പൂവിലും മൃദുവായിടും
മഹാന്മാരുടെ ചിത്തത്തെ -
യറിഞ്ഞിടുവതാരഹോ !
രക്തനാണുദയെ സൂര്യന്‍
രക്തനസ്തമയത്തിലും
സമ്പത്തിലും ക്ഷിതിയിലും
മഹാന്മാരൊരു പോലെയാം
കോപിപ്പിക്കുകിലും തെല്ലു-
മിളകാ സാധുമാനസം
ചൂട്ടെരിച്ചു പിടിച്ചീടില്‍
കടല്‍ വെള്ളം തിളക്കുമോ?
കവി ഉത്തമനായ പുരുഷനെ വര്‍ണ്ണിക്കുമ്പോള്‍ ഇങ്ങനെയൊരു മഹാനാവാന്‍ ആര്‍ക്കാണ് കഴിയുക എന്ന് നാം വിസ്മയപ്പെട്ടു പോകും.. ആ മഹാനെ കാണാന്‍ നമുക്ക് കാതങ്ങളേറെ യൊന്നും സഞ്ചരിക്കേണ്ടതില്ലായിരുന്നു രണ്ടു വര്‍ഷം മുമ്പ് വരെ..നോക്കെത്തും ദൂരത്ത്, കാണാമറയത്ത് ആ ദീപസ്തംഭ മഹാശ്ചര്യമുണ്ടായിരുന്നു..!
ജന്മം കൊണ്ട് നേതാവായവരും കര്‍മ്മം കൊണ്ട് നേതാവായവരുമുണ്ട് നേതൃ നിരയില്‍. മഹത്വമുള്ളവരും മഹത്വം ആരോപിക്കപ്പെടുന്നവരുമുണ്ട്. എന്നാല്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മഹത്വം സിദ്ധിച്ച മഹാമനുഷ്യനായിരുന്നു തങ്ങള്‍. രാഷ്ട്രീയത്തില്‍ , സാമൂഹ്യതലത്തില്‍, ദേശീയ അന്തര്‍ദേശീയ ഔദ്യോഗികതലങ്ങളില്‍ ഒക്കെ വിരാചിച്ചു വിസ്മയം സൃഷ്ടിക്കാന്‍ നിലവില്‍ അവിടെയിരിക്കുന്ന എല്ലാവരെക്കാളും യോഗ്യത ഉണ്ടായിട്ടും അതിനൊന്നും മുതിരാതെ അതിര്‍ത്തിയിലെ സേനാനായകനെ പോലെ കണ്ണും കാതും ഒരിക്കലും ചിമ്മാതെ ഒരു സമുദായത്തെയും ആ സമുദായം ആവശ്യപ്പെടുന്ന സൗഹാര്‍ദ്ദത്തെയും സംരക്ഷിക്കാന്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാനാണ്, ദേഷ്യപ്പെടുന്നവര്‍ക്ക് കൂടി പുഞ്ചിരി സമ്മാനിക്കാന്‍ തിടുക്കം കാട്ടിയിരുന്ന ആ മനുഷ്യസ്നേഹി ശ്രമിച്ചത്.
അനുയായികള്‍ ഇഷ്ടപ്പെടുന്നിടത്തെക്ക് അവരെ നയിക്കലല്ല ഒരു നേതാവിന്റെ മഹിമ. മറിച്ച് അനുയായികള്‍ എവിടെക്കാണോ നയിക്കപ്പെടെണ്ടത് അവിടെക്കവരെ നയിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പക്വതയോടും പ്രത്യുത് പന്ന മതിത്വത്തോടും കൂടി അവരെ നേര്‍ദിശയില്‍ നയിക്കാന്‍ പ്രാപ്തി കാണിക്കുകയാണ് ഒരു നായകന്റെ മഹത്വം. ആ ദൌത്യമാണ് ശിഹാബ് തങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചത്.
കേരളം കടന്നു പോയ കനല്‍വഴികളിലൊക്കെയും തെളിനീര്‍ തെളിച്ച് സാന്ത്വന ഗീതികള്‍ പാടിനടക്കുകയായിരുന്നു ശിഹാബ് തങ്ങള്‍. സമുദായം എല്ലാം മറന്നു ഉറങ്ങിയപ്പോഴും ശിഹാബ് തങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ
കാത്തിരിക്കുകയായിരുന്നു. മത സൌഹാര്‍ദ്ദമെന്ന പളുങ്ക് കൊട്ടാരത്തിന് നേരെ ചീറിവരുന്ന നന്നേ ചെറിയ ഒരു ചരക്കല്ല് പോലും ആ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.. അത് കൊണ്ട് തന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മതേതരത്വത്തിനായി തങ്ങള്‍ പണിയെടുത്തത്..
