2011, ഫെബ്രുവരി 26, ശനിയാഴ്‌ച

പളുങ്ക്





വെള്ളം കുടിക്കാന് 
പോയതായിരുന്നു.
അടയ്ക്കാ പഴമാണ് 
മാടി വിളിച്ചത്.
പതിവില്ലാതെ 
ഊടുവഴിയില്നിന്ന് 
തൊട്ടാവാടിച്ചെടി
പാവാടത്തുമ്പില്പിടിച്ചു 
വലിച്ചിരുന്നു.
പുളിമരക്കൊമ്പിലിരുന്ന്
ഒരു കുറ്റിച്ചൂളാന്
നിര്ത്താതെ 
കരഞ്ഞു കൊണ്ടിരുന്നു.
ഒടുവില്,
രക്തം പുരണ്ട 
പാദസരത്തിന്റെ 
പാതി തുറന്ന 
ഇളം ചുണ്ടില് 
അപൂര്ണ്ണമായ 
ഒരു നിലവിളി മാത്രം 
കിടന്നു പിടക്കുന്നുണ്ടായിരുന്നു.

7 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വലിയ കവിതകളൊന്നും ആസ്വദിക്കാനുള്ള,കഴിവില്ലാത്ത ഒരു സാധാരണക്കാരനായ എനിക്കിഷ്ടപെടുന്ന കവിതകള്‍ ...............
    അതാണ് ഈ ബ്ലോഗിലെ കവിതകളില്‍ അധികവും . അതില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നവയില്‍ ഒന്നാണ് ഇത്
    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  2. മാഷേ കവിതയുടെ പേരും കവിതക്കും തമ്മില്‍ ഒരുബന്ധവും കാണുന്നില്ല

    മറുപടിഇല്ലാതാക്കൂ
  3. ഇക്കാ.. ആശംസകള്‍ .. അഭിപ്രായം പറയാന്‍ ഞാന്‍ ഒന്നും അല്ല..

    മറുപടിഇല്ലാതാക്കൂ
  4. മുമ്പെങ്ങോ വായിച്ച മനസ്സിനെ വല്ലാതെ നടുക്കിയ ഒരു സംഭവം ഓർമയിൽ വരുന്നു....

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്