2012, മാർച്ച് 5, തിങ്കളാഴ്‌ച

പിണങ്ങിപ്പോയതിന്റെ പിറ്റേന്ന്


കൈവെള്ളയില്‍വെച്ചപ്പോള്‍
അവ
മുഖംവെട്ടിച്ച്
കലത്തിലേക്ക് തന്നെ
പിണങ്ങിപ്പോയി.

തിളച്ചുതൂവിയ
വാക്കിന്റെ വക്കില്‍നിന്ന്
വേവിറക്കി വെക്കുമ്പോള്‍
വിരല്‍ച്ചുണ്ടുകളില്‍
പൊള്ളല്‍ക്കുത്തേറ്റു .

ചുട്ടുനീറിയ കൈകുടഞ്ഞ്‌
ഇത്തിരി തണുപ്പ് പരതുമ്പോള്‍
ഹോര്‍ലിക്സ്കുപ്പികള്‍ക്കിടയില്‍ 
മറഞ്ഞിരുന്ന്
തേന്‍ കുപ്പി 
കണ്ണിറുക്കികാണിച്ചു
'മിണ്ടരുത്..'

കറിക്കരിയുമ്പോള്‍ 
പൊള്ളിയ വിരല്‍പള്ളയില്‍ തന്നെ
കത്തി തട്ടിയപ്പോള്‍ 
അടുക്കളക്കോണില്‍
പേടിച്ചരണ്ട്,
പതുങ്ങിക്കിടന്ന 
വളപ്പൊട്ട്‌ ചോദിച്ചു:
'വല്ലാതെ നൊന്തോ..'?

* മലയാളം ന്യൂസ് 'സണ്‍ഡേ പ്ലസി'ല്‍ പ്രസിദ്ധീകരിച്ചത് 

16 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. നൊന്തു കാണും, ഒന്നും കാണാതിരിക്കുക
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. വല്ലാതെ നൊന്തിരിക്കണം മാഷെ,അല്ലാതെ പിണങ്ങി പോക്വോ?
  നന്നായി രചന.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. മുഴുവനും മനസ്സിലായില്ല.. ആശംസകള്‍.

  പിന്നേ, ഒരു യാത്രാനുഭവം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിക്കണേ..

  മറുപടിഇല്ലാതാക്കൂ
 4. വല്ലാണ്ട് നോവാതെ പിണങ്ങുമോ?

  മറുപടിഇല്ലാതാക്കൂ
 5. നിന്റെ പോസ്റ്റ്‌ കൊള്ളില്ലെന്ന് പറഞ്ഞപ്പോള്‍ ബ്ലോഗര്‍
  എനിക്ക് നേരെ കണ്ണുരുട്ടി;

  "അതുപറയാന്‍ നീയാരെടാ..?"  (മാഷേ, കലക്കി കടുകും മുളകും വറുത്തു)

  മറുപടിഇല്ലാതാക്കൂ
 6. Noushad Vadakkel / ഫസല്‍ ബിനാലി.. / c.v.thankappan / Joy Varghese / Rashid / & Echmukutty .. നന്ദി ...

  മറുപടിഇല്ലാതാക്കൂ
 7. മുൻപ് വായിച്ചിട്ടുണ്ടല്ലോ ഇത്..ഇല്ലേ.. എന്നാലും വായിക്കാൻ സുഖമുണ്ട് ഇക്കാ..

  മറുപടിഇല്ലാതാക്കൂ
 8. ഹഹഹ വളരെ നര്‍മത്തോടെ അവതരിപ്പിച്ചു .. കൈ പൊള്ളലും ,കൈ കുടയലും, കത്തി കൊണ്ട് മുറിയലും ഒക്കെ വളരെ നല്ല രസമുണ്ടായിരുന്നു വായിക്കുവാന്‍ ...
  ഉസ്മാന്കാ സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
 9. .... അടുക്കളയില്‍ നിന്നൊരു കവിത....നന്നയി കേട്ടോ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 10. ഗാര്‍ഹീകാന്തരീക്ഷത്തില്‍ എഴുതിയ നല്ലൊരു കവിത..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. അടുക്കളക്കാരിക്കുവേണ്ടി മാഷ്‌ സമര്‍പ്പിച്ചത്.
  കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 12. മാഷേ ഞാൻ ഇന്നലെ ഒരുപാട് നേരം ട്രൈ ചെയ്തു,കമന്റ് വീഴുന്നില്ല. നന്നായിട്ടുണ്ട് ട്ടോ.
  അടുക്കളക്കോണില്‍
  പേടിച്ചരണ്ട്,
  പതുങ്ങിക്കിടന്ന
  വളപ്പൊട്ട്‌ ചോദിച്ചു:
  'വല്ലാതെ നൊന്തോ..'?

  വല്ലാതെ നൊന്തോ ? നന്നായിട്ടുണ്ട് മാഷെ, ഇനി മാഷുടെ ആ കഥയിലേക്ക്. സുന്ദരമായിരിക്കുന്നു. ആശംസകൾ.

  (മാഷേ, കലക്കി കടുകും മുളകും വറുത്തു) കണ്ണൂരാൻ കടുകും മുളകും വറുത്ത് കലക്കിയത് ഞാൻ ദോശക്കല്ലിലോട്ട് ഒഴിക്കുന്നു. എന്താ മാഷേ ഒരെണ്ണം വേണോ ? ആശംസകൾ.

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്