2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ലൈക്‌



മദീന റോഡില്‍ നിന്ന് ഹായില്‍ സ്ട്രീറ്റിലേക്ക് ചെന്നെത്തുന്ന പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോള്‍ എന്നും അയാളെ കാണാറുണ്ട്‌ .. ഇരുപതോ ഇരുപത്തഞ്ചോ വയസ്സ് തോന്നിക്കും..കയ്യുള്ള, വെളുത്ത,  ബനിയന്‍.. തോപ്പിന് താഴെ സാധാരണ അറബികള്‍ ഉപയോഗിക്കാറുള്ള അയഞ്ഞ കാല്‍സറായി  ധരിച്ചിട്ടുണ്ടാകും.. തിങ്ങിയ താടി.. സുന്ദരന്‍..

പക്ഷേ അസ്വസ്ഥനായല്ലാതെ  കണ്ടിട്ടേയില്ല.. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും  . ..  നടത്തത്തിനിടയില്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകുന്ന ഭാഷയില്‍ കൈകള്‍ കൊണ്ട് എന്തൊക്കെയോ  ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ടാവും എപ്പോഴും..

ഓഫീസില്‍ നിന്ന് തിരിച്ചു പോരുമ്പോഴും കാണാം അതെ സ്ഥലത്ത്, അതെ അവസ്ഥയില്‍ , തികച്ചും അസ്വസ്ഥനായി  അയാള്‍ , അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. 
ആദ്യമൊന്നും ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നില്ല ..

ഒരിക്കല്‍ ഓഫീസില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ തികച്ചും ദയനീയമായ രംഗമാണ് കാണുന്നത്! അയാള്‍  അങ്ങോട്ടും ഇങ്ങോട്ടും വിറളി പിടിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്.. പിരടിയില്‍ തുരുതുരാ ശക്തമായി അടിച്ചു കൊണ്ടാണ് ഓട്ടം.. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു... അയാളുടെ അസ്വസ്ഥത കൂടിക്കൂടി വരുന്നു.. അടിയുടെ ശക്തിയും..

കുറച്ചു ദൂരെ ഏതാനും കുട്ടികള്‍ അയാളെ നോക്കി നില്‍ക്കുന്നുണ്ട്..
അവരെങ്ങാനും വല്ലതും പറഞ്ഞു ഇദ്ദേഹത്തെ പ്രകോപിപ്പിച്ചുവോ?

പക്ഷേ അതിനു സാധ്യത കാണുന്നില്ല..
കാരണം കുട്ടികളും ഇയാള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അത്ഭുതപ്പെട്ടു നോക്കി നില്‍ക്കുകയാണ്!

സാധാരണ നമ്മുടെ നാടുകളില്‍ ഇത്തരം ആളുകളെ പ്രകോപിപ്പിക്കുന്നത് ചിലര്‍ക്കൊക്കെ ഒരു ഹോബിയാണ്..
എന്റെ നാട്ടില്‍ ഒരു ഹംസു ഉണ്ട്.. മാനസികമായി സുഖമില്ലാത്ത ആളാണ്‌.. രാവിലെ പുന്നക്കാട് അങ്ങാടിയിലേക്ക് ഹംസു ഇറങ്ങും.. വായില്‍ നിറയെ തെറിയുമായി.. ഇടയ്ക്കു ആരെങ്കിലും ഒന്ന് ചൂടാക്കും .. അന്നേരം ഹംസുവിന്റെ അരികിലൂടെ കുടുംബസമേതം നടക്കാന്‍ കൊള്ളില്ല.. അതിനു മാത്രം വൃത്തികേടാണ് ഹംസുവിന്റെ തിരുവായില്‍ നിന്ന് പുറത്തേക്കു ഒഴുകുക.. ഇത് കാണുമ്പൊള്‍ ഹംസുവല്ല യഥാര്‍ത്ഥ മാനസിക രോഗി എന്ന് തോന്നും..
പണിയില്ലാത്ത ചിലര്‍ക്ക് ഹംസുവിനു പണികൊടുക്കുകയാണ് പണി..

എന്നാല്‍ ഇവിടെ ഇത്തരം ആളുകളെ ആരും പ്രകോപിക്കുന്നത് കണ്ടിട്ടില്ല..
എന്നിട്ടുമെന്തേ ഇയാള്‍ ഇങ്ങനെ വയലന്റായി സ്വയം ശിക്ഷിക്കുന്നു ? എന്തോ ഏതോ?

