നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?
എന്നിട്ടും അയാള്‍ നാലരയ്ക്ക് തന്നെ അലാറം വെച്ചു .
അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും . മൈന ഏതാണ് നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്.
ഭാര്യക്കും മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക .
'നീ ജീരകവെള്ളം എടുത്തുവെച്ചിട്ടുണ്ടോ ? അത് മറന്നാല്‍ പിന്നെ ഏതെങ്കിലും കുപ്പിവെള്ളം കുടിക്കേണ്ടിവരും . അത് നമ്മുടെ പോക്കറ്റിനെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും . ഏതെങ്കിലും വൃത്തികെട്ട പുഴ വെള്ളമോ കുളത്തിലെ അഴുക്കുവെള്ളമോ ഒക്കെയാണ് കുപ്പിയിലാക്കി കൊള്ളാവുന്ന ഒരു പേരും വെച്ച് കൊള്ളലാഭത്തിനു വില്‍ക്കുന്നത് ..'
അയാളുടെ അധികപ്രസംഗത്തിന് ചെവികൊടുക്കാതെ അവള്‍ എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു .
അയാള്‍ മെല്ലെ കണ്ണടച്ച് കിടന്നു . വെളുപ്പിന് ഏഴിന് മുമ്പേ സ്റ്റേഷനില്‍ എത്തണം . അതെങ്ങാനും മിസ്സായാല്‍ ഇന്നത്തെ യാത്ര തന്നെ അവതാളത്തിലാവും . രാത്രി ഏഴു മണിയാവും തിരുവനന്ത പുരത്തെത്താന്‍.
രണ്ടു പെണ്‍കുട്ടികളും ഭാര്യയും രാത്രിയും റെയില്‍വേ സ്റ്റേഷനും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആധി പെരുത്തു. ഒറ്റയ്ക്ക് യാത്ര പോകുന്ന പോലെയല്ല പെണ്‍മക്കളുമായുള്ള യാത്ര .
ഈ ആശങ്കകള്‍ അവളുമായി പങ്കുവെച്ചപ്പോള്‍ അവള്‍ അയാളെ കൊച്ചാക്കി പറഞ്ഞു:
'അതിനെന്താ നിങ്ങളില്ലേ കൂടെ ? അങ്ങനെയൊക്കെ പേടിച്ചും സങ്കല്‍പ്പിച്ചും ഇരുന്നാല്‍ വല്ലതും നടക്കുമോ? നിങ്ങള്‍ എങ്ങനെയിങ്ങനെ ഒരു പേടി ത്തൊണ്ടനായി എന്റെ മാഷെ ? വെറുതെ കട്ടി മീശയും വെച്ച് നടന്നാല്‍ മതിയോ?
നിങ്ങള്‍ പേടിക്കേണ്ട , ഞാനുണ്ട് കൂടെ കൂള്‍ ഡൌണ്‍ .. '

അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോവാമെന്നു വെച്ചത് . കാലമേറെയായി അവള്‍ പറയുന്നു. വസന്തചേച്ചിയെ ഒന്ന് കാണണമെന്ന്. ചേച്ചിക്ക് എന്തോ അസുഖം ഉണ്ടെന്നു കേട്ടത് മുതല്‍ അവള്‍ക്ക് തീരെ ഇരിക്കപ്പൊറുതിയില്ല .
ചേച്ചിയെന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ് .
കെട്ടിക്കൊണ്ടു വരുമ്പോള്‍ തന്നോട് ഏറ്റവും കൂടുതല്‍ അവള്‍ സംസാരിച്ചത് വസന്തയെ കുറിച്ചാണ്.
അവളുടെ ടീച്ചര്‍ ആയിരുന്നു വസന്തകുമാരി . വീടിനു തൊട്ടപ്പുറത്തെ വാടക വീട്ടിലെ താമസക്കാരി .
അവളുടെ കല്യാണത്തലേന്നു ബോംബെക്കാരി അമ്മായി രണ്ടുകൈകളിലും കാലുകളിലും മുട്ടോളം മൈലാഞ്ചിയിട്ട് ചുവപ്പിച്ചപ്പോള്‍ അവള്‍ക്ക് ചോറ് വാരിക്കൊടുത്തത് വസന്തേച്ചി യായിരുന്നുവത്രേ. അന്ന് ചേച്ചിയോടൊപ്പം അവരുടെ വാടക വീട്ടില്‍ ആണ് പോലും അവള്‍ കിടന്നത്.
വീട്ടില്‍ കല്യാണ ത്തിന്റെ ഒച്ചയും ബഹളവും ആയിരുന്നു.
ചേച്ചി തന്നെയാണ് അങ്ങനെയൊരു സജഷന്‍ മുന്നോട്ടു വെച്ചത് .
