ഇടവേളകളില്‍
'നനയമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് '
എന്നുറക്കെ ചൊല്ലും .
മാലിനിയുടെ കവിളിലപ്പോള്‍
ശ്ലഥകാകളി നൃത്തം വെക്കുന്നുണ്ടാകും .
അന്നേരം
അവള്‍ ലോപസന്ധി വിട്ട്
കോപസന്ധിയിലെത്തും .
എങ്ങനെ
എളുപ്പ വഴിയില്‍ ക്രിയ ചെയ്തു നോക്കിയിട്ടും
അവളുടെ മനസ്സിന്റെ
സമാസം കണ്ടു പിടിക്കാന്‍
കഴിഞ്ഞേയില്ല .
ഒടുവില്‍ ,
മാര്‍ച്ച് കഴിയാന്‍ നേരം
ഓട്ടോഗ്രാഫുകളില്‍
വെയില്‍ തിളയ്ക്കുന്ന
ഒരു നട്ടുച്ചനേരത്ത്
അവളാണ്
പഠിപ്പിച്ചു തന്നത്
ആദേശ സന്ധിയും
ആഗമ സന്ധിയും
ചേര്‍ന്നാല്‍
എങ്ങനെയാണ്
ദ്വിത്വസന്ധിയാവുകയെന്ന്..!!
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ ഒരു കാകളി, മനസ്സില്‍ ഒരു ഉല്‍പ്രേക്ഷ..:)
മറുപടിഇല്ലാതാക്കൂവൃത്തവ്യാകരണാദികള് കൊണ്ടൊരു
മറുപടിഇല്ലാതാക്കൂമനോഹര കവിത സൃഷ്ടിച്ചുവല്ലോ മാഷേ?!!
ആശംസകള്‍
മാലിനി പണ്ടേ ശരിയല്ല. അവളെ വിടൂ
മറുപടിഇല്ലാതാക്കൂപകരം,
രം നരം നരനരം നിരന്നു ഒരുങ്ങി നിരങ്ങി വരുന്ന 'കുസുമമഞ്ജരി'യെ ഒന്ന് മുട്ടിനോക്കൂ...
ആദേശ സന്ധിയും
മറുപടിഇല്ലാതാക്കൂആഗമ സന്ധിയും
ചേര്‍ന്നാല്‍
എങ്ങനെയാണ്
ദ്വിത്വസന്ധിയാവുകയെന്ന്..!!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎളുപ്പ വഴിയില്‍
മറുപടിഇല്ലാതാക്കൂക്രിയ ചെയ്തു നോക്കിയിട്ടും
അവളുടെ മനസ്സിന്റെ
സമാസം കണ്ടു പിടിക്കാന്‍
കഴിഞ്ഞേയില്ല .
അത് തന്നെയാണ് പ്രശ്നം..... സമാസം അങ്ങട്ട് പിടി കിട്ടിണില്ല്യ......:)) കവിത നന്നായി ആശംസകള്‍ ഉസ്മാനിക്ക
വ്യാകരണ കവിത കൊള്ളാമല്ലോ. പഴയ വ്യാകരണ ക്ലാസ് ഓർമ്മ വന്നു.
മറുപടിഇല്ലാതാക്കൂJefu Jailaf
മറുപടിഇല്ലാതാക്കൂc.v.thankappan
ഇസ്മായില്‍ കുറുമ്പടി (തണല്‍)
khaadu..
Shaleer Ali
നന്ദി
ഹാവൂ...
മറുപടിഇല്ലാതാക്കൂതല്പ്പുരുഷനും ബഹുവ്രീഹിയും ചേര്‍ന്നാല്‍
ദ്വന്ദ്വസമാസമാവുമെന്ന് അവള്‍ പഠിപ്പിച്ചുതന്നില്ലല്ലോ, ഭാഗ്യം!
Oh this malayalam grammar. I failed and failed.
മറുപടിഇല്ലാതാക്കൂഒടുവില് ,മാര്‍ച്ച് കഴിയാന്‍ നേരം ഓട്ടോഗ്രാഫുകളില്‍ വെയില്‍ തിളയ്ക്കുന്ന ഒരു നട്ടുച്ചനേരത്ത് അവളാണ് പഠിപ്പിച്ചു തന്നത്.
മറുപടിഇല്ലാതാക്കൂആദേശ സന്ധിയും ആഗമ സന്ധിയും ചേര്‍ന്നാല്‍ എങ്ങനെയാണ് ദ്വിത്വസന്ധിയാവുകയെന്ന്..!!
പറയാനുള്ളതെല്ലാം ഈ സംഭവങ്ങൾ നീട്ടിയെഴുതി ഒരു വരിയാക്കി വായിക്കാം. രസകരം അർത്ഥവത്തായത്. ആശംസകൾ.
വളരെ നല്ലൊരു കവിത മാഷേ........
മറുപടിഇല്ലാതാക്കൂഇനിയും ഒരു പാട് വ്യാകരണങ്ങൾ ഉണ്ട് ,
കൂട്ടി വായിച്ചതും വായിക്കപെടാത്തതും ,ദ്വിത്വസന്ധിയാവുകയെന്ന്
ആശംസകൾ
ഒന്ന് മുതല്‍ പത്തു വരെ പ്രധാന ഭാഷ മലയാളം ആയിരുന്നു ,എന്നാലും ഏറ്റവും കൂടുതല്‍ ഇമ്പോസിഷന്‍ എഴുതിയതും ഈ കാകളിയും ,,മാലതിയും മൂധേവിയുമൊക്കെയായിരുന്നു ....
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഅമ്പട വില്ലാ ..:)
മറുപടിഇല്ലാതാക്കൂ