2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കുറ്റിപ്പെന്‍സില്‍





എന്റെ കുറ്റിപെന്‍സിലിന്നലെ
നിനച്ചിരിക്കാതെ പടികേറി വന്നു.
കണ്ണുകളില്‍ വിസ്മയം തൊട്ടു കളിക്കെ
ഞാന്‍ പൊതിയെടുത്ത്‌ തുറന്നു.
വെള്ളം ചോര്‍ന്നു പോകാതെ 
രണ്ടു മഷിത്തണ്ടുകള്‍.
ചേര്‍ന്ന് കിടക്കുന്ന രണ്ടു മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ 
രണ്ടു ചോക്കുപൊട്ടുകള്‍
പെട്ടെന്ന് 
എവിടെ നിന്നോ കുറെ മഴത്തുള്ളികള്‍ പാറി വന്നു.
ഞാന്‍ കുട നിവര്‍ത്തി ചേര്‍ത്ത് പിടിച്ചു.
അന്നത്തെ പോലെ..


മകള്‍ക്ക് വിളിച്ചപ്പോള്‍ അവളിന്നും പറഞ്ഞു.
സ്റ്റട്ട്ലര്‍ തന്നെ വേണം 
ജര്‍മനിയുടെ 
അതാകുമ്പോള്‍ മുന യൊടിയില്ല
നല്ല കൃത്യതയും ഭംഗിയും ..
ഞാന്‍ ഇടയ്ക്കു കേറി ചോദിച്ചു.
എഴുതി തീരാറായ പെന്‍സില്‍ നീ എന്ത് ചെയ്യും?
വലിച്ചെറിയും'
അവിടെ എന്റെ വാക്കുകള്‍ മുറിഞ്ഞു.
മനസ്സും .





 

6 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. എഴുതിത്തീരാറായ പെന്‍സില്‍ എന്തുചെയ്യും...? ഇതുവരെ ആലോചിച്ചിട്ടേയില്ല അതിനെപ്പറ്റി

    മറുപടിഇല്ലാതാക്കൂ
  2. അതെ, 'മനസ്സിലേക്ക് ഒരു കുറ്റിപെന്‍സില്‍
    നിനച്ചിരിക്കാതെ പടികേറി വന്നു'.

    മറുപടിഇല്ലാതാക്കൂ
  3. Manassinte padi kadannu vannu, oru kutti pencilum kurachu mashitandukalum....

    മറുപടിഇല്ലാതാക്കൂ
  4. "എഴുതി തീരാറായ പെന്‍സില്‍ നീ എന്ത് ചെയ്യും?
    വലിച്ചെറിയും'
    അവിടെ എന്റെ വാക്കുകള്‍ മുറിഞ്ഞു.
    മനസ്സും .,,"

    അതെ നമ്മുടെ ഒക്കെ ജീവിതവും ഒരു കുറ്റി പെന്‍സില്‍ പോലെ അല്ലെ ??!!!
    ജീവിച്ചു അവസാനം ഒരു കുറ്റി പെന്‍സില്‍ പോലെ ................. ആര്‍ക്കും വേണ്ടാതെ .. എറിയാം.
    ചുരുങ്ങിയ വരികളില്‍ എല്ലാം പറഞ്ഞു .. ആശംസകള്‍ ...............

    മറുപടിഇല്ലാതാക്കൂ
  5. കുറ്റിപ്പെൻസിലുകൾ, കളർ ചോക്കിൻ തുണ്ടുകൾ, വാടിത്തളർന്ന മഷിത്തണ്ട് എന്നിങ്ങനെ ചിലത് മനസ്സിൽ ചിതറിക്കിടക്കുന്നു, ഇന്നും. എഴുതി തീരാറായ പെൻസിൽ എന്തുചെയ്തിരുന്നു എന്ന് ശരിക്കോർമയില്ല :)
    മിക്ക ജീവിതങ്ങളും മുനയൊടിഞ്ഞ കുറ്റിപ്പെൻസിലുകളാണല്ലോ...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്