'ഇന്ന് ഏതായാലും നീ ഉറക്കമിളക്കണ്ട '
ചേച്ചി അങ്ങനെയാണ് . ചിലപ്പോള്‍ നല്ല ഒരു കൂട്ടുകാരി . മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ടത്തി . ചില നേരങ്ങളില്‍ സ്നേഹമുള്ള അമ്മ . ചിലപ്പോള്‍ ഗുണകാംക്ഷിയായ അധ്യാപിക .
അവളുടെ വലിയ വായിലെ വര്‍ണ്ണനകള്‍ കേട്ട് മെല്ലെമെല്ലെ വസന്ത ടീച്ചറെ അയാളും ഇഷ്ടപ്പെട്ടു തുടങ്ങി.
അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ അവള്‍ ആദ്യം ഓടിച്ചെല്ലുക ടീച്ചറിന്റെ അടുത്തേക്കാണ് . അധികം സംസാരിക്കാനൊന്നും വരില്ല . കുലീനമായ കാണാന്‍ ഭംഗിയുള്ള ഒരു ചിരി തരും എപ്പോഴും.
അവളോടെ ഉള്ളു തുറക്കൂ .
'കല്യാണമൊന്നും വേണ്ടേ ഇങ്ങനെ മൂത്ത് നരക്കാന്‍ തന്നെയാണോ പരിപാടി '? എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചു പോലും ..
'നിങ്ങളെ പോലെ മുട്ടയില്‍ നിന്ന് വിരിയും മുമ്പേ യൊന്നും ഞങ്ങളെ കെട്ടിക്കില്ല . ഇനി നിനക്കൊരു കുട്ടിയൊക്കെ ആവട്ടെ . എന്നിട്ടേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളൂ.. '

ടീച്ചറെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ് അവള്‍ക്ക് . അവളെ ചൊടിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ പറയും ..
നിന്റെ ആദ്യത്തെ പുത്യാപ്ല ആയിരുന്നോ വസന്ത ? നീയും നിന്റെ ഒരു കോഴിവസന്തയും ..
അത് കേള്‍ക്കെ അവള്‍ക്ക് കലിയിളകും . കോക്രികാട്ടിയും നല്ല മുഴുത്ത നുള്ള് വെച്ച് കൊടുത്തും അവള്‍ അയാളോട് കലി തീര്‍ക്കും .
പിന്നെയും കുറേക്കാലം കഴിഞ്ഞാണ് വിവരം അറിയുന്നത് . വസന്ത ച്ചേച്ചി സുമംഗലിയാവാന്‍ പോകുന്നു . വരന്‍ ആ സ്കൂളില്‍ തന്നെ യുള്ള മുരളി മാഷ് . അവര്‍ പ്രേമത്തിലായിരുന്നുവത്രേ.
അതറിഞ്ഞപ്പോള്‍ അയാള്‍ അവളെ ശുണ്‍ഠി പിടിപ്പിച്ചു .
'നിന്റെ വസന്ത ആള് കൊള്ളാമല്ലോ , കണ്ടാല്‍ വെറും പാവം .. പുളിങ്കൊമ്പില്‍ കേറിയങ്ങ് പിടിച്ചല്ലോ ..
'അതിനെന്താ പ്രേമിച്ചു കല്യാണം കഴിക്കുന്നത് തെറ്റാണോ ? ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ല .'
മുരളി മാഷും അവളുടെ അധ്യാപകനാണ് . കണക്കു മാഷ്. കുട്ടികളുടെ പേടി സ്വപ്നം .
പക്ഷെ അവള്‍ക്കു മുരളി മാഷെ അത്ര ഇഷ്ടമല്ല . 'അത്ര നല്ല ടീച്ചര്‍ക്ക് എങ്ങനെ അയാളെ ഇഷ്ടമായി ? എനിക്ക് മാഷെ കാണുന്നതെ പേടിയാണ് ..'
'അയാള്‍ നിന്റെ രക്ഷകനല്ലേ . അയാളെ പറ്റി നീ ഇത് തന്നെ പറയണം . അയാള്‍ തക്ക സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ നീ ആയിരിക്കില്ല ഇന്ന് എന്റെ ഭാര്യ ..'
ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. '
ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍ ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് . വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്.
അയാള്‍ക്ക് യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ് വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച് ആവും .
സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?
ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു . സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.
ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക് സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് .
യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി .
വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ .
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു .
'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് . എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ?
അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു .
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .
അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന്
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു .
ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.
അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക് തോന്നി.
ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .
ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത് . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു .
ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല .

'അതോണ്ടെന്ത്യെ ങ്ങക്ക് നല്ലൊരു സുന്ദരിക്കുട്ടീനെ കിട്ടീലെ ..'.
'ഓ , ഒരു സുന്ദരിക്കോത ..'
