2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

പുലര്‍ക്കാഴ്ച



പ്രഭാതം വിയര്‍ത്തു വരുന്നേയുള്ളൂ .
ഇന്നലത്തെ രാത്രിയുടെ വിഴുപ്പില്‍ നിന്ന്
ഇന്നത്തെ പകല്‍ പരതുന്ന
പാറക്കറുപ്പുള്ള
പാവം ഒരമ്മ .

പിന്പുറത്ത് കുറുകെ കെട്ടിയ അമ്മ തൊട്ടിലില്‍
ഇനിയുമുണരാതെ
അവളുടെ പൊടിക്കുഞ്ഞ്.

ദാഹം തീരാത്ത സ്പോഞ്ച് തുണ്ടും
കാതിളകിയ ബക്കറ്റുമായി
ആഞ്ഞു കിതക്കുന്ന
വയറൊട്ടിയ
ഒന്ന് രണ്ടൊട്ടകങ്ങള്‍..



വേരിറക്കി പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന
മണല്‍ മരങ്ങള്‍
സുബഹി ബാങ്കിന് മുമ്പേ ഉണര്‍ന്ന്
ഷേവ് ചെയ്യാന്‍ പോലും നില്‍ക്കാതെ
പണിക്കിറങ്ങിയിരിക്കുന്നു.

അപ്പോഴും
വയലിലിറങ്ങാതെ
തീരെ വിയര്‍ക്കാതെ
ഒരു പറ്റം പക്ഷികള്‍
ധാന്യം കൊറിച്ചു സൊറ പറഞ്ഞിരിക്കുകയാണ്
ദൂരെ ഒരു പാട് ദൂരെ
എന്റെ കവിതയുടെ പാടത്ത്...

7 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വാനില്‍ പറക്കും 'പറവകള്‍' വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല.
    പിന്നെങ്ങനെ വിയര്‍ക്കും!

    മറുപടിഇല്ലാതാക്കൂ
  2. ഇക്ക ഇതെല്ലാം ഓരോ പ്രതീകക്ങ്ങളാണോ..

    മറുപടിഇല്ലാതാക്കൂ
  3. അപ്പോഴും
    വയലിലിറങ്ങാതെ
    തീരെ വിയര്‍ക്കാതെ
    ഒരു പറ്റം പക്ഷികള്‍
    ധാന്യം കൊറിച്ചു സൊറ പറഞ്ഞിരിക്കുകയാണ്
    ദൂരെ ഒരു പാട് ദൂരെ
    എന്റെ കവിതയുടെ പാടത്ത്..ഇനിയും ആ പക്ഷികള്‍ സൊറ പറഞ്ഞിരിക്കട്ടെ മനോഹരമായ ആ കവിതയുടെ പാടത്ത്...നല്ല വരികള്‍ ..എല്ലാ നന്മകളും നേരുന്നു ഹൃദയ പൂര്‍വം ഒരു കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  4. ഈ പുലര്‍കാലക്കാഴ്ച്ച നല്ലത്

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്