2013, ഏപ്രിൽ 21, ഞായറാഴ്‌ച

മൂന്നു വയസ്സുകാരന്റെ ഞെക്കലും എഴുതുന്നവന്റെ പ്രഷറും





വെള്ളിയാഴ്ച അവധിയായതുകൊണ്ട് കുത്തിക്കുറികള്‍ സുഖമായി നടക്കുന്നത് അന്നാണ് . 
രാവിലെ തികച്ചും ശാന്തമായി ഇരിക്കാം . 
ധര്‍മ്മിണിയും മക്കളും ദീര്‍ഘമായ ഉറക്കത്തില്‍ . പരിസരത്തു നിന്നും വലിയ ഒച്ചപ്പാടുകളും ബഹളങ്ങളും ഉണ്ടാവില്ല . എല്ലാം കൊണ്ടും 'തലയില്‍ വല്ലതും ഉണ്ടെങ്കില്‍ ' ഒരു തടസ്സവും കൂടാതെ ഒഴുകി വരുന്ന ബ്രഹ്മ മുഹൂര്‍ത്തം !

പൊതുവേ എന്ത് എഴുതുമ്പോഴും അതിലേക്കു ആരെങ്കിലും എത്തി നോക്കുന്നത് ഇഷ്ടമല്ല , 
അത് ഭാര്യയാലും സ്വന്തം കഫീല്‍ ആയാലും :)

മുമ്പൊക്കെ എഴുത്തിന് 'എഴുത്തുകുത്ത്' എന്നും പറഞ്ഞിരുന്നു . 
സത്യത്തില്‍ അന്നത്തെക്കാള്‍ ആ പ്രയോഗം ഇന്ന ത്തെ എഴുത്തിനാണ് ചേരുക . 
കുത്തിക്കുത്തി ആണല്ലോ പുതിയ എഴുത്ത് .
'സാലീസൂട്ട്' എന്നെഴുതി 'കാലിക്കറ്റ്' എന്ന് വായിച്ചു 'കോഴിക്കോട്‌' എന്ന് അര്‍ഥം പറയുന്ന 
ഇംഗ്ലീഷിനെ കുഞ്ഞുണ്ണി മാഷ്‌ മുന്‍പ് കളിയാക്കിയിട്ടുണ്ട് .

ഇന്ന് ഇംഗ്ലീഷില്‍ അടിച്ചു മംഗ്ലീഷ് ആക്കി മലയാളം വരുത്തുന്ന പരിപാടി ആണല്ലോ നടക്കുന്നത് .

സത്യത്തില്‍ സ്പീഡില്‍ അടിച്ചു പോകാം എങ്കിലും ശരിയായ പദം തെരഞ്ഞു പിടിച്ചു അടിക്കുന്നത് ഇത്തിരി പ്രയാസമുള്ള കാര്യം തന്നെ . പക്ഷെ ചില വേദനകള്‍ക്കും ഉണ്ട് ഒരു സുഖം എന്ന് പറയും പോലെ ഈ പ്രയാസത്തിനും ഉണ്ട് ഒരു സുഖം !

കൊച്ചു വെളുപ്പാന്‍ കാലത്ത് നല്ല മൂഡില്‍ അങ്ങനെ എഴുതി വരികയായിരുന്നു .
ആരുടെയും ശല്യമില്ലാതെ . വേര്‍ഡ്‌ ഫോര്‍മാറ്റില്‍ ആണ് എഴുത്ത് കുത്ത് നടക്കുന്നത് . 
പിന്നെ ആവശ്യമുള്ള യിടത്തേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്താല്‍ മതിയല്ലോ .

സാധാരണ എഴുത്ത് വേളകളില്‍ മൂന്നു വയസ്സുകാരന്‍ വല്ലാതെ ശല്യപ്പെടുത്താന്‍ വരും . 
അവന്റെ ചൂണ്ടു വിരല്‍ എപ്പോള്‍ എവിടെയാണ് പ്രസ്സ്‌ ചെയ്യുന്നത് എന്ന് ഒരു നിശ്ചയവും ഉണ്ടാവില്ല ..!

അവനും സുഖമായി ഉറങ്ങുകയാണ് !

എഴുത്തു ഏകദേശം അവസാന ഘട്ടം വരെ എത്തിയതാണ് . 
ഒരു പാരഗ്രാഫ്‌ കൂടി കഷ്ടിച്ച് എഴുതാനേ ഉള്ളൂ ..

അവസാനിപ്പിക്കാനുള്ള ഘട്ടം ആയി വരുന്നു ..
അപ്പോഴാണ്‌ വാതില്‍ തുറന്നു അവന്‍ കണ്ണും തിരുമ്മി 'ഉപ്പാ' എന്ന് വിളിച്ചു വരുന്നത്..!

ഞാന്‍ അവസാനത്തെ 'പഫ്ഫ്‌ ' ആസ്വദിച്ചു വലിക്കുകയാണ് . അതിനിടയില്‍ എപ്പോഴോ
മൂന്നു വയസ്സുകാരന്‍ പണി പറ്റിച്ചു !

കമ്പ്യൂട്ടറിന്റെ ഷട്ട് ഡൌണ്‍ ബട്ടന്‍ ഞെക്കി ! അത് വരെ എഴുതിയതൊക്കെയും സ്വാഹ !!!
അവസാനം സേവ് ചെയ്യാമെന്ന് കരുതിയതായിരുന്നു !!