അയാള്‍ എണീറ്റ് ചെന്ന് മണ്കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു . സമയം പന്ത്രണ്ട് പത്ത്.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ബക്കറ്റിനോടൊപ്പം അവളും വീണത് . രാത്രിയില്‍ വെള്ളം കോരാന്‍ ഇറങ്ങിയതായിരുന്നു അവള്‍ . അന്ന് കിണറ്റില്‍ രണ്ടാള്‍ക്ക് വെള്ളമുണ്ട് . അവള്‍ക്കു നീന്തല്‍ അറിയാമായിരുന്നത് ഭാഗ്യം . അവള്‍ മുങ്ങിപ്പൊങ്ങി കിണറിന്റെ ഒരു 'പാമ്പേരിയില്‍' പിടിച്ചു നിന്നു. ബഹളവും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയത് മുരളി മാഷ് ആയിരുന്നു. കസേരയിരക്കി കിണറ്റിലിറങ്ങി അവളെ രക്ഷിച്ചതും മാഷ് തന്നെ.
അത് കൊണ്ട് തന്നെ രണ്ടു പേരോടും അവള്‍ക്കു വല്ലാത്ത കടപ്പാടും വിധേയത്വവും ഉണ്ട് ..
ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. '
ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍ ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് . വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്.
അയാള്‍ക്ക് യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ് വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച് ആവും .
സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?
ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു . സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.
ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക് സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് .
യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി .
വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ .
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു .
'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് . എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ?
അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു .
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .
അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന്
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു .
ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.
അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക് തോന്നി.
ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .
ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത് . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു .
ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല .
ആ പെട്ടിയില്‍ എന്താവും ? കുഴല്‍പ്പണമാകുമോ? അതോ മാരകായുധങ്ങ ളോ ? ഇനി വല്ല ബോംബോ മറ്റോ ആവുമോ? ഭീകര വാദികളുടേയും തീവ്രവാദികളുടേയും കാലമാണ് . എന്തെങ്കിലും അപായം മണത്താല്‍ പെട്ടെന്ന് പെട്ടി മാറ്റി അയാളെങ്ങാനും കടന്നു കളഞ്ഞാലോ ? കുടുങ്ങാനും ആഴിയെണ്ണാനും പിന്നെ അതുമതി . തന്റെ പെട്ടിയില്‍ നിന്ന് എന്തോ എടുക്കാനെന്ന ഭാവേന അയാള്‍ പെട്ടി തനിക്കരികിലേക്ക് കൂടുതല്‍ ചേര്‍ത്തു വെച്ചു .
ചെറുപ്പക്കാര്‍ മക്കളെയും ഭാര്യയേയും ശ്രദ്ധി ക്കുന്നുണ്ടെന്ന് അയാള്‍ കണ്ടു പിടിച്ചത് അപ്പോഴാണ് . അവരൊക്കെ തങ്ങളുടെ വിലകൂടിയ മൊബൈലുകളില്‍ വ്യത്യസ്തങ്ങളായ നേരം പോക്കുകളില്‍ മുഴുകിയിരുപ്പാണ് . അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും ഉഴിയുന്നുണ്ട് . മൈനയുടെ തട്ടം തോളിലേക്ക് ഊര്‍ന്നു വീണു കിടക്കുന്നു . ഈ കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല .
ബ്ലൂട്ടൂത്തിന്റെയും ഒളി കാമറയുടെയും കാലമാണ് . ബാത്ത് റൂം പോലും ഇന്നത്തെ കാലത്ത് സുരക്ഷിതമല്ല . നാളെ തന്റെ മക്കളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരി ക്കില്ലെന്ന് ആര് കണ്ടു ? തന്റെ ഗ്രാമത്തിലെ ഒരു പ്ലസ് ടു ടീച്ചറുടെ അശ്ലീല ചിത്രങ്ങള്‍ ഇയ്യിടെ നെറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞത് അയാള്‍ അന്നേരം ഓര്‍ത്തു .
അയാള്‍ ഭാര്യയോടു സ്വകാര്യം പറഞ്ഞു :
'ആ ചെക്കന്മാരെ സൂക്ഷിക്കണം . അവരുടെ ഇരിപ്പും ഭാവവും കയ്യിലിരുപ്പും അത്ര ശരിയല്ല .. '
അവള്‍ അല്പം പുച്ഛം കലര്‍ന്ന ഭാഷയില്‍ അയാളോട് പറഞ്ഞു :
'നിങ്ങള്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ , അങ്ങനെ സംശയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ? എങ്ങോട്ടെങ്കിലും പോകാന്‍ പറ്റുമോ? നിങ്ങള്‍ ഓരോന്ന് ആലോചിച്ചു ഈ യാത്രയുടെ രസം കളയാതിരുന്നാല്‍ മതി ...'
അയാള്‍ അവളുടെ മുമ്പില്‍ വീണ്ടും ചെറുതായി .
