2012, മാർച്ച് 31, ശനിയാഴ്‌ച

നഫ്സി നഫ്സീ നഫ്സിയാ




കാശക്കണ്ണാടി നോക്കി മുഖംമിനുക്കുന്ന മലനിരകള്‍ . തണുപ്പകറ്റാനെന്നോണം വെയില്‍ കായുന്ന  ചെറുകുന്നുകള്‍ . 
പച്ചപ്പുറങ്ങുന്ന തെരുവോരങ്ങള്‍ . പ്രസാദശബളിമ ഓളംവെട്ടുന്ന പൂന്തോപ്പുകള്‍ . തീരെ പ്രതീക്ഷിക്കാതെ പറന്നിറങ്ങുന്ന  മഴക്കിളികള്‍ . കുളിരോലുന്ന നട്ടുച്ച . മഞ്ഞ് പെയ്തിറങ്ങുന്ന മലമുനമ്പ്.  
കനല്‍മലയുടെ നെറുകയില്‍ നിന്ന് യന്ത്രനൂലിലൂടെ കല്‍മുത്തശ്ശിയുടെ  കാല്ച്ചുവട്ടിലേക്ക് ചില്ലുപേടകത്തില്‍ ഒരു ആഘോഷയാത്ര .


ബസ്സ് പുറപ്പെടാറായി. ഒന്ന് രണ്ടു കുടുംബങ്ങള്‍കൂടി എത്താനുണ്ട് . മുപ്പത്തഞ്ചോളം സ്ത്രീ പുരുഷന്മാര്‍ . പത്തു പന്ത്രണ്ടു കുട്ടികള്‍ .


ഭക്ഷണം പാകംചെയ്തു കൊണ്ട് പോകുകയാണ് . ഏതെങ്കിലും ഒരു പാര്‍ക്കില്‍ ഒന്നിച്ചിരുന്നു കഴിക്കാം . അങ്ങനെയാവുമ്പോള്‍ ഹോട്ടലുകള്‍ തേടി അലയേണ്ട. 


നേരം വെളുക്കും മുമ്പേ എല്ലാം റെഡി . പ്രാതലിന് ഉപ്പുമാവ് . ഉച്ചയ്ക്ക് നെയ്ച്ചോറും ഇറച്ചിക്കറിയും . മൂന്ന് നാല് ഫ്ലാസ്ക്കുകളില്‍ തിളച്ച വെള്ളം . വലിയ ബോട്ടിലുകളില്‍ കുടിവെള്ളം . വേനല്‍ക്കാലം അതിന്റെ സര്‍വവിധ ഐശ്വര്യങ്ങളുമായി പൂത്തുനില്‍ക്കുന്ന സമയമാണ് . എത്ര വെള്ളം ഉണ്ടായാലും മതിയാവില്ല . 


ആവിപൊന്തുന്ന നെയ്ചോറിന്റെയും ഇറച്ചിക്കറിയുടെയും വലിയ ചെമ്പുകള്‍  ബസ്സിന്റെ അടിപ്പള്ളയിലേക്ക് . ഒരു ചെറിയകുടുംബത്തിനു അല്ലലില്ലാതെ ജീവിക്കാന്‍ മാത്രം വിശാലമാണ് അവിടം !


ഉറക്കച്ചടവ് വിട്ടുമാറാത്ത വിജനമായ റോഡിലൂടെ ഞങ്ങളുടെ 
ബസ് ഒഴുകിത്തുടങ്ങി . വെള്ളിയാഴ്ച ആയതു കൊണ്ട് നാടും നാട്ടാരും ഉണരാന്‍ അല്പം വൈകും .


അലി അല്‍ഹമദാനിയാണ് ഡ്രൈവര്‍ . പുറമേ കറുപ്പനാണെങ്കിലും അകമേ  വെളുപ്പനാണ് കക്ഷിയെന്നു തോന്നുന്നു . ഡ്രൈവര്‍ക്ക് ക്ഷമ കുറച്ചൊന്നും പോര . പ്രത്യേകിച്ച് മലയാളികളെ നയിച്ച്‌ കൊണ്ട് പോകാന്‍ . 
ക്ഷമയുടെ നെല്ലിപ്പടിയല്ല നെല്ലിയാമ്പതി തന്നെ ഒരു പക്ഷെ അവര്‍ കാണിച്ചു കൊടുത്തെന്നിരിക്കും...! 


വണ്ടേ ടൂറാണ് . ഉല്ലാസയാത്ര എന്ന് പറയാമെങ്കിലും ഉല്ലാസ ബസ് യാത്ര എന്ന വിശേഷണമാവും   ഈ യാത്രയ്ക്ക്  ചേരുക . കൂടുതല്‍ സമയം ബസ്സില്‍ തന്നെ ആവും.  അതുകൊണ്ട് ഇതൊരു സല്ലാപ യാത്രയാക്കാം എന്നാണ് പ്ലാന്‍ . ചില്ലറ പൊടിക്കൈകളും ചില നമ്പരുകളും കയ്യിലുണ്ട് . 'കയ്യിലിരുപ്പ്' മോശമല്ല എന്നര്‍ത്ഥം .
ഈ യാത്രയില്‍ ഒരു സൌകര്യമുണ്ട് . ഏതു നമ്പരും ഇറക്കാം . ആരും ഇറങ്ങി ഓടില്ല . കുത്തിയിരുന്ന് സഹിച്ചോളും . 


ഷൌക്കത്തും ഹക്കീമും സഹായ സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയും ആയി കൂടെത്തന്നെയുണ്ട്‌ . കുട്ടികള്‍ക്ക് വേണ്ടിയാണ് ആദ്യത്തെ പരിപാടി.


സീറ്റുകള്‍ക്കിടയിലെ നടവഴിയില്‍ സ്കൂള്‍ അസ്സംബ്ലിയിലെന്നപോലെ കുട്ടികളെ ലൈനാക്കി നിര്‍ത്തി . ഉയരക്രമം അനുസരിച്ച് .


രണ്ടു വരി കവിത ചൊല്ലാമെന്നു വെച്ചു . ഒരു കുട്ടിക്കവിത .
'കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട 
മൂട്ടകളുടെ മൂട്ടില്‍ ഒരു കൊട്ട മുട്ട '


ഇത് അതിവേഗത്തില്‍ നാലഞ്ചു വട്ടം ചൊല്ലണം . 
ടംഗ്ട്വിസ്റ്റ്‌ മത്സരം . 
വിജയികളെ കാത്തിരിക്കുന്നത് അടിപൊളി സമ്മാനങ്ങള്‍ . 
ഞാന്‍ പ്രഖ്യാപിച്ചു ..


പലപ്രാവശ്യം കുട്ടികള്‍ക്ക്  ഉച്ചത്തില്‍ ചൊല്ലിക്കൊടുത്തു .. 
അവര്‍ ഏറ്റു ചൊല്ലി . പലവുരു ആവര്‍ത്തിച്ചിട്ടൊടുവില്‍ ചോദിച്ചു :
'ഇനീ ഇങ്ങനെ  വേഗത്തില്‍ ആര് പറയും ..' ?


എല്ലാവരും കൈപൊക്കി . മൂന്നു വയസ്സുകാരനായ ഒരു കൊച്ചുമിടുക്കനടക്കം . കൈപൊക്കാന്‍ ചെലവൊന്നും ഇല്ലല്ലോ .


കൈ പൊക്കിയവരെയൊക്കെ ഷൌക്കത്തും ഹക്കീമും മൈക്കിനു അടുത്തേക്ക് പൊക്കി . ഓരോരുത്തരും  ചൊല്ലി  , കൊട്ടയിലും മുട്ടയിലും മൂട്ടയിലും തട്ടി എട്ടു നിലയില്‍ പൊട്ടി . 
ബസ്സിലാകെ ചിരിയുടെ അമിട്ട്  പൊട്ടി .


ഒടുവില്‍ അധികം പൊക്കമില്ലെങ്കിലും നല്ല ഊക്കു കാട്ടി മുന്നോട്ടു വന്ന ആദില്‍ സിനാന്‍  എന്ന രസികന്‍ കുട്ടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു .


