2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

കുറിയ കുറെ കുത്തിക്കുറികള്‍
1
തീയില്‍ പെട്ടാല്‍
രക്ഷപ്പെടാം
തീപ്പെട്ടാലോ ?

2

മീഡിയ
'വണ്‍' ആയാലും 
'ഫണ്‍' ആയാലും
ഒരു 'ഗണ്‍ '
ആവാതിരുന്നാല്‍ മതി !


3
മാനത്തേക്ക് പോകാന്‍ പാടാണ്
മാനം പോകാന്‍ ഒരു പാടുമില്ല !!!

4
വയറ്റുപ്പിഴപ്പിനു 
ഓടുന്നവര്‍ ഏറെ
വയറു പിഴപ്പിക്കാന്‍ 
ഓടുന്നവരും ഏറെ
വയറ്റുപ്പിഴപ്പിനു 
വയറുപിഴപ്പിക്കുന്നവരും ഏറെ !!

5
ദാനം പോക്കും കഷ്ടപ്പാട്
ധ്യാനം പോക്കും ബദ്ധപ്പാട് !!

6
തുണി ഉരിഞ്ഞവരെ തുണച്ച്
തുണി ഉടുത്തവര്‍ 
സ്വയം തുണി ഉരിയരുത് !!!!

7

പര്‍ദ്ദയോടെന്തിനു സ്പര്‍ദ്ദ
തട്ടത്തിനിട്ടെന്തിനു തട്ട് ?

8
ചാരത്തെ പോലും
വെറും ചാരമാണെന്ന് വിചാരിക്കരുത് .
ഒരിക്കല്‍ ;
ചാരം പോലും ചാരെ വന്ന്
വിചാരണ ചെയ്യും !!!

9
കപ്പപ്പുഴുക്കെ
കപ്പലോടിക്കല്ലേ നാക്കില്‍
പതുക്കെ !

10
ഇന്ന്
മാര്‍ക്ക് 'ഗെറ്റിങ്ങി' നും
മാര്‍ക്കറ്റിംഗ് !!!

11
ഖുബ്ബൂസേ,
നീയെന്തെയിങ്ങനെ
വെറുമൊരു 'ബുദ്ദൂസാ'യി
നിന്നെ തിന്നു തിന്നു
അകത്തൊന്നും ഇല്ലാതായല്ലോ എനിക്കും .. !!!

12
നാവടക്കി
നോവൊടുക്കുക !!!

13
കരിദിനം
കരിനാഗം
കരിനാക്ക്
കരിമ്പൂച്ച
കരി ഓയില്‍
എല്ലാം മനസ്സില്‍ ഒരു തരം
കരിനിഴല്‍ വീഴ്ത്തുന്നു !
പിന്നെ
ആകെയൊരു സമാധാനം
കരി വണ്ടാണ്‌ !!!

14
ശരീരം നിറയെ
മുള്ളുകളുണ്ടായിട്ടും
നീയെന്തെയിങ്ങനെ
വെറുമൊരു
തൊട്ടാവാടിയായി... ?!

15
ഗുണം കെട്ടഗണത്തില്‍
പെട്ടാല്‍
തരം കെട്ടു !

16
കല മാറി
കൊലയായി
കൊലയൊരു
കലയായി
കോലം മാറി
കോലം കെട്ടലായി
കാലം മാറി
കലികാലമായി
എന്നിട്ടും
കഷ്ട കാലം മാത്രം എന്തേ
മാറിയില്ല ?

17
ചിലരുടെയൊക്കെ
തുലാഭാരം
തുലോം ഭാരം മാത്രം !!

18
ഭക്ഷണവും
ശിക്ഷണവും
തത്ക്ഷണം !!

19
സൂര്യ നെല്ലിയിലും 
ഒരിക്കല്‍
സൂര്യന്‍ ഉദിക്കും !!!

20
തലക്കെട്ട് പോകുന്നതിലേറെ 
സൂക്ഷിക്കേണ്ടത്
തല കെട്ടു പോകുന്നതാണ് !!!

21
ചൊവ്വേ പോയാല്‍ 
ചൊവ്വയിലും എത്താം

22
ചേരും പടിയെ ചേര്‍ക്കാവൂ
ചേരുന്നവര്‍ക്കേ ചാര്‍ത്താവൂ !!!!

23
ഗുരു ഒരു തരു
മരു ഒരു ഗുരു

24
തോല്‍ക്കാന്‍ കഴിയാത്തവരാരുമില്ല 
ജയിക്കാന്‍ കഴിയുന്നവര്‍ ഏറെയില്ല !!

25
ഹോളി ഡേ
ഒരു ജോളി ഡേ !!

26
തുണിത്തരം
അപ്പത്തരം
മേത്തരം
ചട്ടമ്പിത്തരം
അല്‍പ്പത്തരം
പോക്കിരിത്തരം
ചില തരങ്ങളൊക്കെ രസകരം
ചിലതോ, ഗുരുതരം !

