2011, മാർച്ച് 9, ബുധനാഴ്‌ച

പരദൂഷണം / കഥ

വലിയ ഒരു ചുമടുമായിട്ടാണ് അയാള്‍ ദൈവത്തിന്റെ സന്നിധിയില്‍ ചെന്നത്. നെഞ്ച് വിരിച്ച് വിജയഭാവത്തില്‍, പ്രസന്ന വദനനായി, വലിയ ഗമയില്‍, നാലാള്‍ കാണട്ടെ എന്നെ എന്ന മട്ടിലാണ്‌ നടത്തം! ദൈവ സന്നിധിയിലെത്തി, ഏറെ പ്രയാസപ്പെട്ടാണ് അയാള്‍ ഭാണ്ഡം ഇറക്കി വെച്ചത്. 'ഇതാ ഇതെല്ലാം എന്റെ സ്വന്തം സുകൃതങ്ങള്‍ ..'
അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു.

ഉടനെ ദൈവം ഓരോരുത്തരെയായി വിളിച്ചു തുടങ്ങി . എന്നിട്ട് അതില്‍ നിന്ന് ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം എടുത്തു കൊടുത്തു തുടങ്ങി. ഒടുവില്‍   ഭാണ്ഡം കാലിയായി. എന്നിട്ടും ആളുകള്‍ വന്നു കൊണ്ടിരുന്നു.
അവസാനം   ദൈവം വന്നവരുടെ അഴുക്കുകള്‍ എടുത്തു ഭാണ്ഡത്തില്‍ ഇട്ടു തുടങ്ങി. ഒടുക്കത്തെ  ആളും വന്നു വിഹിതം വാങ്ങി പോയപ്പോള്‍ , ദൈവം മാലാഖ മാരെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ഭാണ്ഡം പഴയതിന്റെ പത്തിരിട്ടി വലുതായി കഴിഞ്ഞിരുന്നു .

' ഇവനെ ഇവന്റെ വിഴുപ്പു സഹിതം നരകത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുക..'!

മാലാഖമാര്‍ അവനെ വലിച്ചിഴച്ചു നരകത്തിലേക്ക്  കൊണ്ടുപോകുമ്പോള്‍  ഒരു മാലാഖയുടെ കാതില്‍ മറ്റെയാള്‍ കേള്‍ക്കാതെ അവന്‍ സ്വകാര്യം പറഞ്ഞു:
അവരും ദൈവവും ഒത്തു കളിച്ചതാ.. എന്നെ കുടുക്കാന്‍ .. ദൈവമാണത്രെ ദൈവം!

46 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. അതാണ്‌ നമ്മള്‍...നമ്മള്‍ എവിടെയും ആരെകൊണ്ടും ഒത്തു കളിപ്പിക്കും കാര്യങ്ങള്‍ നമ്മുടെ വഴിക്ക് അല്ല വരുന്നതെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 2. പരദൂഷണത്തിന്റെ ശിക്ഷ...അതോര്‍ത്തിരുന്നാല്‍ വാ തുറന്നൊരു ഒരു വാക്ക് മിണ്ടാന്‍ കഴിയുമോ ? നല്ല ആശയം ഭായ് ..

  മറുപടിഇല്ലാതാക്കൂ
 3. അവസാനം നർമ്മത്തോടെ അവസാനിപ്പിച്ചെങ്കിലും ചിന്താർഹവും ഗഹനവുമായ സന്ദേശം!
  എല്ലാ ആശംസകളും!

  മറുപടിഇല്ലാതാക്കൂ
 4. അയാളുടെ ഭാണ്ഡത്തിൽ നിന്ന് എണ്ണം പറഞ്ഞ ഒരു ഐറ്റം എടുത്തുകൊണ്ടുപോയ ആളുടെ പേർ ‘അലവ്യാക്ക‘ എന്നായിരുന്നുവത്രെ!

