2011, നവംബർ 3, വ്യാഴാഴ്‌ച

ദേശാടനക്കിളി കരയാറില്ല




സ്വപ്നം നിറയെ ദേശമുള്ള ഞാനും ദേശാടനം മാത്രം ചിന്തിച്ചു പറക്കുന്ന നീയും എങ്ങനെ സമന്മാരാകും...?

നിനക്ക് എങ്ങോട്ടെങ്കിലും പറന്നു എന്തെങ്കിലുമൊക്കെ തിന്ന് എത്തിച്ചെരുന്നിടം ദേശമായി കണ്ടു നടക്കാം..

എന്റെ മനസ്സ് നിറയെ എന്റെ കൂടാണ്...

അവിടെ എന്നെ കാത്ത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിപ്പുണ്ട് എന്റെ പെണ്‍കിളി .. 

എന്നെ മാത്രം സ്വപനം കണ്ട് 

ഉറങ്ങുന്നുണ്ട് എന്റെ കണ്മണികള്‍...

എന്നെ ഞാനാക്കിയ അമ്മിഞ്ഞ തന്നു പാലൂട്ടിയ കുഴിഞ്ഞ കണ്ണുകളിലും എന്നെ പരതുന്ന  അമ്മക്കിളിയുണ്ട് .. 

എന്നെ ഒന്നിനു മാത്രം പോന്നവനാക്കിയ അച്ഛനുണ്ട്‌... 

ഈ വേരുകള്‍ക്ക് സുഖമമായി മണ്ണില്‍ ഇറങ്ങിപ്പോകാനാണ് ഞാന്‍  ഇങ്ങനെ തളരും വരെ എന്റെ ചിറകുകള്‍അടിച്ചു 

പറക്കുന്നത് ... 

നിനക്കറിയുമോ? ഞാന്‍ കിതക്കുമ്പോഴോക്കെ എനിക്ക് കുതിപ്പ് തരുന്നത് എന്റെ ഈ വേരുകളാണ്! ഞാന്‍ വെള്ളവും 

വളവും നല്‍കി വളര്‍ത്തി വലുതാക്കിയ ആ മരം പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ എന്റെ മനസ്സാണ് പൂക്കുക ... 

എനിക്ക് ആ പൂക്കാലം മാത്രം മതി... 

നീ അലയുക... 

ഞാന്‍ എന്റെ വേരുകള്‍ക്ക് വേണ്ടി അഴലിലും അലയട്ടെ... 

സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല... 

എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

ഗുഡ് ബൈ! 

21 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഞാന്‍ എന്റെ വേരുകള്‍ക്ക് വേണ്ടി അഴലിലും അലയട്ടെ...

    അലഞ്ഞു കൊണ്ടേയിരിക്കുക

    വേരുകള്‍ മുളപൊട്ടിയുയിര്‍ക്കും

    ഒട്ടനേകം മരങ്ങളും വേരുകളും വളരുമ്പോഴും

    അലഞ്ഞു കൊണ്ടേയിരിക്കുക

    മറുപടിഇല്ലാതാക്കൂ
  2. എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

    വളരെ നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  3. മനോഹരം,
    ഞാന്‍, എന്റെ, നീ , നിന്റെ എന്നിങ്ങനെ നമ്മെ കെട്ടി ഇടുന്നതും,സ്വതന്ത്രമാക്കുന്നതുമായ ബന്ധങ്ങളുടെ ആഴം പവിത്രമാണ്. അത് ഓര്‍മ്മി പ്പിച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. നിനക്കറിയുമോ? ഞാന്‍ കിതക്കുമ്പോഴോക്കെ എനിക്ക് കുതിപ്പ് തരുന്നത് എന്റെ ഈ വേരുകളാണ്!.... classic....
    ലാളിത്യം നിറഞ്ഞ വാക്കുകളുടെ സൌദര്യം കനലുകള്‍ അവശേഷിപ്പിക്കുന്നു വായനക്കൊടുവില്‍.. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  5. എനിക്ക് നല്ല ഇഷ്ടമാ .......ദേശനകിളിയെ ....ഒരു ദേശാടന കിളിയുടെ ...സൌന്ദര്യം ഉള്ള നല്ല ഒരു കവിത .....ജിവിതം വരച്ചു കാട്ടുന്ന ഈ കവിത ഒരായിരം ആശംസകള്‍ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  6. മനോഹരം,
    ഇഷ്ടായി..........
    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  7. മനോഹരം.. വ്യത്യസ്ഥമാര്‍ന്ന അവതരണം..