27
മുമ്പൊക്കെ പെണ്ണ് കാണാന്‍ ചെല്ലുമ്പോഴാണ്
'നിറം ' നോക്കാറ് .
ഇന്നിപ്പോള്‍
നിറം നോക്കാതെ
ആരും ഒന്നും കാണുന്നില്ല !!!

28
തെറ്റ് പറ്റും
തെറ്റ് തന്നെ പറ്റരുത്

29
അധികം പറ്റരുത്
അധികപ്പറ്റാവരുത്

30
വയസ്സ് മേലോട്ട്
ആയുസ്സ് കീഴോട്ട്

31
വാടാതെ നില്‍ക്കും പൂവിന്‍ വിചാരം
വീഴാതെ നില്‍ക്കും ഞാന്‍ എന്നെന്നുമെന്ന്!!

32
ത്രി ശങ്കു സ്വര്‍ഗത്തിലാണെങ്കില്‍
'ഫോര്‍ ' ശങ്കു എവിടെയായിരിക്കും :)?

33
കുനിയാന്‍ എത്രയെത്ര ആളാണ്‌
കനിയാന്‍ എത്രയെത്ര കുറവാണ് !!

34
ഭ്രമം
ഒരു ഭ്രമരം പോലെ
ഈ ബ്രഹ്മത്തില്‍
നമ്മെ വിഭ്രമിപ്പിച്ചു കൊണ്ടേയിരിക്കുന്നു ..

35
പ്രണയം ഒരു പ്രയാണമാണ് 
പരിണയം ഒരു പണയവും .

36
നൈറ്റില്‍ നെറ്റില്ലെങ്കി 
ഡേയില്‍ ലൈറ്റ്‌ ഇല്ലാത്ത പോലെയാ !

37
ഇരി,
ഇങ്ങോട്ടിരി
അങ്ങോട്ടിരി
ചുമ്മാതിരി
ഒന്ന് മിണ്ടാതിരി
ഇമ്മാതിരി
പലമാതിരി
ഇരിങ്ങാട്ടിരി

11 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. എഫ് ബിയില്‍ ഇടയ്ക്കിടെ പോസ്റ്റ്‌ ചെയ്ത ചില തല്‍സമയ കുത്തിക്കുറികള്‍ ആണിവ .
  ചെറിയ വരികളില്‍ ചില ആശയങ്ങള്‍ പറയാന്‍ ഉള്ള ശ്രമം .
  വെറും നര്‍മ്മം മാത്രമായി കാണാവുന്ന വരികളും കൂട്ടത്തിലുണ്ട് ..
  അഭിപ്രായങ്ങള്‍ പറയാം . ഇത് പോലുള്ള വരികള്‍ കമന്റായി
  ഇവിടെ ചേര്‍ക്കാം ..
  നന്ദി പൂര്‍വ്വം

  മറുപടിഇല്ലാതാക്കൂ
 2. മാനത്തേക്ക് പോകാന്‍ പാടാണ്
  മാനം പോകാന്‍ ഒരു പാടുമില്ല !!!

  :) super

  മറുപടിഇല്ലാതാക്കൂ
 3. “ശരീരം നിറയെ
  മുള്ളുകളുണ്ടായിട്ടും
  നീയെന്തെയിങ്ങനെ
  വെറുമൊരു
  തൊട്ടാവാടിയായി... ?!”

  കൊള്ളാം!

  മറുപടിഇല്ലാതാക്കൂ
 4. "ചേരും പടിയെ ചേര്‍ക്കാവൂ
  ചേരുന്നവര്‍ക്കേ ചാര്‍ത്താവൂ !!!!"
  എല്ലാം അര്‍ത്ഥഗര്‍ഭമായ വരികളാണ് മാഷെ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. “ശരീരം നിറയെ
  മുള്ളുകളുണ്ടായിട്ടും
  നീയെന്തെയിങ്ങനെ
  വെറുമൊരു
  തൊട്ടാവാടിയായി... ?!”

  മേത്തരം ഇരിങ്ങാട്ടിരിത്തരം

  മറുപടിഇല്ലാതാക്കൂ
 6. @ അനൂപ്‌ കോതനല്ലൂര്‍
  @ അമൃതംഗമയ
  @ jayanEvoor
  @ Cv Thankappan
  @ ajith
  നന്ദി ഹൃദയപൂര്‍വം

  മറുപടിഇല്ലാതാക്കൂ
 7. fb യില്‍ വന്നത് ഇങ്ങിനെ സ്വരൂപിച്ചത് നന്നായി.

  മറുപടിഇല്ലാതാക്കൂ
 8. ഭൂരിപക്ഷവും ആനുകാലികം. എല്ലാം മനോഹരം..

  മറുപടിഇല്ലാതാക്കൂ
 9. ആഹാ! എല്ലാം കേമം....എല്ലാം നല്ലാ പുടിച്ച്ത്.

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്