2011, ഡിസംബർ 25, ഞായറാഴ്‌ച

പ്രതിധ്വനി




< ദൈവം ഉണ്ടെന്നു തെളിഞ്ഞു. മാധ്യമങ്ങള്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവരെ കെട്ടിയിട്ടു നടത്തുന്ന 
വിമര്‍ശം നിര്‍ത്തണം > 
- ടോമിന്‍ തച്ചങ്കരി 

@ പലരും അങ്ങനെയാണ്. സ്വയം രക്ഷപ്പെടുമ്പോള്‍ പറയും : ദൈവം ഉണ്ടെന്ന്.


< എഴുതിയില്ലെങ്കില്‍ മരിച്ചു പോകും എന്നൊന്നും തോന്നിയിട്ടില്ല > 
- അഷ്ടമൂര്‍ത്തി 

@ ചിലര്‍ എഴുതിയാലാണ് മരിച്ചു പോകുക , എഴുത്തുകാര്‍ അല്ല ; വായനക്കാര്‍ 

< മുഖ്യ ധാര പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് സര്‍വതന്ത്ര സ്വതന്ത്രനെ പോലെ പൊതുതാത്പര്യം പറയാന്‍ 
ബുദ്ധിമുട്ടാണ് . മറ്റേതെങ്കിലും പാര്‍ട്ടി യിലായിരുന്നു എങ്കില്‍ ഞാന്‍ പണ്ടേ പുറത്താകുമായിരുന്നു > 
- വി.എം.സുധീരന്‍

@ അളമുട്ടിയാല്‍ കൊണ്ഗ്രസ്സും കടിക്കും 

< ഉമ്മന്‍ ചാണ്ടിയും വി.എസും നല്ല ടീമാണ്. അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു മുന്നേറാന്‍ പറ്റും . ഇത് രണ്ടു 
കൂട്ടര്‍ക്കും ഗുണം ചെയ്യും.. തങ്ങള്‍ മെച്ചപ്പെട്ടത് മറുപക്ഷം കാരണമാണ് എന്ന് അവരറിയുന്നില്ല എന്നേയുള്ളൂ... > 
- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം 

@ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോട് പൊറുക്കേണമേ ...

<ദുരിതമനുഭവിക്കുന്ന വരോട് മുഖ്യ മന്ത്രി ആശ്വാസ വാക്ക് പറയുമ്പോള്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണ് 
ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്ന് കോടിയേരി പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ.ആന്റണിയും വി.എസും 
മുഖ്യമന്ത്രി മാരായിരുന്നപ്പോള്‍ വില്ലേജ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ 
ആളുകള്‍ക്ക് പരാതിയുമായി ജന സമ്പര്‍ക്ക പരിപാടിക്ക് പോകേണ്ടിയിരുന്നില്ല > 
- ബി.ആര്‍.പി. ഭാസ്ക്കര്‍

@ ജനതര്‍ക്ക പരിപാടിക്കൊക്കുമോ ജന സമ്പര്‍ക്ക പരിപാടി ?

< വിയറ്റ്നാമിനെപ്പറ്റി ഇന്നും കവിതയെഴുതുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ 
നടക്കുന്ന വര്‍ഗീയ ഫാസിസം കാണാതെ പോകുകയാണ് .. അവര്‍ ഗുരുതരമായ മൌനം പാലിക്കുകയാണ് > 

- എന്‍.എസ്. മാധവന്‍ 

@ കഥയും എഴുതാമല്ലോ.. കവികളെ ഏല്‍പ്പിച്ചു കഥാകാരന്മാര്‍ എവിടെ പോകുന്നു?

< ഞാന്‍ മുഖ്യ മന്ത്രി ആയാല്‍ ഒറ്റ റോഡും പുതുതായി ഉണ്ടാക്കില്ല . റോഡ്‌ നന്നാക്കലാണ്‌ വികസനം എന്ന് 
കരുതുന്നവരുണ്ട്.. പക്ഷെ ഉള്ള റോഡുകള്‍ ലിങ്ക് ചെയ്തു ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത് എന്ന് 
എനിക്കറിയാം.> 

- സന്തോഷ്‌ പണ്ടിട്റ്റ് 

@ 'ലിങ്ക്' ആണല്ലോ പണ്ടിട്റ്റ് നെ സൃഷ്ടിച്ചത്.. മുഖ്യ മന്ത്രി ആയാല്‍ എല്ലാ വകുപ്പും ഞാന്‍ തന്നെ 
കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ..!!!

<നൂറു ദിവസം ഓടുന്ന സിനിമ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു . നൂറു ദിവസം 
കഴിഞ്ഞും ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമകളാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് > 

- കമല്‍

@ ഇനി അങ്ങനെ പറയലാണ് നല്ലത്. നൂറു പോയിട്ട് ആറ് ദിവസം പോലും ഓടിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല അല്ലെ?














