2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച
ചോദ്യോത്തര വേള
ചോദ്യം ഉത്തരത്തോട് ചോദിച്ചു :
- 'ജീവിതമെന്നാല്‍ എന്ത്..'?
ഉത്തരം പെട്ടുന്നുത്തരം പറഞ്ഞു:
- 'ഒരു പ്രഹേളിക..'
- 'മണ്ണാങ്കട്ട...!'
'ഏതോ ഒരരസികന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പറഞ്ഞ മണ്ടത്തരം..'
- 'എങ്കില്‍ നീ തന്നെ പറ..'
- 'രണ്ടു ഞാനാകുന്നു ജീവിതം'
''രണ്ടു നീയോ...? അതെങ്ങനെ മിസ്റ്റര്‍..'?
''ജനിക്കുമ്പോള്‍ മനുഷ്യന്‍ അലറിക്കരഞ്ഞു ചോദിക്കുന്നു : മുലപ്പാല്‍
മരണ വെപ്രാളത്തിനിടയിലും അവന്‍ ദാഹിച്ചു വലഞ്ഞ് ചോദിക്കുന്നു: വെള്ളം വെള്ളം..
ഇങ്ങനെ രണ്ടു ചോദ്യങ്ങളാകുന്നു ജീവിതം ..
ഉത്തരത്തിന് ഉത്തരം മുട്ടി..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തീര്‍ച്ചയായും .ആരായാലും ഉത്തരം മുട്ടും!ഏതായാലും ഇനിയും ഇതുപോലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണര്‍ന്നു വരട്ടെ .നന്നായി .അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂമുലപ്പാലിനും വെള്ളത്തിനും ഇടയിലുള്ള ഒരു നീണ്ട ഇടവേളയല്ലേ ജീവിതം തന്നെ???ഉത്തരത്തിന് ഉത്തരം മുട്ടിയെങ്കിലും ചോദ്യം നില നില്‍ക്കുന്നു..ആശംസകള്‍...
മറുപടിഇല്ലാതാക്കൂഉത്തരം മുട്ടിച്ചു ....
മറുപടിഇല്ലാതാക്കൂഉത്തരമില്ലാത്ത ചോദ്യവും ചോദ്യമില്ലാത്ത ജീവിതവും ...........
മറുപടിഇല്ലാതാക്കൂഉണരാനും ഉണര്‍ത്താനും ഇത്തരം ചോദ്യോത്തരങ്ങള്‍ കാരണമാകട്ടെ..!!
മറുപടിഇല്ലാതാക്കൂ