2011, നവംബർ 14, തിങ്കളാഴ്‌ച

ഒരു ചുവന്ന നദിയുണ്ട് ഒഴുകി വരുന്നു



നൂറുദ്ദുജ ഹോസ്പിറ്റലിലെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്തുറഞ്ഞ കട്ടിലില്‍ കിടന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ജീവിതത്തിലെ നാല്  ദിനരാത്രങ്ങള്‍ അയാളറിയാതെ അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. 
തീരെ പരിചിതമല്ലാത്ത പരിസരവും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും അയാളില്‍ വിരൂപമായ ചില നിഴല്‍ ചിത്രങ്ങള്‍ കുടഞ്ഞിട്ടു. 

ദുസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന കൊച്ചു കുട്ടിയെ പോലെ കണ്ണില്‍കണ്ട വസ്തുക്കളിലെക്കൊക്കെ അയാള്‍ മാറി മാറി നോക്കി.

എവിടെയാണ് ഞാനിപ്പോള്‍? 
മനസ്സിലാവുന്നില്ല ഒന്നും...

ഏറ്റവും ഒടുവിലാണ് അയാള്‍ അയാളെ തന്നെ കാണുന്നത്! 



മരണത്തിന്റെ നിറമുള്ള വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിലാണ് കിടക്കുന്നത് . 
ജീവിതത്തിലൊരിക്കലും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രത്യേക നിറവും ആകൃതിയും ഉള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്‌..

നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒന്നിലധികം കൈവള്ളികള്‍ പല ഭാഗങ്ങളില്‍ നിന്നുമായി അയാളെ പിടിച്ചു വെച്ചിരിക്കുന്നു.! തല കീഴായി കിടന്ന് ഒരു വെളുത്ത ബോട്ടില്‍ അതീവ ജാഗ്രതയോടെ അയാളിലേക്ക് 
ജീവത് തുള്ളികള്‍ ഇറ്റിച്ചു കൊണ്ടേയിരിക്കുന്നു..

ജീവന്‍ നിലനിര്‍ത്താന്‍ ജീവനില്ലാത്തവയുടെ പെടാപ്പാട് ...!

ഇന്നലെ വരെ യാതൊരു പ്രയാസവുമില്ലാതെ , സുഖമായി വന്ന് , 
അതിലേറെ സൌമ്യമായി തിരിച്ചു പോയിരുന്ന ശ്വാസം ഇന്നിപ്പോള്‍ അല്പം ശങ്കയോടെയും 
അതിലേറെ ആശങ്കയോടെയുമാണ് വന്നുപോയ്ക്കൊണ്ടിരിക്കുന്നത്..

വലിയ ഒരു ചുരം കേറി വരുന്ന ചരക്കു ലോറിയെ പോലെ അത് കാല്പാദങ്ങളില്‍ നിന്ന് കിതച്ചു കേറി വരുന്നതും 
വല്ലാത്ത ഒരു ആശ്വാസത്തോടെ പുറത്തേക്കു രക്ഷപ്പെടുന്നതും അയാള്‍ക്ക്‌ മനസ്സിലാക്കാനാവുണ്ട്...

ഒരു വശം ചേര്‍ന്ന് കിടക്കാനൊരു ശ്രമം നടത്തി വളരെ ഭംഗിയായി പരാജയപ്പെട്ടപ്പോഴാണ് 
ഒരു വെള്ളക്കൊക്ക് ഓടി വന്ന് തടയുന്നത്... 
'യാ ബാബാ മാ സവ്വി ഹറക..' ! ( ഉപ്പാ അനങ്ങാതെ കിടന്നോളൂ)

ആ ആജ്ഞ അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ വിളി അയാള്‍ക്ക്‌ നന്നേ ബോധിച്ചു.. .

ഉമ്മാ , ഉപ്പാ, എന്ന വിളികള്‍ക്കൊക്കെ ഏത് ഭാഷയിലായാലും എന്തൊരു വശ്യതയാണ്! 
അയാള്‍ മനസ്സില്‍ പറഞ്ഞു. 

