2012, ജനുവരി 2, തിങ്കളാഴ്‌ച

വാമൊഴിക്കു വാരല്‍ മൊഴി


മുറ്റത്ത് കോണ്‍ ക്രീറ്റ് ഇട്ട് മഴ വെള്ളത്തെ ഒഴുക്കി കളയുകയും മലവും മൂത്രവും മലിനജലവും കോണ്‍ ക്രീറ്റ് ടാങ്കിനകത്ത് സൂക്ഷിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ ആസൂത്രണം തിരുത്താന്‍ സമയമായി.
                                                                                           - എ.പി. അബ്ദുള്ളക്കുട്ടി


 • പുറത്തു വിടുന്നത് സ്വീകരിക്കാനും സൂക്ഷിക്കാനും  ചില 'ടാങ്കുകള്‍' ഉണ്ടായത് ഏതായാലും   നന്നായി .. അല്ലെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു കഥ ?


എമ്മെന്നും ടിവിയും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു . ഗൌരിയമ്മയെ വിവാഹം കഴിക്കാന്‍ ടി.വി.തോമസ്‌ തയ്യാറായിരുന്നില്ല . വിവാഹത്തിനു തയ്യാറായില്ലെങ്കില്‍ മന്ത്രിയാക്കില്ലെന്നു എം.എന്‍. തീര്‍ത്ത്‌ പറഞ്ഞു.
                                                                                             - പി.ഗോവിന്ദപ്പിള്ള

 • ഒരു മന്ത്രിക്കു ഒരു  ഭാര്യ ഫ്രീ ..സംവിധായകനായ സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . ആദാമിന്റെ മകന്‍ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രമാണ്
                                                                                            - സലിം കുമാര്‍

 • സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . സലിം കുമാര്‍ ഇനിയും വളിപ്പുകളും കാണിക്കും .


പുസ്തകം വായിക്കുകയോ സാഹിത്യ സംബന്ധിയായ ആശയങ്ങള്‍ ഒരാധിയായി കൊണ്ട് നടക്കുകയോ ചെയ്യുന്ന ആളുകള്‍ ചാനലുകളില്‍ ഒന്നിലുമില്ല . അപ്പന്‍ തച്ചെത്തിനെ അവര്‍ക്കറിയില്ല . റീമ കല്ലിങ്ങലിനെയും റോമയെയും മാത്രമേ അറിയൂ. ഈ അഭിനവ ജേര്‍ണ ലിസ്റ്റ് കളെ സൃഷ്‌ടിച്ച പ്രസ് അക്കാദമി ഇതിനു സമാധാനം പറയണം
                                                                                         - എം.കെ. ഹരികുമാര്‍

 • ജേര്‍ണലിസ്റ്റുകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ 'ജീര്‍ണ്ണലിസ്റ്റുകളുടെ' കാലമാണ് മുല്ലപ്പെരിയാരിനെ ചൊല്ലി പത്രക്കാരും ചാനലുകാരും പരക്കം പായുന്നു. ചില മന്ത്രി മാര്‍ ഏത്തപ്പഴം ബനിയനില്‍ വെച്ച് നിരാഹാരമിരിക്കുന്നു
                                                                                      - പുനത്തില്‍ കുഞ്ഞബ്ദുള്ള 

 • ചിലര്‍ ഗ്യാലറിയില്‍ ഇരുന്ന് വാചകമടിക്കുന്നുകൈ പൊങ്ങുകേലെന്നു പറയുന്ന ജോസഫ് രണ്ടു കയ്യും ഭയങ്കരമായി പൊക്കി  VEDIO ക്ക് മുമ്പില്‍   നില്‍ക്കുന്നു
                                                                                         - വെള്ളാപ്പള്ളി നടേശന്‍ 

 • ജോസഫ് കൈ പോക്കുന്നു , ചിലര്‍ നാക്ക് കൊണ്ട് മറ്റുള്ളവരുടെ മുണ്ട് പൊക്കുന്നു..


ലോകത്ത് മറ്റേതു ജീവികള്‍ ജനിച്ചാലും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കില്‍ ഒരാളുടെയും സഹായമില്ലാതെ ഒരടി അനങ്ങാന്‍ സാധിക്കാത്തത് മനുഷ്യ കുഞ്ഞിനാണ് ..
                                                                                - ജസ്റ്റിസ് കെ.ടി. തോമസ്‌ 

 • അവന്‍ എണീറ്റ്‌ കഴിഞ്ഞാല്‍ പിന്നെ അടി തുടങ്ങുകയല്ലേ . കുറച്ചു കാലമെങ്കിലും ഒരടി നടക്കാന്‍ കഴിയാതെ കിടക്കട്ടെ എന്ന് സ്രഷ്ടാവ് കരുതിക്കാണും .