ഹൈസ്പീഡിലാണ് അവന്‍ ചെല്ലുന്നത് . ഒരു വട്ടമല്ല നാലഞ്ചു വട്ടം . 'ഞാനിതൊക്കെ എത്ര കണ്ടതാ' എന്ന ഭാവം . ബസ്സിലപ്പോള്‍ കയ്യടിയുടെ തൃശൂര്‍പൂരം .  


പകല്‍ മൂത്തു പഴുത്തു  വരികയാണ് . വിശപ്പ്‌ മെല്ലെ തലപൊക്കി ത്തുടങ്ങിയിട്ടുണ്ട്  . പ്രാഥമിക സൌകര്യങ്ങള്‍ ഒക്കെയുള്ള ഒരിടത്ത് ബസ്സ്‌ നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി . അധികം വൈകാതെ ഒരു പെട്രോള്‍ പമ്പിനു സമീപം ബസ് നിര്‍ത്തി .


വഴിയോരത്തെ മരത്തണലുകളില്‍ ഇരുന്ന് പ്രാതല്‍ .


വീണ്ടും ബസ്സിലേക്ക് . 
അടുത്ത ഇരകള്‍ കുടുംബിനികള്‍ ആവട്ടെ . മനസ്സില്‍ കരുതി . 
മത്സരങ്ങള്‍ തുടരുകയാണെന്ന അറിയിപ്പ് കൊടുത്തു . 
ഒരു  'ലേഡീസ് ഒണ്‍ലി'മത്സരം. 


ഒരു കുസൃതിചോദ്യമാണ്. എല്ലാ മഹിളാമണികളും കാതുകൂര്‍പ്പിച്ചു . 
'തിന്നാന്‍ പറ്റുന്ന പെണ്‍ വിരല്‍ ' ഏതാണ് ? 


പെണ്ണിന്റെ വിരല് തിന്നുകയോ ? 


ചോദ്യമെറിഞ്ഞു കുടുംബിനികളെ ശ്രദ്ധിക്കുമ്പോള്‍ ചിലരൊക്കെ കണ്ണ് തുറിപ്പിച്ചു പരസ്പരം നോക്കുന്നു . ചിലര്‍ തല ചൊറിയുന്നു . 
ചില കൌശലക്കാരികള്‍ ഭര്‍ത്താവിനോട് ചോദിച്ചു 
കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു ..


ഒടുവില്‍ ഒരു കൈ മെല്ലെ പൊങ്ങിവരുന്നത്‌ കണ്ടു. 


അവള്‍ ജസ്ന ഉത്തരം കൃത്യമായി പറഞ്ഞു: 
- ലേഡീസ് ഫിംഗര്‍ (വെണ്ടക്ക )!! 
കയ്യടി ... 


പിന്നീട് മറ്റൊരു  ചോദ്യം കൂടി എടുത്തിട്ടു. കുസൃതി തന്നെ . 
- പാത്തുമ്മയുടെ ആട് ആരുടെതാണ് ?


ചോദ്യം ചുണ്ടില്‍ നിന്ന് ചാടും മുമ്പേ ചിലരൊക്കെ കൈപൊക്കി . എല്ലാവരുടെയും ഉത്തരം ഒന്ന് തന്നെ .
- വൈക്കം മുഹമ്മദ്‌ ബഷീറിന്റെ .
ഉത്തരം തെറ്റായിരുന്നു . ചോദ്യം കുസൃതി ആയതു കൊണ്ട് .
ഏറ്റവും ഒടുവില്‍ ഒരു സഹോദരി കൈ പൊക്കി . 
അവര്‍ ഉത്തരം പറഞ്ഞു : 
- പാത്തുമ്മയുടെ. ശരിയുത്തരം. 
ഞാന്‍ അവരുടെ പേര് ചോദിച്ചു :
- പാത്തുമ്മ 
വീണ്ടും ബസ്സില്‍ കൂട്ടച്ചിരി .. കയ്യടി.


അടുത്തത്‌ നാവു വഴങ്ങുമോ എന്നാ പരിപാടിയായിരുന്നു .
ഒരു കവിത തന്നെയാവട്ടെ എന്ന് കരുതി .


'മഴയിലഴുകി 
വഴുതും വഴിയിലൂ -
ടിഴയും പുഴുവിനും 
വഴിയുമഴക് '
പലരും തെറ്റിച്ചു ; ചിലര്‍ പാതിവഴിക്ക് നിര്‍ത്തി പോയി  . 
ഒടുവില്‍ സ്മിത രാജന്‍ വളരെ കൂളായി ചൊല്ലി കയ്യടി വാങ്ങി .. 
പിന്നെയും മത്സരങ്ങള്‍ .. കലാപരിപാടികള്‍ .. ക്വിസ് പോഗ്രാമുകള്‍ ..


ഏകദേശം പന്ത്രണ്ട് മണിയായിക്കാണും . ഞങ്ങളുടെ ബസ്സ് ആകാശക്കവിളില്‍ മിനാര ചുംബനം നടത്തി തലയുയര്‍ത്തി നില്‍ക്കുന്ന തായിഫ് സിറ്റിയിലെ പ്രശസ്തമായ ഇബ്നു അബ്ബാസ് പള്ളിയുടെ ഓരം ചേര്‍ന്ന് നിന്നു. വൃത്തിയും വിശാലതയുമുള്ള പള്ളി . ഇതൊന്നുമില്ലാത്ത ടോയ് ലെറ്റ് .


ജുമുഅ കഴിഞ്ഞ്  ഞങ്ങള്‍ പുറത്തിറങ്ങി . സിറ്റിയില്‍ നിന്ന് ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു ഗാര്‍ഡന്‍ ആണ് അടുത്ത  ലക്‌ഷ്യം . അവിടെ വെച്ചാണ് ഉച്ചഭക്ഷണം..


ഭക്ഷണശേഷം  കുട്ടികള്‍ക്കായി പ്രത്യേകം കളികളും പ്ലാന്‍ ചെയ്തിട്ടുണ്ട് .   ബലൂണ്‍ പ്ലക്കിംഗ് , കസേരക്കളി തുടങ്ങിയ മത്സരങ്ങള്‍ . ഇവ നേരത്തെ തന്നെ ശീലിക്കുന്നത് നല്ലതാണ് . ഭാവിയില്‍ ആവശ്യം വരും . ആരാന്റെത് പൊട്ടിച്ചു തന്റേതു സംരക്ഷിക്കുക . 
പരിശീലനം വേണ്ട കാര്യം തന്നെ...! 


കസേരക്കളിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.  ആ വിശിഷ്ട വസ്തുവിന് വേണ്ടി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക്‌ കയ്യും കണക്കും സയന്‍സുമുണ്ടോ ? അതും കഴിയുന്നതും 
നേരത്തെ ശീലിക്കുന്നത് നല്ലത് തന്നെ !


ബസ്സിളകി . കുട്ടികള്‍ കരയാന്‍തുടങ്ങിയിട്ടുണ്ട് . 
വിശന്നു തുടങ്ങിക്കാണും . 


അല്‍പ ദൂരം ഓടി മനോഹരമായ ഒരു ഉദ്യാനത്തിനരികെ ബസ്സ് നിന്നു . 


പതുപതുത്ത പുല്പ്പുതപ്പു പുതച്ചു കണ്ണും പൂട്ടിയുറങ്ങുന്ന മലര്‍വാടിയില്‍ തണല്‍ പന്തലുകള്‍ ഒരുക്കി സുന്ദരിമരങ്ങള്‍ സന്ദര്‍ശകരെ  
മാടിവിളിക്കുന്നു . 
കുളിര്‍വിശറിയുമായി കല്യാണപന്തലിലെ കാരണവരെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന കുസൃതിക്കാറ്റ്‌ . കുട്ടികളെ വാത്സല്യത്തോടെ അരികിലേക്ക് വിളിക്കുന്ന കളിയൂഞ്ഞാലുകള്‍ . 


തിരക്ക് കുറവാണ് . സന്ദര്‍ശകര്‍ എത്തിത്തുടങ്ങുന്നേയുള്ളൂ ..


