2011, ഫെബ്രുവരി 27, ഞായറാഴ്‌ച

അനുദൈര്‍ഘ്യം




ഒരിക്കല്‍,
പൈ യുടെ വില
ചോദിച്ചാണ്
ഞാന്‍ അവളുടെയടുത്തു ചെന്നത്.
എനിക്കന്ന്
പൈദാഹത്തിന്റെ വിലയെ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍,
രണ്ടാം ലോക മഹായുദ്ധത്തിലായിരുന്നു.
എല്‍.സി. ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍
ട്വന്റി ഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യ ‍ തരംഗം
എന്നിലൂടെ കടന്നു പോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടു പിടിക്കുകയാവും
അപ്പോള്‍.
മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എനിക്ക് ഒരേ ഉത്തരം തന്നെ.
ആ ഉത്തരത്തിനു
പാര്‍ത്ഥസാരഥി മാഷ്
കൈവെള്ളയില്‍ പതിച്ച
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെ കുറിച്ച്
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്.


8 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. മാഷിനും കിട്ടാരുണ്ടല്ലേ....അത് നന്നായി...:)
    പിന്നെ ഒരല്പം നൊമ്പരം ഉണര്‍ത്തി ഈ 'അനു ദൈര്‍ഘ്യം..'

    മറുപടിഇല്ലാതാക്കൂ
  2. പലപ്പോഴും ഇത്തരം ഒര്മാകളല്ലേ മാഷെ നമ്മെ മുന്നോട്ടുനയിക്കുന്നത്‌...
    ഓര്‍മകള്‍ വരികളില്‍ വിരിഞ്ഞത് മനോഹരമായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. മോഹഭംഗത്തിന്റെ,..തുറന്നുപറച്ചിലായ കവിത...അങ്ങിനെയാവണേ..????

    മറുപടിഇല്ലാതാക്കൂ
  4. ഈ കവിതയ്ക്ക് ഭംഗിയേറെ..
    നിഷ്കളങ്കവും...

    മറുപടിഇല്ലാതാക്കൂ
  5. നല്ല ഓര്‍മ്മകള്‍ .. സ്കൂള്‍ ജീവിതം ഓര്‍ത്തു. അതിലെ ചില കുസൃതികളും

    മറുപടിഇല്ലാതാക്കൂ
  6. vayichappol manassil orupad anudhairgya tharangangal.....

    മറുപടിഇല്ലാതാക്കൂ
  7. ഒരിക്കല്‍,
    പൈ യുടെ വില
    ചോദിച്ചാണ്
    ഞാന്‍ അവളുടെയടുത്തു ചെന്നത്.
    എനിക്കന്ന്
    പൈദാഹത്തിന്റെ വിലയെ
    അറിയുമായിരുന്നുള്ളൂ

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2022, ഡിസംബർ 24 11:21 AM

    സ്കൂൾ കാലഘട്ടം ഓർമപെടുത്തി 🤗

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്