2012, മാർച്ച് 7, ബുധനാഴ്‌ച

സൂചിമുനക്കവിതകള്‍


                                                                  
                                                        
                                                        
                                                                 
അഭയം 
കമ്പ്യൂട്ടറില്‍
സുരക്ഷിതയാണെന്നു കരുതി
ഒളിച്ചിരുന്ന
ഒരു ഇളമുറക്കാരി കവിത
പേടിച്ചരണ്ടു 
ഇറങ്ങിയോടി 
A4 - ല്‍ കേറി വാതിലടക്കുന്നു  
  
        
പരിണാമം 
താഴേക്ക്‌ വീണ 
ആപ്പിള്‍
കൃത്യം തല മണ്ടയില്‍ തന്നെ 
പതിച്ചപ്പോള്‍ 
ഗള്‍ഫ്‌  ഗേറ്റിനു
ഒരു പുതിയ ബ്രാഞ്ച് കൂടി .






നീല വെളിച്ചം 
ഒന്നര  മാസം മാത്രം 
പ്രായമായ         
പെണ്‍പൂവില്‍
കണ്ണുവെച്ചു 
2012
നാവു നുണക്കുമ്പോള്‍
ഫ്രോയിഡിന്റെ ഒരു ഭീമന്‍ ചിത്രം
സ്ക്രീനില്‍ തെളിയുന്നു.


      
വികസനം 
കുന്നുകള്‍ നാട്ടിലിറങ്ങിയപ്പോള്‍ കാണുന്നത് 
കോണ്ക്രീറ്റ് കാടുകള്‍
കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്ക്  മുമ്പില്‍
ക്യൂ നില്‍ക്കുന്നതാണ്.
                                                 
                                                

പ്ലാസ്റ്റിക് സര്‍ജറി 

സഹിക്കവയ്യാതെ
രണ്ടുഹൈഹീല്‍ഡു 
ചെരുപ്പുകള്‍
ഓപ്പറേഷന്‍തിയേറ്ററിനു മുമ്പില്‍
പ്ലാസ്റ്റിക് സര്‍ജറിക്കായി 
കാത്തുകിടക്കുന്നു.

        




നിലവിളി 
ട്രാഫിക് ജാം സമയത്ത്
ലോറിയില്‍ കേറ്റി ക്കൊണ്ട് പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും 
പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു:
ഒരു ഹര്‍ത്താലിനു പോലും
വഴി കാണുന്നില്ലല്ലോ ദൈവമേ...!!
        
  കവര്‍ സ്റ്റോറി 
ഗത്യന്തരമില്ലാതെ
പേനയും കടലാസും             
തിരിച്ചേല്‍പ്പിച്ച്
പോലിസ് നായയുമായി
കവര്‍ സ്റ്റോറി 
തെരുവിലേക്ക്.


ഔട്ട്‌ഓഫ് റേഞ്ച് 
വിരല്‍ തുമ്പില്‍ 
യഥേഷ്ടം റേഞ്ചുണ്ടായിട്ടും 
അവളിപ്പോഴും 
പരിധിക്കു പുറത്താണ്.


'വര്‍ത്തമാനം ' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് 

13 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. കളിയും കാര്യവും കലര്‍ന്ന നുറുങ്ങുകള്‍ ...നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. സൂചിമുനപോലെ സമൂഹമനസ്സാക്ഷിയില്‍ തുളഞ്ഞു കയറുന്ന കവിതകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. നല്ല കവിതകള്‍ മാഷേ...............

    എനിക്ക് ഏറ്റവും ഇഷട്ടപെട്ടത്

    പരിണാമം
    താഴേക്ക്‌ വീണ
    ആപ്പിള്‍
    കൃത്യം തല മണ്ടയില്‍ തന്നെ
    പതിച്ചപ്പോള്‍
    ഗള്‍ഫ്‌ ഗേറ്റിനു
    ഒരു പുതിയ ബ്രാഞ്ച് കൂടി .

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം നല്ലത്..
    ഇത്രയും എണ്ണം ഒരുമിച്ച് പ്രസിദ്ധീകരിക്കണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  5. കുഞ്ഞു വരികളിലൂടെയുള്ള കവിത നന്നായി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  6. ആറങ്ങോട്ടുകര മുഹമ്മദ്‌
    c.v.thankappan
    khaadu..
    ഷാജു അത്താണിക്കല്‍
    viddiman
    Mohiyudheen MP...

    നന്ദി ...

    മറുപടിഇല്ലാതാക്കൂ
  7. മനസ്സിൽ തട്ടുന്ന വരികൾ ഇക്കാ..

    മറുപടിഇല്ലാതാക്കൂ
  8. രസകരമായ വാക്കുകള്‍കൊണ്ട് ചിന്തിപ്പിച്ചു ഇനിയും എഴുതണം നല്ല വരികള്‍ക്കും ആശയങ്ങള്‍ക്കും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  9. വിരല്‍ തുമ്പില്‍
    യഥേഷ്ടം റേഞ്ചുണ്ടായിട്ടും
    അവളിപ്പോഴും
    പരിധിക്കു പുറത്താണ്.


    ഏറ്റവും നല്ലത് അവസാനത്തേക്ക് വേണ്ടി മാറ്റിവച്ച പൊലെ. എല്ലാം അർത്ഥഗംഭീരമായിട്ടുണ്ട്. പക്ഷെ ആ അവസാനത്തെ പഞ്ച് ഒരു പഞ്ചാ ഇക്കാ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്