കാത്തിരിക്കുകയായിരുന്നു. മത സൌഹാര്‍ദ്ദമെന്ന പളുങ്ക് കൊട്ടാരത്തിന് നേരെ ചീറിവരുന്ന നന്നേ ചെറിയ ഒരു ചരക്കല്ല് പോലും ആ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.. അത് കൊണ്ട് തന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മതേതരത്വത്തിനായി തങ്ങള്‍ പണിയെടുത്തത്..
ഏതൊരു മനുഷ്യനുമുണ്ടാകും ആത്മീയമായ ചില നിഷ്ഠകളും പ്രതിഷ്ഠകളും . ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ നിഷ്ഠ മതവും പ്രതിഷ്ഠ മസ്ജിദുമാണ്. അതിനു ഒരു ചെറിയ പോറലേല്‍ക്കുമെന്നു തോന്നുമ്പോള്‍ രക്തം തിളക്കാത്ത വിശ്വസിയുണ്ടാകില്ല. ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമായ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം എല്ലാ കാതുകളും സ്വാഭാവികമായും പാണക്കാട്ടെക്ക് തിരിച്ചു പിടിച്ചിരിക്കുകയായിരുന്നു. മിതഭാഷിയും സ്മിത സ്വഭാവിയുമായ മാനവികതയുടെ ആ പ്രവാചകന്‍ അന്ന് അരുള്‍ ചെയ്തത് ലോകം കേട്ട ഏറ്റവും ഹൃദ്യമായ സുഭാഷിതങ്ങളിലൊന്നായിരുന്നു..
'ആത്മ സംയമനം പാലിക്കുക; ക്ഷമ കൈക്കൊള്ളുക; അതിര് കടക്കാതിരിക്കുക..!
മതമല്ല, പള്ളിയല്ല, ആരാധനയല്ല, വോട്ടു പോലുമല്ല , മനുഷ്യനാണ് പ്രശ്നമെന്നും സൗഹാര്‍ദ്ദമാണ് പ്രധാനമെന്നും പറയാന്‍ ശിഹാബ് തങ്ങള്‍ക്കല്ലാതെ ആര്‍ക്കു കഴിയും?
അക്ഷോഭ്യനും സമാധാനത്തിന്റെ അരിപ്രാവുമായിരുന്ന തങ്ങളെ എന്നും അസ്വസ്ഥനാക്കിയിരുന്നത് തന്റെ പാര്‍ട്ടിയുടെ ജയപരാജയമോ , രാഷ്ട്രീയ പ്രശ്നങ്ങളോ ഒന്നുമായിരുന്നില്ല. . ഇപ്രാവശ്യത്തെ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ പതിവ് പോലെ പാണക്കാട് പോയി. ശിഹാബ് തങ്ങളുടെ പുത്രനും എന്റെ അരുമ ശിഷ്യനുമായ മുനവ്വറലി ശിഹാബ് സംസാരത്തിനിടെ പറഞ്ഞു: ബാപ്പയെ ഏറെ അസ്വസ്ഥനായി കാണാറുള്ളത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തിലാണ്.. ഈ സമയങ്ങളിലൊക്കെ ബാപ്പ ദിവസങ്ങളോളം അസ്വസ്ഥനായിരിക്കും..'
ശബരിമല തീര്‍ഥാടനത്തിനിടെ മരിച്ച വേങ്ങരയിലെ അയ്യപ്പഭക്തരുടെ വീടുകളില്‍ അന്നുരാത്രി തന്നെ ഓടിച്ചെന്ന് ദുഖാര്‍ത്തരായ കുടുംബത്തെ ആശ്വസിപ്പിക്കാനും അങ്ങാടിപ്പുറം തളിക്ഷേത്ര വാതിലിനു സാമൂഹ്യ ദ്രോഹികള്‍ തീയിട്ടതറിഞ്ഞു അസ്വസ്ഥ ചിത്തനായി ഏറ്റവും ആദ്യം അങ്ങോട്ടോടിയെത്തിയതും ഈ മനുഷ്യന്‍ തന്നെ!
