വെള്ളം കുടിക്കാന്
പോയതായിരുന്നു.
അടയ്ക്കാ പഴമാണ്
മാടി വിളിച്ചത്.
പതിവില്ലാതെ
ഊടുവഴിയില്‍ നിന്ന്
തൊട്ടാവാടിച്ചെടി
പാവാടത്തുമ്പില്‍ പിടിച്ചു
വലിച്ചിരുന്നു.
പുളിമരക്കൊമ്പിലിരുന്ന്
ഒരു കുറ്റിച്ചൂളാന്
നിര്ത്താതെ
കരഞ്ഞു കൊണ്ടിരുന്നു.
ഒടുവില്,
രക്തം പുരണ്ട
പാദസരത്തിന്റെ
പാതി തുറന്ന
ഇളം ചുണ്ടില്
അപൂര്ണ്ണമായ
ഒരു നിലവിളി മാത്രം
കിടന്നു പിടക്കുന്നുണ്ടായിരുന്നു.
പോയതായിരുന്നു.
അടയ്ക്കാ പഴമാണ്
മാടി വിളിച്ചത്.
പതിവില്ലാതെ
ഊടുവഴിയില്‍ നിന്ന്
തൊട്ടാവാടിച്ചെടി
പാവാടത്തുമ്പില്‍ പിടിച്ചു
വലിച്ചിരുന്നു.
പുളിമരക്കൊമ്പിലിരുന്ന്
ഒരു കുറ്റിച്ചൂളാന്
നിര്ത്താതെ
കരഞ്ഞു കൊണ്ടിരുന്നു.
ഒടുവില്,
രക്തം പുരണ്ട
പാദസരത്തിന്റെ
പാതി തുറന്ന
ഇളം ചുണ്ടില്
അപൂര്ണ്ണമായ
ഒരു നിലവിളി മാത്രം
കിടന്നു പിടക്കുന്നുണ്ടായിരുന്നു.
വലിയ കവിതകളൊന്നും ആസ്വദിക്കാനുള്ള,കഴിവില്ലാത്ത ഒരു സാധാരണക്കാരനായ എനിക്കിഷ്ടപെടുന്ന കവിതകള്‍ ...............
മറുപടിഇല്ലാതാക്കൂഅതാണ് ഈ ബ്ലോഗിലെ കവിതകളില്‍ അധികവും . അതില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നവയില്‍ ഒന്നാണ് ഇത്
എല്ലാ ആശംസകളും
A good one. My wishes.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ ....
മറുപടിഇല്ലാതാക്കൂgood lines
മറുപടിഇല്ലാതാക്കൂമാഷേ കവിതയുടെ പേരും കവിതക്കും തമ്മില്‍ ഒരുബന്ധവും കാണുന്നില്ല
മറുപടിഇല്ലാതാക്കൂഇക്കാ.. ആശംസകള്‍ .. അഭിപ്രായം പറയാന്‍ ഞാന്‍ ഒന്നും അല്ല..
മറുപടിഇല്ലാതാക്കൂമുമ്പെങ്ങോ വായിച്ച മനസ്സിനെ വല്ലാതെ നടുക്കിയ ഒരു സംഭവം ഓർമയിൽ വരുന്നു....
മറുപടിഇല്ലാതാക്കൂ