2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

അനുദൈര്‍ഘ്യം



ഒരിക്കല്‍ , 
'പൈ'യുടെ വില ചോദിച്ചാണ് 
ഞാന്‍ അവളുടെയടുത്തു ചെന്നത്.

എനിക്കന്ന്
പൈദാഹത്തിന്റെ വിലയേ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍ ,
രണ്ടാംലോകമഹായുദ്ധത്തിലായിരുന്നു.

എല്‍സി ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍ 
ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യതരംഗം
എന്നിലൂടെ കടന്നുപോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടുപിടിക്കുകയാവും
അപ്പോള്‍ ...

മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എന്റെ  ഉത്തരം ഒന്നുതന്നെ...!
ആ ഉത്തരത്തിനു
പാര്‍ത്ഥസാരഥി മാഷ്
കൈവെള്ളയില്‍ പതിച്ചുതന്ന 
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെക്കുറിച്ച് 
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്.



27 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. നൊസ്റ്റാള്‍ജിയ പതിച്ച്, അലിയിച്ചു ചേര്‍ത്ത കവിത.

    മറുപടിഇല്ലാതാക്കൂ
  2. ഒരിക്കല്‍,
    പൈയുടെ വില ചോദിച്ചാണ്
    ഞാന്‍ അവളുടെയടുത്തു ചെന്നത്. ഈ വരി ഞാൻ വായിച്ചതെന്താ ന്നോ 'ഒരിക്കൽ പൈമയുടെ വില ചോദിച്ചാണ് ഞാന്‍ അവളുടെയടുത്തു ചെന്നത്.

    ഈ ലിങ്ക് കണ്ടാണിങ്ങോട്ടെത്തിയത്. നന്നായി, എന്നിലൊരു ഗൃഹാതുരത ഉണർത്തി. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. എല്‍.സി. ടീച്ചര്‍
    ഹാജറെടുക്കുമ്പോള്‍
    ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
    ഒരു അനുദൈര്‍ഘ്യതരംഗം
    എന്നിലൂടെ കടന്നുപോകും.
    അവളുടെ പ്രസന്റ് സര്‍
    ഉള്ളില്‍ കിടന്നു
    ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
    കണ്ടുപിടിക്കുകയാവും
    അപ്പോള്‍......

    വര്‍ഷങ്ങള്‍ക്കിപ്പറവും
    മൂന്നാമത്തെ ബെന്ജിലേക്ക് അറിയാതെ ഞാനൊന്ന് നോക്കി...ഇഷ്ടായി...
    koyakutty.

    മറുപടിഇല്ലാതാക്കൂ
  4. usmanji, ur class room emotional vibrancy waves flows to me and rescalls my boyhood experiences..but ur maths symbols are difficult to follow good poem

    മറുപടിഇല്ലാതാക്കൂ
  5. ഇഷ്ടമായി. മണ്ടൂസന്റെ തമാശയും-പൈമയുടെ വില ചോദിച്ചാണ് ഞാന്‍ അവളുടെയടുത്തു ചെന്നത്.- ഇഷ്ടമായി!

    മറുപടിഇല്ലാതാക്കൂ
  6. മാഷേ , ഓര്‍മകള്‍ക്ക്‌ എന്ത് സുഗന്ധം ല്ലേ .......? കവിതയില്‍ ചാലിച്ച് ചേര്‍ത്ത സ്മൃതിയുടെ ചന്ദനം മനസ്സില്‍ കുളിര് പകരുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഇഷ്ടമായി... എന്നിട്ട് പൈ കിട്ടിയോ... അതോ പഴി കിട്ടിയോ..? അല്ല... ഇപ്പൊ കെട്ടിയ പയ്യ് ആ പൈ തന്നെയോ..? അങ്ങനെ ആണേല്‍ ഈ പയ്യ് ആ പയ്യിന്റെ വിവരം അറിയണ്ട...

    actually one pie (ചിഹ്നം എന്റെ കീബോര്‍ഡില്‍ ഉണ്ടോ ആവോ..?) is equal to =
    3.14159 അല്ലെ മാഷേ..?