മുഖം കണ്ടാലറിയാം , അവള്‍ ഫിലിപ്പൈനിക്കുട്ടിയാണ്.. 
ഇവിടെ ഓരോ മുഖത്തും അവരവരുടെ നാടിന്റെ പേര് കൊത്തി വെച്ചിട്ടുണ്ടാവും , ഭാവങ്ങളിലും വര്‍ണ്ണങ്ങളിലും മുഖച്ഛായകളിലും.. ദൈവത്തിന്റെ ഓരോ വികൃതികള്‍...!

അവള്‍ക്കു തന്റെ മകളുടെ പ്രായമേയുള്ളൂ.. അയാള്‍ അവളുടെ വയസ്സ് തിട്ടപ്പെടുത്തി.
എന്ത് ? തന്റെ മകളോ? അങ്ങനെ ഒരു ചിന്ത വേണ്ടിയിരുന്നില്ലെന്ന് ഉള്ളിലിരുന്നു ആരോ അയാളെ ശാസിച്ചു.
എപ്പോഴുമങ്ങനെയാണ്.. അരുതെന്ന് അറിയാമായിരുന്നിട്ടും മനസ്സു അതിലേക്കു തന്നെ വഴുതും..

പതിവ് പോലെ അയാള്‍ക്ക് അന്നേരം അയാളോട് തന്നെ ഒരിക്കല്‍ കൂടി പുച്ഛം തോന്നി. 
അയാള്‍ അവള്‍ എവിടെയെന്നു നോക്കി .. ഗുളികകള്‍ അടര്‍ത്തിയെടുക്കുന്ന തിരക്കിലാണ്!

ഗുളികകളെ കുറിച്ച് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി.ചിരിയുടെ നന്നേ ദുര്‍ബലമായ അനുരണങ്ങള്‍ അയാളുടെ പരുപരുത്ത മുഖത്തൂടെ കുണുങ്ങി ഓടുമ്പോള്‍ എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നതും നേരിയ
നീറ്റലുളവാകുന്നതും അയാളറിഞ്ഞു..

മുപ്പതു വര്‍ഷം മുമ്പ്, അല്‍നഖ്ലി  ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ ഒരു ഓഫീസ് ബോയ്‌ ആയി നിയമിതനാവുമ്പോള്‍ സത്യത്തില്‍ എല്ലാം തികഞ്ഞ ഒരു ബോയ്‌ തന്നെ ആയിരുന്നു.

അന്നെടുത്ത ഫോട്ടോകള്‍ നിറം മങ്ങിയ ആല്‍ബത്തിന്റെ വാക്ക് പൊട്ടിയ പ്ലാസ്റ്റിക് ചതുരാവരണ ത്തിലൂടെ ഇടയ്ക്കു കണ്ടു രസിക്കും.

മരുഭൂമിയിലെ മുള്‍ചെടി പോലെ അവിടവിടെ എഴുന്നു നില്‍ക്കുന്ന , കൃത്യമായി എണ്ണിക്കണക്കാക്കാനാവുന്ന തലനാരിഴകള്‍ കോതിയിടുമ്പോഴും   ഷേവ് ചെയ്യുമ്പോഴും ആ പഴയ യുവാവിനെ ഒന്ന് പരതും. കാലമെന്ന വിദഗ്ദനായ പ്ലാസ്റ്റിക് സര്‍ജറിക്കാരനെ ക്കുറിച്ച് അപ്പോള്‍ വലിയ മതിപ്പ് തോന്നും ; വെറുപ്പും..!

റൂം മേറ്റുകളായ ജലീലും  അലവിക്കുട്ടിയും റഫീഖും മജീദുമൊക്കെ മക്കളുടെ ഫോട്ടോ നോക്കിയിരിക്കുന്നത് കാണാം ..  അവരുടെ മൊബൈലിലും കമ്പ്യൂട്ടറിലും അവരുടെ കുട്ടികള്‍ ചിരി തൂകി നില്‍ക്കുന്നത് കൌതുകത്തോടെ കണ്ടിരിക്കും..!