ആ കൈകള്‍ നന്മയിലേക്ക് നാട മുറിച്ചതെത്ര? കേരള ചരിത്രത്തില്‍ ഇത്രയേറെ ഉദ്ഘാടനം നിര്‍വഹിച്ച മറ്റൊരു മനുഷ്യന്‍ ഉണ്ടായിരുന്നുവോ? പണക്കാരന്റെ കൊട്ടാരത്തിലും പാവപ്പെട്ടവന്റെ കൂരയിലും ചെറ്റപ്പുരയിലും വരെ അദ്ദേഹം സമയവും നേരവും നോക്കാതെ ചെന്നെത്തി. ഏതു മതക്കാരനും തങ്ങളെ കിട്ടിയാല്‍ മാത്രം മതിയായിരുന്നു..
കനലെരിയുന്നിടങ്ങളില്‍ കുളിര് പകര്‍ന്ന് എത്ര തീനാളങ്ങളാണ് ആ കൈകള്‍ അണച്ചത്? വഴിപിരിഞ്ഞ് അകന്നു പോയ എത്ര കുടുംബന്ധങ്ങളാണ് ആ ശുഭ്രത, സ്നേഹത്തിന്റെ തീരത്തേക്ക് ആനയിച്ചത്? എത്രയെത്ര വഴി തടസ്സങ്ങളാണ് മിത ഭാഷിയായ ആ മനുഷ്യന്‍ ശാശ്വതമായി പരിഹരിച്ചത്?
'ആത്മസംയമനത്തിന്റെ താരാട്ട് പാട്ടെ'ന്നൊക്കെപ്പറഞ്ഞ് ആ ദീര്‍ഘ ദര്‍ശിത്വത്തെയും മാനവിക ദര്‍ശനത്തെയും
മതേതര താത്പരതയെയും കണക്കിന് കളിയാക്കിയവരോട് കാലമിപ്പോള്‍ കണക്കു ചോദിക്കുകയാണ്.. ആര്‍ക്കും ഒന്നും ചെയ്യാന്‍ അവസരം കൊടുക്കാതെ.. നേതാക്കളങ്ങനെയാണ്. അവര്‍ പറയുന്നതും ചെയ്യുന്നതും ചെറിയ ബുദ്ധിക്കാര്‍ക്ക് മനസ്സിലാവില്ല . കാലം അവരുടെ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും കീഴെ കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ മാത്രമായിരിക്കും മറ്റുള്ളവര്‍ കണ്ണ് തുറക്കുക.
മതേതര താത്പരതയെയും കണക്കിന് കളിയാക്കിയവരോട് കാലമിപ്പോള്‍ കണക്കു ചോദിക്കുകയാണ്.. ആര്‍ക്കും ഒന്നും ചെയ്യാന്‍ അവസരം കൊടുക്കാതെ.. നേതാക്കളങ്ങനെയാണ്. അവര്‍ പറയുന്നതും ചെയ്യുന്നതും ചെറിയ ബുദ്ധിക്കാര്‍ക്ക് മനസ്സിലാവില്ല . കാലം അവരുടെ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും കീഴെ കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ മാത്രമായിരിക്കും മറ്റുള്ളവര്‍ കണ്ണ് തുറക്കുക.
ആ നിറപ്രസാദം അസ്തമിച്ചിട്ട് രണ്ടു വര്‍ഷം.. മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ദുര്‍ബലമായ കുറച്ചക്ഷരങ്ങള്‍ ..
അപ്പോള്‍ ഞാനാണിവിടെ ആദ്യമായെത്തുന്നത്...
മറുപടിഇല്ലാതാക്കൂതുടക്കത്തിലെ പറയട്ടെ, താങ്കള്‍ വരികളില്‍ കുറിച്ചിട്ട പാണക്കാട്ടെ ആ അലവിക്ക ഇന്നാണ് നമ്മോടു വിട പറഞ്ഞു പോയത്.
ആയിരങ്ങള്‍ പലകുറി വിശേഷിപ്പിച്ചിട്ടും പുതുമ ഒട്ടും ചോര്‍ന്നു പോകാത്ത ആ മഹാനുഭാവന്റെ, ആ തറവാടിന്റെ, പൊലിമയുള്ള പോരിശകള്‍ താങ്കളുടെ വാക്കുകളിലൂടെ പുതു ഭാവം ആര്ജ്ജിക്കുന്നുണ്ട്.