  മറുപടിഇല്ലാതാക്കൂ
 5. ഇതിവൃത്തം പ്രവാചക വചനത്തില്‍
  ചിട്ടപ്പെട്ടിരിക്കുന്നു (
  അവസാന നിശ്വാസമൊഴികെ)

  മറുപടിഇല്ലാതാക്കൂ
 6. നല്ല ആശയം ...എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 7. മരിച്ച സഹോദരന്റെ മാംസം കഴിക്കുന്നതാണ് പരദൂഷണം....

  ഞങ്ങളുടെ റൂമില്‍ പലപ്പോഴും രാത്രി ഭക്ഷണത്തിന് നല്ല ഐടംസ് ഉണ്ടാകാറുണ്ട്...
  റഷീദ് വിരട്ടിയത്
  ഷബീര്‍ ചുക്ക
  അബ്ശീര്‍ മന്ച്ചുരിയന്‍
  സഈദ് പുലാവ്
  അമീന്‍ sixty five
  യാസിര്‍ സ്പെഷ്യല്‍............................................

  മറുപടിഇല്ലാതാക്കൂ
 8. മനസ്സില്‍ നില്‍ക്കുന്ന രൂപത്തില്‍ പറഞ്ഞ്ഹു .. ലളിതമായി .. ഹൃദയം നിറഞ്ഞ ഇക്ക ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 9. ഹ ഹ ഹ ആപത്ത് ഘട്ടത്തിലും അയാളുടെ ഒരു ഹ്യുമര്‍ സെന്‍സെ ..സമ്മതിക്കണം ..

  മറുപടിഇല്ലാതാക്കൂ
 10. അവസാനം ദൈവം വന്നവരുടെ അഴുക്കുകള്‍ എടുത്തു ഭാണ്ഡത്തില്‍ ഇട്ടു തുടങ്ങി. ഇത് share ചെയ്തവ ആരുന്നില്ലേ .. അവന്റെ മാത്രം സ്വന്തമായിരുന്നോ ? ഒരു confusion

  മറുപടിഇല്ലാതാക്കൂ
 11. ഒരു മഹത്തായ ചിന്ത .. നമ്മുടെയൊക്കെ സമ്പത്ത് മറ്റുള്ളവര്‍ക്ക് നേടിയെടുക്കാന്‍ നാം തന്നെ വഴിയൊരുക്കുന്നു ...

  അങ്ങിനെ പറയാന്‍ തോന്നുമോ ... ഒത്തു കളി എന്നൊക്കെ ??

  മറുപടിഇല്ലാതാക്കൂ
 12. നല്ല കഥ. ഒരു കാര്യം മനസ്സിലായി.
  കക്ഷി മലയാളി തന്നെ ആയിരുന്നു.
  അല്ലെങ്കില്‍ ഇത്രയും കടത്തി
  ചിന്തിക്കുമായിരുന്നോ?
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. Abhid fransis :
  അതാണ് നമ്മള്‍ , നമ്മള്‍ എവിടെയും ഒത്തുകളിക്കുന്നു അല്ലെ?
  Sidheeq ji :
  നാവ് നോവറിയണം അല്ലെ സിദ്ദീക്ക് ജി..
  Juvairiya Salam :
  കിട്ടാനുള്ളത് കിട്ടി..എനിക്കും !
  Noushu :
  'നല്ല ആശയ'ത്തിനു നല്ല നന്ദി.
  kunji: അവസാനത്തെ ആ നര്‍മ്മമാണോ കഥയുടെ മര്‍മ്മം ?
  Manaf Mash : 'അവസാന നിശ്വാസമൊഴികെ' അതാണ് ഏക ആശ്വാസം!
  Ismail Chemmad:
  നല്ല നന്ദി, നല്ല ആശംസകള്‍
  Ammeen sixty five: 'മരിച്ച സഹോദരന്റെ മാംസം കഴിക്കുന്നതാണ് പരദൂഷണം''
  വേറിട്ട ഒരു കമന്റിനു നര്‍മ്മം പൂവിട്ട ഒരു സ്പെഷ്യല്‍ താങ്ക്സ്
  Jefu jailaf : മനസ്സില്‍ നില്‍ക്കുന്ന കമന്ട്.
  Mulla: Ameen.
  Hari Priya : :) :) :)
  Thechikkodan : ഒത്തു കളി ഓത്തു പള്ളിയില്‍ നിന്നെ തുടങ്ങും അല്ലെ?
  Karnnor: :) :) :)
  Ramesh aroor:
  താങ്കളുടെ കമന്റ് സെന്‍സും സമ്മതിക്കണം !
  Lakshmi:
  പരദൂഷണം പറയപ്പെട്ടവര്‍ക്ക് ഇവന്റെ സുകൃതങ്ങള്‍ നല്‍കി. ഒടുവില്‍ അത് തീര്‍ന്നപ്പോള്‍ പകരം കൊടുക്കാന്‍ ഒന്നും ഇല്ലാതായി. അപ്പോഴാണ് മറ്റുള്ളവരുടെ തിന്മകള്‍ അവരില്‍ നിന്ന് എടുത്തു ഇവന് കൊടുക്കുന്നത്. കണ്‍ഫുഷന്‍ തീര്‍ന്നിട്ടുണ്ടാവും അല്ലെ?
  Sameer Thikkodi: 'നമ്മുടെയൊക്കെ സമ്പത്ത് മറ്റുള്ളവര്‍ക്ക് നേടിയെടുക്കാന്‍ നാം തന്നെ വഴിയൊരുക്കുന്നു ... വേറിട്ട വായനക്ക് നന്ദി.. .'
  Shanavas ji : കള്ളനല്ലേ കളവു അറിയൂ എന്ന് പറഞ്ഞ പോലെ
  'മലയാളിക്കല്ലേ മലയാളിയെ അറിയൂ..' അല്ലെ?