ഗുളികകള്‍ വായിലേക്കിട്ടു വെള്ളം കുടിക്കുമ്പോള്‍ അവള്‍ പറഞ്ഞത് അയാള്‍ ഇങ്ങനെ മൊഴിമാറ്റം നടത്തി..
'നാളെ വാര്‍ഡിലേക്ക് മാറാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്'!

ആ വാര്‍ത്ത അയാളില്‍ ഒരു പ്രഭാവവും ഉളവാക്കിയില്ല..അയാളപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ട് വരും മുമ്പ് ഒരു നേരം കഴിച്ചിരുന്ന ഗുളികകളുടെ എണ്ണത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. മുറ തെറ്റാതെ എന്ന് തുടങ്ങിയതാണ്‌...

ഇംഗ്ലീഷിലെ R എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന അല്പം ഭേദപ്പെട്ടതും വന്നു കിട്ടിയാല്‍ പിന്നെ വിട്ടു പോകാത്തതുമായ രണ്ടു മൂന്നെണ്ണം കൂടെ കൂടിയിട്ടു കാലമേറെ ആയി.. പോരാത്തതിന് കിഡ്നി സ്റ്റോണ്‍ , പൈല്‍സ്, കൊളസ്ട്രോള്‍.. ഇപ്പോഴിതാ ഇങ്ങനെയൊന്നും...

രോഗങ്ങളുടെ പേരുകളൊക്കെ ഇംഗ്ലീഷില്‍ പറയുമ്പോള്‍ എന്തൊരു സ്റ്റൈല്‍ ആണ്! നല്ല ഗ്ലാമറുള്ള പേരുകള്‍...
അയാള്‍ക്ക്‌ ചിരി പൊട്ടി.

പറഞ്ഞത് പോലെ പിറ്റേന്ന് തന്നെ വാര്‍ഡിലേക്ക് മാറ്റി.. അന്ന് രാത്രി റൂമിലെ  ജലീലും റഫീഖും മജീദും വന്നു. അവര്‍ കമ്പനിയില്‍ പോയിട്ട് വരികയാണ്‌. 

''ഞങ്ങള്‍ നിങ്ങളുടെ മാനേജരെ കണ്ടു വരികയാണ്‌..''

തികച്ചും നിസ്സംഗമായാണ് അയാളത് കേട്ടിരുന്നത്.. മാനേജര്‍ എന്ത് പറഞ്ഞിട്ടുണ്ടാവുമെന്നു അയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു..

'എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനാണ് മാനേജര്‍ പറഞ്ഞത്..നിങ്ങളോട് അയാളിത് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി എന്നും പറഞ്ഞു.. ഇനിയുള്ള കാലം എങ്കിലും വീട്ടില്‍ വിശ്രമിച്ചു കൂടെ.. പോരാത്തതിന് ഒരു പാട് രോഗങ്ങളും...' 

'പുതുതായി ഒന്നും പറഞ്ഞില്ല അല്ലെ ' എന്ന ഭാവത്തില്‍ അയാള്‍ ജലീലിനെ നിര്‍ന്നിമേഷം ഒന്ന് നോക്കി.. എന്നിട്ട് ഒരു വശത്തേക്ക് തല ചെരിച്ചു തരിഞ്ഞു കിടന്നു!

അപ്പോഴേക്കും അയാളുടെ സഹോദരന്‍ എത്തി.. ''ഉമ്മര്‍ കുട്ടിയാണ് പേരെന്നും ഇവിടെ ഇങ്ങനെ യൊക്കെ അല്ലെ നടക്കുള്ളൂ മാനേജര്‍ ലീവ് തരണ്ടേ .. ഞാന്‍ ആണെങ്കില്‍ ഒരു പാട് ദൂരെ ആണെനും...'' ജ്യേഷ്ഠന്‍ ഐ.സി.യു. വില്‍ ആയിട്ട് നാലാം ദിവസമാണ് അയാള്‍ വരുന്നത്  എന്ന ചമ്മല്‍ അയാളുടെ മുഖത്തും ഭാവങ്ങളിലും വാക്കുകളിലും ഉണ്ടായിരുന്നു...!