മക്കളും ഭാര്യയും യാത്ര നന്നായി ആസ്വദിക്കുകയാണ് .
ഇപ്പോള്‍ ട്രെയിന്‍ കുതിച്ചു പായുന്നത് അയാളുടെ മനസ്സിലൂടെയാണ് . തുരങ്കങ്ങളും പാലങ്ങളും വയലുകളും കുന്നുകളും മേടുകളുമൊക്കെ കടന്ന് , അകം നിറയെ കനലെരിഞ്ഞ് , തീതുപ്പി , കുതിച്ച് ,
വല്ലാതെ കിതച്ച് ..!!
കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു മാഷെ.
മറുപടിഇല്ലാതാക്കൂഇന്നത്തെ ദുഷ്കരമായ ജീവിതയാത്രയില്‍
ആശങ്കാകുലമനസ്സുമായി യാത്രചെയ്യാന്‍
വിധിക്കപ്പെട്ടവരാണ് നാം.
ആശംസകള്‍
ഒരു ശരാശരി മലയാളിയുടെ വിഹ്വലതകള്‍ ...! ശരിക്കും ദിനപത്രം വായിച്ചാല്‍ ഇങ്ങനൊക്കെ ചിന്തിക്കാത്തത് ആരാണ് ? വളരെ ഹൃദ്യം കഥയും ,ഭാഷയും, വിവരണവും ..! ഒരു പാട് ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂമാനസിക സംഘർഷങ്ങളെ ഇത്രയും വശ്യമായി അവതരിപ്പിക്കുവാനുള്ള മാഷിന്റെ കഴിവ് പ്രശംസനീയം തന്നെ.... യാത്രകൾ പലപ്പോഴും ദുരന്തവും പ്രയാസകരവും മറ്റവസരങ്ങളിൽ ഉൽസാഹവും ഉന്മേഷപ്രദവും തന്നെ...
മറുപടിഇല്ലാതാക്കൂകൈയടക്കത്തോറ്റെ അവതരിപ്പിച്ചു... നന്ദി.... മാഷേ...
നന്നായെഴുതി. ആശംസകള്‍.
മറുപടിഇല്ലാതാക്കൂനല്ല അവതരണ ശൈലിയാണ് മാഷിന്റെത് മനസ്സിലാക്കാന്‍ എളുപ്പവും,,,,,,ഈ കഥ മോശമായില്ല,
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇപ്പോഴത്തെ കാലത്തെ ചിന്തകള്‍ ഇങ്ങനെ തന്നെ ആയിരിക്കും...നല്ലൊരു കഥയും നല്ല അവതരണവും മാഷേ ..
മറുപടിഇല്ലാതാക്കൂമനസ്സിന്റെ ആധി എത്ര നന്നായിട്ടാ പറഞ്ഞത്. ഇങ്ങനെ ഒരു ചിന്ത തോന്നാത്തവർ ഉണ്ടകുമൊ.. അഭിനന്ദനങ്ങൾ ഇക്കാ..
മറുപടിഇല്ലാതാക്കൂഅസ്വസ്ഥമാകുന്ന മനസ്സുകളുടെ സമാധാനമില്ലാത്ത യാത്രകള്‍...
മറുപടിഇല്ലാതാക്കൂഇളം കാറ്റേല്‍ക്കുന്ന അനുഭവം, വായനയില്‍.
valare nannayittundu bhai..abhinanthanangal
മറുപടിഇല്ലാതാക്കൂ.. നന്ദി.... മാഷേ.
മറുപടിഇല്ലാതാക്കൂഉസ്മാനിക്കാ...നന്നായി...
മറുപടിഇല്ലാതാക്കൂമാഷെ ഇങ്ങനത്തെ മനസ്സിൽ ആകുലതകളും വിഹ്വലതകളും നിറക്കുന്ന ചിന്തകൾ എവടീം കൊണ്ടോയി അവസാനിപ്പിക്കാതിരുന്നത് കാരണം ന്റെ ജീവൻ കിട്ടി, അല്ലേൽ പെട്ടേനെ. ഒരു ശരാശരി അല്ല ഏതുതരം മനുഷ്യന്റേയും സ്ഥിരം ചിന്തകൾ. വളരെ നന്നായിട്ടുണ്ട്. ഇങ്ങനത്തെ വിഷയങ്ങൾ എഴുതുമ്പോൾ മാഷിനുള്ള പ്രത്യേക കഴിവാണ്,വായനയിലുടനീളം ഒരു ഭയം വായനക്കാരന്റെ മനസ്സിലേക്ക് പ്രവേശിപ്പിക്കുക എന്നത്. അത് ഇപ്രാവശ്യവും മാഷ് അതിഗംഭീരമായി നടപ്പിലാക്കിയിരിക്കുന്നു. ആശംസകൾ.
