ഒരിക്കല്‍ ,
'പൈ'യുടെ വില ചോദിച്ചാണ്
ഞാന്‍ അവളുടെയടുത്തു ചെന്നത്.
എനിക്കന്ന്
പൈദാഹത്തിന്റെ വിലയേ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍ ,
രണ്ടാംലോകമഹായുദ്ധത്തിലായിരുന്നു.
എല്‍സി ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍
ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യതരംഗം
എന്നിലൂടെ കടന്നുപോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടുപിടിക്കുകയാവും
അപ്പോള്‍ ...
മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എന്റെ ഉത്തരം ഒന്നുതന്നെ...!
ആ ഉത്തരത്തിനു
പാര്‍ത്ഥസാരഥി മാഷ്
കൈവെള്ളയില്‍ പതിച്ചുതന്ന
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെക്കുറിച്ച്
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്.
നൊസ്റ്റാള്‍ജിയ പതിച്ച്, അലിയിച്ചു ചേര്‍ത്ത കവിത.
മറുപടിഇല്ലാതാക്കൂഒരിക്കല്,
മറുപടിഇല്ലാതാക്കൂപൈയുടെ വില ചോദിച്ചാണ്
ഞാന്‍ അവളുടെയടുത്തു ചെന്നത്. ഈ വരി ഞാൻ വായിച്ചതെന്താ ന്നോ 'ഒരിക്കൽ പൈമയുടെ വില ചോദിച്ചാണ് ഞാന്‍ അവളുടെയടുത്തു ചെന്നത്.
ഈ ലിങ്ക് കണ്ടാണിങ്ങോട്ടെത്തിയത്. നന്നായി, എന്നിലൊരു ഗൃഹാതുരത ഉണർത്തി. ആശംസകൾ.
എല്‍.സി. ടീച്ചര്‍
മറുപടിഇല്ലാതാക്കൂഹാജറെടുക്കുമ്പോള്
ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യതരംഗം
എന്നിലൂടെ കടന്നുപോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടുപിടിക്കുകയാവും
അപ്പോള്‍......
വര്‍ഷങ്ങള്‍ക്കിപ്പറവും
മൂന്നാമത്തെ ബെന്ജിലേക്ക് അറിയാതെ ഞാനൊന്ന് നോക്കി...ഇഷ്ടായി...
koyakutty.
usmanji, ur class room emotional vibrancy waves flows to me and rescalls my boyhood experiences..but ur maths symbols are difficult to follow good poem
മറുപടിഇല്ലാതാക്കൂഇഷ്ടമായി. മണ്ടൂസന്റെ തമാശയും-പൈമയുടെ വില ചോദിച്ചാണ് ഞാന്‍ അവളുടെയടുത്തു ചെന്നത്.- ഇഷ്ടമായി!
മറുപടിഇല്ലാതാക്കൂമാഷേ , ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം ല്ലേ .......? കവിതയില്‍ ചാലിച്ച് ചേര്‍ത്ത സ്മൃതിയുടെ ചന്ദനം മനസ്സില്‍ കുളിര് പകരുന്നു
മറുപടിഇല്ലാതാക്കൂഇഷ്ടമായി... എന്നിട്ട് പൈ കിട്ടിയോ... അതോ പഴി കിട്ടിയോ..? അല്ല... ഇപ്പൊ കെട്ടിയ പയ്യ് ആ പൈ തന്നെയോ..? അങ്ങനെ ആണേല്‍ ഈ പയ്യ് ആ പയ്യിന്റെ വിവരം അറിയണ്ട...
മറുപടിഇല്ലാതാക്കൂactually one pie (ചിഹ്നം എന്റെ കീബോര്‍ഡില്‍ ഉണ്ടോ ആവോ..?) is equal to =
3.14159 അല്ലെ മാഷേ..?
@ ntsakeer :
ഇല്ലാതാക്കൂഹഹ...!!! സക്കീര്‍ രസകരമായി ഈ കമന്റ് !! നന്ദി ..
