ബസ് കാത്തു നില്‍ക്കെ, കാറിലോ ജീപ്പിലോ ബൈക്കിലോ ഒരാള്‍ നമുക്കൊരു ലിഫ്റ്റ് തന്നു എന്ന് വിചാരിക്കുക. ല ക് ഷ്യ സ്ഥാനത്തെത്തി ഇറങ്ങുമ്പോള്‍, സാധാരണ ഗതിയില്‍ അയാളോട് നമ്മുടെ പ്രതികരണം എന്താവും? ഒരു കൈ വീശി കാണിക്കല്‍. അല്ലെങ്കില്‍ 'ന്നാ ശരി; കാണാം' എന്നാ ഒരൊഴുക്കന്‍ വാചകം. എന്നെ ഇവിടം വരെ കൊണ്ട് വിട്ടത് ശരി; ഇനിയും ഇങ്ങനെ തന്നെ വേണം. വീണ്ടും കാണാം കേട്ടോ.. എന്നൊക്കെയല്ലേ ഇതിനര്‍ത്ഥം?
മറ്റു നാട്ടുകാരും ഭാഷക്കാരും സീരിയലിനിടയിലെ പരസ്യമെന്നോണം ആവശ്യത്തിലേറെ ഉപയോഗിക്കുന്നതും ഉപ്പു പാകത്തിന് എന്ന നിലക്ക് പോലും നാം തീരെ ഉപയോഗിക്കാത്തതുമായ ഒരു കുഞ്ഞു ഉപചാര വാക്കിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പിശുക്കില്‍ ബിരുദാനന്തര ബിരുദം നേടിയ നാം, നന്ദി പ്രകടനപ്പിശുക്കില്‍
ഡോക്ടറേറ്റ് നേടിയവരാണ്. വല്ല യോഗങ്ങളിലോ സമ്മേളനങ്ങളിലോ ഒക്കെ വേണമെങ്കില്‍ ഒരു നന്ദി പ്രകടനം ആവാമെന്നല്ലാതെ എന്ത് നന്ദി, എന്ത് പ്രകടനം? അതാവുമ്പോള്‍, പത്രത്തില്‍ പേര് അച്ചടിച്ച് വരികയെങ്കിലും ചെയ്യും. അല്ല പിന്നെ..
എന്നാല്‍ ആരെങ്കിലും ഒരാള്‍ നമ്മെ 'നന്ദിയില്ലാത്തവനേ..' എന്ന് ഒന്ന് അഭിസംബോധന ചെയ്തു നോക്കട്ടെ. അപ്പോള്‍ കാണാം നമ്മുടെ മട്ടും മാതിരിയും മാരുതിയുമൊക്കെ. കൈ പൊക്കാന്‍ കഴിയുന്നവനാണെങ്കില്‍ ചെപ്പക്കുറ്റിക്ക് ഒരു വീക്ക് ഉറപ്പ്. രോഷം കൊള്ളാം; പക്ഷെ ശരീരം സമ്മതിക്കണ്ടേ എന്ന പരുവക്കാര്‍ ആണെങ്കില്‍ നന്നേ ചുരുങ്ങിയത് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി പല്ലിറുമ്മുകയെങ്കിലും ചെയ്യും!
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ എന്ന് തിട്ടമില്ലാതെ പാടി, ഗര്‍ഭ പാത്രത്തിനോട് പോലും തിട്ടൂരം കാണിച്ചു കൊണ്ടിരിക്കുന്ന നമ്മോടു നന്ദിയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.
ഒരു പക്ഷെ നമ്മുടെ ഈ മനസ്ഥിതി കൊണ്ട് തന്നെയാവണം ഉപചാര വാചകങ്ങളുടെ ദാരിദ്ര്യ രേഖക്ക് താഴെയാണ് നമ്മുടെ പാവം മലയാള ഭാഷയുടെ കിടപ്പ്. സാനിയക്കൊത്ത ശുഐബ് എന്ന് പറഞ്ഞ പോലെ നമുക്കൊത്ത ഭാഷ!
സ്വന്തം കാര്യ ലബ്ധിക്കായി മറ്റുള്ളവരെ എത്ര ബുദ്ധിമുട്ടിക്കാനും നല്ല മിടുക്കുണ്ട് നമുക്ക്. എന്നാല്‍ കാര്യമങ്ങു സാധിച്ചാലോ? വോട്ടു പെട്ടിയിലായതിന് ശേഷം സ്ഥാനാര്‍ഥിയുടെ മുഖ ഭാവം മാറുന്ന പോലെ, നമ്മുടെ ഭാവമങ്ങു മാറും! മാത്രവുമല്ല, ഉപകാരം ചെയ്തവനെ ഉപദ്രവിക്കാന്‍ വല്ല ഗോള്‍ഡന്‍ ചാന്‍സും ഒത്തു കിട്ടിയാല്‍ നാഴൂരി പാല് കൊണ്ട് മില്‍മയാകെ കല്യാണം നടത്തുകയും ചെയ്യും!