മറുപടിഇല്ലാതാക്കൂ@ c.v.thankappan
മറുപടിഇല്ലാതാക്കൂഅംജത്
sameer thikkodi
ഉദയപ്രഭന്‍
sony dithson
ആചാര്യന്‍
123456
പട്ടേപ്പാടം റാംജി
kumar
YOUTH-LEAGUE-OACHIRA
shabeer
മണ്ടൂസന്‍
നന്ദിപൂര്‍വ്വം ...........
ഓരോ ഭര്‍ത്താവും പിതാവും യാത്രകളില്‍ അനുഭവിക്കുന്ന വിഹ്വലത തന്നെ ഇത്......എങ്ങനെയൊക്കെ മനസ്സിന് ധൈര്യം കൊടുക്കുമ്പോഴും ചുറ്റുപാടുകളെ പേടിയോടെ ആധിയോടെ കാണേണ്ടി വരുന്ന നിസ്സഹായത...മനസ്സില്‍ തട്ടുന്ന രീതിയില്‍ എഴുതി മാഷേ.....
മറുപടിഇല്ലാതാക്കൂആധുനിക വ്യാകുലതകളുടെ അറ്റമില്ലാത്ത പാളങ്ങള്‍ ആണ് കഥ എങ്കിലും എന്തിനെയും നെഗറ്റിവ് ആയി കാണുന്ന ഒരു മനുഷ്യന് സ്വയം സ്വസ്ഥത കാണില്ല എന്നും അദ്ദേഹത്തിന്‍റെ ആകുലതകള്‍ മറ്റുള്ളവരിലേക്ക് കൂടി പടര്‍ത്താനാണ് മനുഷ്യന്‍ ശ്രമിക്കുക എന്നും ഈ കഥ പറയാതെ പറയുന്നുണ്ട് . കഥയിലെ നായികയുടെ ചിന്താഗതികളും , നായകന്റെ ചിന്തകളും സമാന്തര രേഖകള്‍ പോലെ കടന്നു പോകുന്നു . ഇത്തരം ആകുലതകള്‍ ഒരളവോളം ആവശ്യം തന്നെ . പക്ഷെ അധികമാവുമ്പോള്‍ അത് മനുഷ്യനെ വല്ലാതെ അസ്വസ്ഥമാക്കുമെന്നും ജീവിതം തന്നെ പ്രയാസകരം ആവുമെന്നും ഈ കഥ ഉറക്കെ പറയുന്നുണ്ട് .. ആ വ്യൂ വിലൂടെ കൂടി വേണം ഈ കഥ വായിക്കപ്പെടാന്‍ എന്ന് തോന്നുന്നു . ഏതായാലും മനോഹരമായ അവതരണം കൊണ്ടും ഭാഷ കൊണ്ട് കഥ മികച്ചു നില്‍ക്കുന്നു . അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂകണ്ടും കേട്ടും അറിഞ്ഞതുമെല്ലാം ഇത്തരം സംഭവങ്ങളാണ്... അപ്പൊ പിന്നെ ഒരു ശരാശരിക്കാരന്റെ മനസ്സില്‍ ഇതൊക്കെ തന്നെ ഉണ്ടാകുകയുള്ളൂ..
മറുപടിഇല്ലാതാക്കൂപെട്ടെന്ന് നിര്‍ത്തിക്കളഞ്ഞോ?? മനോഹരമായ അവതരണം.. രസം പിടിച്ചു വരുമ്പഴേക്കും അവസാനിച്ചു.
മറുപടിഇല്ലാതാക്കൂ@ ജിത്തു പ്രഭാകര്‍ സി.എം
മറുപടിഇല്ലാതാക്കൂവേറിട്ട വായനക്കും നിരീക്ഷണത്തിനും നന്ദി ..!
khaadu..
Rashid ..
Thanks
നല്ല എഴുത്ത് മാഷേ.........
മറുപടിഇല്ലാതാക്കൂസത്യത്തിൽ എന്റെ നിരീക്ഷ വീക്ഷണത്തിൽ പെൺകുട്ടികൾ ഉള്ള ഒരു 80 ശതമാനം പിതാക്കളും ഇങ്ങനെ ഒരു നോട്ടത്തെ പോലും ഭയക്കുന്നവരാണ്, പക്ഷെ എന്റെ തോന്നൽ അത് ഒരു സ്വഭാവിക ഭയമല്ല അതിൽ 50 ശതമാനക്കാർ ചിന്തിക്കുന്നത്, എന്റെ മകളെ കണ്ട് അവൻ അങ്ങിനെ ആസ്വദികെണ്ട എന്നൊരു മറുവശവും അതിലുണ്ട്, അതിൽ 30 ശതമാനക്കർക്ക് ശെരിക്കും പേടിതന്നെയാണ്...
