2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നല്ല അയല്‍ക്കാര്‍

 കഥ

അങ്ങേവീടിനും ഇങ്ങേ വീടിനുമിടയിലെ നിശ്ശബ്ദത ചോദിച്ചു:
ഒരു കപ്പുപ്പു തര്വോ ...
ഒരു കഷ്ണം ഇഞ്ചി?
തീപൂട്ടാനൊരു തീപ്പെട്ടിക്കൊള്ളി?
ഒരു വിളക്കെണ്ണ?
അത് കേള്‍ക്കെ അങ്ങേ വീട്ടിലെയും ഇങ്ങേ വീട്ടിലെയും അടുക്കള കോപിച്ചു.
'മിണ്ടിപ്പോവരുത്‌..!'
പിന്നീട് ഒരിക്കലും നിശബ്ദതക്കു നാക്ക്‌ പോങ്ങിയിട്ടില്ല..!
007 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ഹായ്, എന്റെ ബാല്യവും ഇങ്ങിനെയായിരുന്നു. പത്തുമുളക്, അഞ്ചുള്ളി, ഒരു ചിരട്ട പഞ്ചസാര, ചിലപ്പോള്‍ ഒരു തീക്കൊള്ളി...

  മറുപടിഇല്ലാതാക്കൂ
 2. കാവ്യാല്‍മകം ഈ കുഞ്ഞിക്കഥ.ഇത്തിരിയില്‍ ഒത്തിരി...അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 3. ഒരു പൊട്ടു കഥ തരുമോ ?ഒരു തുണ്ട് കവിത ?ഒരു ചിരിക്കഷണം?

  മറുപടിഇല്ലാതാക്കൂ
 4. ഇപ്പോഴുമുണ്ടല്ലോ അയൽക്കാർ ഇതു പോലെ...
  കുഞ്ഞിക്കഥ അത്ര കുഞ്ഞിയുമല്ല എന്ന് മനസ്സിലായി.

  മറുപടിഇല്ലാതാക്കൂ
 5. പക്ഷെ ഒരു കാലത്ത് ഈ പരസ്പര സഹകരണമായിരുന്നു സ്നേഹം. "അതിനെന്താ?" എന്ന് പറഞ്ഞു സ്നേഹത്തോടെ എടുത്തു കൊണ്ടിരുന്ന കാലത്തില്‍ നിന്നും, "ഹും വന്നത് കണ്ടില്ലേ?, ഉളുപ്പില്ലേ?" എന്നൊക്കെ ചിന്തിക്കുന്ന കാലത്തിലേക്ക് നാം മാറിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്