'നീ സഹായിച്ചവന്റെ ഉപദ്രവത്തെ നീ സൂക്ഷിച്ചു കൊള്ളുക' എന്ന് ഒരു വാഹനത്തിന്റെ പിറകില്‍ എഴുതി വെച്ചത് ഇയ്യിടെ കണ്ടത് സാന്ദര്‍ഭികമായി ഇവിടെ ഓര്‍ത്ത് പോകുന്നു. അത് നൂറു ശതമാനം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന ആയിരത്തൊന്നു കഥകളും ഉപകഥകളും നമുക്കറിയാം.
കഴിഞ്ഞ വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ ഒരു കാറെടുത്തു; വാടകയ്ക്ക്. ബസ്സിലൊക്കെ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുമ്പോള്‍, ചിലര്‍ക്ക് ഒരു നോട്ടമുണ്ട്. പഞ്ച പുച്ഛവും നവ പരിഹാസ രസങ്ങളും സമാസമം കൂട്ടിച്ചേര്‍ത്ത് നൂറ്റൊന്നാവര്‍ത്തി വറ്റിച്ചെടുത്ത പത്തരമാറ്റു നോട്ടം! അതില്‍ നിന്ന് നമുക്കെ ചിലതൊക്കെ വായിച്ചെടുക്കാം; ചിലതൊക്കെ കുറിച്ചെടുക്കുകയും ചെയ്യാം. 'നിനക്കൊക്കെ വല്ല ഓട്ടോക്കോ കാറിനോ പോയിക്കൂടെ? ഞങ്ങളെപ്പോലെ സാധാരണക്കാരന്റെ വണ്ടിയില്‍ നിങ്ങളെ പോലുള്ള റിയാല്‍ മൊതലാളിമാര്‍ കേറി ഇങ്ങനെ കഷ്ടപ്പെടണോ? കാശുണ്ടായിട്ടെന്തു കാര്യം : പിശുക്കത്തരത്തിന് ഒരു കുറവുമില്ല. എന്നൊക്കെയാണ് ഈ നോട്ടത്തെ മൂന്നിലൊന്നായി സംഗ്രഹിച്ചാല്‍ കിട്ടുക. വല്ല ഓട്ടോ വിളിച്ചാണ് യാത്രയെങ്കില്‍ ഡ്രൈവര്‍ കൊച്ചു പയ്യന്‍ നമ്മെ കൊച്ചാക്കി ചോദിക്കുന്നു: 'കാക്കൂ നു ഒരു വണ്ടിയെടുത്തു കൂടെ? രണ്ടു രണ്ടര കൊടുത്താല്‍ തരക്കേടില്ലാത്ത വണ്ടി കിട്ടും. .'
ലക്ഷമെന്നു വെച്ചാല്‍ ഇന്ന് വെറുമൊരു ഒച്ച! കോടിക്കാണിപ്പോള്‍
കുറച്ചെങ്കിലും മോടി. പിന്നെ ചില മോഡിമാര്‍ക്കും.
ഇനി ഒരു വണ്ടിയെടുത്താലോ? അന്ന് പറഞ്ഞവരൊക്കെ നേരെ റിവേഴ്സ് എടുക്കും.
അന്ന്, ഒരു അത്യാവശ്യ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അലവ്യാക്കയെ വഴിയില്‍ നിന്ന് കണ്ടത്. ബസു കാത്ത് നില്‍ക്കുകയാണ് കക്ഷി. കാറ് നിര്‍ത്തി അദ്ദേഹത്തെ കൂടെ കൂട്ടി. വിശേഷങ്ങള്‍ പങ്കു വെച്ചും വഴിക്കൊരിടത്ത് വണ്ടി നിര്‍ത്തി കരിമ്പ് ജ്യൂസ് വാങ്ങിക്കുടിച്ചും യാത്ര തുടരവേ അലവ്യാക്ക പറഞ്ഞു: 'രണ്ടോ മൂന്നോ മാസത്തിനൊക്കെ നാട്ടില്‍ വരുമ്പോ, ഒരു വണ്ട്യൊന്നും ല്ലാതെ ശര്യാവൂല. ഇപ്പൊ ആര്‍ക്കാ വണ്ടി ഇല്ലാത്തെ? ഒരു കുടീത്തന്നെ രണ്ടും മൂന്നും വണ്ട്യാ.
നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞും എന്നെ ഇത്തിരി സുഖിപ്പിച്ചും ( പ്രശംസയില്‍ പ്രസാദിക്കാത്ത പെണ്ണും ആണും ദൈവവുമുണ്ടോ? സര്‍വലോക സുഖിപ്പീരുകാരെ നിങ്ങള്‍ ക്ക്
നമസ്ക്കാരം) ഒടുവില്‍ അദ്ദേഹത്തിന്‍റെ വീട് വരെ വണ്ടി വിട്ടു.. മെയിന്‍ റോഡില്‍ നിന്ന് അല്പം ഉള്ളോട്ടു കുണ്ടും കുഴിയും ഒക്കെ യുള്ള റോഡായിരുന്നെങ്കിലും അദ്ദേഹത്തെ വഴിയില്‍ ഇറക്കി വിടണ്ട എന്ന് വിചാരിച്ചു എന്ന് കൂട്ടിക്കോളൂ..