പിന്നെ ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്, അവരുടെ ചിന്ത അവൻ നോകട്ടെ ഹല്ലപിന്നെ നമുകെന്ത എന്ന മട്ട്,
ശ്രദ്ധവേണം, അത് നമുകുതന്നെ അറിയാം നമ്മുടെ പെങ്ങന്മാരെ ഒക്കെ നമ്മൾ കൊണ്ടു പോകുമ്പൊ നമ്മൾ നല്ലൊണം ശ്രദ്ധിക്കണം,അതുപോലെ മക്കളെ കൊണ്ട് പോകുമ്പൊൾ ,,,, പക്ഷെ ഇതുകൊണ്ട് കുട്ടികൾ ആപത്തുകളിൽ ചെന്ന് ചാടില്ല എന്ന് പറയാൻ കഴിയില്ല, കുട്ടികളോട് തുറന്ന് സംസാരിക്കുന്ന, ഈ കാലത്തിന്റെ വിപ്പതുകൾ ഏതൊക്കെ എന്ന് പറഞ്ഞു കെടുക്കുന്ന മാതാപിതാക്കളാണെങ്കിൽ നിങ്ങൾക് നിങ്ങളെ കുട്ടികളെ എങ്ങോട്ടും വിടാം,
മാഷെ ഇതിൽ ഒരുപാട് പറഞ്ഞു, ഇനിയും ഒരു പാടീ വരികളിൽ വായിക്കാനുമുണ്ട്
ആശംസകൾ
ഷാജു : നിരീക്ഷണം തികച്ചും സംഗതം തന്നെ ! നമ്മുടെ പെണ്മക്കളെ തന്റെടികളായി വളര്‍ത്തുക മാത്രമേ രക്ഷയുള്ളൂ .. സ്വയം കരുതാനും പെരുതാനും അവര്‍ക്ക് ആര്‍ജ്ജവം ഉണ്ടായേ പറ്റൂ .. എത്ര എന്ന് വെച്ചാണ് നമ്മുടെ ചിരികിന് ഉള്ളില്‍ നാം അവരെ ഒളിപ്പിക്കുക ?
ഇല്ലാതാക്കൂനന്ദി .. വിശദമായ കമന്റിന്
മാഷുടെ ഹൃദ്യമായ ഭാഷ തന്നെ നല്ലൊരു അനുഭവമാണ് മനസ്സില്‍ കോറിയിടുന്നത്.
മറുപടിഇല്ലാതാക്കൂജീവിതമെന്ന ട്രെയിന്‍ യാത്രയില്‍ എത്രയോ അപരിചിതര്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു; ചിലര്‍ ഒട്ടി നിന്ന് കൊണ്ട്, മറ്റു ചിലര്‍ അകലെ മാറി നിന്ന് നോക്കി കൊണ്ട്...ഭയവിഹ്വല്ലനായി ചുറ്റുപാടുകളെ സംശയത്തോടെ വീക്ഷിച്ചു അസ്വസ്ഥചിത്തനാവാം, അല്ലെങ്കില്‍ അതൊക്കെ അതിന്റേതായ നിസ്സാരതയോടെ കണ്ടു യാത്ര ആസ്വദിക്കാം...ഈ ഇത്തിരി പോന്ന ജീവിതം കുറച്ചൊക്കെ ആസ്വദിക്കാം എന്നാണു എന്റെയും പക്ഷം...:)
ആ പോസിറ്റിവ് ചിന്തകള്‍ക്ക് ആശംസകള്‍
ഇല്ലാതാക്കൂഒരു മലയാളിയുടെ വിഹ്വലതകള്‍ എന്നതിനേക്കാള്‍ ഒരു ശരാശരി ഭര്‍ത്താവിന്‌റെ, പെണ്‍മക്കളുള്ള ഒരച്ഛന്‌റെ ബേജാറുകള്‍ എന്ന് പറയേണ്‌ടി വരും... ഭാര്യയും കുട്ടികളുമായി പുറത്ത് പോകുമ്പോള്‍ ഏതൊരു ഭര്‍ത്താവിന്‌റെ മനസ്സിലും കയറി മറിയുന്ന വിചാരങ്ങളെ അതേപടി കടലാസിലേക്ക് പകര്‍ത്തിയ മാഷിന് ആശംസകള്‍...
മറുപടിഇല്ലാതാക്കൂവിഹ്വലതകള് വല്ലാത്ത അസ്വസ്ഥത തന്നെ നന്ദി മൊഹി
ഇല്ലാതാക്കൂഇന്നത്തെ പിതാക്കമ്മാരുടെ പ്രതിനിധിയാണാ അച്ഛന്‍..യാത്രകളില്‍ മാത്രമല്ല അവരുടെ വിഹ്വലതകള്‍..സ്കൂളിലേയ്ക്ക് അല്ലെങ്കില്‍ കോളേജിലേയ്ക്ക് അല്ലെങ്കില്‍ നഴ്സറിയിലേയ്ക്ക് അതുമല്ലെങ്കില്‍ ജോലിക്കായിപ്പോയ പെണ്മക്കല്‍ മടങ്ങി സുരക്ഷിതരായെത്തുന്നതുവരെ തീയും പേറികാത്തിരിക്കുന്നവര്‍. ഇന്നത്തെ സമൂഹത്തില്‍ എന്തിനേയും ഭയപ്പാടോടെയും സംശയത്തോടെയും നോക്കിക്കാണേണ്ട അവസ്ഥയാണു..
