2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

വ്യാകരണം





ടവേളകളില്‍ 
'നനയമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് '
എന്നുറക്കെ ചൊല്ലും .
മാലിനിയുടെ കവിളിലപ്പോള്‍ 
ശ്ലഥകാകളി നൃത്തം വെക്കുന്നുണ്ടാകും .
അന്നേരം 
അവള്‍ ലോപസന്ധി വിട്ട്
കോപസന്ധിയിലെത്തും .


എങ്ങനെ 
എളുപ്പ വഴിയില്‍ 
ക്രിയ ചെയ്തു നോക്കിയിട്ടും 
അവളുടെ മനസ്സിന്റെ 
സമാസം കണ്ടു പിടിക്കാന്‍ 
കഴിഞ്ഞേയില്ല .


ഒടുവില്‍ ,
മാര്‍ച്ച് കഴിയാന്‍ നേരം 
ഓട്ടോഗ്രാഫുകളില്‍ 
വെയില്‍ തിളയ്ക്കുന്ന 
ഒരു നട്ടുച്ചനേരത്ത് 
അവളാണ് 
പഠിപ്പിച്ചു തന്നത് 


ആദേശ സന്ധിയും 
ആഗമ സന്ധിയും 
ചേര്‍ന്നാല്‍ 
എങ്ങനെയാണ് 
ദ്വിത്വസന്ധിയാവുകയെന്ന്..!!


15 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ ഒരു കാകളി, മനസ്സില്‍ ഒരു ഉല്‍പ്രേക്ഷ..:)

    മറുപടിഇല്ലാതാക്കൂ
  2. വൃത്തവ്യാകരണാദികള്‍ കൊണ്ടൊരു
    മനോഹര കവിത സൃഷ്ടിച്ചുവല്ലോ മാഷേ?!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. മാലിനി പണ്ടേ ശരിയല്ല. അവളെ വിടൂ
    പകരം,
    രം നരം നരനരം നിരന്നു ഒരുങ്ങി നിരങ്ങി വരുന്ന 'കുസുമമഞ്ജരി'യെ ഒന്ന് മുട്ടിനോക്കൂ...

    മറുപടിഇല്ലാതാക്കൂ
  4. ആദേശ സന്ധിയും
    ആഗമ സന്ധിയും
    ചേര്‍ന്നാല്‍
    എങ്ങനെയാണ്
    ദ്വിത്വസന്ധിയാവുകയെന്ന്..!!

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. എളുപ്പ വഴിയില്‍
    ക്രിയ ചെയ്തു നോക്കിയിട്ടും
    അവളുടെ മനസ്സിന്റെ
    സമാസം കണ്ടു പിടിക്കാന്‍
    കഴിഞ്ഞേയില്ല .
    അത് തന്നെയാണ് പ്രശ്നം..... സമാസം അങ്ങട്ട് പിടി കിട്ടിണില്ല്യ......:)) കവിത നന്നായി ആശംസകള്‍ ഉസ്മാനിക്ക

    മറുപടിഇല്ലാതാക്കൂ
  7. വ്യാകരണ കവിത കൊള്ളാമല്ലോ. പഴയ വ്യാകരണ ക്ലാസ് ഓർമ്മ വന്നു.

    മറുപടിഇല്ലാതാക്കൂ
  8. Jefu Jailaf
    c.v.thankappan
    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    khaadu..
    Shaleer Ali

    നന്ദി

    മറുപടിഇല്ലാതാക്കൂ
  9. ഹാവൂ...
    തല്‍പ്പുരുഷനും ബഹുവ്രീഹിയും ചേര്‍ന്നാല്‍
    ദ്വന്ദ്വസമാസമാവുമെന്ന് അവള്‍ പഠിപ്പിച്ചുതന്നില്ലല്ലോ, ഭാഗ്യം!

    മറുപടിഇല്ലാതാക്കൂ
  10. ഒടുവില്‍ ,മാര്‍ച്ച് കഴിയാന്‍ നേരം ഓട്ടോഗ്രാഫുകളില്‍ വെയില്‍ തിളയ്ക്കുന്ന ഒരു നട്ടുച്ചനേരത്ത് അവളാണ് പഠിപ്പിച്ചു തന്നത്.
    ആദേശ സന്ധിയും ആഗമ സന്ധിയും ചേര്‍ന്നാല്‍ എങ്ങനെയാണ് ദ്വിത്വസന്ധിയാവുകയെന്ന്..!!

    പറയാനുള്ളതെല്ലാം ഈ സംഭവങ്ങൾ നീട്ടിയെഴുതി ഒരു വരിയാക്കി വായിക്കാം. രസകരം അർത്ഥവത്തായത്. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  11. വളരെ നല്ലൊരു കവിത മാഷേ........

    ഇനിയും ഒരു പാട് വ്യാകരണങ്ങൾ ഉണ്ട് ,
    കൂട്ടി വായിച്ചതും വായിക്കപെടാത്തതും ,ദ്വിത്വസന്ധിയാവുകയെന്ന്

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. ഒന്ന് മുതല്‍ പത്തു വരെ പ്രധാന ഭാഷ മലയാളം ആയിരുന്നു ,എന്നാലും ഏറ്റവും കൂടുതല്‍ ഇമ്പോസിഷന്‍ എഴുതിയതും ഈ കാകളിയും ,,മാലതിയും മൂധേവിയുമൊക്കെയായിരുന്നു ....

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്