2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

വീട്



നിലവിളികളുടെ അറ്റം
പുതിയ കിനാവിലേക്ക്
ഒരു ഗൃഹപ്രവേശം
സ്വന്തം
ഇരുട്ടിലേക്കുള്ള
ലാസ്റ്റ് ബസ്സ്

ചിലര്‍ക്ക്
വീട് ഒരു കിടപ്പ് മുറി
മരപ്പുര
അന്തിക്കൂട്ട്

മറ്റു ചിലര്‍ക്ക്
അതിര് കെട്ടിത്തിരിച്ച
ശ്മശാനം
കുഴിച്ചിട്ടും
പതിച്ചും
തിളക്കം കൂട്ടിയും ..

വേറെ ചിലര്‍ക്ക്
വിട്ടുമാറാത്ത നടുക്കം
ഒരു മുഴം കയര്‍

എനിക്ക്
കനല്‍ മാടം
ഒട്ടകത്തണല്‍
നിലച്ചു പോയ
ഘടികാരം

അവള്‍ക്ക്‌
വീടൊരു ത്രാസ്‌
വിരല്‍ത്തുമ്പിലെ ഭൂഗോളം
തുറക്കുകയെ വേണ്ടാത്ത
വാതില്‍

എന്നിട്ടും
നിര്‍ത്താതെ
കരയുകയാണ്
രാപ്രാവുകള്‍
നേരം പുലരുവോളം !!

16 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. നന്നായിരിക്കുന്നു കവിത
    കളിയും,ചിരിയും,കുഞ്ഞുങ്ങളുടെ കിളികൊഞ്ചലുകളും
    നിറഞ്ഞ വീട് സ്വര്‍ഗ്ഗമാവുന്നു മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എനിക്ക്
    കനല്‍ മാടം
    ഒട്ടകത്തണല്‍
    നിലച്ചു പോയ
    ഘടികാരം....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രഞ്ജിത്ത് ജി സന്തോഷം ഇവിടെ വന്നതിനും വായിച്ചതിനും നന്ദി

      ഇല്ലാതാക്കൂ
  3. നിലവാരമുള്ള നല്ല കവിത.....
    ആനുകാലികങ്ങളിലേതിനാക്കാൾ തിളക്കമുള്ള കവിതകൾ ബ്ലോഗുകളിൽ വായിക്കാനാവുന്നു.....
    കഥയും കവിതയും ഒരുപോലെ വഴങ്ങുന്നുണ്ട് ഇരിങ്ങാട്ടിരിക്ക്.......

    മറുപടിഇല്ലാതാക്കൂ
  4. വീട് എന്തെല്ലാം ഭാവം കൈക്കൊള്ളുന്നു
    വരികള്‍ എന്തെല്ലാം ചിന്തകള്‍ കൊണ്ടുവരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്‌ ജിയുടെ വരവ് പോലെ ഓരോ വരവും എന്തെല്ലാം സന്തോഷം തരുന്നു

      ഇല്ലാതാക്കൂ
  5. നാല് ചുവരുകള്‍ക്കുള്ളില്‍ സ്വര്‍ഗ്ഗവും നരകവും തീര്‍ക്കാന്‍ മനുഷ്യന് മാത്രമേ പറ്റൂ.........

    മറുപടിഇല്ലാതാക്കൂ
  6. കവിത വളരെ നന്നായി... അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. കരയട്ടെ നേരം പുലരുവോളം ഒത്തിരി നന്മയോടെ ഒര കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  8. nurungukal kuru nurungukal
    thudarattey ennennum
    thanneeduka nuringin
    visudhiyum,chinthayum
    ennennum

    ............snehapoorvam

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്