മനസ്സിന്റെ ഉള്ളില്‍ തട്ടിയ സ്വാനുഭവങ്ങളുടെ സമ്മോഹനമായ അക്ഷരക്കൂട്ടാണിതെന്നു ഓരോ വാക്കും ഞങ്ങളോട് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ശ്രീ ഡി ബാബു പോള്‍ അദ്ദേഹത്തെ ദേശീയ മുസ്ലിം എന്ന് വിശേഷിപ്പിച്ചത് എന്ത് കൊണ്ടായിരിക്കാം എന്ന് ഇതിലെ ഓരോ വാചകവും ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്..
മാഷേ..സത്കര്‍മ്മമാണ് താങ്കള്‍ ചെയ്തത്...
വലിയൊരു സല്‍കര്‍മ്മം...!
ഇരിങ്ങാട്ടീരി മാഷെ.
മറുപടിഇല്ലാതാക്കൂവഴിപ്പാട് പോലെ വലിച്ചെറിഞ്ഞു പോകുന്ന ഓര്‍മ്മകുറിപ്പുകളില്‍ നിന്നും തികച്ചും വിത്യസ്ഥം ഹൃദ്യമായ ഭാഷയില്‍ , കടലുണ്ടി പുഴയുടെ ഒഴുക്ക് പോലെ സംസാരിച്ച ഈ കുറിപ്പ്.
ഈ സ്നേഹം നേരിട്ടറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് എനിക്ക്. ആ സാമീപ്യത്തില്‍ ഞാനും മതി മറന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ ഞാനും ഉള്‍കൊണ്ടിട്ടുണ്ട്.
പിന്നെ ആ വേര്‍പ്പാടില്‍ എന്‍റെ ഹൃദയവും തേങ്ങിയിട്ടുണ്ട്.
ഈ കുറിപ്പിനെ നിങ്ങള്‍ സമീപ്പിച്ച ഭാഷ മനോഹരമാണ്. ഇതില്‍ കോറിയിട്ട ചിത്രങ്ങള്‍ വായിക്കുന്നവരുടെ മനസ്സിലേക്കാണ് കയറുന്നത്.
ഈ പുണ്യ റമദാന്‍ മാസത്തില്‍ എന്‍റെ പ്രാര്‍ഥനയും.
ഒപ്പം ഈ വരികളെഴുതിയ നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കട്ടെ
സ്നേഹത്തിന്റെ ചായയും ആര്‍ദ്രതയുടെ പഴം നുറുക്കും അലിവിന്റെ ഈത്തപ്പഴവും സത്ക്കരിക്കാന്‍ നീണ്ടു മെലിഞ്ഞ മുഷിഞ്ഞ തുണിയും കുടുക്കുകള്‍ മാറിയിട്ട പഴകിയ കുപ്പായവുമിട്ട, വിശുദ്ധ ശുഭ്രതക്ക് ചുറ്റും കറങ്ങുന്ന ഒരു പച്ച മനുഷ്യന്‍ - അലവിക്കാക്ക -
മറുപടിഇല്ലാതാക്കൂശിഹാബ് തങ്ങളുടെ വലം കൈ ആയിരുന്ന ആ പച്ച മനുഷ്യന്‍ ..........നമ്മുടെ അലവിക്ക രണ്ടു ദിവസം മുമ്പ് നമ്മോടു വിട്ടു പിരിഞ്ഞിരിക്കുന്നു ഇന്നാ ലില്ലാഹ്......
അലവിക്കയെയും നമ്മെയും ശിഹാബ് തങ്ങളോടൊപ്പം അള്ളാഹു നാളെ ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍ .
allahu nammeyum avareyum jannathul firdousil orumippikatte!!!
മറുപടിഇല്ലാതാക്കൂനേരിട്ട് അറിഞ്ഞിട്ടില്ല ഈ മഹത്വത്തെ. എങ്കിലും കേട്ടറിഞ്ഞിരിക്കുന്നു സര്‍വ്വ സമ്മതനായ ഈ മഹാവ്യക്തിത്വത്തിനെ. മത്സര ക്ഷമതെയെക്കാള്‍ ഉപരി അര്‍പ്പണ ബോധം ജിഹ്വയാക്കിയ ആ മനുഷ്യ സ്നേഹിയെ കുറിചെഴുതിയിട്ട ഈ വരികളിലെ സ്നേഹവും തീഷ്ണതയും തൊട്ടറിയുന്നു. തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മക്കുറിപ്പ്.
