2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍

പണ്ടത്തെ അധ്വാനം വയറിന്
ഇന്നത്തെ അധ്വാനം വയര്‍ 'ലെസ്സിന്'

പണ്ട് പുകയാത്ത അടുപ്പുകള്‍
ഇന്ന് പുകയില്ലാത്ത അടുപ്പുകള്‍

ആണാണേല്‍ കണ്മണി
പെണ്ണാണേല്‍ കണ്ണീര്‍ മണി

ആരായാലും
ആരായാം

നല്ല ആശയം
നല്ല ആശ്രയം


വരം കിട്ടിയാല്‍ നന്ന്
വിവരം കൂട്ടിയാല്‍ അതിലേറെ നന്ന്

കൊടി ഏറുന്നതിനെക്കാള്‍ പ്രശ്നം
കുടി ഏറുന്നതാണ്

കലാപമേ നിന്നെ ഞാന്‍ വിലാപമെന്നു വിളിക്കട്ടെ...

കുരുതിക്കെതിരെ പൊരുതുക

ചന്ദ്രന്റെ ഹാസം ഹാ! സുന്ദരം !
ചന്ദ്രഹാസമോ? ഹാ! ദുഷ്ക്കരം !

മെയ് വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം

സമഭാവനയും ഒരു സംഭാവന തന്നെ !

ഉടക്കിനോട് ഉടക്കുക

- ഇരിങ്ങാട്ടിരി

29 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ചിരിക്കാനും ചിന്തിക്കാനും
    ഒന്ന് വീതം നാല് നേരം !

    മറുപടിഇല്ലാതാക്കൂ
  2. വീണ്ടും ഇരിങ്ങാട്ടിരി മാജിക് .. !!!

    മറുപടിഇല്ലാതാക്കൂ
  3. 'സമഭാവന' തന്നെയാണ് ശരിയായ ശീലം.

    മറുപടിഇല്ലാതാക്കൂ
  4. പണ്ടെന്നോ എഴുതിയത് കുത്തിവര
    ഇന്നെപ്പോഴോ നോക്കിയപ്പോള്‍ അതിനു പേരോ ആതുനിക കവിത ....
    --------------------
    ഞാന്‍ ഓടി :) ....
    അടിപൊളി കടലകള്‍

    മറുപടിഇല്ലാതാക്കൂ
  5. ശരിക്കും ഇതൊരു ചെറുമണി കടല തന്നെ ...ചിരിക്കാനും അതിലുപരി ചിന്ദിക്കാനും മാഷ്‌ ശരിക്കും തകര്താടുകയാണല്ലോ

    മറുപടിഇല്ലാതാക്കൂ
  6. എല്ലാ മണികളും ആര്‍ത്തിയോടെ കഴിച്ചു ,,രുചികരം ..
    കഴിച്ച ഉടനെ ദഹിക്കുകയും ചെയ്തു ,,:)

    മറുപടിഇല്ലാതാക്കൂ
  7. നല്ല കവിതകള്‍ .ആഴങ്ങളുള്ള ആശയങ്ങള്‍ .വളരെ ഇഷ്ടമായി ഓരോന്നും .അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  8. കടല ഗ്യാസാണോ?? ചിലതൊക്കെ മനസ്സില്‍ നുരഞ്ഞു പൊങ്ങുന്നു.. ഇഷ്ട്ടായിട്ടോ.. ഇനി കുറച്ചു കപ്പലണ്ടി...എന്താ??

    മറുപടിഇല്ലാതാക്കൂ
  9. നല്ല ആശയം ..നല്ല ആശ്രയം.....നല്ല ആമാശയവും ...

    മറുപടിഇല്ലാതാക്കൂ
  10. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നതു ഇവിടെ കണ്ടു...

    രസകരം

    മറുപടിഇല്ലാതാക്കൂ
  11. ഇങ്ങനെ കടല കൊറിച്ചിട്ടാണൊ വയറിങ്ങനെ ചാടിയത്..?

    മറുപടിഇല്ലാതാക്കൂ
  12. കുഞ്ഞുണ്ണിക്കവിതകള്‍ പോലെ
    നാളെ ഇരിങ്ങാട്ടിരിക്കവിതകളും...

    മറുപടിഇല്ലാതാക്കൂ
  13. ഇരിങ്ങാട്ടിത്തരങ്ങള്‍ കേമമായിട്ടുണ്ട്...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. ചെറുതെങ്കിലും കാ‍ന്താരി പോലെ. നല്ല എരിവു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  15. ഇരി..
    ഇരിങ്ങാട്ടിരി..
    ഇങ്ങോട്ടിരി..
    ഇനി ചിരി..

    ബലേ ഭേഷ്!

    മറുപടിഇല്ലാതാക്കൂ
  16. കടുകുമണിയോളം കടലമണിക്കവിതകള്‍ ,
    കടലോളം ആശയം.. ചിന്ത..

    മറുപടിഇല്ലാതാക്കൂ
  17. ഇരിങ്ങാട്ടിരി ഡ്രോപ്സ് .......ചിരിയ്ക്കാനും ചിന്തിക്കാനും

    മറുപടിഇല്ലാതാക്കൂ
  18. അടിപൊളിയേയ്...
    കുഞ്ഞുണ്ണി മാഷുടെ അവതാരമാലേ..

    മറുപടിഇല്ലാതാക്കൂ
  19. രണ്ടെണ്ണം വളരെ ഇഷ്ടപ്പെട്ടു...

    "പണ്ടത്തെ അധ്വാനം വയറിന്
    ഇന്നത്തെ അധ്വാനം വയര്‍ 'ലെസ്സിന്'

    പണ്ട് പുകയാത്ത അടുപ്പുകള്‍
    ഇന്ന് പുകയില്ലാത്ത അടുപ്പുകള്‍
    "

    നല്ല ചിന്തകൾ.. ആശംസകൾ ഇരിങ്ങാട്ടിരി..

    മറുപടിഇല്ലാതാക്കൂ
  20. നല്ല വര്‍ത്ത കടല. ഒരു തരി മനലുപോലും കടിച്ചില്ല....2011, സെപ്റ്റംബർ 25 3:57 AM

    നല്ല വര്‍ത്ത കടല. ഒരു തരി മനലുപോലും കടിച്ചില്ല....

    മറുപടിഇല്ലാതാക്കൂ
  21. നന്നായി എന്ന് പറയേണ്ടല്ലോ നിങ്ങളെ കവിത കേട്ടിട്ട് കൊറേ ആയല്ലോ മാഷേ ..

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2011, നവംബർ 13 10:14 PM

    ഒരു പുതുമഴയുടെസുഖം

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്