2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഒറ്റവരി മുക്കുറ്റിക്കവിതകള്‍തലക്കെട്ട്‌ പോയാലും തല  കെട്ട് പോകരുത്

ആധിപത്യത്തിന് ആധി പഥ്യം

ആഗ്രഹമുണ്ടെങ്കില്‍ ആ ഗ്രഹത്തിലും എത്താം.

ഒറ്റയ്ക്ക് കൊടുത്താലും ഒറ്റി കൊടുക്കരുത്

അരുതുകള്‍ കൂടുതലരുത്

ഉന്നയിക്കാന്‍ പ്രയാസമില്ല ; നിന്നു നയിക്കാന്‍ പ്രയാസം തന്നെ!

ദേശക്കൂറെറെ വേണം ദേഷ്യ ക്കൂറ്  വേണ്ടേ വേണ്ട

നട  പടി നന്നായാല്‍  നടപടി നന്നാവുമോ?

ഉയരത്തിലെത്താനെന്തിനുയരം?

സുനാമിക്കെന്തു ബിനാമി?

തുക്കടാ പോലീസും പറയും: തൂക്കെടാ..!

19 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ഇത്തിരി കുഞ്ഞന്‍ വരികള്‍ കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 2. ആധിപത്യത്തിന് ആധി പഥ്യം.

  അതെ, ഈ ആധിയിലും അവരുടെ ദൈന്യതയിലുമാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്.

  ലോകമേ ഞാന്‍ കൊതിക്കുന്നു. എല്ലാ അധിനിവേശത്തിന്‍റെയും ആയുധം 'പുഞ്ചിരിക്കുന്ന സ്നേഹം' ആയെങ്കില്‍ എന്ന്.

  ഈ 'കുഞ്ഞന്‍ വരികള്‍' ഓരോന്നും ഒരായിരം കാര്യത്തെ പറയുന്നു. അഭിനന്ദനങള്‍.

  മറുപടിഇല്ലാതാക്കൂ
 3. ഇഷ്ടായി... ഓരോ വരിയിലും കുഞ്ഞുണ്ണിമാഷെ ഓര്‍ത്തു...

  മറുപടിഇല്ലാതാക്കൂ
 4. കുഞ്ഞുണ്ണിക്കവിതകൾ പോലെ...

  മറുപടിഇല്ലാതാക്കൂ
 5. കുഞ്ഞു വരികളില്‍ കുഞ്ഞു
  അല്ലാത്ത കാര്യങ്ങള്‍
  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 6. എല്ലാം ഒന്നിനൊന്ന് മെച്ചം. 'ഒറ്റവരിയുടെ രാജകുമാരന്‍' എന്ന് ഞാന്‍ മുമ്പ് വിളിച്ചത് ഓര്‍മ്മയുണ്ടോ? My favorites: തലക്കെട്ട്‌ പോയാലും തല കെട്ട് പോകരുത്, തുക്കടാ പോലീസും പറയും: തൂക്കെടാ..!

  മറുപടിഇല്ലാതാക്കൂ
 7. ഇതാണ് , അത് ......
  ഇരിങ്ങാട്ടിരി സ്പെശ്യല്സ് ......

  മറുപടിഇല്ലാതാക്കൂ
 8. ഉയരത്തിലെത്താനെന്തിനുയരം!

  ആത്മാംശം?! :)

  മറുപടിഇല്ലാതാക്കൂ
 9. Muhammed Kunhi യാഥാർത്ഥ്യങ്ങൾ!
  ഗഹനമായ ഉൾകാമ്പുകളുള്ള
  വാക്കുകളെ ലളിതമായ
  കാവ്യ സൗന്ദര്യത്തിലൂടെ
  വരച്ചുകാട്ടിയിരിക്കുന്നു.
  ...
  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 10. ദയവായി കവിത എന്നു പറഞ്ഞു പരിഹസിക്കരുത്‌.

  ഇതു പോലെയെഴുതാൻ എളുപ്പമാണ്‌.
  ഉദാ:
  അടിസ്ഥാനം തെറ്റരുത്‌. അടിയുടെ സ്ഥാനവും തെറ്റരുത്‌.
  വലയെറിഞ്ഞു കളഞ്ഞാലും, കല എറിഞ്ഞു കളയരുത്‌.

  ലേഖനങ്ങളും, കഥകളും എത്ര നന്നായി എഴുതുന്നു. പിന്നെന്തിനാണീ മാതിരി...?

  മറുപടിഇല്ലാതാക്കൂ
 11. ഉന്നയിക്കാന്‍ പ്രയാസമില്ല ; നിന്നു നയിക്കാന്‍ പ്രയാസം തന്നെ!

  ഇത് കലക്കി ..

  മറുപടിഇല്ലാതാക്കൂ
 12. നന്നായി എഴുതുന്നു അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്