ജലീല്‍ ഉത്തരവാദപ്പെട്ട ഒരാളെ കിട്ടിയ സമാധാനത്തില്‍ മാനേജര്‍  പറഞ്ഞതും ഉണ്ടായ സംഭവങ്ങളും ഒക്കെ അദ്ദേഹത്തെ ധരിപ്പിച്ചു.. 'ഞങ്ങള്‍ റൂമിലുള്ളവര്‍ ഇപ്പോഴും പറയും .. നിര്‍ത്തി പോകാന്‍ .. കേള്‍ക്കുന്നില്ല.. ബാത്ത് റൂമില്‍ തലകറങ്ങി വീണ ശബ്ദം കേട്ട് ഓടി ചെന്നതാ... ശക്തമായ നെഞ്ചു വേദനയും ഉണ്ടായിരുന്നു..
ഇങ്ങനെയൊക്കെ ആവുമ്പോള്‍ വല്ലതും പറ്റിയാലോ..?

അയാള്‍ എല്ലാം തലകുലുക്കി സമ്മതിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.. 
ഏറ്റവും ഒടുവില്‍ അദ്ദേഹം ഇത് മാത്രം  പറഞ്ഞു..

'ന്നാ ഞ്ഞി നോക്കണ്ട എക്സിറ്റ് തന്നെ അടിക്ക്വാ ..'

അന്ന് രാത്രി എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ അയാള്‍ നഴ്സിനോട് പറഞ്ഞു..
'മോള്‍ വന്ന് ഇവിടെ ഇരി .. കുറച്ചു നേരം..'

സ്വന്തം അച്ഛന്റെ ചാരത്തിരിക്കുന്ന മനസ്സുമായി അവള്‍ അയാളുടെ അടുത്തിരുന്നു..
അയാള്‍ സ്വന്തം മകളെയെന്ന പോലെ അവളുടെ കൈകളെടുത്തു ഓമനിച്ചു.. മുടിയിഴകളില്‍ സ്നേഹപൂര്‍വ്വം തലോടി..
എന്നിട്ട് മെല്ലെ പറഞ്ഞു..
'ഖുലീ യാ  ബാബാ ...' ബാബാ.....

അവള്‍ അനുസരണയുള്ള ഒരു കുട്ടിയെ പോലെ ആ പദം ആവര്‍ത്തിച്ചു പറഞ്ഞു..
യാ ബാബാ ....! യാ ബാബാ ..

അത് കേട്ട വല്ലാത്ത ഒരു നിര്‍വൃതിയില്‍ അയാള്‍ അവളോട്‌ ഒന്ന് കൂടി പറയാന്‍ ആവശ്യപ്പെട്ടു...
'ഖുലീ ഉപ്പാ ... ഉപ്പാ... ഉപ്പാ..'

അങ്ങനെ അവള്‍ക്കു പെട്ടെന്ന് പറയാന്‍ കഴിയുമായിരുന്നില്ല .. 
അയാള്‍ ഒരു കൊച്ചു കുട്ടിക്ക് അക്ഷരം പറഞ്ഞു പഠിപ്പിക്കും പോലെ അവള്‍ക്കു പറഞ്ഞു കൊടുത്തു...
''ഉപ്പാ ഉപ്പാ...ഉപ്പാ...''

ഒടുവില്‍ അവള്‍ ആ വിളി പല പ്രാവശ്യം ആവര്‍ത്തിച്ചു..
ആ ശബ്ദം ഒരു സ്നേഹ സംഗീതമായി ആശുപത്രി ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു...

അന്നേരം , അയാളുടെ വെളുത്ത വിരിപ്പിലൂടെ പുതിയ ചാലുകള്‍ സൃഷ്ടിച്ച്  ഒരു ചുവന്ന നദി ഒഴുകി വരുന്നുണ്ടായിരുന്നു....










53 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ചില ജീവിതങ്ങള്‍ അങ്ങിനെയാ . നമുക്ക് ചുറ്റും അത് ചിലപ്പോഴെങ്ങിലും നാം കാണുന്നു , അറിയുന്നു ..........

    മറുപടിഇല്ലാതാക്കൂ
  2. ആശംസകള്‍....
    രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ പ്രവാസികള്‍ക്കും, പ്രാര്‍ത്ഥനയോടെ...