ഷൌക്കത്തും ഹക്കീമും സജീവമായി . യാത്രക്കാരിലെ സഹായ മനസ്ഥിതിയുള്ള രണ്ടുമൂന്നു ചെറുപ്പക്കാരും  അവരോടൊപ്പം കൂടി.


നെയ്ച്ചോറും കറിയും ഗാര്‍ഡനിലെ ഒരു പ്രത്യേക ഭാഗത്തേക്ക് .


ചെമ്പിന്റെ മൂടി തുറന്ന പാടെ കൊതിയൂറും ഗന്ധം പുറത്തുചാടി. 
ഇറച്ചിക്കറിച്ചെമ്പ്  ഇറക്കിവെക്കുമ്പോള്‍ ആരുടെയോ കയ്യൊന്നു വഴുതി . കുറച്ചു പുറത്തേക്കു തൂവി. കറിച്ചെമ്പില്‍ പാറിക്കളിക്കുന്ന ഒരു തരം നനുത്തവെളുത്ത  പാട ഞങ്ങളെ ചെറുതായൊന്നു അലോസരപ്പെടുത്തി . 
മുതിര്‍ന്ന ഒരാളുടെ - മൊയ്തീന്‍ ഹാജിയുടെ  - 'അത് നെയ്പ്പാടയാണ് ' എന്ന  സാക് ഷ്യപത്രത്തിന്റെ ബലത്തില്‍ ഞങ്ങള്‍ വിളമ്പിത്തുടങ്ങി  ..




സ്ത്രീകളും കുട്ടികളും നന്നായി കഴിച്ചു . രണ്ടും മൂന്നും വട്ടം ചോറും കറിയും ആവശ്യപ്പെട്ടു വരുന്നവരെയും കണ്ടു . ഭക്ഷണം എല്ലാവര്‍ക്കും നന്നേ പിടിച്ചെന്നു സംഘാടകരായ ഞങ്ങള്‍ ആശ്വസിച്ചു . 


ഒടുവിലാണ് ഞങ്ങള്‍ കഴിക്കാനിരുന്നത് .  
അപ്പോഴേക്കും കറിയൊക്കെ തീര്‍ന്നിരുന്നു . അത് നന്നായി എന്ന് 
പിന്നീടാണ് മനസ്സിലായത്‌ ...!
നല്ല ഭക്ഷണം ; കറി സൂപ്പര്‍ . കമന്റ് വന്നുതുടങ്ങി .


പിന്നീട് ബലൂണ്‍ പ്ലക്കിംഗ് , കസേരക്കളി എന്നിവ അരങ്ങേറി . കാഴ്ചക്കാര്‍ പെരുകി . വിദേശികളും സ്വദേശികളും കുട്ടികളും രക്ഷിതാക്കളും പുതിയ കളി കണ്ടു  ചുറ്റും കൂടി . കളി വല്ലാതെ തലയ്ക്കു പിടിക്കുകയും കളിയുടെ ട്രിക്ക് മനസ്സിലാകുകയും ചെയ്തപ്പോള്‍ സിറിയക്കാരി ജൌഹറക്കും സുഡാന്‍കാരനായ നഈമിനും
മറ്റു കുട്ടികള്‍ക്കും മത്സരിച്ചേ തീരൂ .


ഒടുവില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം ഒരു മത്സരം തന്നെ നടത്തി. എട്ടോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു . 
ഏറെ സ്മാര്‍ട്ട് ആയ ജൌഹറക്ക് ഒന്നാം സ്ഥാനവും നഈം രണ്ടാം സ്ഥാനവും നേടി . നൂറയെന്ന ഈജിപ്തുകാരിക്കുട്ടിക്കു മൂന്നാം സ്ഥാനം . സമ്മാനങ്ങള്‍ അവര്‍ക്കും കൊടുത്തു .


അങ്ങനെ ലോകചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്‌ട്ര കസേരക്കളി സംഘടിപ്പിച്ച ക്രെഡിറ്റ്  ഞങ്ങള്‍ക്ക് സ്വന്തമായി !!


കളി നിര്‍ത്തി എല്ലാവരോടും ബസ്സില്‍ കേറാന്‍ നിര്‍ദേശം നല്‍കി  . 
യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. അല്‍ഹദയിലെ റോപ് വേ  ആണ്  അടുത്ത ലക്‌ഷ്യം . ഒരു മണിക്കൂറോളം ഓടണം ഹദയില്‍ എത്താന്‍ .


എല്ലാവരും ബസ്സില്‍ കേറുന്നതിനിടെ തീരെ പ്രതീക്ഷിക്കാതെ മഴ പെയ്തു. തകര്‍പ്പന്‍ മഴ .  കുട്ടികളും സ്ത്രീകളും നനഞ്ഞു കുതിര്‍ന്നു ബസ്സിലേ ക്കോടിക്കേറി. ചിലര്‍ മഴ ആസ്വദിച്ചു , നിന്ന് കൊണ്ടു..!


ഹദയിലേക്കുള്ള യാത്രയില്‍ റോഡ്‌ അരികിലൂടെ വെള്ളം കുത്തിയൊലി ച്ചൊഴുകുന്നതും ബസ്സിന്റെ വലിയ ചില്ലുകളില്‍ മഴത്തുള്ളികള്‍ വീണു പൊട്ടിച്ചിതറുന്നതും ഇമ്പമുള്ള കാഴ്ചയായിരുന്നു .. കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴക്കാഴ്ച്ചകളിലേക്ക് ഒരു നിമിഷം മനസ്സ് പറന്നു പോയി . 


ഹദയില്‍ എത്തുമ്പോള്‍ മഴ ശമിച്ചിരുന്നു . നന്നേ തെളിഞ്ഞ അന്തരീക്ഷം .








കല്ലുമലയുടെ ഉച്ചിയില്‍ നിന്ന് തായിഫിന്റെ കാല്ച്ചുവട്ടിലേക്ക് ചില്ലുവാഹനത്തിലൂടെയുള്ള യാത്ര രസകരമായിരുന്നു . താഴെ വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം. ഒഴുകിയിറങ്ങുന്ന വാഹനങ്ങളുടെ വിദൂരദൃശ്യം . വാനരക്കൂട്ടങ്ങളുടെ കൌതുകക്കാഴ്ചകള്‍ . 
ഇടുങ്ങിയ ഊടുവഴികള്‍ തീര്‍ത്ത്‌ മലമുകളിലേക്ക് കുത്തനെ കേറിപ്പോവുന്ന നടപ്പാതകള്‍ . സ്കൂള്‍ മുറ്റത്ത് നിന്ന് ഇരമ്പിപ്പാറുന്ന വിമാനങ്ങളെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ കൌതുകത്തോടെ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്ന മുള്‍ച്ചെടിക്കൂട്ടങ്ങള്‍ .. 


എട്ടു പേര്‍ക്ക് അഭിമുഖമായി ഇരിക്കാവുന്ന ചില്ല് പേടകം . ഓട്ടോമാറ്റിക് സിസ്റ്റം . വാതിലുകള്‍ അടയുന്നതും തുറയുന്നതും പ്രത്യേക പോയന്റില്‍ എത്തുമ്പോള്‍ മാത്രം .  
താഴെ ജലക്രീഡകള്‍ക്കായി വാട്ടര്‍ തീം പാര്‍ക്ക്‌ . 


കുടുംബത്തോടൊപ്പം മലമ്പുഴ ഡാമിന് മീതെയുള്ള ഉണങ്ങിയ റോപ് വേ യാത്ര അന്നേരം ഓര്‍മ്മയിലെത്തി . അത് റോപ് വേ അല്ല 'റേപ് വേ ' ആണെന്ന ഒരു ട്വിസ്റ്റ്‌ തമാശ അപ്പോള്‍ മനസ്സില്‍ കിടന്നു വീര്‍പ്പുമുട്ടി .