മറുപടിഇല്ലാതാക്കൂമനോഹരമായ കഥ ..അഭിനന്ദനങ്ങള്‍...അവരുടെ യാത്രയ്ക്ക് ഒരു വിഘ്നവും നേരിടാതിരിക്കട്ടെ...
പെണ്‍കുട്ടികള്‍ മുതിര്‍ന്നു വരുന്നതോടെ ഏതൊരു അച്ഛന്റെ മനസ്സിലും തീയാണ് .. പുതിയ കാലത്ത് പ്രത്യേകിച്ചും .. നല്ല വായനക്കും നല്ല പ്രതികരണത്തിനും നന്ദി
ഇല്ലാതാക്കൂഒരു ശരാശരി മലയാളി അച്ഛന്റെ വിഹ്വലതകളാനു മാഷിവിടെ വരച്ചു കാണിച്ചത്...അതോടൊപ്പം ഒരു പത്തു വര്ഷം മുന്‍പാണ് ഈ കഥ എഴുതുന്നതെങ്കില്‍ അയാള്‍ക്ക് പകരം അവളുടെ ഉല്‍കണ്ടയും വേവലാതികളും ആയിരിക്കുമായിരുന്നു നാം ദര്‍ശിക്കുക...നമ്മുടെ സമൂഹത്തിനു മൊത്തത്തില്‍ സംഭവിച്ചിരിക്കുന്ന അനിശ്ചിതത്വത്തിലെക്കും ഒട്ടും സുരക്ഷിതരല്ല എന്ന ഭീതിയുളവാക്കുന്ന അവസ്ഥാ വിശേഷതിലെക്കും ഈ കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു ....ജീവിത യാത്രയില്‍ ഇതു സ്റെഷനിടക്ക് വെച്ചും പാളം തെറ്റാമെന്ന അകാരണമായ ഒരു ഭീതി നമ്മെ വലയം ചെയ്യുന്നു ... അതോടൊപ്പം നായികയിലൂടെ വസന്ത ടീച്ചരിലൂടെ ഇന്നത്തെ സ്ത്രീത്വത്തെയും മാറിയ ജീവിത സാഹചര്യങ്ങളെ നേരിടാനും വരുതിയിലാക്കുവാനും പതിയെ പതിയെ അവരാര്‍ജ്ജിച്ച ആത്മ ധൈര്യത്തെയും തന്‍റെടത്തെയും വരച്ചു കാണിക്കുന്നുമുണ്ട് കഥാകാരന്‍ ...അഭിനന്ദനം മാഷേ ...
മറുപടിഇല്ലാതാക്കൂകഥ നന്നായെഴുതി. ആശംസകള്‍.
മറുപടിഇല്ലാതാക്കൂകഥ നന്ന് ...........വരികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയാനേന്‍ ഹൃത് .......എന്റെ ബ്ലോഗ് http://cheathas4you-safalyam.blogspot.in/
മറുപടിഇല്ലാതാക്കൂകേള്ക്കുന്ന വാര്‍ത്തകള്‍ നമ്മെ വീണ്ടും വീണ്ടും ഇങ്ങിനെ ചിന്തിപ്പിക്കുന്നു.
മറുപടിഇല്ലാതാക്കൂരണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാനും
കഥ വായനക്കിടെ ഞാന്‍ മാഷോട് ഈ അനുഭവം പറഞ്ഞിട്ടില്ലല്ലോ എന്നാണു ചിന്തിച്ചത് .!!!
ഈ ലോകം , അല്ലെങ്കില്‍ ഈ കാലം പലപ്പോഴും ഭയപ്പെടുത്തുന്നു
അഗ മൃഗാമിയായ മനുഷ്യര്‍ ഇതെന്ത് ലോകമേ
അഗദം ലഭിചീടണം ഇല്ലെങ്കില്‍ ദുരിതമേ
അചിന്ത്യമാനെനിക്ക് നാഥാ എവിടെ എത്തുമീ
അഭിജാതരെന്നു അഹങ്കരിച്ചിടും സമൂഹമേ
സമകാലിക സാഹചര്യത്തില്‍ ഒരു പിതാവിന്റെ, ഭര്‍ത്താവിന്റെ ആകുലതകള്‍ നന്നായി അവതരിപ്പിച്ചു. എങ്കിലും ഒരു കഥ എന്ന നിലയില്‍ പ്രതീക്ഷിച്ച വഴിത്തിരുകള്‍ ഒന്നും ഇല്ലാതെ പോയത് നിരാശപ്പെടുത്തി എന്ന് കൂടി പറയട്ടെ.