കാറില്‍ നിന്നിറങ്ങി ഒരു സുരാജ് വെഞ്ഞാറമമൂട് പൊളപ്പന്‍ ചിരി പാസ്സാക്കി അലവ്യാക്ക ' ന്നാ ശരി' ( എന്താണ് ശരി എന്നാവോ? ) എന്നും പറഞ്ഞു ഇറങ്ങിപ്പോയി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് 'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ' വരുന്നത്. ''ഓനൊക്കെ പ്പോ ആരാന്നാ വിചാരം? എന്ന് മുതല്‍ക്കാ ഓലൊക്കെ മൊതലാളി മാരായതെന്നു ഞമ്മക്കറീലേ?
കാറിലെ ഓലൊക്കെ ഇപ്പൊ നടക്കൂ.. '
അങ്ങാടിയിലെ പരദൂഷണ മൂലയിലെ പണിയില്ലാ കാക്കമാരുടെ വായനോക്കി മഹാസമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചു കൊണ്ട് ബഹു . അലവ്യാക്കന്റെ മഹത്തായ പ്രസ്താവന!
ഇയാള്‍ കേവലം ഒരു ഗ്രാമത്തിന്റെ മാത്രം പ്രതിനിധിയല്ല. ഇതേ രക്തത്തില്‍ പിറന്ന ഒരാളെങ്കിലും ഉണ്ടാകും ഓരോ ഗ്രാമത്തിലും വംശനാശം സംഭവിക്കാതെ.
നമ്മള്‍ മലയാളികളുടെ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും കാണാന്‍ കഴിയാത്ത ചില പ്രത്യേക മര്യാദയും ഔപചാരികതയും പ്രതിപക്ഷ ബഹുമാനവുമൊക്കെ വിദേശ നാടുകളില്‍ കാണുമ്പോഴാണ് നാം ഏറെ കൊട്ടിഗ്ഘോഷിക്കുന്ന നമ്മുടെ സംസ്ക്കാരത്തിന്റെയും മാന്യതയുടെയും പുറം പൂച്ച് ബോധ്യപ്പെടുക.
പരസ്പരം കാണുമ്പോഴും കുശലം പറയുമ്പോഴും ഫോണ്‍ ചെയ്യുമ്പോള്‍ പോലും ‘ഹയ്യാകല്ലാഹ് .. (ദൈവം താങ്കളെ ദീര്‍ഘ കാലം ജീവിപ്പിക്കട്ടെ) അല്ലാഹ് ആതീകല്‍ ആഫിയ (പടച്ചവന്‍ താങ്കള്‍ക്ക് സൌഖ്യം പ്രധാനം ചെയ്യട്ടെ ) ജസാകല്ലാഹു ഖൈര്‍ (നാഥന്‍ താങ്കള്‍ക്ക് നന്മ പ്രദാനം ചെയ്യട്ടെ..) തുടങ്ങി എത്രയെത്ര ഉപചാര വാക്കുകളും ആശംസാ വചനങ്ങളുമാണ് യാതൊരു ലുബ്ധുമില്ലാതെ ഇവിടുത്തുകാര്‍ ഉപയോഗിക്കുന്നത്!
വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു ചെറിയ സഹായം ചെയ്തു കൊടുത്താല്‍ പോലും ശുക് റന്‍ (നന്ദി) എന്ന് പറയാന്‍ ഒരു മടിയും കാണിക്കില്ല ഇവര്‍. വലുപ്പച്ചെറുപ്പമോ ജൂനിയര്‍ സീനിയര്‍ ചിന്തയോ ജലദോഷം പോലെ ഏതു പ്രായക്കാരെയും ബാധിക്കുന്ന ഈഗോയോ ഒന്നും ഇക്കാര്യത്തില്‍ ഇവിടെ കാണാന്‍ കഴിയില്ല.
എന്റെ മാനേജര്‍ ആമിര്‍ സലാഹിന്റെ റൂമിന് നേരെ മുന്‍ ഭാഗത്താണ് എന്റെ ഇരിപ്പിടം. ഇടയ്ക്കിടെ അദ്ദേഹമെന്നെ വിളിക്കും. എന്തെങ്കിലും ജോലി ഏ ല്‍പ്പിക്കാനാണ്
ആ വിളി. അത് ചെയ്തു വിവരം അറിയിക്കുകയോ, കൈമാറുകയോ ചെയ്യുമ്പോള്‍, അദ്ദേഹം പറയും : ശുക്റന്‍, അല്ലാഹ് യഹ്ദീക്, അല്ലെങ്കില്‍ അല്ലാഹ് യര്‍ഹം വാലിദൈക്...