ഹദയില്‍ നിന്ന് ബസ്സ് വീണ്ടും  ഒഴുകിത്തുടങ്ങി . അടുത്ത ലക്‌ഷ്യം മൃഗശാലയാണ് . മരുഭൂമിയിലെ മൃഗസങ്കേതം. ആനയെയും സിംഹത്തെയും കുരങ്ങിനെയും ഒന്നും ജീവനോടെ കാണാന്‍ കഴിയാത്ത ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഈ മൃഗശാല നല്ല അനുഭവം  തന്നെ . മൂന്നുകാലുള്ള ഒട്ടകം , ആറു കാലുള്ള പശു , എല്ലാവര്‍ക്കും തുമ്പിക്കൈ ഉയര്‍ത്തി സലാം പറയുന്ന ആന തുടങ്ങിയ ചില വിചിത്ര 
കാഴ്ചകളുമുണ്ട് .

സമയമുണ്ടെങ്കില്‍ തായിഫിന്റെ മൂര്‍ധാവ് എന്ന് പറയാവുന്ന ശഫാ കുന്നിലേക്ക് പോകണം . ഇങ്ങനെ വരുന്ന മിക്ക യാത്രകളിലും അങ്ങോട്ട്‌ പോകാറുണ്ട് . 
സമുദ്രനിരപ്പില്‍ നിന്ന് അനേകം അടി ഉയരത്തില്‍ കുത്തനെ കിടക്കുന്ന പ്രദേശം . കുളിരിന്റെ കളിത്തൊട്ടില്‍ . കോടമഞ്ഞിറങ്ങി 
കണ്ണ് മൂടുന്നയിടം . താഴ്വാരങ്ങളില്‍ നിറയെ മുന്തിരിപ്പാടങ്ങള്‍ . കുന്നുംപുറങ്ങളില്‍ സമൃദ്ധമായി കായ്ക്കുന്ന ബര്‍ശൂമിപ്പഴങ്ങള്‍ . മുള്ളുകള്‍ക്കുള്ളിലെ മധുരക്കനി. 


അവധിക്കാലങ്ങളില്‍ അറബികള്‍ കുടുംബസമേതം ഇങ്ങോട്ടാണ്‌ വരിക . കൃത്രിമ അടുപ്പുകള്‍ ഉണ്ടാക്കി ഇറച്ചി ചുട്ടു തിന്നും ഒട്ടകപ്പാല്‍ കുടിച്ചും ഹുക്ക ആഞ്ഞു വലിച്ചും വലിയ ജവനകളില്‍ പൊതിനയിലയിട്ട സുലൈമാനി മൊത്തിയും ദിവസങ്ങളോളം ഇവിടെയവര്‍ തമ്പടിക്കും . 



   


മൃഗശാലയില്‍ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു . നാളെ പ്രവൃത്തി  ദിവസം ആണ്. വല്ലാതെ വൈകിക്കൂടാ . ശഫ തത്ക്കാലം മാറ്റി വേക്കേണ്ടി വരും. 


മുക്കാല്‍ മണിക്കൂറിനകം എല്ലാവരും തിരിച്ചെത്തണം എന്ന നിര്‍ദേശം നല്‍കിയാണ്‌ മൃഗശാലയിലേക്ക് ആളുകളെ വിട്ടത് . 
സമയം ആറരയോടടുക്കുന്നു . 


മൃഗശാലയില്‍ നിന്ന് തരിച്ചു വന്ന യാത്രക്കാരെല്ലാം തളര്‍ന്നിരിക്കുന്നു എന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസിലായി . എല്ലാ മുഖങ്ങളിലും 'ഇനി തിരിച്ചു പോകാം' എന്ന് എഴുതി വെച്ച പോലെ .


തായിഫിനു മീതെ ഇരുട്ട് അടയിരിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഇപ്പോള്‍ പുറപ്പെട്ടാല്‍ പതിനൊന്നു മണിക്കെങ്കിലും ജിദ്ദയില്‍ എത്താം . യാത്രക്കാരൊക്കെ നിറഞ്ഞ സംതൃപ്തിയില്‍ ആയിരുന്നു . 


ബസ്സ്‌ ജിദ്ദ ലക്‌ഷ്യം വെച്ച് ഓടിത്തുടങ്ങി . ഏതോ ഒരു അറബിപ്പാട്ട് മൂളി സിഗരറ്റ് ആഞ്ഞുവലിച്ച് ഒരു ശുഭയാത്രയിലേക്കുള്ള ആക്സിലേറ്ററില്‍ അമര്‍ത്തിച്ചവിട്ടി അലി ഹമദാനി ഡ്രൈവിംഗ് ആസ്വദിക്കുകയാണ് .. 


തൊട്ടരികെയുള്ള സീറ്റില്‍ അയാളോട് സംസാരിച്ചു കൊണ്ട് ഞാനിരുന്നു . രാത്രി യാത്രകളില്‍ ഇത് അനിവാര്യമാണ് . ബസ്സിനകത്ത് എല്ലാവരും ഉറക്കിലൂടെ ഊളിയിടുമ്പോള്‍ ഡ്രൈവറുടെ കണ്ണുകള്‍ ഒന്ന് പാളിയാല്‍ ...


തായിഫിന്റെ അതിര്‍ത്തിയും കഴിഞ്ഞ് ഞങ്ങളുടെ ബസ്സ് കുതിച്ചു പായുകയാണ് . ഏകദേശം ഒരു മണിക്കൂറോളം ഓടിയിട്ടുണ്ടാകും . 


ഇടയ്ക്കെപ്പോഴോ പിറകില്‍ നിന്ന് ചില അടക്കിപ്പിടിച്ച സംസാരം കേട്ടു. അത് കൂടിക്കൂടി വരുന്നു . അന്നേരം ഒരാള്‍ എന്റെ കാതില്‍ വന്നു മെല്ലെ  പറഞ്ഞു!
'ഡ്രൈവറോട് വണ്ടി ഒന്ന് സൈഡ് ആക്കാന്‍ പറയണം '
- എന്ത് പറ്റി ?
- ഭാര്യക്ക് വയറിനു എന്തോ അസ്വസ്ഥത .
കുറച്ചു കൂടി കഴിഞ്ഞിട്ട് പോരെ ?
മനസ്സില്ലാമനസ്സോടെ അയാള്‍ തരിച്ചു പോയി . 
ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല .. അയാള്‍ വീണ്ടും വന്നു .. 
ഇനി കഴിയില്ല . നിര്‍ത്തിയെ പറ്റൂ .. 


ഞാന്‍ ഡ്രൈവറോട് താഴ്മയോടെ പറഞ്ഞു:
'യാ അലീ. അല്ലാഹ്  ഖല്ലീക് ബില്ലാ സവ്വിസ്സയ്യാ അലജന്ബ്' 
( അലീ പ്ലീസ് വണ്ടി ഒന്ന് സൈഡ് ആക്കൂ )
'എശ്ഫി മുശ്കില' ? 
( എന്താണ് പ്രശ്നം ?)
'ഹുര്‍മ ഹഖു ബതന്‍ ഫീ മുശ്കില 
( ഇദ്ദേഹത്തിന്റെ ഭാര്യക്ക് വയറിനെന്തോ പ്രശ്നമുണ്ട് )
അയാള്‍ വിജനമായ ഒരു സ്ഥലത്ത് ബസ്സ്‌ നിര്‍ത്തി .


ഡോര്‍ തുറന്നപാടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഇറങ്ങി ഓടുന്നതാണ് പിന്നീട്  കാണുന്നത്!!
എന്റെ മനസ്സിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നു പോയി ..


ഒന്നും മനസ്സിലാവാതെ മിഴിച്ചു നില്‍ക്കുമ്പോള്‍ ഷൌക്കത്തും ഹക്കീമും വന്നു പറഞ്ഞു: 
'പലര്‍ക്കും വയറിനു പ്രശ്നമുണ്ട് '
എന്റെ ഉള്ളില്‍ തീയാളി .