    മറുപടിഇല്ലാതാക്കൂ
  8. >>
    എന്റെ മനസ്സ് നിറയെ എന്റെ കൂടാണ്...
    അവിടെ എന്നെ കാത്ത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിപ്പുണ്ട് എന്റെ പെണ്‍കിളി ..
    എന്നെ മാത്രം സ്വപനം കണ്ട്
    ഉറങ്ങുന്നുണ്ട് എന്റെ കണ്മണികള്‍...
    എന്നെ ഞാനാക്കിയ അമ്മിഞ്ഞ തന്നു പാലൂട്ടിയ കുഴിഞ്ഞ കണ്ണുകളിലും എന്നെ പരതുന്ന അമ്മക്കിളിയുണ്ട് ..
    എന്നെ ഒന്നിനു മാത്രം പോന്നവനാക്കിയ അച്ഛനുണ്ട്‌...<<

    അത്ര മാത്രം വീണ്ടും വീണ്ടും വായിച്ചു നിര്‍ത്തുന്നു...
    വേറൊന്നും കൊണ്ടല്ല..
    അത് മതി..

    മറുപടിഇല്ലാതാക്കൂ
  9. എനിക്ക് ആ പൂക്കാലം മാത്രം മതി...

    നീ അലയുക...

    ഞാന്‍ എന്റെ വേരുകള്‍ക്ക് വേണ്ടി അഴലിലും അലയട്ടെ...

    സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല...

    എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

    ഗുഡ് ബൈ!

    മറുപടിഇല്ലാതാക്കൂ
  10. എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

    മറുപടിഇല്ലാതാക്കൂ
  11. നന്നായിട്ടുണ്ട്. ആ ചിത്രം ആരു വരച്ചതാണു..? റിയലിസ്റ്റിക്..

    മറുപടിഇല്ലാതാക്കൂ
  12. എന്നെ ഞാനാക്കിയ അമ്മിഞ്ഞ തന്നു പാലൂട്ടിയ കുഴിഞ്ഞ കണ്ണുകളിലും എന്നെ പരതുന്ന അമ്മക്കിളിയുണ്ട് ..

    മനസ്സില്‍ തട്ടുന്ന വരികള്‍

    മറുപടിഇല്ലാതാക്കൂ
  13. നല്ല വരികൾക്ക് അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  14. നിനക്കറിയുമോ? ഞാന്‍ കിതക്കുമ്പോഴോക്കെ എനിക്ക് കുതിപ്പ് തരുന്നത് എന്റെ ഈ വേരുകളാണ്! ഞാന്‍ വെള്ളവും

    വളവും നല്‍കി വളര്‍ത്തി വലുതാക്കിയ ആ മരം പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ എന്റെ മനസ്സാണ് പൂക്കുക ...
    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  15. ദേശാടനക്കിളികള്‍ക്കും അവയുടേതായ ലക്ഷ്യങ്ങള്‍ ഇല്ലേ....?

    നോക്കൂ അല്ലാഹു പറയുന്നത്......

    "നാം ആകാശത്തെയും ഭൂമിയെയും അവക്ക് ഇടയിലുള്ളവയെയും വൃഥാ സൃഷ്ടിച്ചതല്ല" (ഖുര്‍ആന്‍ 38:27)


    പ്രപഞ്ചത്തിലുള്ള സകലതും ലക്ഷ്യ സാക്ഷാല്‍കാരത്തിനായി സഞ്ചരിക്കുന്നു. നമുക്കും സഞ്ചരിക്കാം......

    മറുപടിഇല്ലാതാക്കൂ
  16. സത്യമാണല്ലോ...
    ദേശാടനം നാമെല്ലാം നടത്താറില്ലേ?
    നമുക്ക് പോകാന്‍ ഇഷ്ടമുള്ള ഇടങ്ങളിലേയ്ക്ക്,
    ഇഷ്ടമുള്ള മനസ്സുകളിലെയ്ക്ക്?
    അതല്ലേ നമ്മുടെ പാഥേയം...
    ഭായ്‌, ആശയം മനസ്സില്‍ തട്ടി,
    വരികളും നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2012, ഏപ്രിൽ 16 3:59 PM

    എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്...
    ഇനിയും ഇതിലും നല്ലത് പ്രതീക്ഷിക്കുന്നു............

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്