ഇത്തരം ഒരു രംഗത്തിന്റെ നാടന്‍ ഷോട്ടിലേക്ക് നമ്മുടെ കാമറ ഒന്ന് തിരിച്ചു പിടിച്ചു നോക്കൂ.
നടുക്കഷണം : നന്ദി പലതിന്റെയും നാന്ദി.
നമ്മള്‍ മലയാളികള്‍ നന്ദിയില്ലാത്തവരാണെന്ന് നിങ്ങള്ക്ക് അഭിപ്രായമുണ്ടോ?
മറുപടിഇല്ലാതാക്കൂമലയാളികള് നന്ദി യില്ലാത്തവര്‍ ആണെന്നുള്ള അഭിപ്രായമില്ലെങ്കിലും,
മറുപടിഇല്ലാതാക്കൂഅത് പറയുവാനുള്ള ഒരു സന്മനസ്സു നാം കാണിക്കാറില്ല.
പലപ്പോഴും അത് നമുക്ക് ഒരു കുറച്ചിലാനെന്നുള്ള ഒരു ഭാവമുന്ടെന്ന് സാരം .
പിന്നെ അലവിക്കാക്കയെപ്പോലുള്ളവര്‍ ..... അത് ഒരു പ്രത്യക സ്വഭാവ മായിരിക്കാം . അത് ഏതു സമുദായത്തിലും നാട്ടിലും നമുക്ക് കാണാം.
ഇതാണല്ലെ ഇക്ക വെചിട്ടുണ്ടു വെചിട്ടുണ്ടു എന്നു പറഞ്ഞതു. സത്യം പറയാലോ.. ഈ പറഞ്ഞ ശീലം ഇല്ലായിരുന്നു.. അതൊരു പോരയ്മ ആയി തോന്നിയിരുന്നില്ല.. പക്ഷെ ഈ അടുത്ത കാലത്തായി അതിന്റെ ഉപയോഗവും ഉദ്ദേശ്യവും മനസ്സിലായി തുടങ്ങിയിരിക്കുന്നു..ഞാൻ ഇങ്ങനെ എന്നു വെച്ചു മലയാളികൾ എങ്ങനെ എന്നെനിക്കറിയില്ല ഇക്ക..
മറുപടിഇല്ലാതാക്കൂനന്ദി പറയാനുള്ള മടി കൊണ്ടും അതിനു മാത്രമുള്ളതൊന്നും ചെയ്തിട്ടില്ലല്ലോ (ഇതാപ്പോ...) എന്ന തോന്നല്‍ കൊണ്ടുമാവാം അതിനു മലയാളികള്‍ മുതിരാത്തത്. അങ്ങിനെ നന്ദി പറയാതെ പോകുന്നവര്‍ പിന്നീട് മറ്റൊരു ആവശ്യവുമായി വരുമ്പോള്‍ ഒഴിവു കഴിവ് പറഞ്ഞു രക്ഷപ്പെടുന്നവരെയും കണ്ടിട്ടുണ്ട്. അനുഭവം ഉഷാറായി.
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടിരിക്ക് നന്ദി, പിന്നേം നന്ദി, എസ്പതിനായിരം നന്ദി, ഇത് പറഞ്ഞതിന്.
മറുപടിഇല്ലാതാക്കൂനന്ദി പറയുക എന്ന ശീലം വളരെ നല്ലതു തന്നെ. മലയാളികളിൽ ഇത് വാക്കുകളിൽ ഇല്ലെങ്കിലും പ്രവർത്തനത്തിൽ ഉണ്ടെന്നു തോന്നുന്നു.‘നന്ദി’ എന്ന വാക്ക് പറഞ്ഞില്ലെങ്കിലും ചില നോട്ടങ്ങളിലും പുഞ്ചിരിയിലും ‘നന്ദി’ സൂചകം മുഴച്ചു നില്ക്കുന്ന എത്രയോ അനുഭവം നമുക്കുണ്ടാകും. ഈ മുഖഭാവമൊ പുഞ്ചിരിയൊ, കൃതൃമമായി മൊഴിയുന്ന വാക്കുകൾക്കും അപ്പുറമാണ്....
മറുപടിഇല്ലാതാക്കൂപറയുന്ന ശീലം കൂടി ഉണ്ടെങ്കിൽ വളരെ നന്നാകും.....
നല്ലരൊ ചിന്തക്ക് തുടക്കമിട്ട് നർമ്മത്തിലൂടെയുള്ള് ഈ അവതരണം നന്നായി.
ആശംസകൾ!