ഇറങ്ങിപ്പോയവര്‍ തിരിച്ചു വരും മുമ്പ് മറ്റുള്ളവര്‍ 
ഇറങ്ങി ഓടുന്നു .. ഭദ്രമായി അടച്ചു കുറ്റിയിട്ടു തികച്ചും സ്വകാര്യമായി നിര്‍വഹിക്കേണ്ടുന്ന കാര്യം യാതൊരു പരിസരബോധവുമില്ലാതെ വരിവരിയായി ഇരുന്നു സാധിക്കുകയാണ്.. 
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ !! 


ഭാര്യമാരെ ശ്രദ്ധിക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്കോ മക്കളെ നോക്കാന്‍ രക്ഷിതാക്കള്‍ക്കോ കഴിയാതെ എല്ലാവരും 'നഫ്സി നഫ്സി നഫ്സി യാ ' 
( സ്വന്തംകാര്യം സിന്ദാബാദ്.. ) എന്ന് ആശങ്കപ്പെട്ടു ഇരുട്ടിലേക്ക് ഓടി മറയുന്നു .


ശക്തനും ബുദ്ധിമാനും എല്ലാം തികഞ്ഞവനും എന്ന് അഭിമാനിക്കുന്ന മനുഷ്യന്റെ നിസ്സഹായത നേരില്‍ കണ്ട  ഞങ്ങള്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ അന്തിച്ചു നിന്നു. 


ഓടാനിനിയുമുണ്ട് ഒരുപാട് ദൂരം . വഴിയിലൊന്നും ആശുപത്രികള്‍ കാണില്ല . മാത്രവുമല്ല ഇതെങ്ങാനും  അധികൃതര്‍ അറിഞ്ഞാല്‍ പിന്നത്തെ പുകിലൊന്നും പറയുകയും വേണ്ട .. ഞങ്ങള്‍ക്കുള്ളില്‍ ആധി പെരുത്തു.  


'ആ കറിയാണ് പറ്റിച്ചത് . എനിക്ക് അപ്പോഴേ സംശയം ഉണ്ടായിരുന്നു . ബസ്സിനകത്തെ ചൂടും പുറത്തെ ചൂടും കാരണം കറി 'പിരിഞ്ഞു' പോയതാണ് ..  ആ വെളുത്ത പാട അതിന്റെ ലക്ഷണം ആയിരുന്നു ...' 


ഷൌക്കത്ത് അത് പറയുമ്പോള്‍ ഒരാള്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടു . അത് മറ്റാരുമായിരുന്നില്ല മൊയ്തീന്‍  ഹാജി !
നെയ്പാടയാണെന്ന് കണ്ടു പിടിച്ച 
'മഹാനായ' 'ഭക്ഷണശാസ്ത്ര വിദഗ്ധന്‍ '  !! 


നിമിഷനേരം കൊണ്ട് ബസ്സ് ശൂന്യമായി . ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ സീറ്റുകളിലും നടവഴിയിലും ഫുട് ബോര്‍ഡിലുമൊക്കെ  നിയന്ത്രണം  വിട്ട നിസ്സഹായതയുടെ ശേഷിപ്പുകള്‍ ..


ഇടയ്ക്കു ആരോ പറയുന്നത് കേട്ടു . അല്പമകലെ ഒരു പെട്രോള്‍പമ്പ് ഉണ്ട് . ബാത്ത് റൂമുകളും . എല്ലാവരും ജാഥയായി അങ്ങോട്ട്‌ നീങ്ങി . 


ഞങ്ങള്‍ ബസ്സിനടിയിലുണ്ടായിരുന്ന വലിയ ഒന്ന് രണ്ടു ബക്കറ്റുകളില്‍ വെള്ളം കൊണ്ട് വന്നു വിശദമായ 'സേവനവാരം ' തന്നെ നടത്തി . 


രണ്ടുമണിക്കൂര്‍ നേരത്തെ കൊടിയപ്രയാസത്തിനും ചെറിയ ഒരു ആശ്വാസത്തിനും ശേഷം ബസ്സ്‌ മെല്ലെ ഓടിത്തുടങ്ങി . 


യാത്രക്കിടെ മിക്ക പെട്രോള്‍പമ്പുകള്‍ക്കരികിലും ബസ്  നിര്‍ത്തി. 


കുറച്ചു മുന്നോട്ടോടിയും ഇടയ്ക്കിടെ നിര്‍ത്തിയും പുലര്‍ച്ചെ മൂന്നര മണിക്ക് ഞങ്ങള്‍ ജിദ്ദയില്‍ എത്തുമ്പോള്‍ യാത്രക്കാരെല്ലാം തളര്‍ന്ന വശരായിരുന്നു .


ഇന്നും ഈ യാത്രയെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍  മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമുയരും. 
'തടികേടാകാതെ' ഞങ്ങള്‍ മൂന്നു പേര്‍ എങ്ങനെ രക്ഷപ്പെട്ടു ?!  





40 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അല്പം ദീര്‍ഘമുള്ള ഒരു പോസ്റ്റ്‌ ആണ് .
    ഒരു യാത്ര വിവരണം എന്നതിലുപരി ഒരു അനുഭവക്കുറിപ്പ് .
    ശക്തവാനും ബുദ്ധിമാനും എന്തും തരണം ചെയ്യാന്‍ കഴിവുള്ളവനും എന്നൊക്കെ അഹങ്കരിക്കുന്ന മനുഷ്യന്‍ ചില അവിചാരിതമായ പരീക്ഷണങ്ങളില്‍ പെട്ട് പോകുമ്പോള്‍ എത്രമാത്രം നിസ്സാരനും നിസ്സഹായനുമാണ് !!! അല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്പ്പായുസ്സു മാത്രമുള്ള ,ഒന്നിനും സ്വയം പ്രാപ്ത്തിയില്ലാത്ത ,മനുഷ്യ ജന്മത്തെ കുറിച്ചു ഒരിക്കലും ചിന്തിക്കാതെ നെട്ടോട്ടമോടുന്ന മനുഷ്യര്‍ക്കൊരു ഗുണപാഠമാണ് മാഷേ ഈ കൃതി...വളരെ ഹാശ്യാത്മകമായി മനുഷ്യന്റെ നിസ്സഹായാവസ്ഥ തുറന്നു കാട്ടി.

      ഇല്ലാതാക്കൂ
  2. യാത്രാ വേളകളില്‍ പാലിക്കേണ്ട ഭക്ഷണകാര്യത്തിലുള്ള അച്ചടക്കമാണ്‌ ഇവിടെ പ്രശ്നമായത് എന്നു കരുതുന്നു. പിന്നെ ചിലര്‍ ഇതില്‍ നിന്നും ഒഴിവായതിന്റെ ദുരൂഹത എന്താ?

    മറുപടിഇല്ലാതാക്കൂ
  3. ഉസ്മാന്‍ സാഹിബ്‌, രസകരമായ ഒരു പിക്നിക് അനുഭവം. അവസാനമായപ്പോഴേക്കും 'പിരിഞ്ഞ' ഇറച്ചിക്കറിയുടെ വികൃതി രസം കുറച്ചു. ആളുകള്‍ 'കൈകാര്യം' ചെയ്തില്ല എന്ന് മനസ്സിലായി, കാരണം പിന്നീടും ഒരു പാട് ഇരിങ്ങാട്ടിരിത്തരങ്ങള്‍ ഒഴുകിയല്ലോ, വെബിലെ ഇരിങ്ങാട്ടിരി പുഴയിലൂടെ.:) .

    മറുപടിഇല്ലാതാക്കൂ
  4. വയറ്റിലേക്ക് പോകാനുള്ള ആക്രാന്തത്തെക്കാള്‍ പ്രശ്നമാണ് വയറ്റീന്നു പോകാനുള്ള വെപ്രാളം !

