2011, ഏപ്രിൽ 3, ഞായറാഴ്‌ച

കഥ / വേഷം


ങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചിട്ടും ഒരു വഴിയും കാണുന്നില്ല. അമ്പതും നൂറും എന്നൊക്കെ പറയാന്‍ എളുപ്പമാണ്. 
'കുട്ട്യാളെ കെട്ടിക്കലും പുരപ്പണീം നീട്ടിക്കൊണ്ടു പോകുന്നത് പൊട്ടത്തരാ.. ഇന്ന് പത്തിന് നടക്കുന്നത് നാളെ ഇരുപത്തഞ്ചിനും നടക്കൂലാ..'
'കുറച്ചു കൂടി താഴേക്ക്‌ വര്വോ..' ? 
'അല്ല; ഞാനൊരു കാര്യം ചോയിക്കട്ടെ .. ങ്ങക്ക് ഇപ്പൊ എത്തര വയസ്സായി?
ങ്ങക്ക് വേണോ നൂറും നൂറും..'?

'മൂത്തവളെ പറഞ്ഞു വിട്ടതിന്റെ കടം തന്നെ തീര്‍ന്നിട്ടില്ല. അതിനിടക്ക് എവിടുന്നുണ്ടാക്കാനാ ന്റെ അലവ്യേ ഇത്തര വല്യേ ഒരു സംഖ്യ.. '? സ്വര്‍ണ്ണ ത്തിനൊക്കെ ഇപ്പൊ എന്താ വെല..?  
'ഇത് തന്നെ ഓളെ ഓന് പറ്റിയത് കൊണ്ടാ .. ഇബടെ നാട്ടില് വേറെ പെണ്ണൊന്നും കിട്ടാണ്ടായിട്ടില്ല. ഒന്നേ എനിക്ക് കേള്‍ക്കേണ്ടൂ.. ഇത് വേണോ വേണ്ടേ'? രണ്ടാലൊന്ന് നാളെ പറയണം .. അവര്‍ക്ക് വിവരം കൊടുക്കാനുള്ളതാ..'

പിറ്റേന്ന് ഭാര്യയോട്‌ യാത്രപോലും പറയാതെയാണ് അയാളിറങ്ങിയത്.
കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ ഭാര്യ അയാളോട് ചോദിച്ചു:
'എന്ത് കണ്ടിട്ടാ നിങ്ങളിതിനു സമ്മതിച്ചത്..'?
'എല്ലാം നടക്കും..'

പറഞ്ഞപോലെ എല്ലാം ഭംഗിയായി നടന്നു. 

കല്യാണത്തിന്റെ അന്നും പിന്നീടും പലപ്പോഴും ഭാര്യയോട്‌ പോലും പറയാതെ അയാള്‍ എങ്ങോട്ടോ അപ്രത്യക്ഷനാവാറുണ്ടായിരുന്നു ..!
00




33 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇനിയിപ്പോ അതെ മാര്‍ഗമുള്ളൂ ....കിടിലന്‍ കഥ ...!

    മറുപടിഇല്ലാതാക്കൂ
  2. കിഡ്നി വിറ്റോ?? അല്ല ഭംഗിയായി എങ്ങിനെ നടന്നു ??

    മറുപടിഇല്ലാതാക്കൂ
  3. പറയാതെ പറഞ്ഞു എല്ലാം.. What an Idea Sir Ji...

    മറുപടിഇല്ലാതാക്കൂ
  4. പലര്‍ക്കും ബള്‍ബ് കത്തിയിട്ടില്ല എന്ന് തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ
  5. സാറേ, എവിടേക്ക് പോകുന്നു എന്നുള്ളത് ഊഹിച്ചു...... ഊ...... ഹിച്ചു അവസാനം എത്തിയത് പലിശ അല്ലങ്കില്‍ മോഷണം എന്ന നിഗമനത്തിലാണ്. എന്തായാലും ഭംഗി ആയി ഒരു സമൂഹിക വിപത്തിനെ അവതരിപ്പിച്ചു. അതിന്റെ അനന്തര ഫലം ജനങ്ങളെ ചിന്തിപ്പിക്കുന്നതിലേകും. ക്ലാപ്സ്

    മറുപടിഇല്ലാതാക്കൂ
  6. കക്കാന്‍ പോകുന്നു എന്ന് തന്നെയാണോ ഉദ്ദേശിച്ചത്?..

    മറുപടിഇല്ലാതാക്കൂ
  7. നൂറൂം,നൂറും.വാപ്പ വാങ്ങി അല്ലേ?