കുട്ടികള്‍ അവരുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയി..

പിറ്റേന്ന്  അയാളെ കാണുമ്പോള്‍ അയാള്‍ അസ്വസ്ഥ നാണെങ്കിലും തികച്ചും ശാന്തനാണ് ..

അന്ന് മുതല്‍ ഞാന്‍ അയാളെ കാണുമ്പൊള്‍ ഒന്ന് മാറി നടക്കും.. അയാള്‍ റോഡിന്റെ വലതു വശത്ത് കൂടി വരുമ്പോള്‍ ഞാന്‍ ഇടതു വശത്തേക്ക് മാറി നടക്കും.. അയാളെ കാണുമ്പോള്‍ ഒരു ഉള്‍ഭയം..

പക്ഷേ മെല്ലെ മെല്ലെ ആ പേടി മാറി..
ഇടയ്ക്കു ഞാന്‍ അയാള്‍ക്ക് ഒരു ചിരി കൊടുക്കാന്‍ ശ്രമിക്കും .. പക്ഷെ എന്നെ അയാള്‍ തീരെ മൈന്റ് ചെയ്യില്ല..

ഒരു ദിവസം  ഞാന്‍ ഓഫീസിലേക്ക് നടന്നു പോകുകയാണ്.. അയാള്‍ പതിവുപോലെ അസ്വസ്ഥമായ ഉലാത്തല്‍ നടത്തുന്നുണ്ട്.. എന്റെ കയ്യില്‍ ഓഫീസില്‍ നിന്ന് ഇടയ്ക്കു കൊറിക്കാന്‍ വേണ്ടി വാങ്ങിയ ഒന്ന് രണ്ടു പാക്ക് ബിസ്ക്കറ്റ്, അംരീക്കാനയുടെ ഒരു പാക്ക് റസ്ക് , കുറച്ചു കപ്പു കേക്ക്, ഇവയുടെ ഒരു കീശയുണ്ട്..

പതിവില്ലാതെ  അയാള്‍ അന്ന്  എന്നോടൊന്നു ചിരിച്ചു.. ഞാനും ചിരിച്ചു..

എന്നിട്ട്  എന്തൊക്കെയോ ആംഗ്യം കാണിച്ചു അയാള്‍  എന്തോ പറയാന്‍ ശ്രമിക്കുകയാണ്..
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. അന്നേരം ഒരു ഞെട്ടലോടെ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി . അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കു ശബ്ദമില്ല !

മാനസികമായി സുഖമില്ലാത്ത ആള്‍ മാത്രമല്ല അയാള്‍ ഊമയുമാണ് എന്ന കാര്യം ഞാന്‍  അറിഞ്ഞു.!

ഒന്നും മനസ്സിലായില്ലെങ്കിലും ഞാന്‍അയാള്‍ പറയുന്നതിനൊക്കെ  വെറുതെ തലയാട്ടി..
ഒടുവില്‍  എന്റെ ഒരു സന്തോഷത്തിനു എന്റെ കയ്യിലുണ്ടായിരുന്ന  കീശയില്‍ നിന്ന് ഒരു പാക്ക് കപ്പു കേക്ക് എടുത്തു ''ഖുദ് ബില്ലാഹ് യാ മുഹമ്മദ്‌'' എന്ന് പറഞ്ഞു അയാള്‍ക്ക് നേരെ നീട്ടി...
അയാള്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു...!
പിന്നീട്  ആംഗ്യത്തിലൂടെ അയാള്‍ പറഞ്ഞത് ഞാന്‍ ഇങ്ങനെ വായിച്ചെടുത്തു!..
''വേണ്ട.. ഞാന്‍ ആവശ്യമുള്ളതൊക്കെ വീട്ടില്‍ നിന്ന് കഴിക്കാറുണ്ട്.. വേണമെങ്കില്‍ എന്റെ കയ്യില്‍ കാശുമുണ്ട്... നന്ദി..'' എന്നൊക്കെയാണ് ആ അംഗവിക്ഷേപങ്ങളുടെ മൊഴിമാറ്റം..

ഒടുവില്‍ , അയാള്‍ അല്പം ദൂരേക്ക്‌  കൈ ചൂണ്ടി.. ഞാന്‍ നോക്കുമ്പോള്‍ ദൂരെ ഒരു ഖുമാമ പെട്ടിക്കരികില്‍ ഒരു കറുത്ത വര്‍ഗക്കാരി സ്ത്രീ! അവര്‍ ഖുമാമ യില്‍ നിന്ന് വല്ലതും കിട്ടുമോ എന്ന് പരതുകയാണ്.. തൊട്ടപ്പുറത്ത് ഒരു മരത്തണലില്‍ അവരുടെ കൊച്ചു കുട്ടി ഇരുന്നു കളിക്കുന്നുണ്ട്...