മലയ്ളികള്‍ മടിയന്മാരും ആണോ...ഇങ്ങനെയുള്ള കാര്യങ്ങളില്‍ എങ്കിലും നന്ദി പ്രകടിപ്പിക്കണ്ടേ എന്തേ..അല്ലെങ്കിലും ഇപ്പോള്‍ നന്ദി എന്നാ വാക്ക് തന്നെ എല്ലാവര്ക്കും മടുത്തു തുടങ്ങി ..പാലം കടക്കോളം നാരായണ പാലം കടന്നാലോ കൂരായണ എന്ന് ആയിരിക്കുന്നു സര്‍വം അപ്നാ അപ്നാ
മറുപടിഇല്ലാതാക്കൂബ്ലോഗ് എഴുതാന്‍ മടി..എഴുതിയാല്‍ മറ്റുള്ളവര്‍ക്ക്
മറുപടിഇല്ലാതാക്കൂവായിക്കാന് മടി.വായിക്കുന്നവര്‍ക്ക് കമന്റാന്‍ മടി.
കമന്ടുന്നവരോട് നന്ദി പറയാന്‍ എഴുതുന്നവര്‍ക്ക് മടി.നല്ലത് എഴുതിയാലും നല്ലത് എന്ന് പറയാന്‍ വായിക്കുന്നവര്‍ക്ക് മടി..എന്‍റെ ബ്ലോഗ് ആരും വായിക്കുന്നില്ല എന്ന് മറ്റുള്ളവരോട്
പറയാന് മാത്രം ഒരു മടിയുമില്ല.ഇവരും മലയാളികള്‍ അല്ലെ...നന്ദി ആരോട് ചൊല്ലേണ്ടു.?നന്ദി ഇക്കാ ഇത്രയും എഴുതിയതിനു.
ന്നാ ശരി എന്നത് ഒരു നന്ദി പറച്ചിലായി കുട്ടിക്കോളൂ..:)
മറുപടിഇല്ലാതാക്കൂനൌഷാദിന്റെ വരയും താങ്കളുടെ വരികളും ഒരുപാട് ഇഷ്ടായി ..
മറുപടിഇല്ലാതാക്കൂനാട്ടില് നിന്ന് നന്ദി പറയാന്‍ പിശുക്ക് കാണിക്കുന്നവന്‍ അറബ് നാട്ടില്‍ എത്തിയാല്‍ അവിടുത്തെ അറബിയുടെ ഉപചാര വാക്കുകളും ആശംസാ വചനങ്ങളും കണ്ടു പഠിച്ചു അത് തന്റെ ജീവിതത്തിലും പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.പക്ഷെ അവന്‍ നാട്ടില്‍ എത്തിയാല്‍ അത് നടപ്പിലാക്കാന്‍ അവനു പറ്റാറില്ല .നാട്ടുക്കാരുടെ ഇടയില്‍ ഇത് പോലുള്ള വാക്കുകള്‍ പറഞ്ഞാല്‍ അവര്‍ എന്ത് കരുതും എന്ന വിചാരം അവന്റെ മനസ്സില്‍ വരും.അപ്പോള്‍ അവന്‍ പറയാന്‍ ഉദേശിച്ച വാക്കുകള്‍ വിഴുങ്ങി കളയും. ഇപ്പോള്‍ കൂടുതല്‍ പേരും thanks എന്ന വാക്ക് ഉപയോഗിക്കുണ്ട് .പക്ഷെ അത് സായിപ്പിന്റെ ഭാഷ ആയതുകൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു അത് അംഗീകരിക്കാന്‍ പറ്റാത്തവരും മലയാളികള്‍ക്കിടയില്‍ ഉണ്ട്.
മറുപടിഇല്ലാതാക്കൂപിന്നെ കാറില്‍ വെച്ച് അലവിക്ക സുഖിപിച്ചത് പോലെ ഒന്ന് മാനേജര്‍ ആമിര്‍ സലാഹിനെയും സുഖിപിക്കാന്‍ ശ്രമിച്ചു .അദ്ദേഹത്തിനു മലയാളം അറിയുമോ ആവോ ....,എന്നാലും അദ്ദേഹത്തെ പോലുള്ളവരുടെ പെരുമാറ്റ രീതികള്‍ Iringattiri Drops എന്ന ക്യാമറയില്‍ പകര്‍ത്തി വായനകാരിലേക്ക് എത്തിച്ചതിനു നന്ദി . ഇതൊക്കെ വായിച്ചിട്ട് എന്നെ സഹിച്ചതിന് നന്ദി പറന്നില്ല എന്ന പരാതി വേണ്ട അത് കൊണ്ട് ഒരു നന്ദി കൂടി കിടക്കട്ടെ .നന്ദി ...
