2012, ജനുവരി 24, ചൊവ്വാഴ്ച

സീറോ
ചെറുപ്പത്തില്‍
എന്റെ വലിയ മോഹം 
ഒരു ഹീറോ പേന 
പിന്നീട്
ഹീറോ സൈക്കിളിനോളം
മോഹം വലുതായി 
പിന്നെയാണ് 
ഹീറോ ഹോണ്ടയ്ക്ക്
കൊതിയാവുന്നത്
നാളുകള്‍ കഴിയവേ
ഒരു ഹീറോ ആവണമെന്നായി.
ഒടുവില്‍ 
ഞാനിപ്പോള്‍
വെറും സീറോ ...!!!

14 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ത്രയും വരികള്‍ മതി.

  മറുപടിഇല്ലാതാക്കൂ
 2. നല്ല വരികള്‍, ഒരു നീറോ ആകാതെ നോക്കണം കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 3. പെന്നില്‍ തീര്‍ത്ത സുന്ദര ചിന്ത..അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 4. ഏറ്റവും കുറച്ച് വരികളിലൂടെ എങ്ങനെ എല്ലാവരേയും ചിരിപ്പിച്ചോണ്ട് ചിന്തിപ്പിക്കാം എന്ന് ഈ കവിത കാണിപ്പിച്ച് തന്നു. നല്ല കവിത ട്ടോ,ആശംസകൾ,അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 5. തിരിച്ചറിവുകള്‍ നല്ലതാണ്...

  ഇങ്ങള്‍ മാത്രമല്ല കോയ..... നമ്മള്‍ എല്ലാരും സീറോ ആണെന്നെ...

  മറുപടിഇല്ലാതാക്കൂ
 6. ഹീറോയും സീറോയും ചിന്തിപ്പിക്കും വിധം അവതരിപ്പിച്ച ഇരിങ്ങാട്ടിരിയിലെ ഹീറോക്ക് ഒന്നിന്റെ കൂടെ ഒരുപാട് സീറോ കൂടിയ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും "സീറോ " ആകാതിരിക്കാന്‍ മോഹം !

  മറുപടിഇല്ലാതാക്കൂ
 8. സീറോ ആവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

  മറുപടിഇല്ലാതാക്കൂ
 9. ഒരു തലമുറയുടെ വല്ലാത്ത ഒരു അഭിനിവേശമായിരുന്നു ഹീറോ പെന്‍ ..
  പേന തന്നെ അപ്രസ്ക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ചില ഓര്‍മ്മകള്‍ നമ്മുടെ മനസ്സുകളെ ഒരു പാട് പിറകിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ..
  വായനക്കും പ്രതികരങ്ങള്‍ക്കും നന്ദി ...

  മറുപടിഇല്ലാതാക്കൂ
 10. ഒരു ഹീറോ പേനയുടെ അത്രയുമേ ഉള്ളൂ എങ്കിലും ഇഷ്റ്റായി ഈ വരികൾ..

  മറുപടിഇല്ലാതാക്കൂ
 11. അജ്ഞാതന്‍2012, മേയ് 9 1:31 PM

  ഉസ്മനിക്കാ...
  നിങ്ങള്‍ സീറോ അല്ലാ
  നിങ്ങളാണ് സുപ്പര്‍സ്റ്റാര്‍ ഹീറോ...............................

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്