അയാള്‍ എന്നോട് ആംഗ്യം കാണിച്ചു പറഞ്ഞു:
ആ പാവം കുട്ടിക്ക് കൊടുക്കൂ   ...!
ഞാന്‍ നടന്നു നീങ്ങി.. അയാള്‍ പറഞ്ഞ പോലെ ഞാന്‍ ആ കുട്ടിക്ക് എന്റെ കയ്യിലുള്ള കീശ സഹിതം എല്ലാം കൊടുക്കുന്നതും നോക്കി അയാള്‍ നില്‍ക്കുന്നു..!

അന്നേരം  വലതു കയ്യിലെ നാലുവിരലുകള്‍ മടക്കി പിടിച്ചു  തള്ള വിരല്‍ ഉയര്‍ത്തി അയാള്‍ എനിക്ക് ലൈക്‌ തന്നു. ഹൃദയം തൊടുന്ന ലൈക്‌!

 


46 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. മനസ്സുള്ള മനുഷ്യന്‍....
    സ്നേഹിക്കാന്‍ വാക്കുകള്‍ വേണ്ട... നല്ലൊരു മനസ്സുണ്ടെങ്കില്‍...

    മറുപടിഇല്ലാതാക്കൂ
  2. ഹൃദയം തൊടുന്ന ലൈക്ക്, ആ വ്യക്തിക്കും, താങ്കള്‍ക്കും...

    മറുപടിഇല്ലാതാക്കൂ
  3. "അന്നേരം വലതു കയ്യിലെ നാലുവിരലുകള്‍ മടക്കി പിടിച്ചു തള്ള വിരല്‍ ഉയര്‍ത്തി അയാള്‍ എനിക്ക് ലൈക്‌ തന്നു. ഹൃദയം തൊടുന്ന ലൈക്‌!"...........manoharamaayirikkunnu maashe....!!!

    മറുപടിഇല്ലാതാക്കൂ
  4. നല്ലൊരു മനസുണ്ടെങ്കില്‍ ആര്‍ക്കും ആരെയും സഹായിക്കാം... ഒരു ആയിരം ലൈക്‌ ...

    മറുപടിഇല്ലാതാക്കൂ
  5. മനസ്സിന്റെ മണിയറയില്‍ നിന്നും സുന്ദരമായ ലൈക്‌ , ഇങ്ങോട്ടിരുന്ന ആള്‍ക്കും , അങ്ങോട്ടിരുന്ന ആള്‍ക്കും

    മറുപടിഇല്ലാതാക്കൂ
  6. ശരിക്കും ഹൃദയത്തില്‍ തട്ടിയ ലൈക്ക് തന്നെ..

    മറുപടിഇല്ലാതാക്കൂ
  7. എത്ര ഹൃദ്യമായ ലൈക്‌..ഈ അനുഭവം ഏറെ ഇഷ്ട്ടമായി..

    മറുപടിഇല്ലാതാക്കൂ
  8. വായിച്ചു
    ഇഷ്ടായി
    നന്മനേരുന്നു, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഇക്കാ മനസ്സിലോന്നു എവിടെയോ ഒരു തരം..വികാരം .....നന്നായി ഇക്കാ ആ ഹൃദയം തൊടുന്ന ലൈക്‌ ...കുറച്ചു വരികള്കൊണ്ട് കൂടുതല്‍ പറഞ്ഞു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  10. ഹൃദയം തോറ്റൊരു ലൈക്‌ ,,ഈ ദാസന്റെ വക ...

    മറുപടിഇല്ലാതാക്കൂ
  11. ഹൃദയത്തില്‍ നന്മ മാത്രം ഉള്ള ആ മനുഷ്യന് അല്ല മാനസിക തകരാറ് അദ്ധേഹത്തെ ആ കണ്ണുകളോടെ നോക്കുന്ന സമൂഹത്തിനാണ് മാനസിക വിഭ്രാന്തി...

    ഇക്കാ താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ലൈക്ക്‌...

    മറുപടിഇല്ലാതാക്കൂ
  12. വന്നവര്‍ക്ക്
    വായിച്ചവര്‍ക്ക്
    വരികളിലൂടെ ഇഷ്ടം വിരിയിച്ചവര്‍ക്ക്
    നന്ദി.. ഒരുപാടൊരുപാട് !