ശുക്രന്‍,താങ്ക്സ്,ശുക്രിയാ,ഒക്കെ നമ്മള്‍ കൃത്യമായി കൊടുക്കുന്നുണ്ടല്ലോ, ഒന്ന് ഗിയര്‍ മാറ്റി നോക്കു, പ്രതിക്കൂട്ടില്‍ പൂര്‍വ്വസൂരികള്‍ വലിയ പ്രതീക്ഷ ഒന്നുമില്ലാതെ നമ്മെ ഏല്‍പ്പിച്ച 'നന്ദി' തന്നെയാണോ കൂട്ടരേ.? എന്തോ, എനിക്ക് നന്ദി ഒരു 'പശു'മാര്‍ക്ക് പദമായിട്ടാണ് തോന്നുന്നത്. മലയാളിക്ക് മസില്‍ പിടുത്തം ഉടയാതെ ഉച്ചരിക്കാം. ചുണ്ടില്‍ ഒരു പുഞ്ചിരി കോര്‍ത്ത് പറയാന്‍ പാകത്തില്‍ ഒരു പദം കാച്ചിക്കുറുക്കി എടുത്തു കൂടെ പണ്ഡിതരെ., ഭാഷാ ലാബില്‍ അതിനുള്ള സൌകര്യമുണ്ടെങ്കില്‍ ഇന്ധനമായി 'കൃതജ്ഞ്ജത' ഉപയോഗിച്ചോളൂ. കവിയല്ലേ എന്ന് കരുതി അലവ്യാക്ക ഈ 'കൃതജ്ഞ്ജത' എങ്ങാനും പ്രകടിപ്പിച്ചിരുന്നു എങ്കില്‍ കവിയുടെ ജാക്കി ലിവറിനും മൌലാനയിലെ അത്യാഹിത വിഭാഗത്തിനും പണി കിട്ടിയേനെ.. നന്ദിക്ക് പറ്റിയ ഒരു ഉടപ്പിറപ്പ് തന്നെ..
മറുപടിഇല്ലാതാക്കൂനന്ദി..അയ്യേ..!!!
വാസ്തവം.
മറുപടിഇല്ലാതാക്കൂഒരു കുഞ്ഞു നന്ദി പറയാന്‍ പോലും കഴിയാത്തത്ര കടുപ്പമാണ് മലയാളിയുടെ ഈഗോ.
നീ സഹായിച്ചവന്റെ ഉപദ്രവത്തെ നീ സൂക്ഷിച്ചു കൊള്ളുക'
മറുപടിഇല്ലാതാക്കൂമറ്റുള്ള ഉപദ്രവും പിന്നെ സ്വാഭാവികം എന്ന് കരുതാം ..
ഒരു നന്ദി യും പ്രതീക്ഷിക്കതിരിക്കുന്നതാണ് നല്ലത് .
നന്ദി നായ്ക്കള്‍ക്കുള്ള ഒരു അസുഖമാണെന്ന് സ്റാലിന്‍ പറഞ്ഞതായി കേട്ട്ടിട്ടുണ്ട്
thanks
മറുപടിഇല്ലാതാക്കൂഇത് മലയാളികളുടെ പൊതു സ്വഭാവമായി കാണുവാന്‍ സാധിക്കുമോ ...? ഇല്ല എന്നാണു എന്റെ കാഴ്ചപ്പാട് ...ഒരു പക്ഷെ അല്‍പ നാള്‍ മാത്രം നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് ചിലര്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവാം ..അതൊക്കെ അതിന്റേതായ സെന്‍സില്‍ കണ്ടാല്‍ മതിയാവും ..ലോകത്തെ എവിടെയും ഉള്ളതിനേക്കാള്‍ നന്മ മനസ്സിലുള്ളവര്‍ മലയാളികളാണ് എന്നതില്‍ എനിക്ക് സംശയമില്ല ... എന്നാല്‍ ഉരുവിടുന്ന പദങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊല്ലാതാവരാന് ഈ അറബികളില്‍ ഭൂരി പക്ഷവും എന്ന് തറപ്പിച്ചു പറയുവാന്‍ എനിക്ക് കഴിയും . അതും പ്രവാസികള്‍ തന്നെ പറയുന്നതാണ് .. (അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഈ പോസ്റ്റ് ഞാന്‍ നോട്ടീസ് ആക്കി ഇരിങ്ങാട്ടിരി കവലയില്‍ വിതരണം ചെയ്യുന്നുണ്ട് ... ങേ ... ഞെട്ടിയോ ? ചുമ്മാ പറഞ്ഞതാ ..;) ഞെട്ടണ്ട ...)
മറുപടിഇല്ലാതാക്കൂചിലരോട് നമുക്കത് പറയാന്‍ സങ്കോചം , മറ്റു ചിലരോട് പറയാന്‍ പരിഭവം...ചെകുത്താനും കടലിനും ഇടയില്‍!
മറുപടിഇല്ലാതാക്കൂകലക്കിക്കലക്കി
മറുപടിഇല്ലാതാക്കൂമലയാളിയുടെ സന്തത സഹചാരിയായ ഒരു സ്വഭാവ വൈകല്യത്തെ കുറിച്ച് സരസമായി എഴുതി. ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.... മലയാളിക്ക് നന്ദി കാണിക്കുന്നതില്‍ മാത്രമേ കുറവുള്ളൂ...നന്ദികേട് പത്തിരട്ടിയാക്കി തിരിച്ചു തരും...