    മറുപടിഇല്ലാതാക്കൂ
  3. "ഉമ്മാ , ഉപ്പാ, എന്ന വിളികള്‍ക്കൊക്കെ ഏത് ഭാഷയിലായാലും എന്തൊരു വശ്യതയാണ്!"
    കഥ ഇഷ്ടായി..

    മറുപടിഇല്ലാതാക്കൂ
  4. പ്രവാസിയുടെ പ്രയാസങ്ങള്‍ ഒരിക്കലും അവസാനിക്കില്ല

    മറുപടിഇല്ലാതാക്കൂ
  5. നമുക്ക് ചുറ്റുമുള്ള ഈ നിസ്സഹായരെയാണ് നാം പ്രവാസികള്‍ എന്ന് വിളിക്കുന്നത്,
    ആ ചുവന്ന നിണച്ചാലുകളാണ് നമ്മുടെ നാട്ടിലെ ആടമ്പര- പാതകള്‍...........

    മാഷേ നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  6. ഓരോ വരികളിലും വല്ലാത്തൊരു വിങ്ങല്‍.. ഇക്കാ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു പേടി പോലെ. ശരിക്കും മനസ്സില്‍ കൊണ്ട കഥ..

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല ...!

    മറുപടിഇല്ലാതാക്കൂ
  8. ജീവിതം ഇതൊക്കെ. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. ചുവന്ന നദിക്കപ്പുറത്തെ കാട്ടില്‍ മുളന്കൂട്ടങ്ങള്‍ പാടുന്നു .പ്രത്യാശയുടെ സംഗീതം ..

    മറുപടിഇല്ലാതാക്കൂ
  10. മനസ്സിനെ പേടിപ്പെടുത്തുന്ന കഥ ... നമുക്ക് അറിയില്ലല്ലോ നമ്മുടെ അന്ത്യം എങ്ങിനെ ആകുമെന്ന് ....

    മറുപടിഇല്ലാതാക്കൂ
  11. ആശുപത്രി യുടെ ..മണം തന്നെ ........അരോചകം ആണ് ..ശേരികും ആ ഒരു അന്തരീക്ഷ തിലേക് കൊണ്ട് പോയി ...... .അവതരണം നന്നായി .........എല്ലാ നന്മകളും നേരുന്നു ........ഈ കുഞ്ഞു മയില്‍പീലി ..............

    മറുപടിഇല്ലാതാക്കൂ
  12. ഓര്‍ത്തു വെക്കേണ്ട മനപ്പാടം ...കിടക്കകള്‍ മാറാം ..ഭാഷകള്‍ മാറാം ..എന്നാല്‍ പ്രവാസി ഒടുവില്‍ കിട്ടുന്ന ..അല്ല കൊടുക്കുന്ന സമ്മാനം ..വെള്ളത്തുന്യിലെ ചുവന്ന പൂക്കള്‍ നിറഞ്ഞ ..മനോഹരമാല്ലാത്ത ..ഒന്നുമെഴുതാന്‍ ആവുന്നില്ല മാഷേ ...എനിക്ക് ആശുപത്രി എന്ന് കേള്‍ക്കുമ്പോഴേ ഇപ്പോള്‍ ...അങ്ങിനെയാ...

    മറുപടിഇല്ലാതാക്കൂ
  13. പറഞ്ഞു പറഞ്ഞു പുതുമ നഷ്ടപ്പെട്ട വിഷയം
    പക്ഷെ അവതരണത്തിന്റെ മനോഹാരിത കൊണ്ട് അതീവ ഹൃദ്യമാക്കിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. ഞെട്ടിക്കുന്ന യാഥാര്‍ത്യങ്ങള്‍.. കഥയാണെന്ന് തോന്ന്നിയില്ല.. അവതരണം ഗംഭീരമായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  15. ഈ കഥയിലൂടെ പ്രവാസിയുടെ രോഗങ്ങള്‍ മൂലമുള്ള പ്രയാസകരമായ ജീവിതം വരച്ച്‌ കാട്ടിയത് ഹൃദ്യമായി. അഭിനന്ദനങ്ങള്‍ ഉസ്മാന്‍ ഭായി

