2013, മേയ് 3, വെള്ളിയാഴ്‌ച

പ്രണയ തീരത്ത്‌
വൈകുന്നേരങ്ങളില്‍ പ്രണയിനികളും യുവമിഥുനങ്ങളും കടലോരത്തേക്ക് പറന്നു വരും.
കൊക്കുരുമ്മലും പ്രണയ ലീലകളും കിന്നാരങ്ങളും കൊണ്ട് തീരം ആര്‍ദ്രസാന്ദ്രമാകും . സന്ധ്യയും കടല്‍ത്തിരകളും അവയ്ക്ക് സാക്ഷ്യം വഹിക്കും ..

അവൻ കമിതാക്കളുടെ അരികിലേക്ക് 'കടല കടലേ' എന്ന് വിളിച്ചു പറഞ്ഞു സധൈര്യം കടന്നു ചെല്ലും . അപ്പോള്‍ പ്രണയാധരങ്ങളില്‍ നാണം പൂക്കുന്നതും സ്നേഹം ചിറകു കുടയുന്നതും അവനു കാണാം ..


എന്നും കാണുന്ന കാഴ്ചകളാണ് . എന്നിട്ടും ഒരിക്കല്‍ പോലും അവനു ഒരു
വിരസത തോന്നിയിട്ടില്ല ..

ഒരിക്കല്‍ അവന്‍ , രണ്ടു പ്രണയിനികള്‍ ഇരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ് .

സൂര്യന്‍ മറഞ്ഞിട്ട് അധികനേരം ആയിട്ടില്ല .
ചന്ദ്രന്‍ നമ്രമുഖിയായി ആകാശ മുറ്റത്ത് ചിരിതൂകി നില്‍ക്കുന്നു ..

അവന്‍ അവളോട്‌ പറയുന്നു :
'നോക്കൂ പ്രിയേ ചന്ദ്രന്‍ പോലും നമ്മുടെ സ്നേഹത്തില്‍ ലയിച്ചു മയങ്ങിപ്പോയിരിക്കുന്നു ..'

അവള്‍ : 'നിന്റെ മടിയില്‍ കിടന്നു ചന്ദ്രനെയിങ്ങനെ നോക്കിയിരിക്കാന്‍ എന്ത് രസമാണ് ..
തിരകള്‍ കണ്ടില്ലേ തിരയെ പുല്‍കാന്‍ ഓടിവന്നു ഒന്ന് മുത്തമിട്ടു വീണ്ടും തിരിച്ചു പോകുന്നു ..
നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ പ്രകൃതിക്ക് പോലും എന്ത് ചാരുതയാണ് അല്ലെ ?


വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഇവിടെ വരണം .. ചന്ദ്രനെ നോക്കി , കടല്‍ ത്തിര നോക്കി അവളെ മടിയില്‍ കിടത്തി എനിക്കും ഈ പ്രകൃതിയെയിങ്ങനെ കണ്‍ നിറയെ കണ്ടു
ആസ്വദിക്കണം .. അവനും അങ്ങനെയൊരു മോഹം മനസ്സിലുണ്ടായി .

ഒടുവില്‍ അവന്റെ വിവാഹം കഴിഞ്ഞു .


തിരക്കുകളൊക്കെ ഒഴിഞ്ഞു ഒരു ദിവസം അവളെയും കൂട്ടി അവന്‍ കടല്‍ത്തീരത്തെത്തി ..
നേരം സന്ധ്യയാവുന്നെയുള്ളൂ ..


അന്ന് ആ പ്രണയിനികള്‍ ഇരുന്ന അതെ സ്ഥലത്ത് തന്നെ അവരും ഇരുന്നു ..


അവൻ അവളെ മടിയില്‍ കിടത്തി ഇങ്ങനെ പറഞ്ഞു :
'പ്രിയേ നോക്കൂ ആ ചന്ദ്രന് എന്ത് മനോഹാരിതയാണ് .. നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ ചന്ദ്ര നെ കാണാന്‍ എന്ത് രസമാണ് .. കടലിലേക്ക്‌ നോക്കൂ .. തിരകള്‍ തീരത്തെ ഉമ്മ വെക്കാന്‍ ഓടി വരുന്നു ... '

ഇതൊക്കെ കേട്ട് അവള്‍ അവന്റെ മടിയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റു .
അവനെ സൂക്ഷിച്ചു നോക്കിയിട്ട് അവള്‍ പറഞ്ഞു :
'ചേട്ടന് പ്രാന്ത് ണ്ടോ , ഞാനെന്താ മുമ്പൊന്നും ചന്ദ്രനെ കണ്ടിട്ടില്ലേ കടല്‍ കണ്ടിട്ടില്ലേ ... ഞാന്‍ വെറും ഒരു പൊട്ടത്തി ആണ് എന്നാണോ നിങ്ങള്‍ കരുതിയത്‌ ...
ചേട്ടന്‍ വരുന്നുണ്ട് എങ്കില്‍ വാ ഞാന്‍ പോവാ ... " :)

13 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. hahaha

  ഈ ചേട്ടനെന്താ പ്രാന്തുണ്ടോ...??

  മറുപടിഇല്ലാതാക്കൂ
 2. ഓരോരോ കാലത്ത് ഓരോരോ ജ്വരങ്ങള്‍......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. അതിയാന് ഇതില്‍ കൂടുതലെന്തോ വരാനിരുന്നതായിരുന്നു

  മറുപടിഇല്ലാതാക്കൂ
 4. പാവത്തിന്റെ ആഗ്രഹം ചീറ്റിപ്പോയല്ലോ ,കഷ്ട്ടായി

  മറുപടിഇല്ലാതാക്കൂ
 5. വിവാഹം കഴിഞ്ഞു ആരാ ബീച്ചില്‍ പോകാന്‍, വേറെ പണിയില്ലേ?

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2013, മേയ് 7 9:36 AM

  ചേട്ടന് പ്രാന്ത് ണ്ടോ , ഞാനെന്താ മുമ്പൊന്നും ചന്ദ്രനെ കണ്ടിട്ടില്ലേ കടല്‍ കണ്ടിട്ടില്ലേ ... ഞാന്‍ വെറും ഒരു പൊട്ടത്തി ആണ് എന്നാണോ നിങ്ങള്‍ കരുതിയത്‌

  മറുപടിഇല്ലാതാക്കൂ
 7. ഈ ചേട്ടന്‍ ആളു ശരിയല്ല.കല്യാണം കഴിഞ്ഞു പറയേണ്ടതാനോ ഇത്

  മറുപടിഇല്ലാതാക്കൂ
 8. വല്ലാത്തൊരു പ്രണയതീരം...

  മറുപടിഇല്ലാതാക്കൂ
 9. പ്രണയം -അനുഭവം- വേറെ ..
  വിവാഹം -അനുഭവം- വേറെ..

  രണ്ടും തമ്മില്‍ അജഗജാന്തരം ..

  അതാണ്‌ മനുഷ്യമനസ്സ് ..! :)

  മറുപടിഇല്ലാതാക്കൂ
 10. സത്യത്തില്‍ അവനു പ്രാന്തുണ്ടോ ,,, ??? ഇഷ്ട്ടായി മാഷെ ,,,

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്