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. ഞാന്‍ പലയിടത്തും അറിയാതെ കുറിച്ചിടുന്ന ഗാലിബ് കവിത ഇവിടെയും പകര്‍ത്തി വയ്ക്കട്ടെ ചങ്ങാതീ,
    ദില്‍ ഹി തോ ഹേ ന സങ്കോഖിഷ്ത് ദര്‍ദ് സെ ഭര്‍ ന ആയെ ക്യോം, റോയീ ഹേ ഹം ഹസാര്‍ ബാര്‍ കോയി ഹമേ സതാ ഹേ ക്യൂം?
    ഹൃദയം കല്ലും കട്ടയും കൊണ്ട് നിര്‍മിച്ചതല്ലല്ലോ; എന്തെ വേദനിക്കുന്നവര്‍ക്കൊപ്പം വേദനിക്കാന്‍ നമുക്കാവുന്നില്ല എന്ന് പരുക്കന്‍ പരിഭാഷ, (ജഗ്ജീത്‌ സിങ്ങും ചിത്രാ സിങ്ങും ഗുല്‍സാറിന്‍റെ ഗാലിബ് സീരയലിനു വേണ്ടി അത് പാടിയിട്ടുണ്ട്. ഒറ്റക്കൊറ്റക്കായി. വേറെ വേറെ ഈണങ്ങളില്‍. നമുക്ക് ഭ്രാന്തന്മാരാനെന്നു തോന്നുന്നവര്‍ യഥാര്‍ത്ഥ ഭ്രാന്തന്മാര്‍ ആയിക്കൊള്ളണമെന്നില്ല. നാം കുഴപ്പമില്ലതവരാണെന്നു ധരിക്കുന്നവര്‍ ചികിത്സയര്‍ഹിക്കുന്ന മാനസിക രോഗികളുമായിരിക്കും. സാദത്ത് ഹസന്‍ മണ്ടോയുടെ ടൊബാ ടെക് സിംഗ് താങ്കള്‍ വായിച്ചിട്ടുണ്ടോ? പുറംലോകത്തെ ബുദ്ധിജീവികളെന്നു കരുതുന്ന മാന്യന്മാരുടെ ഭ്രാന്ത്‌ നിങ്ങളെ അസ്വസ്ഥനക്കും. ആ കഥ ഇവിടെയുണ്ട്. സമയം കിട്ടുമ്പോള്‍ വായിക്കുക. http://zainocular.blogspot.com/2011/08/blog-post.html

    മറുപടിഇല്ലാതാക്കൂ
  15. ,എല്ലാവിഭ്രാന്തികള്‍ക്കിടയ്ക്കും അന്യന്റെ വിശപ്പ്‌ അറിയുന്ന ആ മനസ്സിനും വാക്കുകള്‍ കൊണ്ട് ഞങ്ങളുടെ മനസ്സിന്റെ വിശപ്പ്‌ തീര്‍ത്ത ഉസ്മാന്‍ മാഷിനും ഒരു മുട്ടന്‍ ലൈക്‌ ...

    മറുപടിഇല്ലാതാക്കൂ
  16. ഒരു കോടി ലൈക്‌ തന്നാലും മാഷിനു ആ കിട്ടിയ ലൈക്‌ നോളം വരില്ല

    മറുപടിഇല്ലാതാക്കൂ
  17. കണ്ണിന്നുള്ളില്‍ കിണ്ണം വെയ്ത്തവനെ,
    എന്നെ കണ്ണാടിയാക്കിയ തമ്പുരാനേ..!!

    മറുപടിഇല്ലാതാക്കൂ
  18. വളരെ ഇഷ്ടപ്പെട്ട ഒരു ലൈക്ക്....(ഇരിങ്ങാട്ടിരി ഡ്രോപ്സിനെ ലൈക്ക് ചെയ്യാതിരിക്കാന്‍ കഴിയില്ല)

    മറുപടിഇല്ലാതാക്കൂ
  19. നല്ല കുറിപ്പ്, ചങ്ങാതീ.
    അപ്പോൾ ആ അപരിചിതനു മാനസികമായി എന്തോ പ്രശ്നമുണ്ട് എന്നു വേണം കരുതാൻ, അല്ലാത്ത പക്ഷം പട്ടിണിപ്പാവത്തിന്റെ വിഷമം മനസ്സിലാവില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  20. ഹൃദയത്തിന്‍റെ ഭാഷയില്‍ എഴുതിയതിനെ ഞാനും ലൈക്കിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  21. അപരിചതന്റെ മനസ്സിനെ നന്നായറിഞ്ഞു ........