- ചിത്രങ്ങള്‍ക്കും കാരിക്കെച്ചറുകള്‍ക്കും കടപ്പാട്  

22 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. മുഖ്യമന്ത്രി നാട് നീളെ നടന്നു മാപ്പ് പറയുന്നു (നമ്മുടെ നിയമസഭയിലെ ചെല കുരുത്തം കെട്ട പിള്ളേര്‍ എടാ.. വാടാ.. പോടാ... ശുംഭ.....തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു കബടികളിക്കുന്നതിനു .)
    ഇങ്ങനെ മുഖ്യമന്തി മാപ്പ് പറഞ്ഞു നടന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടി കേരളത്തിന്റെ മാപ്പ് മാറിയതിനു ശേഷം . മാപ്പ് പറഞ്ഞിട്ട് കാര്യമില്ലന്നു കഴുതകള്‍ (സോറി പൊതുജനം)

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ ഹ നല്ല പ്രതികരണം..
    ഇതൊരു വാര-വാരല്‍ പംക്തിയാക്കിയാല്‍ ബഹുജോര്‍ !

    മറുപടിഇല്ലാതാക്കൂ
  3. < ഞാന്‍ മുഖ്യ മന്ത്രി ആയാല്‍ ഒറ്റ റോഡും പുതുതായി ഉണ്ടാക്കില്ല . റോഡ്‌ നന്നാക്കലാണ്‌ വികസനം എന്ന്
    കരുതുന്നവരുണ്ട്.. പക്ഷെ ഉള്ള റോഡുകള്‍ ലിങ്ക് ചെയ്തു ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത് എന്ന്
    എനിക്കറിയാം.>

    - സന്തോഷ്‌ പണ്ടിട്റ്റ്

    @ 'ലിങ്ക്' ആണല്ലോ പണ്ടിട്റ്റ് നെ സൃഷ്ടിച്ചത്.. മുഖ്യ മന്ത്രി ആയാല്‍ എല്ലാ വകുപ്പും ഞാന്‍ തന്നെ
    കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ..!!!

    ha..haaaaaaaa..Jore...!!!

    മറുപടിഇല്ലാതാക്കൂ
  4. ഈ സന്തോഷ്‌ പണ്ഡിറ്റ് ആള് കൊള്ളാല്ലോ, മൂപ്പരെ പിടിച്ചു നമ്മുടെ മുന്ഖ്യന്‍ തന്നെ ആക്കണോ...

    ഏറ്റവും ഇഷ്ട്ടപെട്ടത്‌ സുധീരന്റെ കമെന്റു തന്നെ, പലപ്പോഴും പാര്‍ട്ടിയുടെ ചട്ടകൂടില്‍ നില്‍ക്കാതെ പൊതു താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ധീരമായ ശബ്ദമുയര്‍ത്തുന്ന സുധീരന്മാരെയാണ് നമുക്കാവശ്യം.

    മറുപടിഇല്ലാതാക്കൂ
  5. കമല്‍ അല്ല ഏതു കാലമാടന്‍ കരുതിയാലും ഇനി മലയാള സിനിമ രക്ഷപെടാന്‍ പോകുന്നില്ല ..അത്രകങ്ങു സഹിപ്പിച്ചേ ജനത്തെ ..സഹ്നതിനുമില്ലേ ഒരു പരിതി ..?

    മറുപടിഇല്ലാതാക്കൂ
  6. sundaramaaya nireekshanangal...iniyum poratte vaarafalam pole...

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്.. ! ഇത് നന്നായി മാഷെ..

    മറുപടിഇല്ലാതാക്കൂ
  8. - എല്ലാം നല്ല നിരീക്ഷണങ്ങള്‍ പറയാതെ വയ്യ ( സര്‍ വട്ടപോയില്‍ )

    - അത് കൊണ്ടല്ലേ വട്ടപോയിലെ ഒരു പോസ്ടക്കിയത് !!

    മറുപടിഇല്ലാതാക്കൂ
  9. ആഹ ഇത് കൊള്ളാലോ ...എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  10. ചോദ്യവും മറുപടീയുമുള്ളതു കൊണ്ട് ചർച്ചയില്ല

    മറുപടിഇല്ലാതാക്കൂ
  11. കൊള്ളാം.പ്രതികരണങ്ങള്‍ക്ക് കുറച്ചു കൂടി നര്‍മ്മഭാവന ഉപയോഗിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  12. ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  13. ഹ ഹ.. ചിരിക്കാനും ചിന്തിക്കാനു ഏറെ..
    നന്ദി മാശെ

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം... ചിരിയും ചിന്തയും...
    അസ്സല്‍ പ്രധിധ്വനി ...............

    മറുപടിഇല്ലാതാക്കൂ
  15. ഇത് നന്നായി,, പ്രതിധ്വനികള്‍ കറക്റ്റ്...

    മറുപടിഇല്ലാതാക്കൂ
  16. "ഇരിങ്ങട്ടിരിത്തരങ്ങള്‍"എന്നാ പ്രയോഗം "ബെര്‍ളി താരങ്ങള്‍ എന്നതിന്റെ കോപി അല്ലെ....മറ്റൊന്ന് ആക്കാമായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  17. നന്നായി പ്രതിധ്വനിച്ചു ഉസ്മാന്‍ ഭായ്.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്