  മറുപടിഇല്ലാതാക്കൂ
 14. ന്റെ റബോ ഇവിടേം കോയ വന്നോ
  നിറഞ്ഞ ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 15. നമ്മള്‍ മലയാളികള്‍ ദൈവത്തിനെയും വെറുതെ വിടില്ലല്ലോ :)

  മറുപടിഇല്ലാതാക്കൂ
 16. അപ്പോള്‍ ദൈവത്തെ ഏത് ടീമിന്റെ ക്യാപ്റ്റന്‍ ആക്കും?

  മറുപടിഇല്ലാതാക്കൂ
 17. പച്ചയായ പരമാര്‍ത്ഥം നല്ല ഒരു കഥയിലൂടെ അസ്സലായി പറഞ്ഞു.
  അഭിനന്ദനങ്ങള്‍. എന്നിട്ടും സ്വഭാവം മാറിയില്ലല്ലോ. കഷ്ട്ടം.

  മറുപടിഇല്ലാതാക്കൂ
 18. പരദൂഷണത്തിന്റെ ഭീകരത കാണിയ്ക്കുന്ന നല്ല ഒരു ആശയം... നന്നായി പറഞ്ഞു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 19. ഈ ദൈവത്തിന്‌ ഇതിന്റെ വല്ല കാര്യവുംമുണ്ടോ.