മാടമ്പി സംസ്ക്കാരം നിലനില്‍ക്കുന്ന ഒരേയൊരു സ്ഥലം മലയാള സിനിമയാണ്. സൂപ്പര്‍ താരം സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കാന്‍ മടിച്ചാല്‍ 'അവളെ പറഞ്ഞു വിട്ടേക്കൂ' എന്ന് പറയും
                                                                                                         - വിനയന്‍ 

 • ആറാം തമ്പുരാന്‍ , നരസിംഹം, താന്തോന്നി, പ്രമാണി, മാടമ്പി എന്നൊക്കെ നിങ്ങള്‍ തന്നെയല്ലേ അവര്‍ക്ക് പേര് വിളിച്ചത്? വളര്‍ത്തു ദോഷം എന്നലാതെ എന്ത് പറയാന്‍?15 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . സലിം കുമാര്‍ ഇനിയും വളിപ്പുകളും കാണിക്കും .

  ഇതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ...

  ബാക്കിയെല്ലാം കിടിലോൽക്കിടിലം...പറയാതെ വയ്യ... :)

  മറുപടിഇല്ലാതാക്കൂ
 2. //ജേര്‍ണലിസ്റ്റുകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ 'ജീര്‍ണ്ണലിസ്റ്റുകളുടെ' കാലമാണ്// ഹരികുമാറിന്റെ വരമൊഴിക്ക് ഏറ്റവും നല്ല വാരല്‍‌മൊഴി തന്നെ. 101 മാര്‍ക്ക് !

  മറുപടിഇല്ലാതാക്കൂ
 3. ഹഹഹഹ എന്റെ മാഷേ ഇങ്ങള്‍ എല്ലാരീം നല്ലോണം അങ്ങോട് വാര്യാലോ
  സമ്പവം കിടു കിടൂ

  മറുപടിഇല്ലാതാക്കൂ
 4. പുറത്തു വിടുന്നത് സ്വീകരിക്കാനും സൂക്ഷിക്കാനും ചില 'ടാങ്കുകള്‍' ഉണ്ടായത് ഏതായാലും നന്നായി .. അല്ലെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു കഥ ?
  എല്ലാം കഥയുള്ള വാരല്‍ മൊഴികള്‍

  മറുപടിഇല്ലാതാക്കൂ
 5. വാർൽ മൊഴി എന്നതു അർഥവത്തായി.. :)

  മറുപടിഇല്ലാതാക്കൂ
 6. ഹാ! ഇദ്ദ് കൊള്ളാമല്ലോ പയ്യന്‍സേ! ബൂലോഗത്ത് ഇങ്ങിനെ ഒരു പംക്തിയുടെ ആവശ്യം തീര്‍ച്ചയായും ഉണ്ട്. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 7. ഇത് കൊള്ളാം..
  പത്രങ്ങളിലൊക്കെ കാണുന്ന പോലെ ബൂലോകത്തും..

  മറുപടിഇല്ലാതാക്കൂ
 8. വാരല്‍ മൊഴി ഒരു വാരല്‍ തന്നെയാണല്ലോ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 9. ഇത് ശെരിക്കും ഒരു വാരല്‍ മൊഴി തന്നെ ...

  മറുപടിഇല്ലാതാക്കൂ
 10. വാരിക്കോ ,വാരിക്കോ മാഷേ ,ഞങ്ങള്‍ ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട് നിങ്ങളില്‍ നിന്ന് ,,,

  മറുപടിഇല്ലാതാക്കൂ
 11. അടിപൊളിയായി ട്ടോ. എല്ലാം ഒന്നിനൊന്ന് മെച്ചം ഒന്ന് വിട്ട് ഒന്നെടുക്കാനില്ല. അത്രയ്ക്കും ഗംഭീരം, എല്ലാം.

  സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . സലിം കുമാര്‍ ഇനിയും വളിപ്പുകളും കാണിക്കും .

  ഈ ഒരു സംഭവത്തിൽ ഉദ്ദേശിച്ചത് സലീം കുമാറിന്റെ ആ സിനിമയ്ക്ക് ശേഷമുള്ള ഡയലോഗുകളാണെങ്കിൽ ശരി. അല്ലെങ്കിൽ അതിനോട് മാത്രം വിയോജിക്കട്ടെ. ആശംസകൾ, മാഷേ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ഒരു സംഭവത്തിൽ ഉദ്ദേശിച്ചത് സലീം കുമാറിന്റെ ആ സിനിമയ്ക്ക് ശേഷമുള്ള ഡയലോഗുകളാണെങ്കിൽ ശരി. അല്ലെങ്കിൽ അതിനോട് മാത്രം വിയോജിക്കട്ടെ. ആശംസകൾ, മാഷേ.
   ഉവ്വ് , അത് തന്നെയാണ് ഉദ്ദേശിച്ചത്

   ഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്