മറുപടിഇല്ലാതാക്കൂപിശുക്കില്ലാത തൂലികക്കെ കലര്പില്ലാത്ത സ്നേഹത്തിന്റെ ചിത്രം കൃത്യമായി വരക്കാന്‍ കഴിയൂ , അതാവട്ടെ തൂലികക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സഹായിക്കും , വല്യങ്ങളെക്കുരിച്ചും അലവിക്കയെക്കുരിച്ചും എഴുതിയ വരികള്‍ വലിയ ഇഷ്ടായി.....
മറുപടിഇല്ലാതാക്കൂഒരു തുള്ളി കണ്ണു നീരിനൊപ്പമല്ലാതെ വായിച്ചെടുക്കാന്‍ കഴിയാത്ത വരികള്‍ ..
മറുപടിഇല്ലാതാക്കൂമാഷിനു വാക്കുകളില്‍ അറിയിക്കാനാവാത്ത നന്ദി ... .
ഉസമാനിക്കാ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല...ഏതായാലും ഒരുപാട് നന്ദി ....എന്‍റെ ശിഹാബ് തങ്ങളെ മനോഹരമായ വാക്കുകളില്‍..ഒരിക്കല്‍ കൂടി സ്മരിച്ചതിനു....
മറുപടിഇല്ലാതാക്കൂഎം . എസ . എഫു മായി ബന്ധപ്പെട്ടും ..വ്യെക്തിപരമായും ഒരുപാട് തവണ തങ്ങളുമായി ബന്ധപ്പെടാന്‍ അവസമുണ്ടായിട്ടുണ്ട്...പക്ഷെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത് ...പാഠപുസ്തകവുമായി ബന്ധപ്പെട്ടു ഞങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ഞങ്ങള്‍ ജില്ല ഭാരവാഹികളടക്കം നിരവധി പേര്‍ അറസ്റ്റിലായിരുന്നു ..ഞങ്ങള്‍ പുറത്തിരങ്ങിയ ശേഷം ...തങ്ങള്‍ ഞങ്ങളെ വിളിപ്പിച്ചു പറഞ്ഞത് ....നിങ്ങളുടെ തടി കേടാവുന്ന ഒരു സമരവും നിങ്ങള്‍ നടത്തേണ്ട......അങ്ങനെ സംഭവിച്ചാല്‍ അത് എന്റെ മനസ്സിനെയും വേദനിപ്പിക്കും .....അതുകൊണ്ടുള്ള രാഷ്ട്രീയ ലാഭം നമ്മുടെ പാര്‍ട്ടിക്ക് വേണ്ട .....ശിഹാബ് തങ്ങള്‍ക്കല്ലാതെ മറ്റേതൊരു രാഷ്ട്രീയ നേതാവിനാണ് അങ്ങനെ പറയാന്‍ കഴിയുക .... ഞങ്ങള്‍ അവിടെ കണ്ടത് ഞങ്ങളുടെ നേതാവിനെ ആയിരുന്നില്ല ..ഞങ്ങളുടെ സ്വന്തം പിതാവിനെ ആയിരുന്നു ...ഏറെ ജീവിതത്തില്‍ ഇത്രയേറെ എന്റെ മനസ്സിനെ സ്വാദീനിച്ച മറ്റൊരു വ്യ്ക്തിയില്ല...