    മറുപടിഇല്ലാതാക്കൂ
  5. ഫിയൊനിക്സ്
    <>
    "ഒടുവിലാണ് ഞങ്ങള്‍ കഴിക്കാനിരുന്നത് .
    അപ്പോഴേക്കും കറിയൊക്കെ തീര്‍ന്നിരുന്നു .
    അത് നന്നായി എന്ന് പിന്നീടാണ് മനസ്സിലായത്‌ ...!"
    ഇത് തന്നെ അതിനു കാരണം .. നന്ദി

    ഇസ്മായില്‍ കുറുമ്പടി : ആ 'ഫിലോസഫി' കലക്കി

    മറുപടിഇല്ലാതാക്കൂ
  6. തൂപ്പുകാരി ,തൂപ്പുകാരി ...മറക്കണ്ട ..ഹഹ്ഹ

    മറുപടിഇല്ലാതാക്കൂ
  7. @ സിയാഫ് അബ്ദുള്‍ഖാദര്‍ :
    തൂപ്പുകാരിക്കും സ്വാഗതം "കഥയല്ലിതു ജീവിതം "

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ ഹ, പണ്ട് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാകുമെന്ന് പ്രഖ്യാപിച്ച വി.പി സിങ്ങിന് രാജ്യത്തേറ്റവും വലിയ സ്വീകരണം കേരളത്തിലാണ് ലഭിച്ചത്. എന്‍റെ നാട്ടില്‍ നിന്ന് രണ്ടു ബസിന് ആളുകള്‍ ആളുകള്‍ പോയി ഏറണാകുളത്തേക്ക്. അന്ന് നെയ്ചോറായിരുന്നു വില്ലന്‍. തരിച്ചു വരുന്ന വഴിയില്‍ അവര്‍ ഓരോ മൂന്നു കിലോമീറ്ററിലും നിര്‍ത്തി എന്നാണ്‌ കഥ. ഇപ്പോഴും അതിലുള്‍പ്പെട്ട ചിലര്‍ മണ്ഡല്‍ കമ്മീഷന്‍ എന്ന് കേള്‍ക്കുമ്പോഴേക്കു പഴയ ഓര്‍മ്മക്ക് ഇറങ്ങി മണ്ടാറുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. അന്നും ഇന്നും നാട്ടിലില്ലാത്തത് കൊണ്ട് നിജസ്ഥിതി അറിഞ്ഞു കൂടാ. നെയ്യുപയോഗിച്ചുള്ള പാചകം ചെയ്ത ഭക്ഷണ പഴകുന്തോരും വിഷമാകും. മിക്കവാറും എല്ലാ ഭക്ഷണവും മൂന്നു മണിക്കൂറിനു ശേഷം ടോക്സിക് ആണ്.
    നല്ല രസകരമായ വിവരണം. ശരിക്കും ആസ്വദിച്ചു. അത് ശരി, ഉസ്മാന്‍ മാഷ്‌ ആണല്ലേ ലോകചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്‌ട്ര കസേരക്കളി സംഘടിപ്പിച്ച് ക്രഡിറ്റ്‌ കീശയിലിട്ട് നടക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹഹ അങ്ങനെ ഒരു കഥയും ഉണ്ടല്ലേ ? മണ്ഡല്‍ കമ്മീഷനും മണ്ടലും രസകരമായി

      ഇല്ലാതാക്കൂ
  9. അയ്യയ്യോ..ഇങ്ങനെ ഒരു യാത്രാ വിവരണം ആദ്യമായി വായിക്കുകയാണ്.ആ "സേവന വാരം"എന്ന വാക്ക് എന്നെ ഒത്തിരി ചിരിപ്പിച്ചു കളഞ്ഞു.ചിരിച്ചു കൊണ്ടു തന്നെയാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നതും. എന്തായാലും മൂന്നു പേര്‍ക്ക് കറി തികയാഞ്ഞത് നന്നായി .നിങ്ങള്‍ കകൂടെ കഴിച്ചിരുന്നെങ്കില്‍ പിന്നെ സേവനവാരം ആര് ചെയ്യുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. നല്ലൊരു യാത്രാകുറിപ്പ്... അല്ല... അനുഭവകുറിപ്പ്... ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്നെന്ന തോന്നല്‍ ഉളവായത് കൊണ്ടാകാം ക്ഷമയോടെ തന്നെ വായിച്ചു തീര്ത്തു... (ദൈര്‍ഘ്യം ആദ്യം നോക്കാതിരുന്നത് നന്നായി)... ലളിതവും ഫലിതമിശ്രവുമായ അവതരണം ദൂരം കുറച്ചു എന്ന് തന്നെ പറയാം... ഇടക്കിടക്ക് കയറി വരുന്ന ചില പ്രയോഗങ്ങള്‍ പുതിയ കണ്ടെത്തലുകള്‍ ആണെന്ന് തന്നെ തോന്നും... ഇതിത്രയും ലളിതമായി അവതരിപ്പിക്കാന്‍ നല്ലവണ്ണം വിയര്‍പ്പോഴുക്കിയിട്ടുണ്ടെന്നു വാക്കുകളുടെ ക്രമീകരണത്തില്‍ നിന്നും മനസ്സിലാകുന്നു... ഇനിയും പ്രതീക്ഷിക്കുന്നു... ഇത്തരം യാത്രയില്‍ പാലിക്കേണ്ട (എന്നാല്‍ പലരും പാലിക്കാത്ത) ഭക്ഷണ നിയന്ത്രണ മുന്നറിയിപ്പുകള്‍ ...

    ഒരു സംശയം : എന്താണ് ബര്‍ശൂമി എന്നാല്‍ അര്‍ഥം..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിറയെ മുള്ളുകളുള്ള ഒരു പഴമാണ് ബര്‍ശൂമി .. തായിഫില്‍ സമൃദ്ധമായി ഈ പഴങ്ങള്‍ കാണാം .. ചിത്രത്തില്‍ കാണുന്നത് ഈ പഴമാണ്

      ഇല്ലാതാക്കൂ
    2. നിറയെ മുള്ളുകളുള്ള ഒരു പഴമാണ് ബര്‍ശൂമി .. തായിഫില്‍ സമൃദ്ധമായി ഈ പഴങ്ങള്‍ കാണാം ..ചിത്രത്തില്‍ കാണുന്നത് ആ പഴങ്ങളാണ്

      ഇല്ലാതാക്കൂ
  11. നല്ല വിവരണം.... എല്ലാവർക്കും ഒന്നിച്ചു പിടിപെട്ട ആ വ്യാധി ആധിയായി എങ്കിലും അത് വെറും ഇളക്കം മാത്രമാണെന്നറിഞ്ഞപ്പോൾ സമാധാനമായി... എന്നാലും ഒരൊന്നൊന്നര 'ഇളക്കം' ആയിപ്പോയി... കറിയിലെ കഴമ്പെല്ലാം കുഴമ്പായി ആദ്യം കഴിച്ചതോണ്ട് അവസാനക്കാർക്ക് കുഴപ്പമായില്ല !! ഹ ഹ .. (ഇനി അത് മറച്ചു വെച്ചതാണോ??)

    കുവൈത്തിലെ "ഠ" വട്ടത്തിൽ നിന്നൊരു അസൂയയോടെയുള്ള പരിഹാസം... അത്രേ ഉള്ളൂ.... :)

    മറുപടിഇല്ലാതാക്കൂ
  12. നന്നായിരിക്കുന്നു - മരുഭൂമിയിലെ ഒരു യാത്ര അതിന്റെ കളറും ആംബിയന്‍സും ഒട്ടും ചോര്‍ന്നു പോകാതെയും യാതൊരു മറകളുല്ലാതെയും പങ്കുവെച്ചു.... യാത്രകളിലൊക്കെ ഷൈന്‍ ചെയ്യാന്‍ പറ്റുന്ന ചില നമ്പറുകളും പഠിച്ചു...

    നല്ല പോസ്റ്റ്....

    മറുപടിഇല്ലാതാക്കൂ
  13. ചിലയിടങ്ങളിൽ നന്നായി ചിരിച്ചു, ആസ്വദിച്ചു. സുന്ദരമായ യാത്രാവിവരണം. നഫ്സി നഫ്സി ..:):):)

    മറുപടിഇല്ലാതാക്കൂ
  14. ഞങ്ങളെ പോലുള്ള "ഒറ്റയാന്‍" മാരെ വളരെ കൊതിപ്പിച്ചു ഇ വിവരണം . മൂന്നു പ്രാവശ്യം തായിഫില്‍ ജോലി സംബന്ധമായി പോയതാണെങ്കിലും അതിത്ര സുന്ദരമാണ് എന്ന് ഇപ്പോഴാണ് , താങ്കളുടെ വിവരണത്തില്‍ നിന്നുമാണ് മനസ്സിലായത്‌.പിന്നെ ഇത് പോലൊരു യാത്ര 'ഒറ്റയാന്മാര്‍ക്ക്" സൌദിയില്‍ "മമ്നു" ആണല്ലോ .... ങാ.. വായിച്ചു രസിക്ക തന്നെ. നന്നായിട്ടുണ്ട് ഉസ്മാന്‍ ഭായ് ....