മറുപടിഇല്ലാതാക്കൂഎന്നെത്തന്നെയോര്മ്മിപ്പിച്ചു... എടയ്ക്ക് ഇങ്ങനെ സംശയാലുവാകും ചിലപ്പോള്‍ ശരിയാവും, ചിലപ്പോള്‍ തെറ്റും,
മറുപടിഇല്ലാതാക്കൂനല്ല കഥ
ഈ കാലഘട്ടത്തിലെ ഒരു അച്ഛന്റെ വിഹലതകള്‍ നന്നായി പകര്‍ത്തി അഭിനന്ദനങ്ങള്‍ ഉസ്‌മാന്‍
മറുപടിഇല്ലാതാക്കൂചുറ്റും പറക്കുന്നത് കഴുകന്മാരാവുമ്പോള്‍ ഏതു രക്ഷിതാവിനും ഈ അരക്ഷിത ബോധം ഉണ്ടാകും. നമ്മുടെ പെണ്‍കുട്ടികള്‍ എത്ര മാത്രം സുരക്ഷിതരാണ് എന്നത് തന്നെയാണ് ഇന്നിന്റെ ആകുലതയും, ആ അച്ചനിലൂടെ വ്യഥകള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞ മാഷിനു അഭിനന്ദനങള്‍
മറുപടിഇല്ലാതാക്കൂഅച്ഛന്, ഭര്‍ത്താവ്, പുരുഷന്‍........
മറുപടിഇല്ലാതാക്കൂനമ്മള് എപ്പോഴും കൊണ്ഷ്യസ് ആണ്. അത്രയെങ്കിലും സ്വയം ശ്രദ്ധയുള്ള പെണ്ണുങ്ങള്‍ക്ക് ഒട്ടും ഭയപ്പെടുകയേ വേണ്ട.
ഇന്നിന്റെ നേര്‍ചിത്രം മാഷ് ഭംഗിയായി വരച്ചുകാട്ടി.
നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?
മറുപടിഇല്ലാതാക്കൂഎന്നിട്ടും അയാള്‍ നാലരയ്ക്ക് തന്നെ അലാറം വെച്ചു .അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും . മൈന ഏതാണ് നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്.
ഭാര്യക്കും മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക . .......
================================
മാഷേ ഇതില്‍ ഒരു ആത്മ കഥാംശം ഇല്ലെ എന്നൊരു ഒടുക്കത്തെ സംശയം ..
ഞാന്‍ ഇത് വായിച്ചിട്ടുമില്ല കമന്ടിയിട്ടുമില്ല ഞാന്‍ തല്‍ക്കാലം മാഷേ അറിയുകയുമില്ല ....
--------------------
ഇനിയും ഇത് പോലെ പുതിയ പോസ്റ്റുകളിടുമ്പോള്‍ ,മെയില്‍ അയക്കാന്‍ മറന്നു പോകണം ട്ടോ ..
he is a normal person
മറുപടിഇല്ലാതാക്കൂnannayi yezhuthi, Congrats
മറുപടിഇല്ലാതാക്കൂമാഷേ ഇത് വായിച്ചപ്പോള്‍ ഞാന്‍ കണ്ടത് എന്നെ തന്നെയാണ് ..നാല് പെണ്മക്കളുള്ള എനിക്ക് ഇപ്പോഴും അവരെ കുറിച്ച് വേവലാതിയാണ് ,,മക്കളെ നല്ല ധൈര്യം കൊടുത്തു വളര്‍ത്തുക അത് മാത്രമാണ് വഴി ...നാം കെട്ടും കണ്ടും ജീവിക്കുന്ന കാലം അത്ര സുഖകരമാല്ലാത്തത് കൊണ്ട് എല്ലാം വേവലാതി തന്നെ ...നന്നായെഴുതി ..കുറച്ചു നേരം എന്റെ നെഞ്ഞിനുള്ളില്‍ ഒരു പെടപ്പായിരുന്നു ...എന്നാലും നിങ്ങള്‍ ഒരു കൊടും ചതി ചെയിതു ..ആ വസന്ത ടീച്ചറെ ഒന്ന് കാണിച്ചില്ല ,,അവരുടെ സുഖ വിവരവും അറിയാന്‍ കഴിഞ്ഞില്ല ..സാരമില്ല ഇതൊരു തരത്തില്‍ വല്യൊരു മെസ്സേജ് ആണല്ലോ
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തേ,
മറുപടിഇല്ലാതാക്കൂഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.
ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.
വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?
മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.
എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