2011, മാർച്ച് 26, ശനിയാഴ്‌ച

സുവിശേഷം / കഥ


പുരോഹിതന്റെ സുവിശേഷ ക്ലാസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന അയാള്‍ അച്ചന്റെ ഉപദേശനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി. മദ്യപാനം , ചൂതാട്ടം, വ്യഭിചാരം, തുടങ്ങി എല്ലാ പ്രലോഭനങ്ങളില്‍ നിന്നും വഴിമാറി നടന്ന് അദ്ദേഹം അനുസരണയുള്ള ഒരു കുഞ്ഞാടായി മാറി. 

ചെയ്യേണ്ടവയെക്കുറിച്ചും അരുതാത്തവയെക്കുറിച്ചും മാത്രം പ്രസംഗിക്കാറുള്ള അച്ചന്‍ ഒരിക്കല്‍ ഒരു കഥ പറഞ്ഞു: മുന്‍ സമുദായത്തില്‍ സംഭവിച്ച ഒരു കഥ. 



ഒരു വേശ്യ , ദാഹിച്ചു വലഞ്ഞു മണ്ണ് കപ്പി നടന്ന ഒരു നായക്ക് കിണറ്റില്‍ നിന്ന് സ്വന്തം ഷൂവില്‍ വെള്ളം കോരിയെടുത്തു കുടിപ്പിച്ച് നായയുടെ ദാഹം തീര്‍ത്തു. ആ ഒരൊറ്റ കാരണത്താല്‍ അവള്‍ സ്വര്‍ഗാവകാശിയായത്രെ!  

പിന്നീടൊരിക്കലും സുവിശേഷ ക്ലാസില്‍ അയാളെ കണ്ടിട്ടില്ല.

24 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇതും ചുരുക്കി പറഞ്ഞു അല്ലെ !!!!! ????????

    ഉപദേശം കൊടുത്ത അച്ഛനോ അതോ കഥ കേട്ട് എല്ലാം അവസാനിപ്പിച്ച്‌ തിരിച്ചു പോയ അയാളോ ആരാണ് സ്വര്‍ഗവകാശി ?????????!!!!

    മറുപടിഇല്ലാതാക്കൂ
  2. ചുളുവില്‍ സ്വര്‍ഗ്ഗരാജ്യം നേടാനുള്ള വഴിയും അച്ചന്‍ തന്നെ ഉപദേശിച്ചു കൊടുത്തു... അല്ല, എന്തുചെയ്തു ദൈവത്തെ കുപ്പിയില്‍ ഇറക്കാം എന്ന് കരുതിയാവും അയാള്‍ തിരികെ പോയത്?

    മറുപടിഇല്ലാതാക്കൂ
  3. അയാള്‍ പോയത് ബെവേരജസ്സില്‍ ക്യു നില്‍ക്കാന്‍ ആയിരിക്കും.പട്ടിക്കു പിന്നെ ഒന്നിച്ചു വെള്ളം കൊടുത്താല്‍ മതിയല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. കുറുക്കുവഴി നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ ഹാ .. ഉഗ്രന്‍ പോസ്റ്റ്‌ ...

    മറുപടിഇല്ലാതാക്കൂ
  6. പിന്നെ അയാള്‍ എവിടെപ്പോയി ? ചിലപ്പോള്‍ മുന്‍ സമുദായത്തിലേക്ക്
    മത പരിവര്‍ത്തനം ചെയ്തുവോ ..? ഉസ്മാന്‍ സര്‍ നിങ്ങള്‍ക്കറിയാം... പറയണ്ട.

    മറുപടിഇല്ലാതാക്കൂ
  7. അയാള്‍ അലഞ്ഞു തിരിയുന്ന "നായ്ക്കള്‍ക്ക്" വെള്ളം കൊടുക്കാന്‍ പോയി ...കൊള്ളാം മാഷേ നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  8. നായകള്‍ക്ക് അതിനു സുവര്‍ണ്ണകാലമായിരുന്നിരിക്കും! :)

    മറുപടിഇല്ലാതാക്കൂ
  9. അയാൾക്കു ഇതിനും വലിയ ലോട്ടറി എനിയെവിടെന്നു കിട്ടാൻ.. നല്ല പോസ്റ്റ് ഒപ്പം ചിന്തനീയവും..

    മറുപടിഇല്ലാതാക്കൂ
  10. പട്ടിയെ കാണുംബോള്‍ കല്ലെറിയുന്നവരുടെ ശ്രദ്ദയ്ക്ക്... ഇനി മുതല്‍ കല്ലെറിയുന്നതിന് പകരം വെള്ളം കൊടുക്കൂ... സ്വര്‍ഗത്തില്‍ പ്രവേശിക്കൂ... ഹ..ഹ...

    മറുപടിഇല്ലാതാക്കൂ
  11. തലയ്ക്കുള്ളില്‍ ഭക്തി കുത്തിനിറച്ച കോലങ്ങള്‍ക്ക് ഒരു ലളിതമായ കൊട്ട്. നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. ഹ ഹ ഹ...
    എവിടെനോക്കിയാലും കുറുക്കുവഴികള്‍ മാത്രം...!

    മറുപടിഇല്ലാതാക്കൂ
  13. അയാള്‍ പട്ടികളെ തെരഞ്ഞ നടക്കുന്നത് കണ്ടു !

    മറുപടിഇല്ലാതാക്കൂ
  14. ഹ ഹ ഹ ഹ ഹ
    അയാള്‍ക് ഷൂ ഇല്ലായിരുന്നു പാവം

    മറുപടിഇല്ലാതാക്കൂ
  15. മനസ്സിലായില്ലാ
    എന്താ അയള്‍ വരാഞ്ഞെ?
    കഥയിലെ കാര്യം പിടികിട്ടിയില്ലാ

    മറുപടിഇല്ലാതാക്കൂ
  16. ഇങ്ങിനെ എളുപ്പ വഴിയില്‍ സ്വര്‍ഗ രാജ്യം കിട്ടുമെങ്കില്‍ എന്തിനാ കഷ്ട്ടപ്പെട്ട് നല്ല കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നതെന്ന് കരുതി കാണും.
    ഒടുവില്‍ അയാള്‍ കിണറ്റിന്‍ കരയില്‍ ദാഹിച്ചു വലഞ്ഞ പട്ടിയെയും കാത്ത് സ്വന്തം ഷൂവും ഊരി നിന്നത്രേ.
    പക്ഷേ, ബുദ്ധിമാനായ പട്ടി, "ഞാന്‍ വെള്ളം വാങ്ങി കുടിച്ചിട്ടു ഇയാളങ്ങിനെ ചുളുവില്‍ സ്വര്‍ഗത്തില്‍ പൊവേണ്ട" എന്നും പറഞ്ഞു വഴി മാറി നടന്നത്രേ.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്