2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ഒരു ദിവസം




ടിയുലഞ്ഞും
മുമ്പിലേക്കാഞ്ഞും
പിറകിലേക്ക് മലച്ചും
ജീവിതക്കമ്പിയില്‍
മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍
പത്തിവിടര്‍ത്തി
ഒരു പാമ്പ്.

ഇടക്കെപ്പോഴോ
വെളുത്ത സ്നിഗ്ധത
അലസമായൊന്നു
വെളിക്കു നോക്കുമ്പോള്‍
നാവ് നുണച്ച്
ഒരു കുറുക്കന്‍

വിഹ്വലക്കൊടുവില്‍
ഊടുവഴിത്തിടുക്കം
കിതപ്പൊപ്പുന്നേരം
ചിറകടിച്ചു ശബ്ദമുണ്ടാക്കി
ഒരു കുക്കുടം

പകല്ക്കുന്നിറങ്ങി
അന്തിപ്പുഴ കടക്കെ
നനഞ്ഞു കേറിയ മനസ്സിന്റെ
തുടുത്ത കാല്‍ വണ്ണയിലേക്ക്
തുറിച്ചു നോക്കി
ഒരു മൂരിക്കുട്ടന്‍ .

11 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വല്ലാത്തൊരു ലോകത്തിന്റെ മനോഹരമായ കാഴ്ച്ച.

    മറുപടിഇല്ലാതാക്കൂ
  2. മാഷേ ..ഇപ്പോള്‍ നമ്മുടെ ലോകം ശരിക്കും ഇതുപോലെയാ ,ശരിക്കും ഭയാനകം തന്നെ!

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യമൃഗങ്ങളെ തുറന്നു വിടരുത്

    മറുപടിഇല്ലാതാക്കൂ
  4. ജീവിതക്കമ്പിയില്‍
    മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍
    പത്തിവിടര്‍ത്തി
    ഒരു പാമ്പ്.

    ഇതൊക്കെയല്ലേ ജീവിതം.പിടി വിടാതിരിക്കുക.

    മറുപടിഇല്ലാതാക്കൂ
  5. സൂക്ഷിച്ചും കണ്ടും ജീവിച്ചാല്‍ കൊള്ളാം... !!

    അല്ല മാഷെ.. ഒരു സംശയം!!

    നിങ്ങളെന്തിനാ എപ്പളും ഒരു ഇരയാവണേ ??
    ഇങ്ങക്കും ഒരു പാമ്പോ... മൂരിയോ..കുറുക്കനോ... കുക്കുടമോ മറ്റോ ആയിക്കൂടെ?? ;)

    മറുപടിഇല്ലാതാക്കൂ
  6. ചിതറിയ കുറെ ചിന്തകള്‍, അല്ലെ?

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം പ്രശ്നക്കാരാണല്ലോ

    മറുപടിഇല്ലാതാക്കൂ
  8. വല്ലപാടും വീടെത്തിയാലോ,
    കാത്തിരിക്കുന്നുണ്ടൊരു തസ്ക്കരൻ.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്