എല്‍.സി. ടീച്ചര്‍
മറുപടിഇല്ലാതാക്കൂഹാജറെടുക്കുമ്പോള്
ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യതരംഗം
എന്നിലൂടെ കടന്നുപോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടുപിടിക്കുകയാവും
അപ്പോള്‍.
ഞാനും.. :)
നന്നായിരിക്കുന്നു മാഷേ
മറുപടിഇല്ലാതാക്കൂപൈത്തഗോറസ് കേള്‍ക്കണ്ട.. പൈയുടെ വിലയില്‍ നിന്നും കണക്ക് എളുപ്പമാക്കാമെന്നേ കക്ഷി ഉദ്ദേശിച്ചിട്ടുണ്ടാകൂ.. ദാ ഇപ്പോള്‍ പൈയുടെ വിലയില്‍ നിന്നും കവിത വരെ പിറവികൊണ്ടിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു.
അമ്പടാ പയ്യേ...
മറുപടിഇല്ലാതാക്കൂപൈമ കേള്‍ക്കണ്ടാ ,പൈയുടെ ഈ വില ,,കവിത നന്നായി,,,
മറുപടിഇല്ലാതാക്കൂവരികൾ നന്നായി കെട്ടോ
മറുപടിഇല്ലാതാക്കൂമഴവില്ലിന്റെ
മറുപടിഇല്ലാതാക്കൂഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എന്റെ ഉത്തരം ഒന്നുതന്നെ...!
കടന്നു പോയ കാലത്തേയ്ക്ക് ഒരു കവിത വാതില്‍
മറുപടിഇല്ലാതാക്കൂആ കൈ വെള്ളയിലെ ചുവന്ന ഒപ്പുകള്‍ അന്നൊരു നോവെങ്കിലും ഇപ്പൊ നല്ല മാധുര്യം തോന്നുന്നുണ്ട്
മറുപടിഇല്ലാതാക്കൂമുന്പ് എവിടെയോ വായിച്ചിട്ടുണ്ട് .
മറുപടിഇല്ലാതാക്കൂമാഷിന്റെ എഫ് ബി സ്ടാട്ടസിലീനെന്നാണ് തോന്നുന്നത്
ഓര്‍മ്മകളുടെ പൈത്തഗോറസ് സിദ്ധാന്തം നന്നായി..
മറുപടിഇല്ലാതാക്കൂകവിത ജനിക്കുന്ന ഓരോ വഴികളേ..!!
വല്ലഭന്‍ പുല്ലും ‘ആശയം’.... :)
എനിക്കിഷ്ടപ്പെട്ടത് രണ്ടും മൂന്നും ഭാഗങ്ങള്‍
മറുപടിഇല്ലാതാക്കൂഅപ്പൊ അവളോട് നന്ദി പറയുക ...കാരണം ഏകദിശാ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ആദ്യമായി കവിത എഴുതാന്‍ പഠിപ്പിച്ചത് അവളാണല്ലോ ....ഇഷ്ടായി മാഷേ ..ഈ ലാ സാ ഗു..........
മറുപടിഇല്ലാതാക്കൂtest comment ..:)
മറുപടിഇല്ലാതാക്കൂഎന്നത്തേയും പോലെ തന്നെ, നല്ല വിഭവം.
മറുപടിഇല്ലാതാക്കൂഇഷ്ടായി ട്ടൊ..ആശംസകൾ...!
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടിരി മാഷെ ഇപ്പൊ ഇരിക്കുന്നില്ല ,പിന്നെ കാണാം
മറുപടിഇല്ലാതാക്കൂകവിത നന്നായി കേട്ടോ ...
ഓർമ്മകളുടെ ഒരു വിബ്ജിയോർ നൽകി... നന്ദി
മറുപടിഇല്ലാതാക്കൂvery NICE ONE.....WHEN WE WILL GET YOUR ANTHOLOGY OF POEMS....WE ARE WAITING FOR THAT COLLECTIONS...
മറുപടിഇല്ലാതാക്കൂTHIS IS A NOSTALGICAL ..........
ANEES OK