    മറുപടിഇല്ലാതാക്കൂ
  8. എല്‍.സി. ടീച്ചര്‍
    ഹാജറെടുക്കുമ്പോള്‍
    ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
    ഒരു അനുദൈര്‍ഘ്യതരംഗം
    എന്നിലൂടെ കടന്നുപോകും.
    അവളുടെ പ്രസന്റ് സര്‍
    ഉള്ളില്‍ കിടന്നു
    ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
    കണ്ടുപിടിക്കുകയാവും
    അപ്പോള്‍.


    ഞാനും.. :)

    മറുപടിഇല്ലാതാക്കൂ
  9. പൈത്തഗോറസ് കേള്‍ക്കണ്ട.. പൈയുടെ വിലയില്‍ നിന്നും കണക്ക് എളുപ്പമാക്കാമെന്നേ കക്ഷി ഉദ്ദേശിച്ചിട്ടുണ്ടാകൂ.. ദാ ഇപ്പോള്‍ പൈയുടെ വിലയില്‍ നിന്നും കവിത വരെ പിറവികൊണ്ടിരിക്കുന്നു.

    കവിത നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  10. പൈമ കേള്‍ക്കണ്ടാ ,പൈയുടെ ഈ വില ,,കവിത നന്നായി,,,

    മറുപടിഇല്ലാതാക്കൂ
  11. മഴവില്ലിന്റെ
    ഏഴു നിറങ്ങളില്‍
    ഏതിനാണ് സാന്ദ്രത കൂടുതലെന്ന
    ചോദ്യത്തിന്
    അന്നും ഇന്നും
    എന്റെ ഉത്തരം ഒന്നുതന്നെ...!

    മറുപടിഇല്ലാതാക്കൂ
  12. കടന്നു പോയ കാലത്തേയ്ക്ക് ഒരു കവിത വാതില്‍

    മറുപടിഇല്ലാതാക്കൂ
  13. ആ കൈ വെള്ളയിലെ ചുവന്ന ഒപ്പുകള്‍ അന്നൊരു നോവെങ്കിലും ഇപ്പൊ നല്ല മാധുര്യം തോന്നുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  14. മുന്പ് എവിടെയോ വായിച്ചിട്ടുണ്ട് .
    മാഷിന്റെ എഫ് ബി സ്ടാട്ടസിലീനെന്നാണ് തോന്നുന്നത്

    മറുപടിഇല്ലാതാക്കൂ
  15. ഓര്‍മ്മകളുടെ പൈത്തഗോറസ് സിദ്ധാന്തം നന്നായി..
    കവിത ജനിക്കുന്ന ഓരോ വഴികളേ..!!
    വല്ലഭന്‍ പുല്ലും ‘ആശയം’.... :)

    മറുപടിഇല്ലാതാക്കൂ
  16. എനിക്കിഷ്ടപ്പെട്ടത് രണ്ടും മൂന്നും ഭാഗങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  17. Muhammed kutty mavoor......2012, മാർച്ച് 1 2:51 PM

    അപ്പൊ അവളോട്‌ നന്ദി പറയുക ...കാരണം ഏകദിശാ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ആദ്യമായി കവിത എഴുതാന്‍ പഠിപ്പിച്ചത് അവളാണല്ലോ ....ഇഷ്ടായി മാഷേ ..ഈ ലാ സാ ഗു..........

    മറുപടിഇല്ലാതാക്കൂ
  18. എന്നത്തേയും പോലെ തന്നെ, നല്ല വിഭവം.

    മറുപടിഇല്ലാതാക്കൂ
  19. ഇരിങ്ങാട്ടിരി മാഷെ ഇപ്പൊ ഇരിക്കുന്നില്ല ,പിന്നെ കാണാം

    കവിത നന്നായി കേട്ടോ ...

    മറുപടിഇല്ലാതാക്കൂ
  20. ഓർമ്മകളുടെ ഒരു വിബ്ജിയോർ നൽകി... നന്ദി

    മറുപടിഇല്ലാതാക്കൂ
  21. very NICE ONE.....WHEN WE WILL GET YOUR ANTHOLOGY OF POEMS....WE ARE WAITING FOR THAT COLLECTIONS...
    THIS IS A NOSTALGICAL ..........

    ANEES OK

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്