    മറുപടിഇല്ലാതാക്കൂ
  15. ആസ്വാദ്യകരമായ വിനോദയാത്രയ്ക്കിടയില്‍ ഇങ്ങനെ
    സംഭവിച്ചതില്‍ കഷ്ടം തോന്നുന്നു.കറി കഴിയ്ക്കാത്തവര്‍
    ഭാഗ്യവാന്മാര്‍.,.ഏതായാലും ഒരു പാഠമായല്ലോ!
    നല്ല അവതരണം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. മാഷേ ഇതൊരു വറൈറ്റി ടച് ആയാല്ലോ നല്ലൊരു ടൂര്‍ യാത്ര അല്ലെ

    മറുപടിഇല്ലാതാക്കൂ
  17. മുഹമ്മദു കുട്ടി മാവൂര്‍ .......2012, ഏപ്രിൽ 1 2:44 PM

    ഒരു എഴുത്ത് കാരന്റെ ഏറ്റവും വലിയ വിജയം വായനക്കാരനെ തന്റെ കൂടെ നടത്താന്‍ കഴിയുക എന്നുള്ളതാണ്...ഈ അനുഭവക്കുറിപ്പില്‍ മാഷേ കൂടെ ഞങ്ങളോരോരുത്തരും സഞ്ചരിച്ചു ...തമാശകള്‍ ആസ്വദിച്ചു ...കളികളില്‍ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു ....ഒരു അന്താരാഷ്ട്രാ മാനം കസേര കളിക്ക് നല്‍കിയപ്പോള്‍ അതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു ...ഒരു നല്ല വായനാനുഭാവമല്ല യാത്രാനുഭാവമാണ് ഞങ്ങള്‍ക് ലഭിച്ചത് ....അതോടൊപ്പം കറി തീര്‍ന്നു പോയതിനാല്‍ ...കലാ പരിപാടികള്‍ നടത്താതെ സ്റ്റേജുംപരിസരവും വൃത്തിയാക്കാന്‍ സേവനവാരം നടത്താന്‍ മൂന്നു പേര്‍ അവശേഷിച്ചത് നന്നായി ..ഇല്ലേല്‍ അനുഭവക്കുറിപ്പ് മറ്റൊരു രീതിയിലായേനെ ......അഭിനന്ദനങള്‍ മാഷേ ...വേരിറ്റൊരനുഭവം സമ്മാനിച്ചതിനു ....

    മറുപടിഇല്ലാതാക്കൂ
  18. നന്നായിരിക്കുന്നു. നല്ല പോസ്റ്റ്.... ആസ്വദിച്ചു വായിച്ചു
    Anoop, Shj

    മറുപടിഇല്ലാതാക്കൂ
  19. ഉസ്മാന്‍ ഭായ്‌, ഹഹഹ സംഭവം വായിച്ച്‌ രസിച്ചു,,, രസകരമായ യാത്രയും, കളികളുമെല്ലാം നന്നായി രസിപ്പിച്ചു,,, മൃഗശാല നമ്മുടെ അല്‍ ഹറമൈന്‍ റോഡിലുണ്‌ട്‌ കെട്ടോ? ഷാറ അര്‍ബയീനില്‍... ഭക്ഷ്യ വിഷബാധയാണല്ലോ വയറ്‍ കേട്‌ വരുത്തിയത്‌... ഈ തായിഫ്‌ യാത്ര ജീവിതത്തില്‍ മറക്കില്ല,. ഇസ്മയില്‍ കുറുമ്പടി പറഞ്ഞ പോലെ വയറ്റിലേക്ക്‌ വല്ലതും പോയില്ലേല്‍ നോമ്പ്‌ നോറ്റ്‌ ശീലിച്ച നമുക്ക്‌ സഹിക്കാം പക്ഷെ മറ്റെ ഐച്ഛിക പ്രവൃത്തി വന്നാല്‍ ... ഹമ്മേ... ആലോചിക്കാന്‍ വയ്യ. ഞാന്‍ ഒരിക്കല്‍ ഫ്ലൈറ്റില്‍ നിന്ന് ഇത്‌ അനുഭവിച്ചതാ... എഴുതി ഒരു പോസ്റ്റാക്കിയാല്‍ ചില കശ്മലന്‍മാര്‍ അതെടുത്ത്‌ തൂപ്പാക്കിയാലോ എന്ന് പേടിച്ചിട്ടാ എഴുതാത്തത്‌... ഈ എഴുത്ത്‌ ആസ്വദിച്ചു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  20. എഴുത്തിലൂടെ യാത്ര നന്നായ് ആസ്വദിച്ചു. അവസാനം ശരിക്കും കൊട്ടിക്കലാശം നടത്തി അല്ലെ. :)

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2012, ഏപ്രിൽ 1 7:34 PM

    തരക്കേടില്ല .......................

    മറുപടിഇല്ലാതാക്കൂ
  22. ഈ പിക്നിക് അനുഭവം നന്നായി ആസ്വദിച്ചു...വരികളിലൂടെ ആസ്വാദകനെയും കൂടെ കൂട്ടി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  23. മാഷിന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഉല്ലാസ യാത്ര മുഴുവനും വായിച്ചു..അതിന്റെ രസകരമായ പകുതി ആസ്വദിക്കുകയും അവസാന "കറി" ട്വിസ്റ്റ് അനുഭവിക്കുകയും ചെയ്ത പ്രതീതി..(കഴിഞ്ഞ മാസം ഞാനും പോയിരുന്നു ത്വായീഫില്‍ ജോലി ആവശ്യാര്‍ത്ഥം..ബട്ട് ഈ ഏരിയ ചുറ്റാനുള്ള സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല )

    എന്തായാലും ഇഷ്ടപ്പെട്ടു മാഷേ...

    മറുപടിഇല്ലാതാക്കൂ
  24. >>നിമിഷനേരം കൊണ്ട് ബസ്സ് ശൂന്യമായി . ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ സീറ്റുകളിലും നടവഴിയിലും ഫുട് ബോര്‍ഡിലുമൊക്കെ നിയന്ത്രണം വിട്ട നിസ്സഹായതയുടെ ശേഷിപ്പുകള്‍ <<

    ആ Rope Way-യില്‍ കയറിയ സമയത്ത് കറി കുറിക്കു കൊണ്ടിരുന്നെകില്‍....ടൂറിസ്റ്റുകള്‍ എന്നത് നാവു വടിക്കാതെ ഉച്ചരിക്കേണ്ടി വന്നേനെ...!
    :D:D:D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹഹ പടച്ചോന്‍ കാത്തു!!
      ആ സംഭവത്തെ അങ്ങനെയല്ലാതെ എങ്ങിനെയാണ് 'പൊതിഞ്ഞു പറയുക' ?

      ഇല്ലാതാക്കൂ
  25. അല്പ്പായുസ്സു മാത്രമുള്ള ,ഒന്നിനും സ്വയം പ്രാപ്ത്തിയില്ലാത്ത ,മനുഷ്യ ജന്മത്തെ കുറിച്ചു ഒരിക്കലും ചിന്തിക്കാതെ നെട്ടോട്ടമോടുന്ന മനുഷ്യര്‍ക്കൊരു ഗുണപാഠമാണ് മാഷേ ഈ കൃതി...വളരെ ഹാശ്യാത്മകമായി മനുഷ്യന്റെ നിസ്സഹായാവസ്ഥ തുറന്നു കാട്ടി.

