കുരുത്തക്കേടിനു
തട്ടമിട്ട,
നിറയെ
ഞൊറിവുകളുള്ള
സ്വൈരക്കേടിന്റെ
പാവാടയായിരുന്നു അവള് .
എവിടെ നിന്ന് നോക്കിയാലും
തിരിച്ചറിയാം.
എന്ത് ചോദിച്ചാലും
പുഷ്പം പോലെ പിടിക്കും.
അല്പം മൂര്ച്ച കൂട്ടി
തിരിച്ചെറിയും..
ഒരിക്കല്
സഹികെട്ട്
രണ്ടു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
നീണ്ട വിരലുകളുള്ള
വെളുത്ത കൈകള്‍ നീട്ടി
അവള് കൂസലില്ലാതെ ചിരിച്ചു.
'വല്ലാതെ ഇളിക്കല്ലേ..'
'അടി കൊള്ളുന്നതും ഒരു കവിതയല്ലേ സാര് ..'
അവളിപ്പോള്
എവിടെയാവും?
ഏതെങ്കിലും
ഒരടുക്കളയില്
എരിയുന്നുണ്ടാവും.
ഒരിക്കലും പ്രസിദ്ധീകരിക്കാത്ത
ഒരു കവിതയായി.
തട്ടമിട്ട,
നിറയെ
ഞൊറിവുകളുള്ള
സ്വൈരക്കേടിന്റെ
പാവാടയായിരുന്നു അവള് .
എവിടെ നിന്ന് നോക്കിയാലും
തിരിച്ചറിയാം.
എന്ത് ചോദിച്ചാലും
പുഷ്പം പോലെ പിടിക്കും.
അല്പം മൂര്ച്ച കൂട്ടി
തിരിച്ചെറിയും..
ഒരിക്കല്
സഹികെട്ട്
രണ്ടു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
നീണ്ട വിരലുകളുള്ള
വെളുത്ത കൈകള്‍ നീട്ടി
അവള് കൂസലില്ലാതെ ചിരിച്ചു.
'വല്ലാതെ ഇളിക്കല്ലേ..'
'അടി കൊള്ളുന്നതും ഒരു കവിതയല്ലേ സാര് ..'
അവളിപ്പോള്
എവിടെയാവും?
ഏതെങ്കിലും
ഒരടുക്കളയില്
എരിയുന്നുണ്ടാവും.
ഒരിക്കലും പ്രസിദ്ധീകരിക്കാത്ത
ഒരു കവിതയായി.
അങ്ങനെ എത്ര പ്രസിദ്ധീകരിക്കാത്ത കവിതകള്‍!
മറുപടിഇല്ലാതാക്കൂഅങ്ങിനെ കരുതാന്‍ വരട്ടെ, ബ്ലോഗൊക്കെ ഉള്ള കാലമല്ലേ..ഏതെങ്കിലും അപരനാമത്തില്‍ കവിതയും കഥയുമൊക്കെ എഴുതുന്നുണ്ടാവും...ന്തേ മാഷേ...?:)
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട് ..
മറുപടിഇല്ലാതാക്കൂഇനി ഇതൊന്നു പ്രസിദ്ധീകരിക്കാം
ചില കവിതകള്‍ പ്രസിദ്ധീകരിക്കാതിരിക്കലാണു ഉത്തമം. അതവിടെ അങ്ങനെ കിടന്നോളും, അനാഘ്രാത ...എന്തോന്ന്....കുസുമം.
മറുപടിഇല്ലാതാക്കൂഅടുക്കളയില് എരിഞ്ഞാലും
മറുപടിഇല്ലാതാക്കൂകുഴപ്പമില്ല മാഷേ
ഗ്യാസ്
പൊട്ടിത്തെറിക്കാതിരുന്നാല്‍
മതി!
തന്റേടി... ന്യയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചു കാണും.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്..
ശഹിദയെ വായിച്ചപ്പോഴാണ്, ഇത്, ആ പ്രിയപ്പെട്ട ശിഷ്യയ്ക്കുള്ള സ്നേഹ സമ്മാനമാണെന്ന് മനസ്സിലായത്
മറുപടിഇല്ലാതാക്കൂ