ഉസ്മാനിക്കാ..ഒരു പാട് നന്ദി ഈയൊരു പോസ്റ്റിനു ...വളരെ നന്നായിട്ടുണ്ട്
വളരെ മനോഹരമായി പറഞ്ഞ ഈ എഴുത്തിന് നന്ദി ..നമുക് വളരെ ഇഷ്ട്ടമുള്ള ആളുകലോടോത്തു ചിലവഴിക്കുന്ന നിമിഷങ്ങള്‍ വളരെ മനോഹര നിമിഷങ്ങള്‍ ആയിരിക്കും..ആ മഹദ് വ്യക്തിത്വത്തെ രാഷ്ട്രീയത്തിനു അതീതമായി കാണാന്‍ ആണ് എനിക്ക് അന്നും ഇന്നും ഇഷ്ട്ടം ..അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ....ആമീന്‍
മറുപടിഇല്ലാതാക്കൂമതഭേതമന്യേ ആരും ഇഷ്ട്ടപെടുന്ന ഒരു വ്യക്തിത്വം.. രാഷ്ട്രീയം എന്ന വൃത്തത്തിനുള്ളില്‍ പോയിരുന്നില്ലെന്കില്‍ ഒരു പക്ഷെ ഇതിലും ജനാസമ്മതന്‍ ആയേനെ അദേഹം. എന്തായാലും.. അദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടീരി മാഷെ,
മറുപടിഇല്ലാതാക്കൂനൂറ്റാണ്ടിന്റെ പുണ്യം എന്നൊക്കെ പറയും മാതിരി നമുക്ക് നാളേയ്ക്ക് കാണിച്ച് കൊടുക്കാന്‍ ഇടയ്ക്ക് ഇങ്ങനെ അനുഗ്രഹ ജന്മങ്ങളൊക്കെ ഉണ്ടാകാറുള്ളത് നമ്മുടെ ഭാഗ്യം അല്ലേ? വീണ്ടും ഓര്മ്മപ്പെടുത്തിയതില്‍ ഒത്തിരി സന്തോഷം...!
ഹൃദയ കോവിലിലെ അണയാദീപമേ..
മറുപടിഇല്ലാതാക്കൂമരിക്കില്ലൊരിക്കലും അങ്ങ് ഈ മനസ്സുകളില്‍ നിന്ന്..
മാഷേ.. നന്ദി..
ഓര്‍മയുടെ ഓളങ്ങളില്‍ വീണ്ടും എന്‍റെ പാതിരാ സൂര്യനെ ഉദിപ്പിച്ചതിന്..
ഒരായിരം നന്ദി..
ഒഴിവു കിട്ടുമ്പോള്‍ എന്‍റെ "ക ച ട ത പ" യിലും വരണെ..
"അസ്തമിക്കില്ലോരിക്കലും ഈ പാതിരാ സൂര്യന്‍ " ശിഹാബ് തങ്ങളെ കുറിച്ചുള്ള പുതിയ കവിതയാണ്..
അഭിപ്രായങ്ങലും നിര്‍ദേശങ്ങളും പങ്കുവെക്കണേ..
ശീഹാബ് തങ്ങൾ.. എല്ലാവരും ബഹുമാനിക്കുന്ന ഒരു മഹാ വ്യക്തിത്ത്വം എന്നു ധൈരമായി പറയാം.. ഒരു നല്ല നേതാവ്..
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തെ കുറിച്ചു നല്ല പോസ്റ്റ്.. ചിത്രവും വളരെ നന്നായി..
എല്ലാ ആശംസകളൂം
ഉസ്മാനിക്കാ..ഒരു പാട് നന്ദി ഈയൊരു പോസ്റ്റിനു ...വളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂvISIT
http://channels2u.co.cc
http://channels2u.blogspot.com/
ജാതി മത ഭേദമില്ലാതെ കക്ഷി രാക്ഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരാലും ആദരിക്കപെട്ട വ്യക്തിയായിരുന്നു ശ്രീ തങ്ങള്‍ . താങ്കളുടെ വരികള്‍ വായനക്കാരന്റെ ഹൃദയത്തിലേക്ക് അദേഹത്തെ ആനയിക്കുന്ന രീതി നന്നായിരിക്കുന്നു .....
മറുപടിഇല്ലാതാക്കൂആ മഹാമനീഷിയുടെ ഓര്‍മകളില്‍ കണ്ണീരിനാലുള്ള പ്രാര്‍ഥനാമനസ്സുമായ് ......
മറുപടിഇല്ലാതാക്കൂനാഥന് സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ കൂടെ നമുക്കുമിത്തിരിയിടം കനിയട്ടെ ....