മറുപടിഇല്ലാതാക്കൂകാര്ട്ടൂണ് നന്നായിരിക്കുന്നു (നൌഷാദിന്റെ വരയിലെ 'ഇടതു' പാര സമദ്ക കണ്ടു പിടിച്ചല്ലോ...ഹീ ഹീ ഹീ )
നന്ദി പറയാന്‍ മടിക്കുന്ന മലയാളികളെ കുറിച്ച് പോസ്റ്റിറക്കിയ ഇരിങ്ങാട്ടിരി മാഷിനു നന്ദി .....
മറുപടിഇല്ലാതാക്കൂthaaaaaaaaaaaaaanks
മറുപടിഇല്ലാതാക്കൂനന്ദി മാഷെ നന്ദി
മറുപടിഇല്ലാതാക്കൂവാസ്തവം.
മറുപടിഇല്ലാതാക്കൂഇവിടെ ആഫ്രിക്കയില്‍ ആളുകളുടെ നിറം കറുത്തതാണെങ്കിലും മനസ്സ് വെളുത്തതാണ്. നന്ദി പ്രകടനത്തിനായി അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നമ്മളെ ചിന്തിപ്പിക്കും, ഇവിടെ വന്നതിനുശേഷം എനിക്ക് കിട്ടിയ നല്ല ഒരു സ്വഭാവമായി ഇതിനെ ഞാന്‍ കാണുന്നു.
നന്ദി.....വീണ്ടും വരിക.........
മറുപടിഇല്ലാതാക്കൂനന്ദിയില്ലാത്തതു കൊണ്ടല്ല നന്ദി പറയാതിരിക്കുന്നത് നന്ദി എന്ന വാക്കിനോടുള്ള ഒരു സങ്കോചം കൊണ്ടാണ്. ഇവിടെ ശുക്രന്‍ എന്ന പദത്തോട് തോന്നുന്ന അടുപ്പം നന്ദിയോട് നമുക്ക് തോന്നുന്നില്ല!
മറുപടിഇല്ലാതാക്കൂനന്ദി പറഞ്ഞു തീര്‍ക്കാനുള്ളതല്ല അത് ഹൃദയത്തില്‍ സൂക്ഷിക്കാനുള്ളതാണ് അതുകൊണ്ട് ഞാന്‍ ഇവിടെ നന്ദി പറയുന്നില്ല :)
ഇരിങ്ങാട്ടിരി മാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു..നന്ദിയെന്ന vaakku chollaan,kayyadichonnu prosthaahppikkaan okke nammalkku bayankara madiyaanu..(sorry, no malayaalam font )
മറുപടിഇല്ലാതാക്കൂഎന്തായാലും ഈ നല്ല ചിന്തക്ക് ഞാന്‍ നന്ദി പറയുന്നു.
മറുപടിഇല്ലാതാക്കൂഔപചാരികതകളോട് പുറംതിരിഞ്ഞു ശീലിച്ച മലയാളികളുടെ പൊതുസ്വഭാവം...!
മറുപടിഇല്ലാതാക്കൂനന്ദി പ്രതീക്ഷിച്ചാലെ പ്രശ്നമുള്ളൂ..,അത്ര നന്ദികെട്ടവ നൊന്നുമല്ല മലയാളികള്‍...
ഈ വിഷയത്തില്‍ ശക്തമായി സ്വന്തം അഭിപ്രായങ്ങള്‍ തുറന്നെഴുതിയ എല്ലാവരോടും 'നന്ദി ചൊല്ലുന്നു'. വെറും ഉപചാരവാക്കായി കാണേണ്ട ഒന്നല്ലല്ലോ നന്ദി. അത് മനസ്സില്‍ വെക്കാനുള്ളതല്ല. സ്നേഹംപോലെ തുറന്നു പറയുക കൂടി ചെയ്യേണ്ട ഒരു വികാരമാണത്...
മറുപടിഇല്ലാതാക്കൂനന്ദി എല്ലാവര്ക്കും.. ഇവിടെ വന്നതിനും ഈ വിഷയത്തില്‍ സജീവമായി സംവദിച്ചതിനും..
നന്ദിയെക്കുറിച്ചുള്ള ഈ ചിന്ത എല്ലാവരും നന്ദിപൂര്‍വ്വം
മറുപടിഇല്ലാതാക്കൂഓര്ക്കും..
കാരണം നമ്മള്‍ മലയാളികള്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങള്‍
ഇടക്കിടക്കിങ്ങനെ ചൊല്ലിക്കൊടുക്കണം..
അതവനറിയാത്തതു കൊണ്ടല്ല..
മറിച്ച് ഇങ്ങനെ ആളെ സുഖിപ്പിക്കാനും കുളിപ്പിക്കാനും കുളിപ്പിച്ച് കിടത്താനുമൊക്കെ
വിദഗ്ധനായിപ്പോയ മലയാളിപ്പെരുമ സത്യസന്ധമായ ഒരു നന്ദി പ്രകടനത്തെപ്പോലും ഭയപ്പാടോടെ..തെല്ലു വൈക്ലബ്യത്തോടെ കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു.