    മറുപടിഇല്ലാതാക്കൂ
  8. അയാള്‍ എങ്ങോട്ട് പോയി എന്നതിനേക്കാള്‍ അയാള്‍ക്ക്‌ എന്ത് കൊണ്ട് പോകേണ്ടിവന്നു എന്നാണു നാം അന്വേഷിക്കേണ്ടത്.സമൂഹത്തിലെ ഒരു പുഴുക്കുത്തിനു നേരെയുള്ള ഒരു ചോദ്യ ചിഹ്നം.നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  9. ഫൈസുവിന്റെ കൈ നീട്ടത്തിന് നന്ദി ..
    ജഫു, ശ്രീക്കുട്ടന്‍ , ഷമീര്‍ തിക്കോടി, വള്ളിക്കുന്ന്, കാഴ്ചക്കാരന്‍ , ഷബീര്‍ തിരിച്ചിലാന്‍, തുടങ്ങിയ ബള്‍ബു കത്താത്തവര്‍ ( വള്ളി ക്കുന്നിനോട് കടപ്പാട് ) ആരെങ്കിലും ഉണ്ടെങ്കില്‍ നമ്മുടെ ജുവൈരിയ സലാമിന്റെ കമന്റു വായിക്കാന്‍ അഭ്യര്‍ത്ഥന.! പെട്ടെന്ന് കത്തിയ ആ ശ്രീമതി ബള്‍ ബിനു ഒരു സ്പെഷ്യല്‍ നന്ദി..
    ഷാനവാസ് ജി പറഞ്ഞത് നേരാണ് സമൂഹത്തിലെ ഒരു പുഴുക്കുത്തു തന്നെയാണിത്..
    നന്ദി എല്ലാവര്ക്കും..

    മറുപടിഇല്ലാതാക്കൂ
  10. എല്ലാം ഇതിലുണ്ട്. ഈ കൊച്ചു കഥയിൽ
    സമൂഹത്തെ പിടികൂടിയ ഒഴിയാ ബാധയാണിത്. ഇതൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. സ്ത്രീധനം പണമായി വാങ്ങാതെ മറ്റുപലതും ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് സമൂഹത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  11. ഇതുപോലെ ഉള്ള ഒരുപാട് പാവം ബാപ്പമാരെ ഞാന്‍ കണ്ടിട്ടുണ്ട്.. കാര്യം ഉള്ള കഥ... മാഷെ എഴുത്തിന് ആശംസകള്‍.. :)

    മറുപടിഇല്ലാതാക്കൂ
  12. നന്നായി അവതരിപ്പിച്ചു വിഷയം
    ചുര്ങ്ങിയ വാക്കുകളില്‍ . .വാപ്പ
    കൊള്ളാം .പക്ഷെ സെന്‍സസ് കണക്കില്‍
    പെണ്ണുങ്ങള്‍ ഇപ്പൊ എണ്ണം കുറവ് ആണ്
    .ഒന്ന് നിവര്‍ന്നു നിന്നാല്‍ ആണുങ്ങള്‍
    ആ കൊണ്ടു വില പറച്ചില്‍ കുറപ്പിക്കാം . ....

    മറുപടിഇല്ലാതാക്കൂ
  13. പണമുണ്ടാക്കാനുള്ള എളുപ്പവഴി അതുതന്നെയാണെന്നു വാപ്പയും തിരിച്ചറിഞ്ഞു. നല്ല അവതരണം...

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം.വാപ്പയാരാ വാപ്പ..!!

    മറുപടിഇല്ലാതാക്കൂ
  15. ഈയവസ്ഥയോർത്ത് കരച്ചിൽ വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  16. ഇക്കാ നാട്ടീൽ പോണുണ്ടല്ലോ അല്ലെ.. :) ഉം.ഉം

    മറുപടിഇല്ലാതാക്കൂ
  17. ഇങ്ങിനെയാൽ വാപ്പ ഇപ്പോൾ കെട്ടിയതിലും പെൺ കുട്ടികളാൽ എന്തു ചെയ്യും...

    മറുപടിഇല്ലാതാക്കൂ
  18. മകളുടെ വിവാഹത്തിനു പണം സ്വരൂപിക്കാന്‍ പിതാവ് കാണിച്ച വഴിയില്‍ കുറച്ചു കൂടി പ്രയോഗികത ആവമായിരുന്നു.രണ്ടു വിവാഹവും ഒന്നിച്ചു നടത്തിയാല്‍ അത്രയും ചിലവ് കുറയ്ക്കാമായിരുന്നു .......

    അഷ്‌റഫ്‌ അയിരൂര്‍

    മറുപടിഇല്ലാതാക്കൂ
  19. munnariyippu:ee katha vaayich 100um 100um vangaan poyi kudumbam kalangiyaal ee blogo ezhuthukarano athinu utharavaadi alla onnu koodi cherkoo

    മറുപടിഇല്ലാതാക്കൂ
  20. രണ്ടു വിവാഹവും ഒരുമിച്ചു നടത്താത്തത് ഭാഗ്യം.....

    മറുപടിഇല്ലാതാക്കൂ
  21. ഒഴിവു വേളയില്‍ പ്രതീക്ഷയില്‍ വരിക. വിലയിരുത്തലും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.
    http://ishaqkunnakkavu.blogspot.com/

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2011, മേയ് 7 12:32 AM

    koottare namukkenkilum prathinja edukkam Njan sthreedanam medikkillennu

    Angane kettanulla cash sambadichitte njan kalyanam kayikkoo...


    by ur gud friend

    മറുപടിഇല്ലാതാക്കൂ
  23. ഈ പോക്ക് പോയതുകൊണ്ടാണോ ഇപ്പോള്‍ ഫൈസ്ബുക്കില്‍ കാണാത്തത്?

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്