    മറുപടിഇല്ലാതാക്കൂ
  22. നന്മ നിറഞ്ഞ മനസ്സുള്ള ആ സഹോദരനും..ഹൃദയത്തിന്റെ ഭാഷയില്‍ അനുഭവം പങ്കുവച്ച ഇക്കക്കും എന്റെ ഒരു നൂറു ലൈക്‌.

    മറുപടിഇല്ലാതാക്കൂ
  23. ലൈക്ക് മോഹിക്കാതെ ഇനിയും തുടരട്ടെ സല്‍കര്‍മങ്ങള്‍. മറ്റുള്ളവര്‍ക്ക് ലൈക്കാകാന്‍ അതു ഇടവരുത്തുകയും ചെയ്യുമാറാകട്ടെ. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  24. എന്തെങ്കിലും ചിരിക്കാൻ വകയുണ്ടാകും എന്നുകരുതി തുടങ്ങിയവായന ചെന്നെത്തിയ്ത് മനുഷ്യ്ത്വത്തിന്റെ മുഖം പ്രതിഫലിക്കുന്ന ആ തള്ളവിരലിൽ മനസ്സിനെ കൊണ്ടെത്തിച്ചു..ദൈവം കുടികൊള്ളുന്ന എത്രയോ ഹ്ര്ദയങ്ങൾ ഈ ഭൂമിയിൽ ഇനിയുംശേഷിപ്പുണ്ട് എന്നല്ലേ നാം മനസ്സിലാക്കേണ്ടത്..!!?..നന്ദി,,ഇരിങ്ങാറ്റിരി..മ്മിണി വല്ല്യേ ലൈക്..!!

    മറുപടിഇല്ലാതാക്കൂ
  25. നന്നായി ..വളരെ വളരെ നന്നായി..ഇത്രയേയുള്ളു പറയാന്‍

    മറുപടിഇല്ലാതാക്കൂ
  26. technical documents vaayichu vaayichu vaayana thanne maduthu.. appozane facebook il ee like kandathu...

    Sir, njan sherikkum Likunnu ee aubavam..

    Thank you

    മറുപടിഇല്ലാതാക്കൂ
  27. എന്റെ വകയും ഒരു വലിയ ലൈക്ക്...!!!!

    മറുപടിഇല്ലാതാക്കൂ
  28. എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രക്ര്തിയോടെ ജനിക്കുന്നു എന്നാ നബി വചനം ഇവിടെ സ്മരണീയം, ഇന്നോളം കളഞ്കിടമാകാത്ത്ത ആ മനസ്സാണ് താങ്കള്‍ക്ക് അകലെയിരിക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് വിരല്‍ ചൂണ്ടിയത്...

    മറുപടിഇല്ലാതാക്കൂ
  29. ഇതില്‍ നിന്നും നമ്മുക്ക് മനസിലാക്കാന്‍ കഴിയുന്നത് പടച്ച തമ്പുരാന്‍ നമ്മുക്ക് തന്ന അനുഗ്രഹതെയാണ് ...അള്ളാഹു നമ്മുക്ക് യാതൊരു നൂനതും തന്നില്ലല്ലോ ,,അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് നമ്മള്‍ ഈ ഭൂമിയില്‍ എല്ലാ സുഖ സൌകര്യത്തിലും ജീവിക്കുന്നു ,,നമ്മുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ ഇതുപോലുള്ള എത്രയോ ആള്‍കാരെ നമ്മുക്ക് കാണാന്‍ കഴിയും ,,ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗതിയില്ലതാവരെ,,എല്ലാ സൌഭാഗ്യങ്ങളും തന്ന നാഥ നിനക്ക് ഒരായിരം സ്തുതി

    മറുപടിഇല്ലാതാക്കൂ
  30. എന്റെ വക ഇമ്മിണി ബാല്യ ഒരു ലൈക്...കഥാകാരനും കഥയിലെ നായകനും...!

    മറുപടിഇല്ലാതാക്കൂ
  31. ഇവിടെ ലൈക്ക് വെക്കാന്‍ ഞാനെന്തേ വൈകിയേ ...?
    ഔ പടിയും കിടുന്നില്ല . ഹൃദ്യമായ വിവരണം . ആശംസകള്‍
    കൂടാതെ ചിത്രീകരനത്തിനുള്ള അഭിനന്ദഞങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  32. എന്റെയും ഒരു ലൈക്‌ ;താങ്കളുടെ കഥയ്ക്ക് .