    മറുപടിഇല്ലാതാക്കൂ
  16. ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന, കഥനതിനപ്പുറം ഉള്ള കദനം എന്തായിരിക്കുമെന്ന് വായനക്കാരന്റെ മനസ് തിരയുന്ന ഒരു കഥ. ഉള്ളത് പറഞ്ഞാൽ എനിക്കിതിനൊരു കമന്റ് ഇടാൻ കഴിയുന്നില്ല. ആ മനുഷ്യന്റെ കൂടെ ആശുപത്രിയിലും ഉണ്ടായിരുന്നു ഞാൻ; ഒളിപ്പിച്ച് പിടിച്ച് പല്ലിളിച്ച അദ്ദേഹത്തിന്റെ ഓർമ്മകളെ ഉളിഞ്ഞ് നോക്കാനും ശ്രമിക്കണുണ്ടാരുന്നു.. ഗ്രേറ്റ് ഇരിങ്ങാട്ടിരി..!

    മറുപടിഇല്ലാതാക്കൂ
  17. മനോഹരമായ അവതരണം, കഥ ഉള്ളില്‍ തട്ടി.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  18. കഥ മനസ്സിനെ വല്ലാതെ ഇളക്കിമറച്ചു..... രണ്ട് കാരണം...ഒന്ന് ഇത് എന്റെ ജീവിതത്തിൽ നടന്ന കാര്യം....രണ്ട് ആഖ്യാന ശൈലിയിലെ വശ്യത....എല്ലാ ഭാവുകങ്ങളും...

    മറുപടിഇല്ലാതാക്കൂ
  19. രക്തം ച്ഛർദ്ദിച്ച് ബോധം മറയുന്നതിന് തൊട്ടു മുൻപ് ഡോക്ടറോട് ചോദിച്ചു, പ്ലീസ് എന്നെ മോളേന്ന് ഒന്ന് വിളിയ്ക്കാമോ? ആ വിളി കേട്ടിട്ട് മരിച്ചാൽ പിന്നെ ഇനി ഞാൻ ജനിയ്ക്കില്ല....പ്ലീസ്.
    നിറയാൻ തുടങ്ങുന്ന കണ്ണുകളിലെ തിളക്കത്തോടെ അദ്ദേഹം പറഞ്ഞു,..മോൾക്കൊന്നുമില്ല, മോൾ മിടുക്കിയാണ്....

    ഇതു കഥയല്ലല്ലോ, ജീവിതമല്ലേ?
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  20. എന്താ ഇപ്പൊ പറയുക...

    മനസ്സില്‍ തട്ടിയ വരികള്‍....

    മറുപടിഇല്ലാതാക്കൂ
  21. ചന്തു നായർ,
    Echmukutty,
    uNdaMPoRii,
    സുനില്‍ ‍‍‍പെരുമ്പാവൂര്‍,
    apakader ...
    ഹൃദയപൂര്‍വം നന്ദി... നല്ല കമന്റിന്,
    പിന്നെ അഭിപ്രായം എഴുതിയ സഹൃദയര്‍ക്കും എല്ലാ വായനക്കാര്‍ക്കും ..

    മറുപടിഇല്ലാതാക്കൂ
  22. ഹൃടയാര്‍ദ്രമായ കഥ.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  23. VALLATHE MANASSINE PIDICHULACHU KASHINJU . ITHU POLULLA ORU PADU PERE ENIKKARIYAM.

    മറുപടിഇല്ലാതാക്കൂ
  24. കഥയിലെ ജീവിതങ്ങളെ അതിശയിക്കുന്ന ചില യദാർത്ഥ ജീവിതങ്ങൾ
    വല്ലാതെ അലോസരപ്പെടുത്തും.ഇതു പോലെ.

    മറുപടിഇല്ലാതാക്കൂ
  25. രക്തത്തിന്റെ മണം ...അതെന്നെ പിന്തുടരുന്നപോലെ...