എന്നാല്‍ അതൊട്ടുമില്ലാതെ ഇവിടെ ഈ കുറിപ്പിലൂടെ ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചതിനു
ഒരു നന്ദി ഒരു പാടു നന്ദി ഇവിടെ അറിയിക്കട്ടെ..!
enikonnee parayanulooo...nandi
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടിരി മാഷേ
മറുപടിഇല്ലാതാക്കൂ"ന്നാ ശരി" എന്ന് വച്ചാ thank you എന്നാ അര്‍ഥം!
ഇങ്ങള് കാര്യം പറി മാഷെ...
:)
നല്ല പൊളപ്പന്‍ വീക്ഷണം , അതിപ്പോ ഞാനായാലും ചില പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ക്കിടെ വലിയവനാണെന്ന് കാണിക്കാന്‍ ഇത്തരം ചില പരധൂക്ഷണങ്ങള്‍ പറയും .... അല്ല ഞാനും ഒരു മലയാളി അല്ലെ . പിന്നെ ആ അവസാനം പറഞ്ഞ അറബി വാചകത്തിന്റെ അര്‍ഥം എന്താ ?(ശുക്റന്‍, അല്ലാഹ് യഹ്ദീക്, അല്ലെങ്കില്‍ അല്ലാഹ് യര്‍ഹം വാലിദൈക്...)
മറുപടിഇല്ലാതാക്കൂനന്ദി പറയാതെ പോകുന്നവര്‍ പിന്നീട് മറ്റൊരു ആവശ്യവുമായി വരുമ്പോള്‍ ഒഴിവു കഴിവ് പറഞ്ഞു രക്ഷപ്പെടുന്നവരെയും കണ്ടിട്ടുണ്ട്. അനുഭവം ഉഷാറായി
മറുപടിഇല്ലാതാക്കൂഎനിക്ക് പറയുവാന്‍ ഒരുപാടുണ്ട് ! ഈയിടെ ABUDHABIYIL വാഹനാപകടത്തില്‍ മരണപെട്ട ഹംസ ഇരിങ്ങട്ടിരിയെ കുറിച്ച് ............ആദ്യം നിങ്ങള്‍ പറയൂ ... നിങ്ങള്‍ നാട്ടുകാര്‍ ........
മറുപടിഇല്ലാതാക്കൂവളരെ നന്നായി തന്നെ മലയാളിയുടെ ചില സ്വഭാവ പ്രത്യേകതകള്‍ അവതരിപ്പിച്ചിരിക്കുന്നു ... അതെ ഇതാണ് യഥാര്‍ത്ഥ മലയാളി , അവനു അവന്റതായ ന്യായങ്ങള്‍ എന്ത് ച്യ്തലും കാണും ... നന്ദി ഇല്ലാത്തവന്‍ മലയാളി !
മറുപടിഇല്ലാതാക്കൂഇത്രയും വായിച്ചിട്ട് ഒരു നന്ദിയെന്കിലും പറഞ്ഞില്ലേല്‍ മോശമല്ലേ ...എന്ന ചിന്താഗതിയാണ് നാം മാറ്റേണ്ടത് ..അതിനര്‍ത്ഥം യാതോരാത്മാര്തതയും ഇല്ലാതെ വെറും സുഖിപ്പിക്കാനുള്ള നന്ദി കൊണ്ട് ഒരു കാര്യവും ഇല്ലെന്നു തന്നെയാണ് ...സത്യത്തില്‍ പലപ്പോഴും ഒരെ കാര്യത്തിനു ഒരു മലയാളിയും ഒരു മറ്റു ഭാഷക്കാരനും പറയുന്ന നന്ദി എന്നാ വാക്കിന്റെ ഉപയോഗത്തില്‍ നിന്നും മനസ്സിലാക്കാം മലയാളിയുടെ ആത്മാര്തതയില്ലായ്മ .....അത് കൂടുതല്‍ അനുഭവപ്പെടുന്നത് മാഷ് പറഞ്ഞപോലെ നാം പ്രവാസികല്‍ക്കാന് ... ഏതായാലും രസകരവും അതോടൊപ്പം ചിന്തനീയവുമായ ഈ കുറിപ്പിന് ഉമ്മിണി ബല്യ നന്ദി തന്നെ തരാം ....
മറുപടിഇല്ലാതാക്കൂമലയാളിയുടെ പലതിനെക്കുറിച്ചും ഉള്ളകാഴ്ചപ്പാട് വളരെ മനോഹരമായിത്തന്നെ പറഞ്ഞിരിക്കുന്നു
മറുപടിഇല്ലാതാക്കൂഇത്രയും നല്ല ഒരുലേഖനം വായിച്ചിട്ട് ഒരു നന്ദിയെങ്കിലും പറയാതെ പോകുന്നതെങ്ങിനെ
വളരെ ഇഷ്ടമായി...നന്ദി..
Sureshkumarputhanpurayil