    ഇവരെയൊന്നും കാണാന്‍ നമുക്ക് സമയമില്ല്ലാതായിരിക്കുന്നു .അല്ലെ

    മറുപടിഇല്ലാതാക്കൂ
  33. ഹൃദയം തൊടുന്ന ലൈക്ക് ആ വ്യക്തിക്കും മാഷിനും...

    മറുപടിഇല്ലാതാക്കൂ
  34. പേടിയില്‍ നിന്ന് ഇഷ്ടത്തിലേക്ക്, പിന്നെ ഹൃദയത്തോളം!
    ലൈക്കിന്റെ വരവുവഴികള്‍ ഊഹങ്ങളെയും സാധ്യതകളെയും തോല്‍പ്പിക്കുന്നു,പലപ്പോഴും...
    അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  35. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  36. ഭ്രാന്തന്‍, പ്രവാചകന്മാരെ അങ്ങിനെയാര്‍ത്തു...
    പിന്നീട്,അവര്‍ ചൂണ്ടിയ വഴികളിലെ പഥികര്‍.,,,,

    ഹൃദയം തൊട്ടൊരു ലൈക്‌......, എന്‍റെയും.....

    എന്റെ കയ്യില്‍ ഓഫീസില്‍ നിന്ന് ഇടയ്ക്കു കൊറിക്കാന്‍ വേണ്ടി വാങ്ങിയ ഒന്ന് രണ്ടു പാക്ക് ബിസ്ക്കറ്റ്, അംരീക്കാനയുടെ ഒരു പാക്ക് റസ്ക് , കുറച്ചു കപ്പു കേക്ക്, ഇവയുടെ ഒരു കീശയുണ്ട്..>>>>
    കൊറിക്കാന്‍ ഇത്രയുമെങ്കില്‍ ഊണ് എത്രയായിരിക്കും...എന്‍റമ്മോ..!!

    മറുപടിഇല്ലാതാക്കൂ
  37. വീണ്ടും വായിച്ചു നല്ല വാക്കുകള്‍ പറഞ്ഞ
    ashraf meleveetil
    ഉസ്മാന്‍ കിളിയമണ്ണില്‍
    കുഞ്ഞൂസ് (Kunjuss)
    കാഴ്ചക്കാരന്‍
    Ismail Chemmad
    ഐക്കരപ്പടിയന്‍
    നന്ദി .. ഹൃദയപൂര്‍വം

    മറുപടിഇല്ലാതാക്കൂ
  38. ഒരായിരം ലൈക്ക്, നന്മയുടെ കഥകള്‍ മാത്രം പറയുന്ന ഈ ലൈക്കിനു..

    മറുപടിഇല്ലാതാക്കൂ
  39. manoharamaya varikal.....
    athilere, nanmakal niranja pachayaya jeevithathinte nerkazhachakal....
    oro postukalum onninonnu mechamm....
    hridayathil nanmakal sookshikkunna ezhuthakaranu abinadanagal.....
    iniyum ithupole manoharamaya varikal ezhuthan kazhiyatte.....
    dinesh doha

    മറുപടിഇല്ലാതാക്കൂ
  40. വായിച്ചു, രചനകളൊക്കെ സങ്കടം നിറഞ്ഞവയാണ്, വായിച്ചു രസിക്കാനുള്ളവയല്ല കഥകള്‍ ജീവിതത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കാണിച്ചു തരുന്നവ. കലക്ക് വേണ്ടിയുള്ള കലയല്ല മറിച് സമൂഹത്തിനു വേണ്ടിയുള്ള കല.
    എന്റെ പ്രിയപ്പെട്ട അധ്യാപകന് അഭിനന്ദനങ്ങള്‍. അള്ളാഹു ഈ രചനകള്‍ ഒരു പുന്യകര്‍മ്മമായി സ്വീകരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  41. "മനസ്സില്‍" നിന്നും ഇവിടെയെത്തി
    ഹൃദയഹാരിയായി അത് പറഞ്ഞു
    ആ ലൈക്കിനു എത്ര ലൈക്കു കൊടുത്താലും
    മതിയാവുകയില്ല, വീണ്ടും പറയട്ടെ ഹൃദ്യം.
    വീണ്ടും കാണാം, ഇതാദ്യം ഇവിടെ

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്