    മറുപടിഇല്ലാതാക്കൂ
  26. മനസ്സില്‍ തട്ടിയ കഥ.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  27. വായിച്ച പാടെ .....മിഴികള്‍'' copy '' ചെയ്തു മനസ്സിലെവിടെയോ ''paste '' ചെയ്തിട്ടിരിക്കുന്നു ഇ കഥ....ഓരോ പ്രവാസിയുടെയും മനസ്സൊന്നു പിടച്ചേക്കാം വായിച്ചു തീരുമ്പോള്‍ ....ഉസ്മാനിക്കാ.. അഭിനന്തനങ്ങള്‍...!!

    മറുപടിഇല്ലാതാക്കൂ
  28. << വിധു ചോപ്ര :
    കഥയിലെ ജീവിതങ്ങളെ അതിശയിക്കുന്ന ചില യദാർത്ഥ ജീവിതങ്ങൾ
    വല്ലാതെ അലോസരപ്പെടുത്തും.ഇതു പോലെ >>

    << Shaleer Ali
    വായിച്ച പാടെ .....മിഴികള്‍'' copy '' ചെയ്തു മനസ്സിലെവിടെയോ ''paste '' ചെയ്തിട്ടിരിക്കുന്നു ഇ കഥ....ഓരോ പ്രവാസിയുടെയും മനസ്സൊന്നു പിടച്ചേക്കാം വായിച്ചു തീരുമ്പോള്‍ ....ഉസ്മാനിക്കാ.. അഭിനന്തനങ്ങള്‍...!!>>
    ഹൃദ്യമായ കമന്റുകള്‍ .. നന്ദി

    മറുപടിഇല്ലാതാക്കൂ
  29. Touching.........
    It is a message to each one us, pravasees, to prepare from today and to ensure abasence of such lost feelings at the turning points of the road........

    മറുപടിഇല്ലാതാക്കൂ
  30. ഓരോ പ്രവാസിയുടെയും മനസ്സൊന്നു പിടച്ചേക്കാം വായിച്ചു തീരുമ്പോള്‍ ...... അഭിനന്തനങ്ങള്‍...!! rasheed bichu real story

    മറുപടിഇല്ലാതാക്കൂ
  31. 'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി ഇ മെയില്‍ ആയി ലഭിക്കും .

    മറുപടിഇല്ലാതാക്കൂ
  32. അതെ .. ഓരോ പ്രവാസിയുടെയും മനസ്സ് പിടചെക്കാം... ഇത് വായിക്കുമ്പോള്‍...

    പലരും പ്രായമായിട്ടും ഇവിടം വിട്ടു പോകാത്തത് കാണുമ്പോഴൊക്കെ സങ്കടം തോന്നിയിട്ടുണ്ട്... എന്തിനാ ഇവിടെ കിടന്നിങ്ങനെ കഷ്ടപെടുന്നതെന്നോര്‍ത്തു മനസ്സ് വേദനിച്ചിട്ടുണ്ട്...

    ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...ഇവിടെ വച്ച് ഒന്നും സംഭവിക്കതിരുന്നാല്‍ മതി... നമ്മുടെ മണ്ണില്‍ ഇറങ്ങിയിട്ട് കണ്ണടഞ്ഞാല്‍ മതിയെന്ന്...

    എല്ലാ പ്രവാസികള്‍ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ...

    എഴുത്തുകാരാ...അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  33. പ്രവാസി!
    ആദി അന്തം ഏറ്റവും ദുര്‍ഘടം പിടിച്ച ജീവിതം നയിക്കുന്ന മനുഷ്യന്‍.
    ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് ഒടുവില്‍ എല്ലാ രോഗത്തിന്റെയും കൂടി ഒരു ഭാണ്ഡം മാത്രം സ്വന്തമാവുന്നു.സ്നേഹിക്കുന്നവരുടെ ഒക്കെ ഒരു കുഞ്ഞു ഫോട്ടോ ജീവിതകാലം മുഴുവന്‍ പേഴ്‌സില്‍ -
    ഒടുക്കം 'എക്‌സിറ്റ്' അടിച്ച് 'മേലോട്ട്'ഒരു പോക്ക് .
    ആരും മനസ്സിലാക്കുന്നില്ല പ്രവാസിയെ.
    പ്രവാസി പോലും....