    മറുപടിഇല്ലാതാക്കൂ
  26. ഇത് മുഴുവനും വായിച്ചു തീർത്തു. ഇത്രയ്ക്കും വലിയ ഒരു പോസ്റ്റ് വായിച്ച് കമന്റങ്ങ് ഒറ്റ വരിയിലൊതുക്കാൻ യ്ക്ക് സൗകര്യമില്ല. അതിലാ ആദ്യം പറഞ്ഞ 'മൂട്ട' സംഭവത്തിന് നാവു വഴങ്ങുന്നില്ല. പക്ഷെ വേറെ കുറേയുണ്ട്,മനസ്സിൽ.
    'കളകളമൊഴുകുമൊരരുവിയിലലകളിലൊരു പുളകം.'
    'സൈക്കിൾ റാലി പോലൊരു ലോറി റാലി.'
    അങ്ങനെ ചിലവയൊക്കെ ഓർമ്മയിലുണ്ട്. വേറെയുമുണ്ട്,പിന്നെയാവാം.

    പിന്നെ ആ സീറ്റിലേയും ഫൂട്ട് ബോർഡിലേയും, 'നിയന്ത്രണത്തിന്റെ തിരുശേഷിപ്പുകൾ' കണ്ട കാര്യം പറഞ്ഞപ്പോൾ, ഞാൻ എന്റെ നാലാം ക്ലാസ്സ് ടൂറിന്റെ കാര്യം ആലോചിച്ചു. പാലക്കാട് കോട്ടയിലേക്കുള്ള ടൂർ കഴിഞ്ഞ് സ്ക്കൂൾ പരിസരത്ത് വന്നിറങ്ങിയപ്പോൾ ഈ പറഞ്ഞ, നിയന്ത്രണം വിട്ട തിരുശേഷിപ്പിന്റെ മണം വന്നത് ഇപ്പോഴും മൂക്കിലുണ്ട്. അന്നതാരാ ന്ന് ആരും നാണക്കേട് ഭയന്ന് പറഞ്ഞില്ല. എന്തായാലും ഇക്കാ. ഞാൻ ആസ്വദിച്ച് വായിച്ചു, വായിച്ചാസ്വദിച്ചു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  27. ആസ്വദിച്ചു വായിച്ചു ,മനസ്സിനെ സന്തോഷിപ്പിക്കുന്ന .യാത്ര വിവരണം നന്നായി ആശംസകള്‍ ഇക്കാ

    മറുപടിഇല്ലാതാക്കൂ
  28. ഇരിങ്ങാട്ടിരി..... കുറച്ചു കാലം മുന്പ് ഇത് താങ്കള്‍ ഓണ്‍ലൈന്‍മനോരമയില്‍ എഴുതിയതായി ഓര്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ബഷീര്‍ ജി . മനോരമ ഓണ്‍ ലൈന്‍ പ്രസിദ്ധീകരിച്ചതാണ് . നന്ദി ; വീണ്ടും വായിച്ചതിന്..

      ഇല്ലാതാക്കൂ
  29. കുറച്ച് ഇടങ്ങേറായെങ്കിലും യാത്രകൊണ്ട് കുറെ പേരുടെ വയറൊന്ന് ശുദ്ധമായല്ലോ! മനാഫ്‌ ഭായ് പറഞ്ഞ പോലെ നാവു വടിക്കാതെ പറയേണ്ടതായ കുറെ ടൂറിസ്റ്റുകള്‍ ..വായിച്ചറിഞ്ഞപ്പോള്‍ ഈ സ്ഥലമൊന്നു കാണാനും പൂതി.

    മറുപടിഇല്ലാതാക്കൂ
  30. മാഷേ ..നന്നായി യാത്രാ വിവരണം ...വളരെ രസകരമായി അവതരിപ്പിച്ചു ..ഇടയ്ക്കു നിങ്ങള്‍ കരി ഇല്ലാതിരുന്നത് നന്നായി എന്ന് വായിച്ചപ്പോഴേ ഇരിങ്ങാട്ടിരിക്കാരന്‍ അങ്ങിനെ എഴുതണമെങ്കില്‍ എന്തെങ്കിലും ഉണ്ടാകും എന്നൂഹിച്ചു ..ഇങ്ങിനെ ഒരു യാത്ര പണ്ട് ഞങ്ങളും നടത്തി ..ഒമാനിലെ നിസ്വയില്‍ നിന്നും സലാലയിലേക്ക്‌ ..യാത്രയില്‍ ചാര്‍ട്ടില്‍ ഉള്ളവര്‍ക്കായി ഞാന്‍ കരുതി വെച്ചിരുന്ന ചെറുനാരങ്ങ ഉപകാരപ്പെട്ടത്‌ ആദം എന്നാ സ്ഥലത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നും കഴിച്ച ചിക്കന്‍ കറി ആളുകള്‍ക്ക് മലവെള്ള പാച്ചില്‍ പോലെ വരുന്ന ഈ നീരൊഴുക്ക് തടയാന്‍ സഹായിച്ചു ...എന്റെ നിര്‍ബന്ത പ്രകാരം കരുതിയിരുന്ന അടുപ്പും ഗ്യാസ് സ്ടവ്വും കാനില്‍ സൂക്ഷിച്ച വെള്ളവും അന്ന് ഉപകാരപ്പെട്ടത്‌ ഞാന്‍ ഇത് വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തി ..എനിക്ക് സുലെഇമാനി എന്ന സാധനതോട് പണ്ടേ ഇഷ്ട്ടമാണ് ..അതുണ്ടാക്കാന്‍ വേണ്ടിയാണ് ഞാന്‍ കരുതിയതെങ്കിലും അന്ന് എന്റെ ചായപ്പൊടിയും പഞ്ചസാരയും ചെറുനാരങ്ങ നീരും ഒറ്റപ്പെട്ട മരുഭൂമിയിലെ ആളുകളുടെ വയറിനു ഔഷദമായി മാറിയതില്‍ ഇന്നും സന്തോഷിക്കുന്നു ..ആയിരം കിലോ മീറ്ററോളം യാത്ര ചെയ്യണം അന്ഗോട്ടെത്താന്‍..കുറച്ചു ദൂരം കഴിഞ്ഞാല്‍ പിന്നെ വിശാലമായ മരുഭൂമി മാത്രം ..പിന്നെ എപ്പോഴെങ്കിലും വരുന്ന ടൂരിസ്ട്ടു ബസ്സുകളും ..നന്നായി ആസ്വദിച്ചു. നിങ്ങള്‍ ഇപ്പോഴും സുരക്ഷിതമായുണ്ടല്ലോ എന്നറിഞ്ഞതില്‍ സമാധാനിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  31. അനുഭവങ്ങളോടൊപ്പം അറിവും പകരുന്നവയാണ് ഉസ്മാന്റെ രചനകളെല്ലാം. നല്ലൊരു വായനാനുഭവം നൽകി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മലവെള്ളപ്പാച്ചില്‍ എന്ന് കേട്ടിട്ടുണ്ട് .. നഫ്സി നഫ്സീ എന്നും പറഞ്ഞുള്ള മലയാളിപ്പാച്ചിലും കണ്ടു.. നല്ല വിവരണം...!

      ഇല്ലാതാക്കൂ
  32. ഇക്ക ആ നെയ്ചോരിന്റെയും ഇറച്ചിക്കറിയുടേയും വിവരണം കണ്ടപ്പോൾ വായിൽ വെല്ലമൂരി. ഒരു റ്റൈറ്റനിക് ഇല്ലാത്തത് ഭാഗ്യം. കുറച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു ... മുഴുവൻ വായി ച്ചു തീർന്നപ്പോൾ കിട്ടാത്തത് ഭാഗ്യം...
    ഇക്കാ നിങ്ങള്ക് റബ്ബർ പാല് കുടിച്ചാലും ഒന്നും ഏശൂല

    മറുപടിഇല്ലാതാക്കൂ
  33. മാഷിന്‍റെ അവതരണം കിടിലം..ഇറങ്ങി ഊടുന്നതിനെ നിയന്ത്രണം വിട്ട തിരു ശേഷിപ്പുകള്‍' 'ഇത് രസമായി.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്