2015, ഫെബ്രുവരി 14, ശനിയാഴ്‌ച

പനിഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ മേനിയാകെ ഒരു കുളിര് കേറുന്ന പോലെ . ഞാന്‍ എന്റെ സഹപ്രവര്‍ത്തകന്‍ സുഹൈലിനോട് പറഞ്ഞു . ഒന്ന് തൊട്ടു നോക്കിക്കേ . എനിക്ക് പനി വരുന്നുണ്ട് എന്ന് തോന്നുന്നു .

അവന്‍ നെറ്റിയില്‍ തൊട്ടു നോക്കിയിട്ട് പണ്ട് സ്കൂളിലേക്കും മദ്രസയിലേക്കും പോകാനുള്ള മടി കാരണം ഉമ്മാനോട് ഉമ്മ എനിക്ക് പനിയാ എന്ന് പറയുമ്പോള്‍ ഉമ്മ തൊട്ടു നോക്കിയിട്ട് പറയും പോലെ പറഞ്ഞു : കിണ്ടിമ്മെ തോട്ടപോലെണ്ട് !!

പക്ഷേ റൂമിലെത്തി ഭക്ഷണം കഴിച്ചു അസര്‍ നിസ്ക്കരിക്കാന്‍ വുളു എടുക്കുമ്പോള്‍ ആണ് പനി നല്ല പണിയുമായി ആണ് പിടികൂടിയത് എന്ന് ബോധ്യപ്പെട്ടത് .

കൈകാലുകള്‍ വിറക്കുന്നു . പല്ലുകള്‍ കൂട്ടിയിടിക്കുന്നു .

മുട്ടുകള്‍ തമ്മില്‍ ഉമ്മ വെക്കുന്നു .


മറ്റൊന്നും നോക്കിയില്ല . ഒരു ബനിയനും അതിന്റെ മീതെ ഒരു ടീഷര്‍ട്ടും അതിന്റെ പുറത്തു ഒരു കട്ടിയുള്ള കുപ്പായവും ഇട്ടു തൊട്ടടുത്തുള്ള പോളി ക്ലീനിക്കിലേക്ക് വെച്ച് പിടിച്ചു .

ഡോക്ടറെ കാത്തിരിക്കുമ്പോഴും പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ട് .

ഒടുവില്‍ ഡോക്ടറെ കണ്ടു . ആ നേഴ്സ് നാക്കിനടിയില്‍ സുന വെച്ച് നോക്കി . അല്പം കഴിഞ്ഞിട്ടു അതെടുത്തു ഡോക്ടറോട് പറഞ്ഞു . നൂറ്റി ഒന്ന് ഡിഗ്രി :)

ഇത്ര പെട്ടെന്ന് ഇത്ര വലിയ ഒരു ഡിഗ്രി എങ്ങനെ സ്വന്തമാക്കി എന്ന് അതിശയപ്പെട്ടു ഞാന്‍ . രക്തം മൂത്രം പരിശോധിക്കണം

സാമ്പിള്‍ കൊടുത്ത് തിരിച്ചു വരൂ . ഡ്രിപ് എടുക്കണം .

അങ്ങനെ ഡ്രിപ് എടുത്തു . വല്ല നേഴ്സും ആവും കുത്തി വെക്കാന്‍ വരിക എന്നാണു ഞാന്‍ കരുതിയത്‌ . വന്നപ്പോള്‍ ഒരു നഴ്സന്‍ ആണ് . കുട്ടികളെ പഠിപ്പിക്കാനും കുത്തി വെക്കാനും ഒക്കെ ഫീമെയിലിന് ഒക്കൂലാ . എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു

ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ യാണ് അയാള്‍ കുത്തിക്കേറ്റിയത് .

അപ്പോള്‍ പറഞ്ഞു വരുന്നത് ഇന്നലെ അവിചാരിതമായി എനിക്ക് ഒരു 'ഡ്രിപ്' വേണ്ടി വന്നു . 'വലിയ ഒരു ഡിഗ്രിയും' കിട്ടി എന്നാണ് .

കേവലം ഒരു പനി വന്നാല്‍ പോലും നമ്മുടെ താളം തെറ്റും .

ഓരോ രോഗങ്ങളും നമ്മുടെ അഹങ്കാരം എത്രെയേറെ ആണ് കുറയ്ക്കുക . നമ്മുടെ നിസ്സഹായാവസ്ഥ നമ്മെ മനസ്സിലാക്കി തരുന്നതാണ് ഓരോ രോഗവും .


മനുഷ്യാ, നീ ശക്തനാണ്

അതിലേറെ നിസ്സഹായനും

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്