    "എവിടെയാണ് ഞാനിപ്പോള്‍?
    മനസ്സിലാവുന്നില്ല ഒന്നും...
    ഏറ്റവും ഒടുവിലാണ് അയാള്‍ അയാളെ തന്നെ കാണുന്നത്! "

    മനോഹരമായി ഹൃദയത്തില്‍ തട്ടും പോലെ പറഞ്ഞ കഥ.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2011, നവംബർ 20 7:08 PM

    മാഷേ .. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  35. ഇങ്ങിനെ എത്രയോ ആളുകളുടെ വിരിപ്പിലൂടെ ചാലുകള്‍ സൃഷ്ടിച്ച് ചുവന്ന നദി ഒഴുകി .....
    ഒഴുക്ക് തുടര്‍ന് കൊണ്ടേ ഇരിക്കും അല്ലെ. എല്ലാത്തിനും കാലം സാക്ഷി,
    നാളെ എന്ത് സംഭവിക്കുമെന്ന് നമുക്കൊരു നിശ്ചയവുമില്ല മറകള്‍ക്കുള്ളില്‍ ഒളിഞ്ഞു നിന്ന് കൊണ്ട് നാളെയന്ന സത്യം ഇതല്ലാം നോക്കി കാണുന്നു. ഒന്നും പുറത്ത് പറയാതെ, പറയാതിരിക്കട്ടെ, പറഞ്ഞാല്‍ സ്വപ്നങ്ങള്‍ക്ക് എന്തര്‍ത്ഥം
    ചുവന്ന നദി വിരുപ്പില്‍ ചാലുകള്‍ സൃഷ്ടിക്കുന്നത് വരെ ഭീരുക്കള്‍ ആവാതെ മറ്റൊരു ജീവിതതിലെകുള്ള സമ്പാദ്യത്തിന് വേണ്ടി നമുക്ക് മുമ്പോട്ട്‌ നീങ്ങാം ........................
    ഹ്രദയ സ്പര്‍ശിയായ കഥ,
    അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  36. ആശ്വാസത്തിന് കൊതിക്കുന്ന എത്ര എത്ര പേരുകള്‍ നമുക്ക് ചുറ്റും, കഥ ഉള്ളില്‍ തട്ടി പറഞ്ഞു.

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  37. നല്ല രചനാ രീതി; മനസ്സ് തൊടുന്ന വാക്കുകള്‍,പുതുതായൊന്നും ഇല്ലെങ്കിലും..

    മറുപടിഇല്ലാതാക്കൂ
  38. പ്രവാസത്തിന്റെ പ്രയാസങ്ങൾ... നല്ല ആഖ്യാനം മാഷേ,,,

    മറുപടിഇല്ലാതാക്കൂ
  39. എന്തൊക്കെ അനുഭവിച്ചു തീര്‍ക്കേണ്ടി വന്നാലും നിറഞ്ഞ മനസ്സോടെ മരിക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണെ...
    അതിനു കാരണം ആവാന്‍ കഴിയുക എന്നത് മറ്റൊരു ഭാഗ്യവും.

    മറുപടിഇല്ലാതാക്കൂ
  40. ആശംസകള്‍..!!!!!!!!!!!!!! ......!!!!!!!!!!!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  41. സൗമ്യതയും ഒതുക്കവുമുള്ള ഭാഷ..... ഭംഗിയായി പറഞ്ഞിരിക്കുന്നു.... വായനക്കാരന്റെ ഹൃദയം തൊടാന്‍ കഴിയുന്നത് എഴുത്തിന്റെ മിടുക്കു തന്നെ....

    മറുപടിഇല്ലാതാക്കൂ
  42. ഉപ്പാ എന്ന് കൊതി തീരും വിളിക്കാന്‍ കഴിഞ്ഞില്ല എനിക്ക്

    മറുപടിഇല്ലാതാക്കൂ
  43. വല്ലാത്ത ഒരവസ്ഥയിലാ ഈ കഥ വായിക്കാന്‍ തുടങ്ങിയത്..വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനെ നിയന്ദ്രിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വീണ്ടും തള്ളി വിട്ടു...ഇഷ്ട്ടം മാഷ,,കൂടെ സ്നേഹവും,,,

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്