  മറുപടിഇല്ലാതാക്കൂ
 20. Shaju Athanikkal:
  ന്റെ റബ്ബേ ; അത്താണി ക്കക്കാരനും എനിക്ക് ആരോ ആശംസയുടെ അത്താണി യുമായി വന്നിരിക്കുന്നു അല്ലെ? അത്താണി ക്കാരന് ഒരു മേത്തരം ഇരിങ്ങാട്ടിരിത്തരം ആശംസകള്‍
  DPK:
  ദയവായി (D) പതിവായി (P) ഇവിടെ കാണണം (K)
  Karadanji :
  'Good theme' നു ഒരു ഗുഡ് ഹായ് !
  ഇസ്ഹാക്കിന്റെ 'മേത്തരത്തി'നും കവിയുറവയുടെ 'ചെറിയ വലിയ കൊള്ളലി'നും അബ്ദുല്‍ ജബ്ബാറിന്റെ 'വെരി ഗുഡി'നും സിറാജിന്റെ 'നന്നായി പറയലി'നും ഷമീര്‍ തളിക്കുളത്തിന്റെ 'നന്നായ ബോധ്യത്തിനും' 'ദൈവത്തെ വിടാത്ത നമ്മള്‍ മലയാളിക്കള്‍ക്കും ' കഥ ഇഷ്ടമായ എച്മു വിനും നന്ദി
  Ente lokam , Lakshmi Thanks..
  Areekkodan :
  ദൈവത്തെ താങ്കളുടെ ടീമിന്റെ ക്യാപ്റ്റന്‍ ആക്കിയാലോ?
  Sulfi Manal vayal :
  ഭാവം മാറിയാലും സ്വഭാവം മാറില്ലല്ലോ അതല്ലേ തമാശ!
  May flowers, shabeer Thanks..
  Niku:
  "ദൈവത്തിനു ഇതിന്റെ വല്ല കാര്യവുമുണ്ടോ?" അവിടുന്ന് ഇതെല്ലാം നന്നായി ആസ്വദിക്കുകയാവും അല്ലെ.. നല്ല തമാശ. പിന്നെ വിശ്വാസം അതല്ലേ എല്ലാം..

  മറുപടിഇല്ലാതാക്കൂ
 21. അയാള്‍ ഒരു ബ്ലോഗ്ഗെറായിരുന്നെന്ന് ചില അച്ചടി വെച്ചടികള്‍ ദ്വേഷിക്കുന്നു. അല്ല, കരിമഷിയില്‍
  വിഷം ചാര്‍ത്തുന്ന നിങ്ങള്‍ "മുഖ്യധാരി"കളെന്ന് ബ്ലോഗിയും....!!

  മറുപടിഇല്ലാതാക്കൂ
 22. ഞാനും വായിച്ചു. ഇത്ര നേരത്തെ തന്നെ വായിപ്പിച്ച്ചത് ചില സ്നേഹിതന്മാരാണ്. ആ വാല്‍കഷണം അവര്‍ക്കൊന്നും അത്ര പറ്റിയില്ലെന്നും താങ്കള്‍ക്കു പറ്റുമോ എന്ന് രുചിച്ചുനോക്കണം എന്നും പറഞ്ഞു. അല്ല, അവര് പറയുന്നതിലും കാര്യമുണ്ടോ എന്ന് നോക്കുകയുമാകാമല്ലോ..

  മറുപടിഇല്ലാതാക്കൂ
 23. th - e - book : ആ വാല്‍ക്കഷ്ണം അല്ലെ അതിലെ കഥ? അതില്ലെങ്കില്‍ എന്ത് കഥ..
  നിങ്ങളൊക്കെ രണ്ടു മണിക്കൂര്‍ പ്രസംഗിക്കുന്ന ഒരു തീരാത്ത മാറ്റര്‍!
  നന്ദി..
  Ashraf Meleveettil:
  എല്ലാ അച്ചടി വെച്ചടികളിലും വിഷ മഷി കടലാസ്സുകളിലും കാണപ്പെടുന്ന ഒരു സാധാരണക്കാരനാണ് അയാള്‍!

  മറുപടിഇല്ലാതാക്കൂ
 24. ദൈവത്തെ കുറിച്ച് പരദൂഷണം പറയുന്നവന്റെ ദുനിയാവ് ഊഹിക്കാമല്ലോ...ഹാ ഹാ ഹാ...നമ്മില്‍ പലരും ഇങ്ങനെയാണ് പക്ഷെ...!

  മറുപടിഇല്ലാതാക്കൂ
 25. കഥ നന്നായി ബോധിച്ചു...
  സസ്നേഹം..

  www.ettavattam.blogspot.com

  മറുപടിഇല്ലാതാക്കൂ
 26. ഉസ്മാൻക്കാ!കല്ലക്കി,ഒന്നാന്തരമൊരു പരദൂഷണം,അല്ല പരദൂഷണക്കഥ..........

  മറുപടിഇല്ലാതാക്കൂ
 27. കലക്കി..സൂപ്പര്‍...നന്നേ ബോധിച്ചു!

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്