എനിക്ക് കലിയടക്കാനായില്ല . ഞാന്‍ അവന്റെ തുടയില്‍ രണ്ട്ങ്ങു പൊട്ടിച്ചു ..!
'മേലാല്‍ അന്റെ ചൂണ്ടാം വെരലുമായി ഇങ്ങട്ട് വരരുത് ..'!!
അവന്‍ കരച്ചിലോട് കരച്ചില്‍ ..
അവന്റെ മൃദുവായ ചന്തിയില്‍ ചുവന്ന വിരല്‍ പാട് !

കുട്ടിയുടെ കരച്ചില്‍ കേട്ട് എല്ലാവരും ഉണര്‍ന്നു ..
കാര്യം മനസ്സിലായപ്പോള്‍ ശ്രീമതി എന്നോടൊരു ചോദ്യം .

നിങ്ങള്ക്ക് എഴുത്താണോ കുട്ടിയാണോ വലുത് ?
അതൊരു കുഴക്കുന്ന ചോദ്യമായിരുന്നു .. !!

എഴുതുന്നവൻ ഒരു 'പ്രഷര്‍ രോഗി'യാണെന്ന് പറയുന്നത് വെറുതെയല്ല !

13 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഒരു പ്രഷർ രോഗിയുടെ ആക്രമണം എന്നാ പേരില് ഭാവിയിൽ മോനും ഒരു കഥ എഴുതും :)

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ്, ചിലപ്പോള്‍ മോനോട് ദേഷ്യപ്പെട്ടു കഴിയുമ്പോള്‍ ഞാനും ആലോചിക്കാറുണ്ട്.

    വേര്‍ഡില്‍ ഓട്ടോ സേവ് ഒരു മിനിറ്റ് ആക്കൂ മാഷേ.

    "കുത്തിക്കുത്തി ആണല്ലോ പുതിയ എഴുത്ത്" - അത് വളരെ ശരി.

    ജെഫുവിന്റെ കമന്റിന് ഒരു :)

    മറുപടിഇല്ലാതാക്കൂ
  3. മാഷെ,മാഷ്‌ടെ ഈ അനുഭവം എനിക്ക് ഏതാണ്ടെല്ലാദിവസവും ഉണ്ടാവാറുണ്ട്.അതിലെ വില്ലന്‍ കൊച്ചുമോനാണ്.അച്ചാച്ഛാ,എന്ന്‌
    വിളിച്ചോടി വന്ന് ഒരു ഞെക്കലാണ്!തീര്‍ന്നു.ചെയ്ത പണിയെല്ലാം
    വെള്ളത്തില്‍ വരച്ചപോലെയായി.എങ്കിലും കൊച്ചുമോനെ'പൊട്ടിക്കാനൊന്നും' പോവില്ല.മനസ്സ്‌ തോന്നൂല്ല്യ.
    അവനെന്തെങ്കിലും കാര്യം നിവൃത്തിക്കാനുണ്ടാവും.അതിനായി
    അവന്‍ കൈവിരലില്‍ പിടുത്തമിട്ടുവലിക്കും.ഞാന്‍ അനുസരണയോടെ
    അവന്‍ വലിച്ചുകൊണ്ടുപോകുന്ന ഭാഗത്തൂടെ നടക്കും............
    ആശംസകള്‍ മാഷെ ഇനിയും............

    മറുപടിഇല്ലാതാക്കൂ
  4. പ്രഷര്‍ വെന്റ് പിടിപ്പിക്കണം
    മൂന്നുവയസ്സുകാരന്റെ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു

    മറുപടിഇല്ലാതാക്കൂ
  5. കൂടുതല്‍ ആരും ഇങ്ങോട്ട് വരാറില്ല നിങ്ങള്‍ കുറച്ചു പേര്‍ സ്ഥിരമായി വരുന്നുണ്ട് സന്തോഷം ..
    @ - സോണി -
    @ - Cv Thankappan
    @ - ajith

    മറുപടിഇല്ലാതാക്കൂ
  6. പാവം കുട്ടി - സാഹിത്യകാരന്റെ വേദന കുട്ടിക്ക് അറിയല്ല. എന്നാല്‍ കുട്ടിയെ തല്ലിയാല്‍ വേദനിക്കുമെന്ന് സാഹിത്യകാരന് അറിയാം - അപ്പോള്‍ കുറ്റവാളി സാഹിത്യകാരനാണ്....

    മറുപടിഇല്ലാതാക്കൂ
  7. എന്നിട്ടും ഭാര്യയുടെ ചോദ്യത്തിന് ഉത്തരം വന്നില്ല.

    മറുപടിഇല്ലാതാക്കൂ
  8. കുഞ്ഞു വാവേ അടിക്കണ പോസ്റ്റെഴുതി ഇട്ടിട്ട് ആരും വന്ന് വായിച്ചില്ലാന്നോ... വായിക്കല്ല, നല്ല ചീത്ത പറയാ വേണ്ടത്...
    ഞാനും വാവയുടെ പ്രതിഷേധത്തില്‍ ആത്മാര്‍ഥമായി പങ്കു ചേരുന്നു...

    മറുപടിഇല്ലാതാക്കൂ
  9. നിങ്ങള്ക്ക് എഴുത്താണോ കുട്ടിയാണോ വലുത് ?
    അതൊരു കുഴക്കുന്ന ചോദ്യമായിരുന്നു .. !! എനിക്ക് മാഷിന്റെ എഴുതാ ഇഷ്ട്ടം ...എന്നാ മാഷിനോ കുട്ടിയെ ആണ് ഇഷ്ട്ടം ,,,,

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്