തങ്ങൾ എന്നും മരിക്കാത്ത ഓർമയായി നിലനിൽക്കുക തന്നെ ചെയ്യും മനസ്സിൽ...........ഇപ്പോഴും ജന മനസ്സിൽ തിങ്ങി നിൽക്കുന്ന പുഞ്ചിരി തൂകിയ ആ മുഖം ഓർമയിൽ തെളിഞ്ഞു വരുന്നു....താങ്കളുടെ എഴുത്തുകൾക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും ..കൂടെ എന്റെ ചില എഴുത്തുകൾ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു..www.smfanous.tk
മറുപടിഇല്ലാതാക്കൂsankadam paranhal theerilla poomuthu shihab thangal ellatha lokam chindikkan polum vayya
മറുപടിഇല്ലാതാക്കൂഘനാന്ധതയുടെ കൂരിരുട്ടില്‍ ഒരു വെള്ളിവെളിച്ചമായി..........
മറുപടിഇല്ലാതാക്കൂകൊടുങ്കാറ്റിലും പേമാരിയിലും പതറാത്ത കപ്പിത്താനായി............
ആശങ്കകളുടെ നട്ടുച്ചകളില്‍ ഒരു തണല്‍ മരമായി...............
ദുരിതങ്ങളില്‍ ഒരു തൂവല്സ്പര്‍ഷമായി.............
വാക്കുകളില്‍ വരച്ചിടാന്‍ പറ്റാത്ത മറ്റെന്തൊക്കെയോ ആയി,
കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ മഹാനായ നായകനെക്കുറിച്ചുള്ള
താങ്കളുടെ വരികള്‍ വായിക്കാന്‍ ഞാനേറെ വൈകിപ്പോയി............
-ടി.കെ.എ.ഹമീദ്. കാഞ്ഞിരാട്ടു തറ
ശീഹാബ് തങ്ങൾ ... കേരളം കണ്ട അനുപമനായ മനുഷ്യന്‍ ... നാടിന്റെ ഭാഗ്യം ... ഇനി അങ്ങനെ ഒരാളെ പ്രതീക്ഷിക്കാനാവുമോ?
മറുപടിഇല്ലാതാക്കൂപുണ്യപുരുഷൻമാരെ ആദരിക്കുന്നതും സ്മരിക്കുന്നതും പുണ്യകർമ്മമാണ്......ellavida ashamsakalum nerunnu.
മറുപടിഇല്ലാതാക്കൂsalmancalicut ,Riyadh
മലയാളത്തിന്റെ പുണ്യം ....
മറുപടിഇല്ലാതാക്കൂനമ്മുടെ ഭാഗ്യം ....
ആ പൊന്‍ താരകത്തെ ഓര്‍ത്ത്
കടലുണ്ടിപുഴയുടെ അടങ്ങാത്ത തേങ്ങല്‍ ....
ശീഹാബ് തങ്ങൾ.. എല്ലാവരും ബഹുമാനിക്കുന്ന ഒരു മഹാ വ്യക്തിത്ത്വം എന്നു ധൈരമായി പറയാം.. ഒരു നല്ല നേതാവ്..
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തെ കുറിച്ചു നല്ല പോസ്റ്റ്.. ചിത്രവും വളരെ നന്നായി..
എല്ലാ ആശംസകളൂം
ഇതിലുള്ള തങ്ങളുടെ ഫോട്ടോ ഞാന്‍ തല്‍കാലം കടമെടുക്കുന്നു...തങ്ങളെ കുറിച്ചുള്ള ൬ മണിക്കൂര്‍ dvd ഇറക്കുന്നുണ്ട് ഓഗ് 1 നാണ് inaguration.....പരതിയുന്ടെങ്ങില്‍ അറിയിക്കണം muneermarath@gmail.com
മറുപടിഇല്ലാതാക്കൂകടലോളം സ്നേഹം നമുക്ക് തന്നു ശിഹാബ് തങ്ങള്‍,തീര്‍ത്താല്‍ തീരാത്ത കടപ്പാട് ആ മനുഷ്യനോടു നമുക്കുണ്ട്.
മറുപടിഇല്ലാതാക്കൂഒരു സൂര്യനെ പോലെ ജനങ്ങള്‍ക് വേണ്ടി പ്രകാശിച്ചു
ഒരു മന്ദ മാരുതനെപോലെ സാന്ത്വനം നല്‍കി
ഒരു തണല്‍മരമായി സംരക്ഷിച്ചു
ജീവിക്കുന്നു ജനഹൃദയങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പ്രഭയോടെ.
നന്ദിയുണ്ട് ഉസ്മാന്ജി